സമഗ്രമായ സിഎസ്ആർ പ്രവർത്തനങ്ങൾ, സാമൂഹിക പരിവർത്തനം എന്നിവയിലൂടെ യു.എസ്.ടിക്ക് വീണ്ടും പുരസ്ക്കാരത്തിളക്കം തിരുവനന്തപുരം, 26 ഒക്ടോബര് 2023: കോര്പ്പറേറ്റ് സോഷ്യല് റസ്പോണ്സിബിലിറ്റി മേഖലയിലെ സുസ്ഥിരവും ഫലപ്രദവുമായ സംഭാവനയ്ക്ക് നല്കുന്ന മഹാത്മ അവാര്ഡ് 2023, പ്രമുഖ ഡിജിറ്റല് ട്രാന്സ്ഫമേഷന്സ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിക്ക്. ഈ വലിയ അംഗീകാരത്തിലൂടെ ആഗോള വ്യവസായ രംഗത്തെ സി.എസ്.ആര് മേഖലയില് യു.എസ്.ടി മുന്പന്തിയിലെത്തിയിരിക്കുകയാണ്. ആദിത്യ ബിര്ള ഗ്രൂപ്പ് നല്കി വരുന്ന പുരസ്ക്കാരം മഹാത്മാ ഗാന്ധിയുടെ ജന്മവാര്ഷിക ദിനത്തില് സമ്മാനിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, പരിസ്ഥിതി, ദുരിതാശ്വാസം തുടങ്ങിയ സാമൂഹിക വിഷയങ്ങളില് യു.എസ്.ടി നിരന്തരം നടത്തുന്ന ഇടപെടലുകളാണ് പുരസ്ക്കാരത്തിന് അര്ഹരാക്കിയത്.’ജീവിത പരിവർത്തനം സാധ്യമാക്കുക’ എന്ന ലക്ഷ്യത്തോടെ 1999ല് ആരംഭിച്ച കമ്പനിയാണ് യു.എസ്.ടി. സാമൂഹ്യമൂല്യങ്ങള് നിലനിര്ത്താനായി നിരവധി സന്നദ്ധപ്രവര്ത്തനങ്ങള് കമ്പനി നിരന്തരം നടത്തി വരുന്നു. ഇന്ത്യയിലെയും മെക്സിക്കോയിലെയും 32,000 സ്കൂള് വിദ്യാര്ത്ഥികളുടെ മികവിനായി നടത്തുന്ന ‘അഡോപ്റ്റ് എ…
Category: KERALA
പത്മരാജൻ ട്രസ്റ്റുമായി സഹകരിച്ച് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡും ഈ വര്ഷം മുതൽ പത്മരാജൻ അവാർഡുകളുടെ ഭാഗമാകും. തിരുവനന്തപുരം: വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും സംവിധായകൻ പത്മരാജന്റെ പേരിലുള്ള പത്മരാജന് സ്മാരക ട്രസ്റ്റും മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സഹകരണം പ്രഖ്യാപിച്ചു. സഹകരണത്തിന്റെ ഭാഗമായി ഇനി മുതൽ എല്ലാവർഷവും പത്മരാജൻ അവാർഡുകള്ക്കൊപ്പം എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡും നൽകും. പ്രഥമ ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയ്ൽസ് ഓഫ് ഇന്ത്യ’ പുരസ്കാരത്തിന് കെ എൻ പ്രശാന്തിന്റെ ആദ്യ നോവലായ ‘പൊനം’ ആണ് അർഹമായിരിക്കുന്നത്. മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്ര സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. സാറാ…
അന്താരാഷ്ട്ര കാന്സര് പ്രതിരോധ ഉച്ചകോടി; നാളെ മുതല് തലസ്ഥാനത്ത്
തിരുവനന്തപുരം : രാജ്യാന്തര കാന്സര് വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ ക്യാന്സര് രംഗത്ത് പ്രവര്ത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തില് നടത്തുന്ന ‘പ്രിവന്റീവ് ക്യാന്സര് സമ്മിറ്റ് നാളെ മുതല് (ഒക്ടോബര് 27) തലസ്ഥാനത്ത് നടക്കും. 27ന് ഹോട്ടല് ഫോര്ട്ട് മാനറില് നടക്കുന്ന സമ്മേളനം വൈകുന്നേരം നാല് മണിക്ക് ?ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം നിര്വ്വഹിക്കും. റഷ്യയിലെ പെട്രോവ് ഓങ്കോളജി സെന്റര് ഡയറക്ടര് ഡോ.എഎം ബല്യേവ് മുഖ്യ പ്രഭാഷണം നടത്തും . അന്നേ ദിവസം രാവിലെ 9.30 നു ആരോഗ്യ സര്വകലാശാല വൈസ് ചാന്സലര് ഡോ മോഹനന് കുന്നുമ്മേല് കാന്സര് ഉച്ചകോടി സമ്മേളനത്തിന്റ ലക്ഷ്യവും പ്രവര്ത്തനവും അവതരിപ്പിക്കും. തോമസ് ജഫേഴ്സണ് സര്വ്വകലാശാലയിലെ മെഡിക്കല് ഓങ്കോളജിസ്റ്റ് ഡോ എംവി പിള്ള മുഖ്യ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് നടക്കുന്ന ‘കിഡ്സ് ഓംകോ സമിറ്റ് ‘ മന്ത്രി വി ശിവന്കുട്ടി ഉദ്ഘാടനം ചെയ്യും. 29ന്…
യൂത്ത് കോൺഗ്രസ് പാമ്പാടി പി ഡബ്ല്യു ഡി ഓഫീസ് ഉപരോധിച്ചു
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പിഡബ്ല്യുഡി റോഡുകളുടെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ചും സംസഥാന സർക്കാരിന്റെ മണ്ഡലത്തോടുള്ള അവഗണനക്കുമെതിരെയും യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. തീർത്തും സമാധാന പരമായി സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവത്തകർ പാമ്പാടി ടൗണിൽ നീണ്ട നേരം കെ കെ റോഡ് ഉപരോധിച്ചു. കെപിസിസി നിർവാഹക സമിതി അംഗം ശ്രീ. ജോഷി ഫിലിപ്പ് പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എൻ. എസ്. നുസ്സൂർ മുഖ്യ പ്രഭാഷണം നടത്തി.. യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്സൺ പെരുവേലി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് ഫ്രഡ്ഡി ജോർജ്, ജില്ലാ സെക്രട്ടറിമാരായ ഷാൻ…
ബാങ്കിംഗ് ഇടപാടുകള്ക്ക് സ്ക്രീന് ഷെയര് ആപ്പുകള് ഉപയോഗിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് സൈബര് പോലീസ്
തിരുവനന്തപുരം: ഡിജിറ്റൽ തട്ടിപ്പുകൾ ബാങ്ക് അക്കൗണ്ടുകളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന കാലത്ത്, സ്ക്രീൻ ഷെയറിംഗ് ആപ്ലിക്കേഷനുകളിലൂടെയുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതിനെതിരെ കർശന ജാഗ്രതാ നിർദേശവുമായി കേരള പോലീസ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അവർ ഈ മുന്നറിയിപ്പ് പങ്കുവെച്ചത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാർക്കുള്ള ഏറ്റവും പുതിയ ടൂളുകളാണ് ഈ സ്ക്രീൻ-ഷെയർ ആപ്പുകൾ. ബാങ്കുകളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ആണെന്ന് നടിക്കുന്ന തട്ടിപ്പുകാർ, സന്ദേശങ്ങളിൽ ലിങ്കുകൾ അയച്ച് നിർദ്ദിഷ്ട ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നു. യഥാർത്ഥ ബാങ്ക് ആപ്പുകൾ പോലെ തോന്നിക്കുന്ന ഈ വ്യാജ ആപ്പുകൾ ഉപഭോക്താക്കൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, സ്ക്രീൻ ഷെയറിംഗിലൂടെ തട്ടിപ്പുകാർക്ക് അവരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനാകും. അങ്ങനെയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ബാങ്കുകളോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ നിങ്ങളോട് ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കില്ലെന്ന് പോലീസ് എല്ലാവരോടും ഉപദേശിക്കുന്നു. അതിനാൽ,…
കോട്ടയം സി.എം എസ് കോളജ് യൂണിയനെ നയിക്കാൻ പൊതു പ്രവർത്തകൻ്റെ മകനും സംഘവും
എടത്വ: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കലാലയമായ കോട്ടയം സി.എം.എസ് കോളജ് യൂണിയനെ നയിക്കാൻ എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി. സി.എം.എസ് കോളജിലെ ബി.എ രണ്ടാം വർഷ വിദ്യാർത്ഥിയായ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡാനിയേൽ തോമസ് യൂണിയൻ ജനറൽ സെക്രട്ടറിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. എ.വി. ഗോവിന്ദ് (ചെയർപേഴ്സൺ), നിരഞ്ചന വിശ്വം (വൈസ് ചെയർപേഴ്സൺ) എന്നിവരടങ്ങിയ 14 അംഗങ്ങൾ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഒക്ടോബർ 26 വ്യാഴാഴ്ച 2 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുളയുടെയും സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ- ഖുർമ ഹോസ്പിറ്റൽ നഴ്സിംഗ് ഡയറക്ടർ ജിജിമോൾ ജോൺസൻ്റെയും ഇളയ മകനാണ് ഡാനിയേൽ. ബെൻ ജോൺസൺ (അമേരിക്കൻ എക്സ്പ്രസ്, ന്യൂഡൽഹി) ഏക സഹോദരനാണ്. ഡാനിയേൽ തോമസിനെ…
വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് കണ്ടെത്തി; ജനിതക മാറ്റങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി മേഖലകളിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻ വർഷങ്ങളിൽ കണ്ടെത്തിയ അതേ തരം വൈറസ് ഈ വർഷവും കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. വൈറസ് ജനിതകമാറ്റങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് മേഖലയിൽ നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് ഈ നിർണായക കണ്ടെത്തലിൽ കലാശിച്ചത്. ആരോഗ്യ വകുപ്പ് ജാഗ്രത സ്വീകരിക്കുന്നുവെന്ന് മാത്രമേ ഉള്ളൂ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുബോധ സൃഷ്ടിയുടെ ഭാഗമായ ജാഗ്രത മുന്നറിയിപ്പ് മാത്രമാണിതെന്നും മന്ത്രി വ്യക്തമാക്കി. പ്രദേശത്ത് അടിയന്തിരമായി ഒരു കാരണവുമില്ലെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറയുന്നു. കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ള വ്യക്തികളുമായി ഇടപെടുമ്പോൾ ഉചിതമായ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ആരോഗ്യ പ്രവർത്തകർക്കും അവശ്യ…
സയണിസ്റ്റ് ഹിന്ദുത്വ വംശീയതയ്ക്കെതിരിൽ അണിചേരുക; സോളിഡാരിറ്റി യുവജന പ്രതിരോധം നാളെ
മലപ്പുറം: സയണിസ്റ്റ് ഹിന്ദുത്വ വംശീയതയ്ക്കെതിരിൽ അണിചേരുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും നാളെ(വെള്ളിയാഴ്ച) വൈകീട്ട് 4.30 ന് മലപ്പുറത്ത് വെച്ച് നടക്കും. പൊതുസമ്മേളനത്തിൽ ഡൽഹിയിൽ നിന്നുള്ള പ്രമുഖ ജേണലിസ്റ്റ് മീർ ഫൈസൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം ഡോ. അബ്ദുസ്സലാം അഹ്മദ്, നൂഹ് വംശഹത്യക്കിരയായ ഹരിയാന സ്വദേശി മുഹ്സിൻ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് സി ടി സുഹൈബ്, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ഷിഹാബ് പുക്കോട്ടൂർ, സാമൂഹ്യ പ്രവർത്തകരായ അനൂപ് വി ആർ, ബി എസ് ബാബുരാജ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള, എസ് ഐ ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടികെ, ജി ഐ…
കെല്സയുടെ പ്രത്യേക അദാലത്തു വഴി ലീലയ്ക്ക് ആറ് സെന്റ് സ്ഥലം അനുവദിച്ചു
പറവൂര്: സഹോദരന്റെ മകന് വീട് തകര്ത്തതിനെ തുടര്ന്ന് ലീഗല് സര്വീസ് അതോറിറ്റിയുടെ പ്രത്യേക അദാലത്ത് വഴി ലീലയ്ക്ക് ആറ് സെറ്റ് ഭൂമി ലഭിച്ചു. കെല്സ എക്സിക്യൂട്ടീവ് ചെയര്മാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റുസ് മുഹമ്മദ് മുഷ്താഖ്, ജില്ലാ ലീഗല് സര്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എന് രഞ്ജിത്ത് കൃഷ്ണന് എന്നിവര് പ്രശ്നത്തില് ഇടപെട്ടിരുന്നു. താലുക്ക് ലീഗല് സര്വീസ് കമ്മിറ്റി റിപ്പോര്ട്ട് സമര്പ്പിക്കാനും നിര്ദേശിച്ചു. ലീലയുടെ വസതിയില് കുടികിടപ്പായി ലഭിച്ച ഏഴ് സെന്റ് ഭൂമിയുണ്ടെന്നറിഞ്ഞ് അവകാശികളുമായി സംസാരിച്ചു. ഏഴ് അവകാശികളില് ഒരാള് ഒഴികെയുള്ള ഭൂമി ലീലയ്ക്ക് നല്കാന് തയ്യാറാണെന്നും അറിയിച്ചു. വീട് പൊളിച്ച സഹോദരന്റെ മകന് രമേശിന്റെ ഒരു സെന്റ് ഭൂമി ഒഴികെയുള്ള ആറ് സെന്റ് ഭുമി ലീലയ്ക്ക് ഇന്നലെ പ്രത്യേക കോടതി വിധിച്ചിരുന്നു. സഹോദരി സരസ്വതിയും മരണപ്പെട്ട സഹോദരങ്ങളായ ശിവന്, ബാലന്, പാര്വതി, ലക്ഷ്മി എന്നിവരുടെ അനന്തരാവകാശികളും…
2.15 കോടി രൂപ മൂല്യമുള്ള സ്വര്ണ്ണം വിമാനത്തിന്റെ ടോയ്ലറ്റില് നിന്ന് ഡി ആര് ഐ കണ്ടെടുത്തു
നെടുമ്പാശേരി: വിമാനത്തിന്റെ ശുചിമുറിയില് ഉപേക്ഷിച്ച നിലയില് 2.15 കോടി രൂപ വിലവരുന്ന സ്വര്ണം കണ്ടെത്തി. അബുദാബിയില് നിന്നുള്ള ഇന്ഡിഗോ വിമാനത്തിന്റെ ടോയ്ലറ്റില് നിന്നാണ് 3.461 കിലോഗ്രാം സ്വര്ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സ് (ഡിആര്ഐ) ഉദ്യോഗസ്ഥര് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്ന്ന് ഡിആര്ഐ ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയില് പ്ലാസ്റിക്കില് പൊതിഞ്ഞ നിലയില് സ്വര്ണ ബിസ്കററുകളും സ്വര്ണ മിശ്രിതവും കണ്ടെത്തി. വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള് ഡിആര്ഐ ശേഖരിച്ചിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ശുചിമുറിയില് പോകാനെന്ന വ്യാജേന സ്വര്ണം ഒളിപ്പിച്ച ശേഷം ക്ലീനിംഗ് ജീവനക്കാരെ ഉപയോഗിച്ച് സ്വര്ണം പുറത്തെടുക്കുന്ന സംഭവങ്ങള് മുമ്പും ഉണ്ടായിട്ടുണ്ട്.
