ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം: ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്

നിരണം : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സംസ്ഥാന ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പ്രസ്താവിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് പൗരാവലി നല്‍കിയ അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്തു പ്രസംഗികുകയായിന്നു അദ്ദേഹം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കവാടത്തിൽ എത്തിയ മെത്രാപ്പോലീത്ത ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായ്ക്ക് പ്രണാമം അർപ്പിച്ചു. ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ മെഴുകുതിരി തെളിച്ച് ദൈവാലയത്തിലേക്ക് മെത്രാപ്പോലീത്തായെ ആനയിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തി. ഗീവർഗ്ഗീസ് മോർ കൂറിലോസ് മെത്രാപോലീത്ത, മാന്നാർ പുത്തൻപള്ളി…

കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു

കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് ജില്ലയിലെത്തിയ അദ്ദേഹം രാവിലെ ഒമ്പത് മണിക്ക് മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരവിഷയമായി. ന്യൂനപക്ഷ ജനത അഭിമുഖീകരിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ശ്രമങ്ങൾ ഉണ്ടാവണമെന്നും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതികൾ ന്യൂനപക്ഷ വകുപ്പ് ആവിഷ്കരിക്കണമെന്നും കാന്തപുരം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഉന്നത കലാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഏറെ സഹായകമായിരുന്ന  മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പിലെ അപാകതകൾ പരിഹരിക്കുക, അലിഗഢ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളും ഗ്രാൻഡ് മുഫ്‌തി ഉണർത്തി. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ്…

ഓർഫനേജസ് കോർഡിനേഷൻ കമ്മിറ്റി അവാർഡ് വിതരണം

കുന്ദമംഗലം: കേരള സ്റ്റേറ്റ് മുസ്‌ലിം ഓർഫനേജസ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർകസിൽ അവാർഡ് വിതരണം സംഘടിപ്പിച്ചു. കോഴിക്കോട്, വയനാട് മേഖലയിലെ അനാഥാലയങ്ങളിൽ നിന്ന് 2023-24 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കായി നടത്തിയ അവാർഡ് വിതരണ സംഗമം അഡ്വ. പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. അനാഥ സംരക്ഷണത്തിനായി കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് എം എൽ എ പറഞ്ഞു. കോർഡിനേഷൻ കമ്മിറ്റി മേഖലാ സെക്രട്ടറി പ്രൊഫ. സി ഉമ്മർ അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ ട്രഷറർ സി. പി കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വി എം റശീദ് സഖാഫി, സി ആലിക്കോയ, അഡ്വ. മുഹമ്മദ് ശരീഫ്, കെ കെ ശമീം ആശംസകൾ നേർന്നു. കോഴിശ്ശേരി ഉസ്മാൻ സ്വാഗതവും മായിൻ മണിമ നന്ദിയും പറഞ്ഞു. ഫോട്ടോ: കേരള സ്റ്റേറ്റ് മുസ്‌ലിം ഓർഫനേജസ് കോർഡിനേഷൻ…

സാന്‍ ഫെണാന്‍ഡോ ഇന്ന് വിഴിഞ്ഞം തുറമുഖം വിടും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സാന്‍ ഫെര്‍ണാന്‍ഡോ കപ്പല്‍ ഇന്ന് കൊളംബോയിലേക്ക് തിരിക്കും. തിങ്കളാഴ്ചയോടെ ഫീഡര്‍ വെസലുകള്‍ വിഴിഞ്ഞത്തെത്തുമെന്ന് അദാനി പോര്‍ട്‌സ് അധികൃതര്‍ അറിയിച്ചു. സാന്‍ ഫെര്‍ണാന്‍ഡോയില്‍ നിന്ന് 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇന്ന് രാവിലെയോടെയാണ് കപ്പല്‍ കൊളംബോയിലേക്ക് തിരിക്കുക എന്നാണ് അറിയിപ്പ്. വെള്ളിയാഴ്‌ച്ച വൈകിട്ടോടെ യാത്രതിരിക്കും എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു. ട്രയല്‍ റണ്‍ ആയതിനാല്‍ ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ ആവശ്യമാണ്. ഇതാണ് കണ്ടെയ്‌നറുകള്‍ ഇറക്കുന്നത് വൈകാന്‍ കാരണം. അതേസമയം കപ്പൽ മടങ്ങുന്നതനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തും. മാരിൻ അസൂർ, സീസ്പാൻ സാൻഡോസ് എന്നിങ്ങനെയുള്ള കപ്പലുകളാണ് എത്തുക. മെഡിറ്ററെനിയൻ ഷിപ്പിങ് കമ്പനിയുടെ 400മീറ്റർ നീളമുള്ള കപ്പലും ഈ മാസം തന്നെ വിഴിഞ്ഞത്തെത്തുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച്ചയാണ് ട്രയൽ റൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്‌ച്ച രാവിലെയെത്തിയ മദര്‍ഷിപ്പിനെ മുഖ്യമന്ത്രി പിണറായി…

ആൾക്കൂട്ടക്കൊലകൾ; സോളിഡാരിറ്റി പ്രക്ഷോഭത്തെരുവ് സംഘടിപ്പിച്ചു

കൂട്ടിലങ്ങാടി : രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ വർധിച്ചു വരുന്ന വംശീയ ആക്രമങ്ങൾക്കും ആൾക്കൂട്ടക്കൊലകൾക്കുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി പ്രക്ഷോഭത്തെരുവ് സംഘടിപ്പിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി ഹസനുൽ ബന്ന ഉദ്ഘാടനം നിർവഹിച്ചു. എസ്‌.ഐ.ഒ ഏരിയ പ്രസിഡന്റ് സി.എച്ച് യഹ് യ നന്ദി പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് അഷ്റഫ് സി.എച്ച്, മുഹമ്മദ് ജദീർ, ലബീബ് മക്കരപ്പറമ്പ്, സമീദ് സി.എച്ച്, നിയാസ് തങ്ങൾ, ഹാനി എം, പി.കെ ആദിൽ എന്നിവർ നേതൃത്വം നൽകി.  

പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന ആരോപണം; പ്രമോദ് കോട്ടൂളിയെ സിപി‌എം പുറത്താക്കി

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന കേസില്‍ ആരോപണ വിധേയനായ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടുളിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം. പ്രമോദ് കോട്ടൂളിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനുശേഷം നടത്തിയ സാമ്പത്തിക ഇടപാടുകൾ തെറ്റാണെന്നും നിരീക്ഷിച്ചു കൊണ്ടാണ് സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി യോഗം പ്രാഥമിക അംഗത്വത്തിൽ നിന്ന് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയത്. ഔദ്യോഗിക വിഭാഗം പ്രമോദിനെതിരെ കടുത്ത നടപടി ആവശ്യമില്ലെന്നും തരംതാഴ്‌ത്തലോ സസ്പെൻഷനും മതിയാകും എന്ന് പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം ഇതിനെ എതിർക്കുകയായിരുന്നു. 22 ലക്ഷം രൂപയുടെ ഇടപാടുണ്ടെന്നും പ്രമോദിനെതിരെയുള്ള ആരോപണത്തിൽ വ്യക്തമായ തെളിവുണ്ടെന്ന് പാർട്ടിക്ക് ബോധ്യം വന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കടുത്ത നടപടി പ്രമോദിനെതിരെ ഉണ്ടായില്ലെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഇവർ വാദിച്ചതോടെ ഇത് കണക്കിലെടുത്താണ് പ്രമോദ് കോട്ടുളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് കോഴിക്കോട് ജില്ലാ…

കേരളത്തില്‍ അടുത്ത അഞ്ചു ദിവസങ്ങള്‍ വ്യാപമായ മഴ പെയ്യും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കേരളതീരം മുതൽ മഹാരാഷ്‌ട്ര തീരം വരെ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടേയും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടേയും സ്വാധീന ഫലമായാണ് മഴ ശക്തമാവുക. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.ശനിയാഴ്ച ആലപ്പുഴ, പാലക്കാട് ജില്ലകളിലൊഴികെ മറ്റ് എല്ലായിടത്തും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്…

വിഴിഞ്ഞം തുറമുഖം സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ ഉജ്ജ്വല ഉദാഹരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ ഉജ്ജ്വല ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് (ജൂലൈ 12) വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദര്‍ഷിപ്പിന് ആചാരപരമായ സ്വീകരണം നൽകി സംസാരിക്കവെ, വർഷങ്ങളുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ശേഷം വിഴിഞ്ഞം ഒരു അന്താരാഷ്ട്ര തുറമുഖമായി ഉയരുമ്പോൾ അത് ആഗോള പ്രാധാന്യവും സ്ഥാനവും രാജ്യത്തെ ഒരു പുതിയ ഉയരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. “അന്താരാഷ്ട്ര, വാണിജ്യ ലോബികൾ ഉൾപ്പെടെയുള്ള ചില ലോബികൾ തുറമുഖത്തിനെതിരെ പ്രവർത്തിക്കുകയും പദ്ധതി യാഥാർത്ഥ്യമാകുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അവർക്ക് ഇവിടെ (കേരളത്തിൽ) നിന്ന് പോലും പിന്തുണ ലഭിച്ചിരുന്നു. ഇവിടെ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കാട്ടി ഇവിടെ ഒരു വിഭാഗം നടത്തിയ സമരങ്ങൾ ഈ പശ്ചാത്തലത്തിൽ ഓര്‍മ്മിക്കണം. എന്നാല്‍, ഞങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയും അർപ്പണബോധവും അവരുടെ രൂപകല്പനകൾക്കപ്പുറമായിരുന്നു,” മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, സന്തോഷിക്കാനുള്ള കാരണങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. തുറമുഖത്തിൻ്റെ…

എക്‌സലൻസി അവാർഡ് നേടി കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ

കോഴിക്കോട്: ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടന്ന പത്താം തരം പൊതുപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് എക്‌സിലൻസി അവാർഡ് കരസ്ഥമാക്കി കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ. 2023-24 അദ്ധ്യയന വർഷത്തെ പൊതു പരീക്ഷയിൽ സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും എല്ലാ വിഷയങ്ങളിലും A++ നേടുകയും പ്രതിഭാ പുരസ്കാരം നേടുകയും ചെയ്തിരുന്നു. കേരളത്തിലെ മദ്റസകൾക്കിടയിൽ അപൂർവ നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്. മുഴുവൻ വിദ്യാർഥികളും വിദ്യാഭ്യാസ ബോർഡിന്റെ പ്രതിഭാ പുരസ്‌കാരത്തിന് അർഹരായതിലൂടെയാണ് എക്‌സലൻസി അവാർഡ് സ്കൂളിനെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടന്ന പ്രതിഭാ സംഗമത്തിൽ വിദ്യാർഥികളും സ്കൂൾ മാനേജ്മെന്റും അവാർഡുകൾ ഏറ്റുവാങ്ങി. എക്‌സലൻസി അവാർഡ് സ്കൂൾ പ്രതിനിധികൾ മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് സമർപ്പിച്ചു. മികച്ച വിജയം നേടുന്നതിന് പിന്നിൽ പ്രവർത്തിച്ച സ്കൂൾ മാനേജ്‌മെന്റിനെയും അദ്ധ്യാപകരെയും വിദ്യാർഥികളെയും…

പുതിയ റവന്യൂ ജില്ലകൾ അനിവാര്യം; കമ്മീഷനെ നിയോഗിക്കണം: വെൽഫെയർ പാർട്ടി

മലപ്പുറം :കേരളത്തിൻ്റെ സമഗ്രമായ വികസനത്തിന് പ്രത്യേകിച്ച് മലബാർ മേഖലയിൽ പുതിയ റവന്യൂ ജില്ലകൾ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് പറഞ്ഞു. അതിനുള്ള പ്രായോഗിക പദ്ധതി തയ്യാറാക്കാൻ സർക്കാർ കമ്മീഷനെ നിയോഗിക്കണമെന്നും അവര്‍ പറഞ്ഞു. മലബാർ മേഖലയിൽ ജനസംഖ്യയും ഭൂവിസ്‌തൃതിയും പരിഗണിച്ച് പുതിയ ജില്ലകൾ അനിവാര്യമാണ്. എങ്കില്‍ മാത്രമേ കേന്ദ്ര-കേരള സർക്കാരുകളുടെ വികസന – വിഭവ വിതരണങ്ങൾ നീതിപൂർവ്വമാവുകയുള്ളൂ. സർക്കാറിൻ്റെ ഏത് മാനദണ്ഡം വെച്ച് പരിഗണിച്ചാലും മലപ്പുറത്ത് ഒരു പുതിയ ജില്ലയെങ്കിലും നേരത്തേ രൂപീകരിക്കപ്പെടേണ്ടതായിരുന്നു. ജില്ലയിലെ സാമൂഹിക രാഷ്ട്രീയ സംഘടനകളും ജില്ലാ പഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എം.എൽ.എമാരുമടക്കമുള്ളവരും നിരന്തരം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, മാറിമാറി ഭരിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടങ്ങൾ മലപ്പുറത്തോട് കാണിച്ച വിവേചന നിലപാടുകളുടെ തുടർച്ചയായി ഈ ആവശ്യങ്ങളോട് മൗനം പാലിക്കുകയാണ് ചെയ്തു പോന്നിട്ടുള്ളത്. ഈ വിവേചന ഭീകരതയ്ക്കെതിരെ ശക്തമായ…