മാമ്മൂടൻ വള്ളം നീരണിയൽ 40-ാം വാർഷികാഘോഷം നടന്നു

എടത്വ: ജലോത്സവ ലോകത്ത് ഇരുട്ടു കുത്തി വിഭാഗത്തിലുള്ള മാമ്മൂടൻ കളി വള്ളം നീരണിയൽ 40-ാം വാർഷിക ആഘോഷം നടന്നു. കഴിഞ്ഞ കാല സ്മരണകൾ പങ്കുവെച്ച് നടന്ന സമ്മേളനത്തില്‍ അഡ്വ ഉമ്മൻ എം.മാത്യു അദ്ധ്യക്ഷത വഹിച്ചു .മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗം ജോസ് മാമ്മൂടൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കൈനകരി സെന്റ് മേരീസ് ചർച്ച് വികാരി ഫാ. ജോസഫ് ചെമ്പിലകം അനുഗ്രഹ പ്രഭാഷണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, തലവടി ചുണ്ടൻ വള്ളം സമിതി പഞ്ചായത്ത് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള, ഡീക്കന്‍ അലക്സ് ചേന്ന൦ക്കുളം, റെന്നി മാമ്മൂടൻ, ജെറി മാമ്മൂടൻ എന്നിവർ പ്രസംഗിച്ചു. കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് ഭാരവാഹികളായ ടോണി തോമസ് പുളിപറമ്പ്, ജോൺ സ്ക്കറിയ എന്നിവർ പങ്കായം, ഒന്നാം തുഴ എന്നിവ മാമ്മൂട്ടിൽ കുടുംബയോഗം പ്രസിഡന്റ്‌ കുര്യൻ…

കുത്തിവെപ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവാണെന്ന് കുടുംബം

തിരുവനന്തപുരം: മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ യുവതിക്ക് കുത്തിവെപ്പ് നടത്തിയതോടെ അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട മച്ചിയില്‍ സ്വദേശി കൃഷ്ണ തങ്കപ്പൻ (27) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയതായിരുന്നു കൃഷ്ണ. ഇവിടെ കുത്തിവെപ്പ് എടുത്തതോടെ യുവതിയുടെ ആരോഗ്യനില വഷളായി. മരുന്ന് അലർജിയുള്ള കൃഷ്ണ മുൻകരുതൽ എടുക്കാതെയാണ് കുത്തിവയ്പ് എടുത്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബോധരഹിതയായ യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിൽ കഴിയുകയായിരുന്ന കൃഷ്‌ണ ഇന്ന് (21 ജൂലൈ) രാവിലെ ആണ് മരണത്തിന് കീഴടങ്ങിയത്. മരിച്ച യുവതിയുടെ ഭർത്താവ് നെയ്യാറ്റിൻകര ജില്ല ആശുപത്രിയിലെ സർജനെതിരെ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കുത്തിവെപ്പ് എടുത്തിട്ടില്ല എന്നും ആശുപത്രിയിലെത്തിയ കൃഷ്‌ണ ഇൻഹേലർ ഉപയോഗിച്ചതിനെ തുടർന്നാണ് അബോധാവസ്ഥയിൽ ആയത് എന്നുമാണ് ഡോക്‌ടറുടെ വിശദീകരണം.…

പമ്പാ ജലമേളയുടെ പ്രവർത്തനോദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നിർവഹിച്ചു; ലോഗോ പ്രകാശനം 22ന്

കോട്ടയം: 66-ാമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേള സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 2:00 മണിക്ക് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. അത്തം ദിനമായ സെപ്റ്റംബർ 6ന് ഈ വർഷത്തെ ജലമേളയുടെ പതാക ഉയർത്തൽ കർമ്മം നടത്തപ്പെടും. അത്തം മുതൽ ഉള്ള ദിവസങ്ങളില്‍ വിവിധ കലാപരിപാടികൾ വഞ്ചിപ്പാട്ട് മത്സരം, അത്തപ്പൂക്കള മത്സരം, സ്കൂൾ കോളേജ് തലങ്ങളിലെ കുട്ടികളുടെ ചിത്രരചന മത്സരങ്ങൾ, നീന്തൽ മത്സരം, മെഡിക്കൽ ക്യാമ്പും,കനോയും കയാക്കിംഗ്, വിളംബര ഘോഷയാത്ര, തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കും. ഉത്രാടം നാളിൽ ഉച്ചയ്ക്ക് 2:00 മണിക്ക് നടക്കുന്ന ജലമേളയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കും. ജലമേളയിൽ കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങളും 30 ചെറുവള്ളങ്ങളും പങ്കെടുക്കും. ജലമേളയുടെ പ്രവർത്തന ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ്ബിൽ കേന്ദ്ര മന്ത്രി…

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തി. എക്‌സിക്യൂട്ടിവ് ഓഫീസറാണ് നിരോധന ഉത്തരവിറക്കിയത്. ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് സസ്യാഹാരം മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പുറത്തിറങ്ങിയത്. എക്‌സിക്യൂട്ടീവ് ഓഫീസില്‍ ചിക്കൻ ബിരിയാണി വിളമ്പിയതിന് പിന്നാലെയാണ് നടപടി. ക്ഷേത്രത്തില്‍ ഗുരുതരമായ ആചാര ലംഘനം നടന്നതോടെ നിരവധി വിശ്വാസികളും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെയിരുന്നു. അതേസമയം ക്ഷേത്ര ഓഫീസിന് സമീപത്തെ ഡൈനിംഗ് റൂം ഉപയോഗിക്കുന്നതിലും സമയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്യൂട്ടിയിലില്ലാത്തവർ ഡൈനിംഗ് റൂം ഉപയോഗിക്കരുത്. എക്‌സിക്യൂട്ടിവ് ഓഫീസില്‍ ജീവനക്കാർ പ്രവൃത്തി സമയം കഴിഞ്ഞും തുടരണമെങ്കില്‍ മുൻകൂർ അനുമതി വാങ്ങണം. അവധി ദിവസങ്ങളില്‍ ഓഫീസ് തുറക്കുന്നതിലും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സല്‍ക്കാരം നടന്നത് ജൂലൈ ആറിനാണ്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു…

നിപ വൈറസ് എന്ന് സംശയം; കോഴിക്കോട് 14-കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ചികിത്സയിലുള്ള പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നിപ വൈറസ് ബാധയുടെ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്‌ക്ക് അയക്കും. അതേസമയം, സംസ്ഥാനത്ത് മഴ വ്യാപകമായതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കും പുറമേ എച്ച്1എൻ1 (H1N1) സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിക്കുകയും ചെയ്തു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് എച്ച് 1 എന്‍ 1 ബാധയെത്തുടർന്ന് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…

മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു

ബെംഗളൂരു/കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറിയുള്‍പ്പടെ കാണാതായ അർജുനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി റഡാർ എത്തിച്ചു. മംഗളൂരുവിൽ നിന്നാണ് റഡാർ എത്തിച്ചത്. ഉരുൾപൊട്ടലുണ്ടായ സ്ഥലവും പുഴയും ആദ്യം പരിശോധിക്കും. സൂറത്കൽ എൻഐടിയിലെ സംഘമാണ് പരിശോധന ഏകോപിപ്പിക്കുന്നത്. ദൗത്യം വളരെ ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ വ്യക്തമാക്കി. ലോറിക്ക് മുകളിൽ ആറ് മീറ്റർ മണ്ണ് ഉണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാൻ കഴിയു എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ മടങ്ങി. ഈ മാസം 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്.…

കണ്ണൂർ എയർപോർട്ട് ആക്‌ഷൻ കൗൺസിലിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ‘ഇലക്‌ഷന്‍ റിട്ടേണിംഗ് ഓഫീസർമാരെ’ തിരഞ്ഞെടുത്തു.

കണ്ണൂർ: കണ്ണൂർ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാ ദുരിതങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുവാൻ വേണ്ടി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ‘കണ്ണൂർ എയർപോർട്ട് ആക്‌ഷന്‍ കൗൺസിലിന്റെ’ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ‘ഇലക്‌ഷന്‍ റിട്ടേണിംഗ് ഓഫീസർമാരെ’ തിരഞ്ഞെടുത്തു. റിയാസ് അരിങ്ങലോട്ട്, ലിബേഷ് വാഴയിൽ, ജോസ് ലുക്കോസ്, നൗഷാദ് സി. പി, അബ്ദുള്ള കെ. കെ, രാജേഷ് നാരായണൻ, മാത്യു ജോർജ് വെള്ളരിങ്ങാട്ട്, നൗഷാദ് യു. കെ, അഞ്ചാംകുടി രാജേഷ്, സിബി ആന്റണി എന്നിവരെയാണ് വിവിധ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്തത്. ആക്‌ഷൻ കൗൺസിലിന്റെ ഗ്ലോബൽ ചെയർമാനായി, കണ്ണൂർ – തിരൂർ സ്വദേശിയായ രാജീവ്‌ ജോസഫിനെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറിലധികം വരുന്ന പ്രവാസി കൂട്ടായ്മ ഐക്യകണ്ട്ഠേന തിരഞ്ഞെടുത്തു. ആക്‌ഷൻ കൗൺസിലിന്റെ വൈസ് ചെയർമാൻമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ട്രഷറർ,…

മാമ്മൂടൻ നീരണിയൽ 40-ാം വാർഷിക ആഘോഷം 21ന്

എടത്വ: ഇരുട്ടു കുത്തി വിഭാഗത്തിലുള്ള മാമ്മൂടൻ കളി വള്ളം നീരണിയൽ 40-ാം വാർഷിക ആഘോഷം ഞായറാഴ്ച 11.30ന് വള്ളപ്പുരയിൽ നടക്കും. മാമ്മൂട്ടിൽ അഡ്വ ഉമ്മൻ എം.മാത്യു അദ്ധ്യക്ഷത വഹിക്കും. മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗം ജോസ് മാമ്മൂടൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. തലവടി ചുണ്ടൻ വള്ളം സമിതി പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തും. നെഹ്‌റു ട്രോഫി മത്സരത്തിൽ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് ഇത്തവണ തുഴയെറിയും. ടീം അംഗങ്ങൾക്ക് പങ്കായം, ഒന്നാം തുഴ എന്നിവ മാമ്മൂട്ടിൽ കുടുംബയോഗം പ്രസിഡന്റ്‌ കുര്യൻ ജോർജ്ജ് നൽകും. കളിവള്ളം ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നീരണിയൽ ചടങ്ങ് നടക്കും.കളിവള്ളം ശില്പി സാബു നാരായണൻ ആചാരിയെ ആദരിക്കും. നാല് പതിറ്റാണ്ടുകളായി മത്സര രംഗത്ത് ഉള്ള മാമ്മൂടൻ പുതുക്കി പണിയുന്നതിന് ഉളികുത്തിയത് 2018…

75 കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റ് അംഗങ്ങളുടെ കന്നി വിമാന യാത്ര

തിരുവനന്തപുരം: കുടുംബശ്രീ ശൃംഖലയുടെ പൊഴിയൂർ കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് സൊസൈറ്റിയുടെ (സിഡിഎസ്) അക്ഷയ ന്യൂട്രിമിക്‌സ് യൂണിറ്റിലെ അംഗമായ മേരിയാണ് വിമാന യാത്ര എന്ന തങ്ങളുടെ സ്വപ്നം ഈയാഴ്ച സാക്ഷാത്കരിച്ച ഗ്രൂപ്പിൽ ഏറ്റവും പ്രായം കൂടിയത്. ജില്ലയിൽ നിന്നുള്ള കുടുംബശ്രീ അംഗമായ 68 കാരിയായ മേരി സേവ്യർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തൻ്റെ കന്നി വിമാന യാത്ര നടത്തി. ജൂലൈ 15ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ തലസ്ഥാനത്ത് നിന്ന് കണ്ണൂരിലേക്ക് പോയത്. അവരുടെ ജീവിതം പ്രധാനമായും അവരുടെ വീടുകൾക്കും ന്യൂട്രിമിക്‌സ് യൂണിറ്റുകൾക്കും ചുറ്റും കറങ്ങുകയായിരുന്നു, അവരിൽ ഭൂരിഭാഗവും ഒരിക്കലും വിനോദ യാത്ര ചെയ്തിരുന്നില്ല. ഒരു വർഷം മുമ്പാണ് വിമാനം ആകാശത്തേക്ക് പറന്നുയരുന്നതും മേഘങ്ങളെ ആലിംഗനം ചെയ്യുന്നതുമായ കാഴ്ച കുട്ടിക്കാലത്ത് അവരെ എങ്ങനെ ആവേശഭരിതരാക്കി എന്നതിനെക്കുറിച്ചുള്ള ചർച്ച അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് കളമൊരുക്കിയത്. വൈകാതെ സെക്രട്ടറി ഉഷാ രാജൻ ഉൾപ്പെടെയുള്ള…

വേനലവധിക്കാലത്ത് കേരളത്തിലെ സ്‌കൂളുകളിൽ സന്നദ്ധസേവനം നടത്തുന്ന ദുബായ് വിദ്യാർത്ഥികൾ

ദുബൈ: ദുബായിലെ സ്കൂള്‍ വിദ്യാർത്ഥികൾ അവരുടെ വേനൽക്കാല അവധിക്കാലത്ത് ഇന്ത്യൻ സ്‌കൂളുകളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി പങ്കെടുക്കുന്നു. ദുബായിലെ ‘ജെംസ് ഔർ ഓൺ ഹൈസ്‌കൂൾ അൽ വർഖ’യിലെ അദ്ധ്യാപകനോടൊപ്പം ആറ് വിദ്യാർത്ഥികളുടെ സംഘം സ്‌കൂൾ ഫോർ സ്‌കൂൾ പ്രോജക്ട് വഴി സന്നദ്ധസേവന പരിപാടിയിൽ പങ്കെടുത്തു. യു.എ.ഇ.യുടെ പെൻസിൽമാൻ എന്നറിയപ്പെടുന്ന കെ. വെങ്കിട്ടരാമനാണ് കേരളത്തിലെ രണ്ട് സ്കൂളുകളിലേക്ക് സന്നദ്ധപ്രവർത്തകരെ എത്തിച്ചത്. കേരളത്തിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളെ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപെടുത്തി സമൂഹത്തിന് അവരുടെ സേവനം തിരികെ നൽകുന്നതിൽ ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദേശത്തുള്ള വിദ്യാർത്ഥികൾക്ക് സ്വമേധയാ ഉള്ള പ്രയത്‌നങ്ങൾ സുഗമമാക്കിക്കൊണ്ട് ദരിദ്ര പ്രദേശങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായാണ് School4School സംരംഭം ആരംഭിച്ചിരിക്കുന്നത്. ഈ വേനലവധിക്കാലത്ത്, ദുബായ് വിദ്യാർത്ഥികൾ കൊച്ചിയിലെ GEMS മോഡേൺ അക്കാദമിയില്‍ (GMA) എത്തി. അവിടെ പ്രാദേശിക സ്കൂളുകളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത വിവിധ പ്രവർത്തനങ്ങളിൽ അവർ…