കേരളത്തിലെ സ്കൂൾ കലോത്സവങ്ങൾക്ക് ഗംഭീരമായ വിരുന്നുകൾ ഒരുക്കുന്നതിൽ പ്രശസ്തനായ മാസ്റ്റർ ഷെഫും കാറ്റററുമായ പഴയിടം മോഹനൻ നമ്പൂതിരി, മലയാളികൾക്ക് പുതുതായി കണ്ടെത്തിയ അറബി ഭക്ഷണവിഭവങ്ങളോടുള്ള അഭിനിവേശത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തെക്കുറിച്ച് ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്റർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറയുന്നു: “ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുയോജ്യമായ രീതിയിലാണ് അറബി ഭക്ഷണങ്ങൾ തയ്യാറാക്കുന്നത്. കേരളത്തിലും ഇത് അനുകരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. ഭക്ഷണ പ്രശ്‌നങ്ങൾ കാരണം ആശുപത്രിയിൽ എത്തുന്ന രോഗികളിൽ ഭൂരിഭാഗവും കേരളത്തിലെ വടക്കൻ മലബാർ ജില്ലകളിലാണ്. നമ്മുടെ പരമ്പരാഗത ഭക്ഷണരീതികളിൽ നിന്ന് അറബിയിലേക്ക് പെട്ടെന്ന് മാറിയത് മലയാളികൾക്ക് നല്ലതല്ല. പലർക്കുമിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ ഇതിന്റെ സൂചനകളാണ്. എന്റെ അഭിപ്രായത്തിൽ, നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അറബി ഭക്ഷണം പരീക്ഷിക്കരുതെന്നല്ല ഇതിനർത്ഥം. എന്നാൽ, ആ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് ഒരു…
Category: KERALA
വഖ്ഫ് ഉമീദ് പോർട്ടലിലെ അപാകതകൾ പരിഹരിച്ച് സാവകാശം അനുവദിക്കുക: പ്രധാനമന്ത്രിക്ക് കത്തയച്ച് ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ കേന്ദ്ര വഖ്ഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി ഡിസംബർ 5 ന് അവസാനിക്കാനിരിക്കെ പോർട്ടലിന്റെ അപാകതകൾ പരിഹരിക്കണമെന്നും അപ്‌ലോഡിങ് പ്രക്രിയക്ക് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വഖഫ് ചുമതലയുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിനും കത്തയച്ചു. നിലവിൽ രാജ്യവ്യാപകമായി അപ്‌ലോഡിങ് പ്രക്രിയ നടക്കുന്നുണ്ടെങ്കിലും വൈബ്‌സൈറ്റിന്റെ സാങ്കേതിക പോരായ്മകൾ കാരണം സമയദൈർഘ്യവും സബ്മിഷൻ സങ്കീർണതകളും നടപടിക്രമങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. പുതുതായി അവതരിപ്പിച്ച പോർട്ടൽ എന്ന നിലയിൽ നിരവധി പ്രവർത്തന പോരായ്മകൾ ഈ പ്ലാറ്റ്‌ഫോമിനുണ്ട്. കൂടാതെ സവിശേഷ വൈബ്‌സൈറ്റ് സംബന്ധിച്ച ഡിജിറ്റൽ സാക്ഷരതയും ഉപയോക്താക്കളെ വലട്ടുന്നു. ആ അർഥത്തിൽ കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങളും പോർട്ടലിന്റെ അപ്‌ഡേഷനും ഇനിയും നടക്കേണ്ടതുണ്ടെന്നും അപ്‌ലോഡ് ചെയ്യാനുള്ള കാലാവധി ഒരു വർഷം വരെയെങ്കിലും നീട്ടിത്തരണമെന്നും…
അന്താരാഷ്ട്ര സ്വഹീഹ് മുസ്‌ലിം പാരായണ സംഗമത്തിന് സമാപ്‌തി
തിരുനബി സന്ദേശങ്ങൾ സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി ക്വലാലംപൂർ: അശാന്തിയും അസ്ഥിരതയും വർധിച്ചുവരുന്ന ലോകത്ത് സാമൂഹിക സുസ്ഥിതി സാധ്യമാക്കാൻ തിരുനബി സന്ദേശങ്ങൾ മുറുകെ പിടിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മലേഷ്യയുടെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ആഗോള പണ്ഡിതരും ഭരണാധികാരികളും മന്ത്രിമാരും അറിവന്വേഷകരും തിങ്ങിനിറഞ്ഞ പ്രൗഢ സദസ്സിൽ അന്താരാഷ്‌ട്ര സ്വഹീഹ് മുസ്‌ലിം പാരായണ സദസ്സിന്റെ സമാപന സമ്മേളനത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികൾക്കുള്ളിലും കുടുംബത്തിലും പൊതുമണ്ഡലത്തിലും രാഷ്ട്രങ്ങൾക്കിടയിലും സമാധാനം സൃഷ്ടിക്കാൻ ഹദീസുകൾ മനുഷ്യരെ സഹായിക്കും. തിരുനബിചര്യകൾ അടുത്തറിയുന്നതിനും അതിലൂടെ ലോകം നേരിടുന്ന മാനവികവും സാമൂഹ്യവുമായ പ്രതിസന്ധികളെ അതിജയിക്കുന്നതിനും ഹദീസ് ഗ്രന്ഥങ്ങളുടെ ആഴത്തിലുള്ള പഠനവും ഗവേഷണവും കൂടുതൽ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രശസ്‌ത പണ്ഡിതരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ 19 മുതൽ പത്തു ദിവസമായി…
തലവടി പിഎച്ച്സി ജംഗ്ഷനിലെ ഇരുമ്പ് റൂഫിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം ലോറി തട്ടി തകർന്നു
തലവടി: പാഴ്സൽ ലോറി തട്ടി കാത്തിരിപ്പ് കേന്ദ്രം തകർന്നു. തലവടി പിഎച്ച്സി ജംഗ്ഷനിലെ ഇരുമ്പ് റൂഫിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് ലോറി തട്ടി തകർന്നത്. ഇന്നലെ വൈകിട്ട് 6.15ന് ആണ് സംഭവം. ചായ കുടിക്കാൻ ഡ്രൈവർ റോഡരുകിലേയ്ക്ക് ലോറി ഒതുക്കുമ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുകളിലെ റൂഫിൽ ഉടക്കിയാണ് തകർന്ന് വീണത്. കൊല്ലം സ്വദേശികളുടെ പാഴ്സൽ ലോറിയാണ്. നാട്ടുകാർ ഒത്തുകൂടിയതോടെ കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ചു നൽകുമെന്ന് ലോറിയുടമ ഏറ്റതോടെ രംഗം ശാന്തമായി. യാത്രക്കാരുടെ ഏകാശ്രയമാണ് തകർന്നു വീണത്. ലയൺസ് ക്ളബ് ഓഫ് എടത്വ നിർമ്മിച്ചു നല്‍കിയ കാത്തിരിപ്പ് കേന്ദ്രമാണിത്. 2020 ജനുവരി 15ന് നിർമ്മാണം പൂർത്തികരിച്ചതും, 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ അമ്പലപുഴ പൊടിയാടി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ലാത്തത് മൂലം ജനം വലയുകയാണ്. ആയിരക്കണക്കിന് ഭക്തർ എത്തുന്ന നീരേറ്റുപുറം ചക്കുളത്തുകാവ് ക്ഷേത്രം…
തലവടി പട്ടരുമഠം പി.വി രവീന്ദ്രനാഥിന് ശിഷ്യ ഗണങ്ങളുടെ യാത്രാ മൊഴി
എടത്വ: ഗുരുശ്രേഷ്ഠൻ തലവടി പട്ടരുമഠം പി.വി രവീന്ദ്രനാഥിന് (അപ്പുസാർ -89) ശിഷ്യ ഗണങ്ങളുടെ യാത്രാ മൊഴി. മൃതദേഹം വ്യാഴാഴ്‌ച രാവിലെ വീട്ടിലും തുടർന്ന് ഉച്ചയ്ക്ക് ഒരു മണി വരെ തലവടി ആൽഫാ പാലിയേറ്റിവ് കെയർ സെൻ്ററിലും പൊതുദർശനത്തിന് വെച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടന രംഗത്തെ പ്രമുഖര്‍ പ്രണാമം അർപ്പിച്ചു. വൈകിട്ട് 3 മണിക്ക് തിരുവല്ല വൈദ്യുതി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. പരേതൻ തകഴി, മണിപ്പുഴ, തലവടി, ചേർത്തല, താനൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ അദ്ധ്യാപകനായും പ്രധാനാദ്ധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തലവടി ചർച്ചാ വേദിയുടെയും പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെയും അദ്ധ്യക്ഷനായിരുന്നു. തലവടി എസ്ഡിവിഎസ് ഗ്രന്ഥശാലയുടെ സ്ഥാപകനാണ്. ഭാര്യ: പരേതയായ ലീലാ രവീന്ദ്രൻ (തങ്കമണി). മക്കൾ: രേണു, വാണി. മരുമക്കൾ: സുരേഷ് കുമാർ, വിനോദ് കുമാർ.
പെനിയേൽ ഗ്രൗണ്ടിൽ സുവിശേഷ പ്രഭാഷണവും സംഗീത സായാഹ്നവും ഡിസംബർ 3 മുതൽ 6 വരെ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
തലവടി: ആനപ്രമ്പാൽ ഐപിസി പെനിയേൽ സഭയുടെ നേതൃത്വത്തിൽ 2025 ഡിസംബർ 3 മുതൽ 6 വരെ പെനിയേൽ ഗ്രൗണ്ടിൽ വെച്ച് വൈകിട്ട് 6മുതൽ 9വരെ സുവിശേഷ പ്രഭാഷണവും സംഗീത സായാഹ്നവും നടക്കും. ഐപിസി മുൻ ജനറൽ പ്രസിഡന്റും തിരുവല്ല സെന്റർ പാസ്റ്ററുമായ റവ ഡോ.കെ.സി. ജോൺ നെടുംമ്പ്രം ഉദ്ഘാടനം ചെയ്യും. വിമന്‍സ് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് സെക്രട്ടറി ജയമോൾ രാജു, പാസ്റ്റർ കെ.ജെ തോമസ് കുമളി, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ബി.മോനച്ചൻ കായംകുളം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ലിവിംഗ് മ്യൂസിക്ക് റാന്നി ഗാനശുശ്രൂഷകൾ നിർവ്വഹിക്കുമെന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജു ജോൺ, സെക്രട്ടറി ലിജോ പി.ജോസഫ്, ട്രഷറർ പി റ്റി ബെന്നി എന്നിവർ അറിയിച്ചു. ഡിസംബര്‍ 6 ശനിയാഴ്ച രാവിലെ 10 മുതൽ തിരുവല്ല സെൻ്റർ മാസയോഗവും നടത്തപ്പെടുന്നതാണ്. ഇന്ത്യ പെന്തെകോസ്തൽ ദൈവസഭയുടെ തിരുവല്ല സെന്റ്റിൽ…
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന വടകര ഡിവൈഎസ്പി ഉമേഷ് അവധിയില്‍ പ്രവേശിച്ചു
കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി ഉമേഷ് അവധിയിൽ പ്രവേശിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിക്കുകയാണെന്നാണ് ഉമേഷിന്റെ വിശദീകരണം. ഉമേഷിന്റെ ചുമതല കോഴിക്കോട്, നാദാപുരം ഡിവൈഎസ്പിക്ക് കൈമാറി. ഉമേഷ് വടക്കാഞ്ചേരി സിഐ ആയിരിക്കുമ്പോഴാണ് ആരോപണങ്ങൾക്ക് അടിസ്ഥാനമായ സംഭവം നടന്നത്. അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കേസ് രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചതിലൂടെ ഉമേഷ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉമേഷ് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. സംഭവത്തിൽ കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് യുവതി മൊഴി നൽകിയിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ഡിവൈഎസ്പി തന്നെ പലതവണ പീഡിപ്പിച്ചതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. ഉമേഷ് തന്റെ കൂടെ കസ്റ്റഡിയിലുള്ള മറ്റുള്ളവരിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. അന്വേഷണ സംഘത്തിന്…
തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ കളക്ടറേറ്റിലെ ഇലക്ഷൻ വെയർഹൗസ് സ്ട്രോങ് റൂമിൽ ഉദ്ഘാടനം ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം, പൂർണ്ണമായും പ്രവർത്തനക്ഷമമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ജില്ലാ കളക്ടറിൽ നിന്ന് പത്തനംതിട്ട മുനിസിപ്പാലിറ്റി അസിസ്റ്റന്റ് സെക്രട്ടറി എൻ പ്രശാന്ത് കുമാർ ഏറ്റുവാങ്ങി. പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലെ 200 കണ്‍ട്രോള്‍ യൂണിറ്റും 200 ബാലറ്റ് യൂണിറ്റും പുളിക്കീഴ്, കോയിപ്രം ബ്ലോക്കിലെ 280 കണ്‍ട്രോള്‍ യൂണിറ്റും 840 ബാലറ്റ് യൂണിറ്റുമാണ് ആദ്യ ദിനം വിതരണം ചെയ്തത്. നവംബര്‍ 30ന് മല്ലപ്പള്ളി, കോന്നി, ഇലന്തൂര്‍ ബ്ലോക്കിലെയും ഡിസംബര്‍ ഒന്നിന് പന്തളം, റാന്നി, പറക്കോട് ബ്ലോക്കിലെയും വോട്ടിംഗ് മെഷീന്‍ വിതരണം ചെയ്യും. ഡിസംബര്‍ മൂന്ന് മുതല്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന്…
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവധി നല്‍കണം: തിരഞ്ഞെടുപ്പ് കമ്മീഷണര്‍
തിരുവനന്തപുരം: വാണിജ്യ, വ്യാപാര, വ്യാവസായിക അല്ലെങ്കിൽ സ്വകാര്യ മേഖലയിലെ മറ്റേതെങ്കിലും സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ ശമ്പളത്തോടുകൂടിയ അവധി നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അത്തരം അവധി തൊഴിലിന് അപകടമോ ഗണ്യമായ നഷ്ടമോ ഉണ്ടാക്കുന്നുണ്ടെങ്കിൽ, വോട്ടർ രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്ക് ബന്ധപ്പെട്ട പോളിംഗ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അത്തരം അവധി അനുവദിക്കുമ്പോൾ, വേതനം കുറയ്ക്കുകയോ വേതനം നല്‍കാതിരിക്കുകയോ ചെയ്യരുതെന്നും കമ്മീഷണർ അറിയിച്ചു. അവധിയോ അനുമതിയോ സംബന്ധിച്ച പരാതികളിൽ ഉടനടി നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലേബർ കമ്മീഷണറോട് നിർദ്ദേശിച്ചു.
തദ്ദേശ സ്വയംഭരന തിരഞ്ഞെടുപ്പ്: വാഹന പ്രചാരണം മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർ വാഹന നിയമങ്ങൾ പാലിക്കണമെന്നും വാഹനത്തിന് ആവശ്യമായ എല്ലാ നിയമപരമായ രേഖകളും കൈവശം വയ്ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാർത്ഥിക്ക് ഇരുചക്ര വാഹനം ഉപയോഗിക്കാം. എന്നാല്‍, വാഹന പ്രചാരണത്തിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിക്കുള്ളിലായിരിക്കും. പ്രചാരണ വാഹനത്തിന് റിട്ടേണിംഗ് ഓഫീസറിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ പ്രചാരണം നടത്താൻ അനുവാദമില്ല. പ്രചാരണ വാഹനത്തിനുള്ള പെർമിറ്റ് തിരഞ്ഞെടുപ്പ് ഓഫീസറാണ് നൽകുന്നത്. പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സി/ടൂറിസ്റ്റ് പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, നികുതി അടച്ച രസീത്, ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കണം. വരണാധികാരി നൽകുന്ന ഒറിജിനൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കുകയും…
