തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സിൽ’ പൊതുജനാഭിപ്രായങ്ങളുടേ വസ്തുതാ പരിശോധനാ സംവിധാനത്തെ ഞായറാഴ്ച ഇലോൺ മസ്ക് ന്യായീകരിച്ചു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയെ ഡൊണാൾഡ് ട്രംപിന്റെ ഉപദേശകനായ പീറ്റർ നവാരോ വിമർശിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ലാഭക്കൊതി തീർക്കാനും അമേരിക്കൻ ജോലികൾ അപകടത്തിലാക്കാനും വേണ്ടി മാത്രമാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതെന്ന് നവാരോ ആരോപിച്ചു. പ്ലാറ്റ്ഫോമിൽ “ആളുകളാണ് കഥ തീരുമാനിക്കുന്നത്” എന്നും പൊതുജനങ്ങളുടെ അഭിപ്രായങ്ങളെയും എല്ലാ അവകാശവാദങ്ങളെയും പൊതു വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നും മസ്ക് വ്യക്തമാക്കി. “കമ്മ്യൂണിറ്റി നോട്ടുകൾ എല്ലാവരെയും ഒഴിവാക്കാതെ തിരുത്തുന്നു. കുറിപ്പുകൾ, ഡാറ്റ, കോഡ് എന്നിവ പൊതു ഉറവിടങ്ങളാണ്, കൂടാതെ ഗ്രോക്ക് കൂടുതൽ വസ്തുതാ പരിശോധന നൽകുന്നു,” അദ്ദേഹം എഴുതി. ഏതെങ്കിലും പക്ഷപാതമോ തെറ്റായ വിവരമോ പ്രചരിക്കുന്നതിന് മുമ്പ് വസ്തുതാ പരിശോധന നടത്തുന്നുണ്ടെന്ന് ഈ സംവിധാനം ഉറപ്പാക്കുന്നു. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി…
Category: AMERICA
മഹാബലിക്കാലം (ചരിത്ര സാധ്യതകൾ): ജയൻ വർഗീസ്
മകരക്കുളിർ വീണ നാട്ടിൽ ഇളം മഞ്ഞിൽ മാമ്പൂ മണക്കുന്ന വീട്ടിൽ മാവേലിയെന്ന മനുഷ്യ സ്നേഹിക്കൊരു മൺ സ്വർഗ്ഗമുണ്ടായിരുന്നു. മലയാളപ്പെരുമയിൽ മനുഷ്യാഭിലാഷങ്ങൾ ഇതളിതളായി വിരിഞ്ഞു അപരന്റെ വേദനയ്ക്കൊരു നുള്ള് സാന്ത്വന- മവിടെ നിറം ചൂടി നിന്നു ! അടിമകളില്ലാത്ത- യവിടുത്തെ രാജാവ് യജമാനനായിരുന്നില്ല, പ്രജകളിൽ ഒരുവനായ് സ്വയമറിഞ്ഞവരുടെ പ്രിയ സഖാവായി നിന്നു ! ജന മനസ്സാനന്ദ നടന ത്തിൽ ആ നാട് പറുദീസ പോലായിരുന്നു. മതമില്ല വെറിയില്ല മനുഷ്യനും മനുഷ്യനും ഒരുപോലെ തോൾ ചേർന്ന് നിന്നു ! ചതിയില്ല പൊളിയില്ല ചെറുനാഴി യളവില്ല കൊടി വച്ച കാറുകളില്ലാ. ഒരുമിച്ചു നിന്നവർ വിഭവങ്ങൾ കൊയ്തെടു – ത്തൊരു പോലെ ജീവിച്ചു പൊന്നു.. എവിടെയും മനുഷ്യനെ ചെറുതായി യെണ്ണുന്ന യജമാന വർഗ്ഗപ്പുളപ്പിൽ ഇവനാര് ? നമ്മൾക്ക് കഴിയാത്ത കാര്യങ്ങൾ – ക്കിവനെ യിനി മേലിൽ വേണ്ട. തിരുമേനിമാരുടെ തിരുസഭ ചേർന്നിടം തൃപ്പൂണിത്തുറയായി…
പിണറായിയുടെ ചിരിയോ ചിരി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
ഇന്ത്യൻ രാഷ്ട്രീയത്തിൽ ചിരിക്കുവാൻ പിശുക്കു കാട്ടുന്ന ഏക നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം കടന്നു വന്ന യാതനകളും വേദനകളും കൊണ്ടും മാരകമായി ഏൽക്കേണ്ടി വന്ന മർദ്ദനങ്ങൾ കൊണ്ടും ആകാം അദ്ദേഹം വളരെ പരുക്കനായി മാറിയത്. ഇപ്പോൾ എൺപതു വയസിലേയ്ക്കു അടുക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനും ഏതാണ്ട് അറുപതു വർഷത്തെ പഴക്കം ഉണ്ട്. ഇതിൽ ഏതാണ്ട് പകുതി കാലയളവിൽ കൃത്യമായി പറഞ്ഞാൽ ആദ്യത്തെ മുപ്പതു വർഷം അദ്ദേഹം ചിരിച്ചിച്ചിട്ടേയില്ല. പക്ഷേ കഴിഞ്ഞ മുപ്പതു വർഷങ്ങൾ ആയി അദ്ദേഹം ഇടയ്ക്കിടെ ചിരിക്കാറുണ്ട്. തൊണ്ണൂറ്റി ആറിൽ നായനാർ മന്ത്രി സഭയിൽ വൈദ്യുതി വകുപ്പ് മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞപ്പോൾ ആണ് അദ്ദേഹം ജീവിതത്തിൽ ആദ്യമായി പുഞ്ചിരിച്ചത്. തൊണ്ണൂറ്റി എട്ടിൽ കാറിൽ യാത്ര ചെയ്യാതെ ട്രാൻസ്പോർട്ട് ബസിൽ മാത്രം ചെരിപ്പിടാതെ യാത്ര ചെയ്തിരുന്ന ചടയൻ ഗോവിന്ദൻ അന്തരിച്ച ഒഴിവിൽ അച്യുതനന്ദന്റെ…
ലണ്ടൻ സോഷ്യൽ ക്ലബ് ഓണാഘോഷം കാനഡയിൽ
കാനഡ: ലണ്ടൻ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 07-ന് ക്നായിത്തൊമ്മൻ ഹാളിൽ ഓണം 2025 നടത്തപ്പെട്ടു. മുഖ്യാതിഥിയായി റവ. ഫാ. ജെയിംസ് മുളയാനിക്കൽ ചടങ്ങിൽ പങ്കെടുത്തു. ഓണം ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷത്തിൽ ചെണ്ടമേളം, മാവേലി വരവ്, തിരുവാതിരകളി, ഓണപ്പാട്ട് എന്നിവ മലയാളികളുടെ നാട്ടിൻപുറം ഓർമ്മകളെ പുതുക്കി. ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡിനു പെരുമാനൂർ സ്വാഗതവും, ജോബി കിഴക്കേക്കര നന്ദിയും അറിയിച്ചു. പരിപാടികളുടെ ഏകോപനം ബൈജു കളമ്പുകാട്ടിൽ, ലീന മണിക്കൊമ്പിൽ, സിന്ത്യ കിഴക്കെപുറത്തു എന്നിവർ നിർവഹിച്ചു. മലയാളികളുടെ ഐക്യവും സൗഹൃദവും വിളിച്ചോതിയ ഈ ആഘോഷം, പങ്കെടുത്ത എല്ലാവർക്കും ഒരിക്കലും മറക്കാനാകാത്ത ഓർമ്മയായി.
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് 8 ന്
ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 നു തിങ്കൾ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു. സൗത്ത് ഈസ്റ്റ് റീജിയൻ സെന്റർ സി ആതിഥേയത്വം വഹിക്കുന്ന പ്രാർത്ഥന യോഗത്തിൽ ജോൺ വര്‍ഗീസ് ,( (ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച് ) മുഖ്യ സന്ദേശം നൽകും. സൂം ഐഡി: 890 2005 9914. പാസ്കോഡ്: prayer തിങ്കൾ –സെപ്റ്റംബർ 8 – 2025,സമയം: രാത്രി 8-00 (ഇഎസ്ടി) കൂടുതൽവിവരങ്ങൾക്കു റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി). റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്) ഈശോ മാളിയക്കൽ (എസ്സിഎഫ് സെക്രട്ടറി) സി. വി. സൈമൺകുട്ടി (എസ്സിഎഫ് ട്രഷറർ)
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മികച്ച ഫോട്ടോഗ്രാഫർ അവാർഡ് ബെന്നി ജോണിന്
ഗാർലാൻഡ് : ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ബെന്നി ജോണിന് മികച്ച ഫോട്ടോഗ്രാഫർ അവാർഡ് നൽകി ആദരിച്ചു. ഗാർലൻഡലെ കിയ ഓഡിറ്റോറിയത്തിൽ സെപ്തംബര്‍ 7 ശനിയാഴ്ച വൈകീട്ട് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടയിലാണ് ബെന്നി ജോണിന് ഗാർലൻഡ് സിറ്റി മേയർ ഡിലൻ ഹെൻട്രിക്കിൽ നിന്ന് പുരസ്കാരം ലഭിച്ചത്. സണ്ണിവെയിൽ ടൗൺ മേയർ സജി ജോർജ്, ഡാലസ് കൗണ്ടി ജഡ്ജ് മാർഗരറ്റ് ഒബ്രായൻ എന്നിവരും ബെന്നി ജോണിനെ അനുമോദിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഡാലസ് മെട്രോപ്ലക്സിൽ മികച്ച രീതിയിൽ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി എന്നിവ ചെയ്യുന്ന ബെന്നി ജോൺ സാമൂഹ്യ പ്രവർത്തന രംഗത്ത് പ്രതിഫലേഛകൂടാതെ പ്രവർത്തിക്കുന്ന നല്ല ഒരു വ്യക്തി കൂടിയാണെന്ന് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് പിസി മാത്യു പ്രസ്താവിച്ചു. തൻറെ മൂന്ന് പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളുടെ അർഹമായ അംഗീകാരമാണെന്ന് ഈ അവാർഡ് എന്ന് മാധ്യപ്രവർത്തകൻ പി…
‘മധുരം മലയാളം’: യു കെയിൽ നവ തരംഗം സൃഷ്ടിച്ച് ഐ ഓ സി (യു കെ)യുടെ മലയാള പഠന ക്ലാസുകൾ; 12 ദിന ക്ലാസുകൾ പ്രചോദനമായത് ഇരുപത്തഞ്ചോളാം വിദ്യാർത്ഥികൾക്ക്
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പന്ത്രണ്ട് ദിന ‘മധുരം മലയാളം’ ക്ലാസുകൾ വിജയകരമായി പൂര്‍ത്തിയായി. മലയാള ഭാഷയുടെ മാധുര്യം പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഈ പദ്ധതിയുടെ സമാപനച്ചടങ്ങ് പീറ്റർബോറോയിലെ സെന്റ. മേരീസ് അക്കാദമിയിൽ വച്ച് വർണ്ണാഭമായി നടന്നു. മൂന്നാം ക്ലാസ്സ് മുതൽ എ – ലെവൽ വരെയുള്ള ഇരുപത്തഞ്ചോളം വിദ്യാർത്ഥികളാണ് ‘മധുരം മലയാളം’ പഠന പദ്ധതിയിലൂടെ മലയാള ഭാഷയിലെ അക്ഷരമാലയും മറ്റു അടിസ്ഥാനകാര്യങ്ങളും പഠിച്ച് പരിശീലനം പൂര്‍ത്തിയാക്കിയത്. പഠനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും സമാപനച്ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഐ ഓ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ…
ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ടയാൾ വെടിയേറ്റ് കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ടതിനെത്തുടർന്ന് ഒരാൾക്ക് വെടിയേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തു. ശനിയാഴ്ച രാത്രി 10 മണിയോടെ ബിസണറ്റ് സ്ട്രീറ്റിലെയും ഫോണ്ടൻ റോഡിലെയും ഒരു പാർക്കിംഗ് സ്ഥലത്തുവെച്ചാണ് ഒരാൾ കാമുകിയുമായി തർക്കമുണ്ടായത്. തർക്കത്തിന് ശേഷം ഇയാൾ നടന്നുപോവുകയായിരുന്നു, അപ്പോൾ ഇരുണ്ട നിറത്തിലുള്ള ഒരു ഫോർഡ് എസ്.യു.വി. കാർ അവിടേക്ക് വരികയും അതിൽ നിന്നും ഒരാൾ ഇറങ്ങി ഇരയായ ആളെ വെടിവെക്കുകയായിരുന്നു. വെടിയേറ്റയാളെ രക്ഷിക്കാൻ കാമുകി ശ്രമിച്ചെങ്കിലും സംഭവം നടന്ന സ്ഥലത്തുവെച്ചുതന്നെ അയാൾ മരിച്ചു. വെടിവെപ്പ് കാമുകിയുമായുള്ള തർക്കവുമായി ബന്ധപ്പെട്ടതല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വെടിയുതിർത്തയാളെ ഇവർക്ക് പരിചയമില്ലായിരുന്നുവെന്നും ഇവർ തമ്മിൽ യാതൊരു സംഭാഷണവും നടന്നിട്ടില്ലെന്നും ലെഫ്റ്റനന്റ് എ. ഖാൻ പറഞ്ഞു. വെടിവെപ്പിൽ യുവാവിൻ്റെ കാമുകിക്ക് പരിക്കേറ്റിട്ടില്ല.
സോഷ്യൽ മീഡിയ താരമായ ലോള ഡോൾ (33) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ
ജോർജ് ടൗൺ : ഗയാനയിലെ സോഷ്യൽ മീഡിയ താരമായ ലോള ഡോൾ (33) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ. ശനിയാഴ്ച രാത്രി 11:35-ഓടെ ജോർജ്ടൗണിലെ വീട്ടിൽ വെച്ചാണ് ലോലിത കലണ്ടർ എന്നറിയപ്പെടുന്ന താരത്തിന് വെടിയേറ്റത്. കഴുത്ത്, മുഖം, കൈകൾ, വലത് കാൽ എന്നിവിടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ജോർജ്ടൗൺ പബ്ലിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തന്റെ കാറിൽ ഇരിക്കുകയായിരുന്ന ലോളയെ ബൈക്കിലെത്തിയ ഒരാൾ വെടിവെക്കുകയായിരുന്നെന്ന് ഗയാന പോലീസ് ഫോഴ്സ് അറിയിച്ചു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പ്രകോപനപരമായ പോസ്റ്റുകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയുമാണ് ലോള ഡോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് കൂടുതൽ തീരുവ ചുമത്തണം: യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ്
വാഷിംഗ്ടണ്‍: റഷ്യയ്ക്കും അവിടെ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും മേൽ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതാണ് റഷ്യയുടെ സമ്പദ്വ്യവസ്ഥ തകര്‍ക്കാനുള്ള ഏക മാര്‍ഗമെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത്തരം സാമ്പത്തിക സമ്മർദ്ദം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ വീണ്ടും ചർച്ചാ മേശയിലേക്ക് വരാനും ഉക്രെയ്നുമായി സമാധാന ചർച്ചകൾ ആരംഭിക്കാനും നിർബന്ധിതനാക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അദ്ദേഹം പ്രതിപാദിച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ അമേരിക്കയും യൂറോപ്പും സംയുക്തമായി സമ്മർദ്ദം ചെലുത്തണമെന്ന് ബസന്റ് പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാൽ, ഇന്ത്യയ്ക്ക് മേൽ ചുമത്തിയ താരിഫുകൾ സംബന്ധിച്ച് യുഎസ് സ്വീകരിക്കുന്ന കടുത്ത നയങ്ങളുമായി ഈ പ്രസ്താവന ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
