പെൻസിൽവാനിയ: പെൺകുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ; കുഞ്ഞിനോട് താൻ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന് പ്രതിയുടെ മൊഴി. പെൻസിൽവാനിയയിലാണ് നവജാത ശിശുവിന് നേരെ ക്രൂരമായ അതിക്രമമുണ്ടായത്. 31കാരനായ വിൻസെന്റ് മറീനോയാണ് അറസ്റ്റിലായത്. കുട്ടികളുടെ സംരക്ഷണം അപകടത്തിലാക്കിയതിന് ഇയാൾക്കെതിരെ മൂന്ന് ഫെലോണി കുറ്റങ്ങൾ ചുമത്തി. 10 ലക്ഷം ഡോളറാണ് കോടതി ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 15-ന് കേസിൽ പ്രാഥമിക വാദം കേൾക്കൽ നടക്കും. കൈകൾക്കും കാലുകൾക്കും വാരിയെല്ലുകൾക്കും ഒടിവുകളോടെയാണ് നവജാത ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ ഗുരുതരമായ ചതവുകളും കണ്ടെത്തി. ഇതൊരു അപകടമല്ലെന്നും കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതാണെന്നും ചൈൽഡ് അബ്യൂസ് വിഭാഗം ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടക്കത്തിൽ വീട്ടിലെ പൂച്ച ചാടിയതിനെ തുടർന്ന് കുഞ്ഞ് താഴെ വീണതാണെന്നായിരുന്നു പിതാവിന്റെ വാദം. എന്നാൽ പരുക്കുകളുടെ തീവ്രത വിശദീകരിക്കാൻ ഇയാൾക്കായില്ല. പിന്നീട്, കുഞ്ഞിനോട് താൻ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന്…
Category: AMERICA
കേരള സെന്റര്‍ ‘ഓണം -26’ വർണ്ണാഭമായി ആഘോഷിച്ചു
കേരള സെന്റർ സെപ്തംബർ 5 ന് സ്വന്തം ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളോട് കൂടി ഓണം ആഘോഷിച്ചു. കേരള സെന്റർ ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പിന്റെ ആമുഖത്തോടുകൂടി യോഗം ആരംഭിച്ചു. വിശിഷ്ട അതിഥികളും സെന്റർ ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ച് താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടാഥിതികളും ഭാരവാഹികളും ചേർന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. മാവേലി മന്നന്റെ ഓണസന്ദേശത്തിനു ശേഷം ഉഷ ജോർജിന്റെയും ഡോ. അന്നാ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിരയും അർച്ചന ഫിലിപ്പ് ഒരുക്കിയ കുട്ടികളുടെ ഡാൻസും മനോഹരമായ ദൃശ്യാനുഭവമായി. കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഓണദിവസത്തെ സന്തോഷവും ഐക്യവും എന്നും നിലനിർത്തുവാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. മുഖ്യാഥിതി ന്യൂയോർക്ക് ഗവർണറുടെ ഓഫീസിലെ ഏഷ്യൻ അമേരിക്കൻ & പസഫിക് ഐലൻഡർ അഫയേഴ്സ് ഡയറക്ടർ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ
ടെക്സസ് :നോർത്ത് ടെക്സസ് സർവകലാശാലയ്ക്ക് (UNT) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ വംശജരായ അനുരാധ-വികാസ് സിൻഹ ദമ്പതികൾ 20 ദശലക്ഷം ഡോളർ (ഏകദേശം 166 കോടി രൂപ) സംഭാവനയായി നൽകി. ഈ പുതിയ കോളേജിന് ദമ്പതികളുടെ പേരാണ് നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ എന്നിവയിൽ ഉന്നത വിദ്യാഭ്യാസം നൽകുന്നതാണ് ഈ പുതിയ സ്ഥാപനം. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതിനും നൂതന ഗവേഷണങ്ങൾക്കുമായാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്. കുടിയേറ്റക്കാരായ തങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ അവസരങ്ങൾ മറ്റുള്ളവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദമ്പതികൾ വ്യക്തമാക്കി.
വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 15ാം വര്‍ഷത്തിലേക്ക്
ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും 2026 സെപ്റ്റംബര്‍ 12 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. ജര്‍മ്മന്‍ടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ ബസിലിക്ക തീര്‍ത്ഥാടന കേന്ദ്രത്തില്‍ (The Basilica Shrine of Our Lady of the Miraculous Medal; 500 E. Chelten Avenue, Philadelphia, PA 19144) തുടര്‍ച്ചയായി ഇതു പതിനഞ്ചാം വര്‍ഷമാണു വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നല്‍കുന്നത്. സെപ്റ്റംബര്‍ 12 ശനിയാഴ്ച വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന് ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന് റെക്ടര്‍ ഫാ. ജോണ്‍ കെറ്റല്ബര്ഗര്…
ഹൂസ്റ്റണിൽ അന്തരിച്ച ഏലിയാമ്മ ജോർജ്ജിന്റെ സംസ്കാരം സെപ്റ്റംബർ 12 ശനിയാഴ്ച
ഹൂസ്റ്റൺ: ഏലിയാമ്മ ജോർജ്ജ് (88) ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ സെപ്റ്റംബർ 4, വെള്ളിയാഴ്ച സ്വവസതിയിൽ നിര്യാതയായി. ദീർഘകാലം ന്യൂയോർക്കിൽ ആരോഗ്യ രംഗത്തെ സേവനത്തിനുശേഷം ഭർത്താവ് സി.സി. ജോർജ്ജിനൊപ്പം ടെക്സ്സ്സിലെ മിസോറി സിറ്റിയിൽ ആയിരുന്നു താമസം. മല്ലപ്പള്ളി താമരശ്ശേരി ൽ കുടുംബാംഗമാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മക്കൾ: ജേക്കബ് ജോർജ്ജ് ( റോണി), സണ്ണി ജോർജ്ജ് മരുമക്കൾ: ലീന ജേക്കബ്, ജോയ്സി ജോർജ്ജ് കൊച്ചുമക്കൾ: സിറിൽ ജോർജ്ജ്, ജോസിയാ ജോർജ്ജ്, അബിഗേൽ ജോർജ്ജ്, മിഹാൽ ജേക്കബ് പൊതു ദർശനം: സെപ്റ്റംബർ 11, വെള്ളിയാഴ്ച 5. 30PM – 8. 30PM സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 12, ശനിയാഴ്ച 9AM – 11AM St. Mary’s Malankara Orthodox Church, 9915 Belknap Rd, Sugar Land, TX 77498 സംസ്കാരം:…
സിഡ്നിയിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കൾക്ക് സ്വീകരണവും കുടുംബസംഗമവും
സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ വേൾഡ് മലയാളി കൗൺസിലിന്റെ (WMC) NSW Sydney Australia ടീമിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഷാനു മജീദ് ചെയർമാനായും അസ്ലം ബഷീർ പ്രസിഡന്റായും ഡോ. ഷിനു കിരൺ സെക്രട്ടറിയായും ചുമതലയേറ്റു. മറിയം കാദിരി ട്രഷറർ, കിരൺ ജിനാൻ വൈസ് പ്രസിഡന്റ്, അഫ്സൽ എസ്.ആർ. ജോയിന്റ് സെക്രട്ടറി, ലിസ ബിനു, വിപിൻ കെന്നത്ത് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും പ്രവർത്തിക്കും. ആഷിക് ടി.കെ., ഡോ. സോണി ജേക്കബ് എന്നിവർ അഡ്വൈസറി കമ്മിറ്റി അംഗങ്ങളാണ്. ഫാർ ഈസ്റ്റ് റീജിയൻ സന്ദർശനത്തിന്റെ ഭാഗമായി സിഡ്നിയിൽ എത്തിയ WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർക്ക് സിഡനി പ്രൊവിൻസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ്…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 16): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവും ആചാരങ്ങളുടെ പുനർവായനയും അന്ധവിശ്വാസത്തിൽ നിന്ന് ആത്മീയതയിലേക്ക് ശ്രീ നാരായണ ഗുരുവിന്റെ സാമൂഹിക നവോത്ഥാനദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് മനുഷ്യനെ അനാവശ്യമായ ഭയങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ ദർശനം പഴയ ആചാരങ്ങളെ മുഴുവനായി നിരാകരിക്കുന്നതായിരുന്നില്ല; മറിച്ച് ഓരോ ആചാരത്തിന്റെയും പിന്നിലുള്ള ആശയം എന്താണ്, അത് മനുഷ്യജീവിതത്തിന് എന്ത് നൽകുന്നു, അത് മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും ആത്മാഭിമാനത്തെയും സാമൂഹിക പുരോഗതിയെയും സഹായിക്കുന്നുണ്ടോ എന്നതായിരുന്നു പ്രധാന ചോദ്യം. മനുഷ്യന്റെ നന്മ, വിവേകം, സ്നേഹം, സമത്വം, ആത്മീയബോധം എന്നിവയ്ക്ക് വിരുദ്ധമായി മാറുന്ന ആചാരങ്ങൾ ഉപേക്ഷിക്കപ്പെടണം എന്നതാണ് ഗുരുവിന്റെ ചിന്തയുടെ അന്തസ്സത്ത. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നവോത്ഥാന പ്രവർത്തനം ഒരു മതവിരുദ്ധ പ്രസ്ഥാനമായിരുന്നില്ല; മറിച്ച് മതജീവിതത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് ശുദ്ധീകരിച്ച് ആത്മീയതയുടെയും മാനവികതയുടെയും തലത്തിലേക്ക് ഉയർത്താനുള്ള ശ്രമമായിരുന്നു. പുലകുളി, വാലായ്മ തുടങ്ങിയ മരണാനന്തര ആചാരങ്ങൾ പലപ്പോഴും…
സാറാമ്മ സൈമൺ (89) ഡാളസ്സിൽ അന്തരിച്ചു
ഡാളസ് (കാരോൾട്ടൺ): നെടുങ്ങാടപ്പള്ളി പ്ലാംതോട്ടത്തിൽ പരേതനായ സൈമൺ ഈപ്പന്റെ ഭാര്യ സാറാമ്മ സൈമൺ (89) ഡാളസ്സിൽ സെപ്തംബര്‍ 8 നു അന്തരിച്ചു. ഫാർമേഴ്സ് ബ്രാഞ്ച് ഡാളസ് മാർത്തോമ ചർച്ച് അംഗമാണ്. മക്കൾ: സജി സൈമൺ, സുനു സൈമൺ (കാരോൾട്ടൺ) ശുശ്രൂഷാ ക്രമങ്ങൾ ബുധൻ, സെപ്റ്റംബർ 9, 2026 വൈകുന്നേരം 7:00 PM: ദേവാലയത്തിലെ പ്രാർത്ഥന (Prayer at Church) സ്ഥലം: Mar Thoma Church of Dallas – Farmers Branch (11550 Luna Road, Farmers Branch, TX 75234) വ്യാഴം, സെപ്റ്റംബർ 10, 2026 വൈകുന്നേരം 5:00 PM – 5:30 PM: കുടുംബാംഗങ്ങളുടെ സമയം (Family Time) വൈകുന്നേരം 5:30 PM – 8:00 PM: സംസ്കാര ശുശ്രൂഷ – ഭാഗം 1 & 2 (Funeral Service Part 1 &…
ഐപിസി ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന്
ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ NY Fellowship Meeting സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30ന് ന്യൂയോർക്കിലെ ലെവിറ്റൗണിലുള്ള India Christian Assemblyയിൽ നടക്കും. യോഗത്തിൽ റവ. റെജി മാത്യു, ശാസ്താംകോട്ട മുഖ്യസന്ദേശം നൽകും. ഇവാ. ജോമി ജോർജ് ഇംഗ്ലീഷ് സന്ദേശം നൽകും. IPC Eastern Region Malayalam and English Choir ആരാധനയ്ക്ക് നേതൃത്വം നൽകും. വേദി: India Christian Assembly, 100 Periwinkle Road, Levittown, New York 11756. IPC ഈസ്റ്റേൺ റീജിയൻ ഭാരവാഹികളായ റവ. ഡോ. ഇട്ടി എബ്രഹാം (പ്രസിഡന്റ്), റവ. ജേക്കബ് ജോർജ് (വൈസ് പ്രസിഡന്റ്), റവ. ജോൺസൺ എബ്രഹാം (സെക്രട്ടറി), ബ്രദർ ബ്ലെസൺ ജോയ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോസ് ബേബി (ട്രഷറർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. ഇട്ടി എബ്രഹാം…
മാത്യൂസ് (മത്തായി) വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: കോട്ടയം ജില്ലയിലെ പൊൻകുന്നം ഇളംകുളം പുഷ്പമംഗലം വീട്ടിൽ മാത്യൂസ് (മത്തായി) വർഗീസ് (87) ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ ഓഗസ്റ്റ് 7-ന് അന്തരിച്ചു. ഭാര്യ: ത്രേസ്യാക്കുട്ടി വർഗീസ് മക്കളും മരുമക്കളും: ലാലി & അലക്സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാർഡ്), ലാൽസൺ & റോഷിനി (സെന്റ് അൽഫോൺസാ വാർഡ്), ലാലു & സിന്ധു (സെന്റ് തോമസ് സിറോ മലബാർ ചർച്ച്, മിൽപിറ്റാസ്, കലിഫോർണിയ) കൊച്ചുമക്കൾ: ലിൻഡ & മാറ്റ് കുര്യാക്കോസ്, ലിഡിയ & അനീഷ് കനാട്ട്, ആൽവിൻ മാഞ്ചേരി, ടിയ, ടെസ്സ, ടെവിൻ, ലിറ്റി, ജിയോ, ലിയ പൊതുദർശനം (Visitation): 2026 സെപ്റ്റംബർ 9, ബുധനാഴ്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ (Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040) സംസ്കാര ശുശ്രൂഷ (Funeral Services): 2026…
