റിച്ച്മണ്ട്, ഹൂസ്റ്റൺ : ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ഡാനിയൽ വോങ് ഫോർട്ട് ബെൻഡ് കൗണ്ടി ആക്ടിംഗ് ജഡ്ജിയായി ചുമതലയേറ്റു. നിലവിലെ ജഡ്ജിയായ കെ.പി. ജോർജിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണ് ഈ നടപടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ റിച്ച്മണ്ടിലെ ചരിത്രപ്രസിദ്ധമായ കോടതിമന്ദിരത്തിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഇത് കൗണ്ടിയുടെ പ്രവർത്തനങ്ങളിൽ ഒരു നിർണ്ണായക മാറ്റമാണെന്ന് വോങ് പറഞ്ഞു. കഴിഞ്ഞ വർഷം ഒരു പൊതുയോഗത്തിൽ നിന്ന് ഒരു സ്ത്രീയെ തെറ്റായ രീതിയിൽ പുറത്താക്കി എന്ന പരാതിയെത്തുടർന്നാണ് കെ.പി. ജോർജിനെ സസ്പെൻഡ് ചെയ്തത്. (കഴിഞ്ഞ മാസം നടന്ന പണം തട്ടിപ്പ് കേസിലെ ശിക്ഷയുമായി ഇതിന് ബന്ധമില്ല). വരാനിരിക്കുന്ന നവംബർ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ഡാനിയൽ വോങ്. ഈ നിയമനം രാഷ്ട്രീയ പ്രേരിതമാണെന്നും തിരഞ്ഞെടുപ്പിൽ വോങ്ങിന് അനാവശ്യ മുൻതൂക്കം നൽകുമെന്നും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ ആരോപിച്ചു. തന്റെ നിയമനത്തെക്കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കാൻ വോങ് തയ്യാറായില്ല. ജനങ്ങൾ…
Category: AMERICA
തന്ത്രപരമായ പങ്കാളിത്തത്തിന് ഊന്നൽ നൽകി പ്രധാനമന്ത്രി മോദിയും യു എസ് പ്രസിഡന്റ് ഡോണാള്ഡ് ട്രംപും ചര്ച്ച നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും 40 മിനിറ്റ് നീണ്ട ഫോണ് സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൊവ്വാഴ്ച 40 മിനിറ്റ് നീണ്ട ഫോണ് സംഭാഷണം നടത്തി. വെടിനിർത്തലിനെത്തുടർന്ന് യുഎസും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്കിടയിലാണ് ഈ സംഭാഷണം നടന്നത്. നിലവിലെ ആഗോള സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. സംഭാഷണത്തിന്റെ ദൈർഘ്യം സൂചിപ്പിക്കുന്നത് നിരവധി പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടുവെന്നാണ്. സംഭാഷണത്തിനു ശേഷം, പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കിട്ടു. ട്രംപിനെ തന്റെ സുഹൃത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും അമേരിക്കയും എല്ലാ മേഖലകളിലും തങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം…
പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ
ന്യൂയോർക്ക്: മുൻ ഇന്റർനാഷണൽ വോളീബോൾ താരം ജെയ്സമ്മ മുത്തേടവും ഭർത്താവും മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയിൽ എത്തിച്ചേർന്നു. ഡാളസ്, ബോസ്റ്റൺ , ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി.സി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. മെയ് 4-ന് കേരളത്തിലേക്ക് മടങ്ങും. കായികരംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ജെയ്സമ്മ 1979 മുതൽ അഞ്ചു വർഷക്കാലം കേരള സീനിയർ വോളി ടീമിൽ അംഗമായിരുന്നു. ഭോപ്പാലിൽ 31 – മത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1980ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായിരുന്നു. മെക്സിക്കോയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 1982 ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയർ ടീമിനായി ജേഴ്സിയണിഞ്ഞു. 1983-ൽ KSEB-ൽ ജോലിയിൽ പ്രവേശിച്ച ജെയ്സമ്മ KSEB…
‘മറ്റുള്ളവർ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്…’: ഹോർമുസ് ഉപരോധത്തിനെതിരെ യു എസിന് ചൈനയുടെ മുന്നറിയിപ്പ്
ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയത് ചൈനയെ ചൊടിപ്പിച്ചു. ഈ വിഷയത്തിൽ ചൈന യു എസിന് കർശന മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ നാവിക ഉപരോധത്തിന് പിന്നാലെ, ഇറാനുമായുള്ള വ്യാപാര, ഊർജ്ജ ബന്ധങ്ങളിൽ ഇടപെടരുതെന്ന് ചൈന അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള കരാറുകൾ ചൈന തുടർന്നും പാലിക്കുമെന്ന് ചൈനയുടെ പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുൻ പ്രസ്താവിച്ചു. യുഎസ് ഉപരോധം ഉണ്ടായാലും ചൈനീസ് കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഞങ്ങളുടെ കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ അകത്തേക്കും പുറത്തേക്കും നീങ്ങുന്നുണ്ട്. ഇറാനുമായി ഞങ്ങൾക്ക് വ്യാപാര, ഊർജ്ജ കരാറുകളുണ്ട്. ഞങ്ങൾ ആ കരാറുകളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും, മറ്റുള്ളവർ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടില്ലെന്ന് പ്രതീക്ഷിക്കുന്നു,” ഡോങ് ജുൻ പറഞ്ഞു. ചൈനയെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചൈനയുടെ എണ്ണയുടെ ഏകദേശം 40%…
ബി എം എ ഈസ്റ്റർ–വിഷു–ഈദ് ആഘോഷങ്ങൾ ഏപ്രിൽ 18ന്; കലാഭവൻ ജോബിയോടൊപ്പം സംഗീത-ഹാസ്യ വിരുന്ന്, ‘റിതം ഓഫ് യൂണിറ്റി’ നൃത്താവിഷ്കാരവും വേദിയിൽ
ബോൾട്ടൺ: ബോൾട്ടൺ മലയാളീ അസോസിയേഷൻ (ബി എം എ)യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഈസ്റ്റർ – വിഷു – ഈദ് ആഘോഷ പരിപാടികൾ ഏപ്രിൽ 18 ശനിയാഴ്ച വൈകിട്ട് 5 മുതൽ രാത്രി 11 വരെ ഫാൻവർത്തിലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ സംഘടിപ്പിക്കും. പ്രശസ്ത സിനിമാ-കോമഡി താരം കലാഭവൻ ജോബി നേതൃത്വം നൽകുന്ന സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷങ്ങൾക്ക് പ്രധാന ആകർഷണമാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, ബി എം എയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, കുട്ടികളുടെ തീം ഡാൻസുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം, ബി എം എയുടെ ചരിത്രത്തിൽ ആദ്യമായി 29 വനിതകൾ ഒരേ വേദിയിൽ അണിനിരക്കുന്ന ഭംഗിയാർന്ന നൃത്താവിഷ്കാരം “റിതം ഓഫ് യൂണിറ്റി” എന്ന പേരിൽ അവതരിപ്പിക്കപ്പെടും. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ആഘോഷത്തിന് പുതുമയാർന്ന…
യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന മാനവികത (ലേഖനം): ജയൻ വർഗീസ്
യുദ്ധം മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവുകളിൽ നിന്ന് വാർന്നൊഴുകുന്നത് മനുഷ്യന്റെചോരയാണ് എന്നതിനാലാണ് യുദ്ധം എന്ന് കേൾക്കുമ്പോൾ ആഗോള മനുഷ്യ രാശി ആധിയോടെഞെട്ടി വിറയ്ക്കുന്നത്. ചരിത്രത്തിൽ ചാല് വച്ചൊഴുകിയ ചോരപ്പുഴകൾക്ക് കാരണമായിത്തീർന്ന യുദ്ധങ്ങളിൽ മതങ്ങളും ഭരണാധികാരികളും മാത്രമല്ല വ്യക്തികൾ പോലും വില്ലന്മാരായി വന്നിട്ടുണ്ട് എന്നതാണ് സത്യം. കറുത്ത ചായം കൊണ്ട് കാലം അവരെ അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോളും ഓരോ യുദ്ധങ്ങളും പിറവിയെടുത്തതിന്റെ പിന്നിൽ അന്നന്ന് നിലനിന്ന സാഹചര്യങ്ങളുടെ സാദ്ധ്യതകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഓരോ സാഹചര്യങ്ങളും ന്യായമാണോ അന്യായമാണോ എന്ന് വിലയിരുത്തുവാനുള്ള സ്വാതന്ത്ര്യവും അവകാശവും ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ് എന്ന് അംഗീകരിക്കുമ്പോളും ഓരോ യുദ്ധത്തിലും ആര് ജയിച്ചു എന്നും ആര് തോറ്റു എന്നുമുള്ള ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ല. എല്ലാ യുദ്ധങ്ങളിലും എല്ലാവരും തോൽക്കുന്നു എന്നുള്ളതല്ലാതെ ഒരു യുദ്ധത്തിലും ഒരുത്തനും ജയിച്ചതായി ചരിത്രം നമ്മോടു പറയുന്നുമില്ല. ബൈബിൾ…
ടെക്സസിൽ വെനിസ്വേലൻ ഡോക്ടറും 5 വയസ്സുള്ള മകളും ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിൽ,ഡോക്ടറുടെ അറസ്റ്റിനെതിരെ മെഡിക്കൽ സമൂഹവും ജനപ്രതിനിധികളും രംഗത്ത്
ഡാളസ് :കഴിഞ്ഞ ആഴ്ച മറ്റൊരു വെനിസ്വേലൻ ഡോക്ടർ അറസ്റ്റിലായതിന് പിന്നാലെ, ടെക്സസിൽ ഡോ. റുബെലിസ് ബൊളീവർ എന്ന ഡോക്ടറെയും അവരുടെ അഞ്ച് വയസ്സുള്ള മകളെയും ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു. കാലിഫോർണിയയിൽ നടക്കാനിരിക്കുന്ന അഭയക്കേസ് സംബന്ധിച്ച കോടതി നടപടികളിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ ഏപ്രിൽ 11-ന് ടെക്സസിലെ മക്അലൻ വിമാനത്താവളത്തിൽ വെച്ച്.പിടികൂടിയത്. ഡോക്ടറുടെ പക്കൽ 2030 വരെ കാലാവധിയുള്ള ഔദ്യോഗിക ജോലി അനുമതി പത്രം ഉണ്ടായിരുന്നു. എന്നാൽ വെനിസ്വേലയിൽ നിന്നുള്ള രേഖകൾക്ക് സാധുതയില്ലെന്ന് പറഞ്ഞാണ് അധികൃതർ അവരെ തടഞ്ഞുവെച്ചത്. കസ്റ്റഡിയിലെടുത്ത് 16 മണിക്കൂറിന് ശേഷം മകളെ വിട്ടയച്ചെങ്കിലും ഡോക്ടറെ ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. പത്തുവർഷത്തോളമായി അവർ അമേരിക്കയിൽ താമസിച്ചുവരികയാണ്. ഡോക്ടറുടെ അറസ്റ്റിനെതിരെ മെഡിക്കൽ സമൂഹവും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ വിവിധ ആശുപത്രികളിൽ നിലവിൽ രണ്ടായിരത്തിലധികം വെനിസ്വേലൻ ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇവരിൽ 90 ശതമാനത്തിലധികം…
ഹൂസ്റ്റൺ ക്നാനായ മക്കൾ പ്രതിഷേധിച്ച് പ്രമേയം പാസാക്കി. മാർ മാത്യു മെത്രാന്റെ രാജി ആവശ്യപ്പെട്ടു
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്നാനായ കമ്മ്യൂണിറ്റി സെൻട്രലിൽ ഒത്തുകൂടിയ കനാനായ മക്കൾ നിലവിലെ കോടതി വിധി തള്ളിക്കളയുകയും കോട്ടയം രൂപതാ മെത്രാന്റെ അനാസ്ഥ മൂലം ഈ വിധി ചോദിച്ചു വാങ്ങിയതാണ് എന്ന ആശയത്തോട് കൂടുതൽ പേരും സംസാരിക്കുകയും ഇനിയും കൂടുതൽ പണം മുടക്കി അപ്പീലിന് പോകുന്നതിൽ യാതൊരു കഴമ്പും ഇല്ല എന്നും അഭിപ്രായപ്പെട്ടു. കൊടുത്തിരിക്കുന്ന അഫിഡാവിറ്റ് മാറ്റാതെ യാതൊരു കാരണവശാലും അപ്പീലിനു പോയാൽ വിജയിക്കില്ല എന്ന് എല്ലാവരും തന്നെ സംസാരിച്ചു. ഇന്നിവിടെ കൂടിയ ക്നാനായ സമൂഹത്തിലെ മക്കൾ ചേർന്നു കോട്ടയം രൂപതാ നേതൃത്വം എടുത്ത നടപടിയെ അപലപിക്കുകയും മെത്രാപ്പോലീത്ത തൽസ്ഥാനത്തുനിന്നും മാറി നിൽക്കുന്നതാണ് ഈ അവസരത്തിൽ ഉചിതം എന്നും അഭിപ്രായം വന്നു. ക്നാനായ മക്കളുടെ മുഖമുദ്രയായ “ജന്മവും കർമ്മവും” അംഗീകരിക്കാത്ത ആത്മീയ നേതൃത്വതെത അംഗീകരിക്കേണ്ട എന്ന് പ്രമേയം തദവസരത്തിൽ പാസാക്കുകയും ചെയ്തു. ജോജോ തറയിൽ, ഫിൽസ് മാത്യു മാപ്പിളശ്ശേരി,…
മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്റെ വിമർശനം: അമേരിക്കൻ ബിഷപ്പുമാർക്ക് അതൃപ്തി
ന്യൂയോർക് :ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളിൽ യുഎസ് ബിഷപ്പുമാരുടെ സമിതി (USCCB) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാർപ്പാപ്പ ട്രംപിന്റെ രാഷ്ട്രീയ എതിരാളിയല്ലെന്ന് ബിഷപ്പുമാർ ഓർമ്മിപ്പിച്ചു. മാർപ്പാപ്പ “കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലൻ” ആണെന്നും “തീവ്ര ഇടതുപക്ഷത്തെ സഹായിക്കുന്നു” എന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപ്പാപ്പയെ തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ട്രംപിന്റെ വാക്കുകൾ നിരാശാജനകമാണെന്ന് ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലി പറഞ്ഞു. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനല്ലെന്നും ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, തന്നെ ക്രിസ്തുവിനെപ്പോലെ ചിത്രീകരിക്കുന്ന ഒരു ചിത്രം ട്രംപ് പങ്കുവെച്ചത് വലിയ വിവാദമായി. എന്നാൽ താൻ ഒരു റെഡ് ക്രോസ് പ്രവർത്തകനായാണ് അതിൽ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. ട്രംപുമായി ഒരു തർക്കത്തിന് താനില്ലെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ലിയോ…
കാൻജ് ഗോട്ട് ടാലന്റ് 2026 (KANJ Got Talent – KGT – 2026 ) : കേരള സ്കൂൾ യുവജനോത്സവത്തിന്റെ ഓർമ്മകൾ പുതുക്കി ട്രൈസ്റ്റേറ്റിൽ കലാവിസ്മയം
ന്യൂ ജേഴ്സി : ട്രൈസ്റ്റേറ്റ് മലയാളി സമൂഹത്തിന് കലയുടെ ആവേശം പകർന്നുകൊണ്ട് കാൻജ് ഗോട്ട് ടാലന്റ് -KGT 2026 (KANJ Got Talent – KGT) അതിവിജയകരമായി സമാപിച്ചു. കേരളത്തിലെ സ്കൂൾ യുവജനോത്സവത്തിന്റെ നിറവും നാടകീയതയും ഓർമ്മിപ്പിക്കുന്ന ഈ കലാമേള, രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടപ്പോൾ ഏകദേശം 500ഓളം കുരുന്നുകൾ അവരുടെ പ്രതിഭ വേദിയിലെത്തിച്ചു. മാർച്ച് 14-ന് സിഡർ പ്രെപ് സ്കൂളിൽ നടന്ന ആദ്യ ദിനം കഥാരചന, ചിത്രരചന, പബ്ലിക് സ്പീക്കിംഗ്, മോഹിനിയാട്ടം, നാടോടി നൃത്തം, വാദ്യോപകരണങ്ങൾ എന്നിവ അരങ്ങേറിയപ്പോൾ, തുടർന്ന് മാർച്ച് 22-ന് നടന്ന രണ്ടാം ദിനത്തിൽ ഭരതനാട്യം, ഗ്രൂപ്പ് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ മ്യൂസിക്, ഇന്ത്യൻ മ്യൂസിക് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറി. വിവിധ കാറ്റഗറികളിലെ Overall ജേതാക്കൾ: Category 1 : KGT Star – Anvy Jayaram Category 2 :…
