നടിയെ ആക്രമിച്ച കേസ്: മുന്‍ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദുരുദ്ദേശപരം; അന്വേഷണം വേണമെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് അനുകൂലമായ മുൻ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഇത്രയും കാലം മിണ്ടാതിരുന്നിട്ട് എന്തിനാണ് ഇത്തരം വെളിപ്പെടുത്തലുകൾ ജയില്‍ മേധാവിയായിരുന്ന ശ്രീലേഖ ഇപ്പോള്‍ നടത്തുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വിരമിച്ച ശേഷം ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുന്നത് നിരുത്തരവാദപരമാണ്. ശ്രീലേഖയ്ക്ക് മറ്റെന്തോ ഉദ്ദേശമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചില ആരോപണങ്ങളാൽ അത് നടപ്പിലാക്കുന്നത് പോലെ തോന്നുന്നു. തന്റെ പ്രതിഷേധം ശ്രീലേഖ ഐപിഎസിനോട് വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത് ഒരു മാധ്യമം വഴിയാണ്. അയാള്‍ മുഖ്യമന്ത്രിക്ക് വിശദമായ കത്ത് അയച്ചിട്ടുണ്ട്. ശ്രീലേഖ ഐപിഎസ് ഇതൊന്നും ചെയ്തില്ല. സത്യങ്ങള്‍ അറിയാമായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ഒരു കത്തയയ്ക്കാമായിരുന്നു. ഈ കേസിലെ കളളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കാമായിരുന്നു. കുറ്റാരോപിതനല്ലാത്ത ഒരാളെ പ്രതിയാക്കിയത് ചൂണ്ടിക്കാട്ടാമായിരുന്നു.…

നടിയെ ആക്രമിച്ച കേസ്: ശ്രീലേഖയുടെ സ്ക്രിപ്റ്റ് പ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ബാലചന്ദ്ര കുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖയുടെ ആരോപണങ്ങൾ തന്നെ ബാധിക്കുന്നില്ലെന്നും പൊലീസിനെ അപകീർത്തിപ്പെടുത്തി ദിലീപിനെ രക്ഷിക്കാനാണ് ആർ.ശ്രീലേഖ ശ്രമിക്കുന്നതെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു. മാധ്യമ സമ്മർദത്തെ തുടർന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന ശ്രീലേഖയുടെ വാദം ബാലിശമാണെന്നും ദിലീപിന്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രീലേഖയുടെ ശ്രമമാണെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു. ശ്രീലേഖയുടെ സ്‌ക്രിപ്റ്റ് പ്രകാരമാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും സർവീസിൽ നിന്ന് പിരിഞ്ഞുപോകാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നു എന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.

ലൈഫ് മിഷൻ ക്രമക്കേട്: സ്വപ്ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിനായി സിബിഐക്ക് മുന്നിൽ ഹാജരാകും

എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ചോദ്യം ചെയ്യും. ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സ്വപ്‌നയ്‌ക്ക് സിബിഐ നോട്ടീസ് അയച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ കഴിഞ്ഞ മാസം സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് സ്വപ്നയെയും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ എം ശിവശങ്കർ, സന്ദീപ് നായർ എന്നിവരെയും സിബിഐ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ലൈഫ് മിഷൻ കേസ് വീണ്ടും സജീവമാകും. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് ഓഫിസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് തുക നൽകിയെന്നാണ്…

മൈൻഡ് വാർസ്: കൊല്ലം ജില്ലയിൽ മികച്ച പ്രതികരണം

കൊല്ലം: കുട്ടികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ആരംഭിച്ച മൈൻഡ് വാർസ് എന്ന ക്വിസ് സംരംഭത്തിന് കൊല്ലം ജില്ലയിൽ മികച്ച പ്രതികരണം. രസകരവും പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതുമായ ക്വിസ് പരിപാടികളിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ് ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും ബൃഹത്തുമായ വിജ്ഞാന പ്ലാറ്റ് ഫോമായ മൈൻഡ് വാർസ് ഒരുക്കുന്നത്. ഇന്ത്യയിലുടനീളം സംഘടിപ്പിക്കുന്ന ഈ വിജ്ഞാനാധിഷ്ടിത സംരംഭത്തിന് കേരളത്തിലെ ഒരു ജില്ലയിൽ നിന്നും മാത്രം ലഭിച്ചിരിക്കുന്ന ഈ മികച്ച പ്രതികരണം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. കൊല്ലം നഗരത്തിലെ നൂറിലധികം സ്‌കൂളുകളിൽ നിന്നായി മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മൈൻഡ് വാർസ് മത്സരത്തിന് മികച്ച രീതിയിലുള്ള സ്വീകര്യതയാണ് വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കു പുറമെ വിദ്യാഭ്യാസ രംഗത്തെ മറ്റ് സംരംഭകരും നൽകുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം കൊല്ലത്ത് 3000-ലധികം വിദ്യാർത്ഥികളാണ് മൈൻഡ് വാർസിനായി…

മതേതരത്വത്തിന്റെ വികലമായ ആശയമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്: ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശം

കോഴിക്കോട്: വികലമായ മതേതര സങ്കൽപ്പമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ വിവാദ പരാമർശം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. പ്രത്യയശാസ്ത്രത്തിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. അതിനുള്ള ഭരണഘടനാ ഭേദഗതികൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം രണഘടന ഭാരതീയവൽക്കരിക്കണമെന്ന കാര്യത്തിൽ സംശയമെന്തിന് ? സജി ചെറിയാൻ പറഞ്ഞതും ഗുരുജി ഗോൾവാൾക്കാർ വിചാരധാരയിൽ പറഞ്ഞതും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം – സജി ചെറിയാൻ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിക്കുന്നു. പൂർണമായും ബ്രിട്ടീഷ് നിർമ്മിത ബൂർഷ്വാ നിർമ്മിതി, തൊഴിലാളി വിരുദ്ധ ചൂഷണ സംവിധാനം , ഭരണഘടനയുടെ അടിസ്ഥാന തത്വമായ ജനാധിപത്യവും മതേതരത്വവും കുന്തവും കൊടചക്രവും അതായത് രണ്ടിനേയും നിരാകരിക്കുന്നു. ജനാധിപത്യത്തിന്റെ ആനുകൂല്യത്തിൽ ഭരണഘടനയെ തൊട്ട് പ്രതിജ്ഞ ചെയ്ത ശേഷം ജനാധിപത്യത്തെയും ഭരണഘടനയെയും തള്ളിപ്പറയുന്നു.…

വടക്കൻ ജില്ലകളിൽ കനത്ത മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡും കണ്ണൂരുമാണ് മഴ ഏറ്റവും ശക്തമായത്. പലയിടത്തും നദി കരകവിഞ്ഞൊഴുകാനുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തിരുവന്തപുരവും കൊല്ലവും ഒഴികെയുള്ള എട്ടുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറീസയ്ക്ക് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും ഗുജറാത്ത് മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുമാണ് കാലവര്‍ഷക്കാറ്റിനെ ശക്തമാക്കുന്നത്. വടക്കൻ ജില്ലകളിൽ ഇന്ന് ഉച്ചയോടെ മഴ ശക്തമാകാൻ സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറയുമെങ്കിലും ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തമാകും. വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സഹായം അഭ്യർത്ഥിച്ച് വിഡി സതീശൻ ആർഎസ്എസ് നേതാക്കളെ കണ്ടിരുന്നതായി ആർവി ബാബു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സഹായം അഭ്യർത്ഥിച്ച് വി.ഡി. സതീശൻ ആർ.എസ്.എസ് നേതാക്കളെ കണ്ടിരുന്നതായി ഹിന്ദു ഐക്യവേദി നേതാവ് ആർ.വി.ബാബു ആരോപിച്ചു. സതീശന്റെ ആർഎസ്എസിനെതിരായ വിമർശനം കാപട്യമാണെന്നും ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 2006ൽ ഗുരുജി ഗോൾവാൾക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പറവൂരിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന സതീശന്റെ ഫോട്ടോ സഹിതമാണ് സതീശനെ വിമർശിച്ച് ബാബു സതീശൻ രംഗത്തെത്തിയത്. ബാബുവിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണ രൂപം: 2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിത്. അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. KNA ഖാദറിനെ വിമർശിച്ച സതീശൻ RSS പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ്…

സന്ദീപ് ആനന്ദഗിരി ആശ്രമം കത്തിച്ച സംഭവത്തിന്റെ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വർഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. പെട്രോൾ ഒഴിച്ചാണ് തീയിട്ടതെന്ന വിവരം ലഭിച്ചതല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല. ചിലത് കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. 2018 ഒക്ടോബർ 27ന് പുലർച്ചെയാണ് ആശ്രമത്തിന് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമപരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയടക്കം ആശ്രമം സന്ദര്‍ശിക്കുകയും വലിയ രീതിയിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറുമാസത്തോളം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരത്തുള്ള പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ അന്വേഷണം തുടങ്ങിയ മൂന്നുവര്‍ഷവും എട്ടുമാസവും പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായില്ല. പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്ന് സ്ഥിരീകരിക്കാനല്ലാതെ വിരലടയാളമൊന്നും സംഭവസ്ഥലത്തുനിന്ന് കിട്ടിയില്ല. രാത്രി 12 മണിക്കുശേഷം നടന്നുവെന്ന് കരുതുന്ന…

യുവജനങ്ങള്‍ സഭയ്ക്ക് ശക്തിപകരുന്ന കാവലാളുകള്‍: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

പൊടിമറ്റം: ക്രൈസ്തവ യുവജനങ്ങള്‍ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സര്‍വ്വോപരി സമാധാനത്തിന്റെയും സന്ദേശവാഹകരാകണമെന്നും സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തിപകരുന്ന കാവലാളുകളായി പ്രവര്‍ത്തിക്കണമെന്നും സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സൂചിപ്പിച്ചു. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ചുള്ള യുവജനസംഗമവും, എസ്എംവൈഎം വെളിച്ചിയാനി ഫൊറോന യുവജന ദിനാഘോഷവും പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ വാണിയപ്പുരയ്ക്കല്‍. യുവസമൂഹം നല്‍കുന്ന പ്രതീക്ഷകളാണ് സഭയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍. ആഗോള അവസരങ്ങള്‍ കണ്ടെത്തി ജീവിതം ക്രമപ്പെടുത്തുന്നതിനോടൊപ്പം തലമുറകളായി കൈമാറി ലഭിച്ച വിശ്വാസ ചൈതന്യത്തില്‍ അടിയുറച്ച് മുന്നേറുവാനും യുവസമൂഹത്തിനാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എസ്എംവൈഎം ഫൊറോന പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അനുഗ്രഹപ്രഭാഷണവും എസ്എംവൈഎം ഫൊറോന ഡയറക്ടര്‍ ഫാ. മാത്യു കുരിശുംമൂട്ടില്‍ ആമുഖസന്ദേശവും…

ബിഹാർ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം ബിനോയ് കോടിയേരി അംഗീകരിച്ചു; കോടതിയില്‍ ഹര്‍ജി നല്‍കി

മുംബൈ: കുട്ടിയെ വളർത്താൻ ‘സമവായത്തിലെത്തിയതായി’ കാണിച്ച് ബിഹാര്‍ സ്വദേശിനി യുവതിയും ബിനോയിയും സംയുക്ത ഹർജി കോടതിയില്‍ സമര്‍പ്പിച്ചു. കുട്ടിയുടെ ഭാവി കണക്കിലെടുത്താണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഇവർ വ്യക്തമാക്കി. എന്നാൽ, ഒരു ക്രിമിനൽ കേസ് കോടതിക്ക് പുറത്ത് തീർപ്പാക്കാനാകില്ലെന്ന് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എൻആർ ബോർകർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ബിനോയ് ബലാത്സംഗക്കേസിൽ പ്രതിയാണെന്ന് ഹരജിക്കാരെ ഓർമിപ്പിച്ചു. കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നാണ് ഏറ്റവും പുതിയ ഹർജിയിൽ പറയുന്നത്. ഇരുവരും വിവാഹിതരായോയെന്ന് കോടതി ചോദിച്ചപ്പോൾ ബിനോയിയുടെ അഭിഭാഷകൻ വിവാഹിതരായിട്ടില്ലെന്നും യുവതിയുടെ അഭിഭാഷകൻ വിവാഹിതരാണെന്നും പറഞ്ഞു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും യുവതിയുടെ അഭിഭാഷകനെ പിന്തുണച്ചു. കേസ് ഒത്തുതീർപ്പാക്കാനുള്ള ഹർജി പരിഗണിക്കുന്നതിന് മുമ്പ് വിവാഹത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ആദ്യം പരിഹരിക്കണമെന്ന് കോടതി പറഞ്ഞു. ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് ബിനോയ് നേരത്തെ പറഞ്ഞിരുന്നു. കോടതിയിൽ സമർപ്പിച്ച ഡിഎൻഎ റിപ്പോർട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ഡിഎന്‍എ…