ഫലസ്തീൻ ചീഫ് ജസ്റ്റിസുമായി സി മുഹമ്മദ് ഫൈസി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: ഫലസ്തീൻ ചീഫ് ജസ്റ്റിസ് ഡോ. മഹ്‌മൂദ്‌ അൽ ഹബ്ബാഷുമായി കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ നടന്ന എട്ടാമത് ആഗോള ഫത്‌വാ സമ്മേളനത്തിനിടെയാണ് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച അദ്ദേഹം ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചു. ഫലസ്തീൻ വിഷയത്തിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടലുകളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ആഭിമുഖ്യത്തിൽ പള്ളികളിൽ നടന്ന പ്രാർത്ഥനാ സദസ്സുകളും ഐക്യദാർഢ്യ യോഗങ്ങളും ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തി. ഫലസ്തീൻ സമൂഹത്തിന് നല്ല നാളുകൾ ആസന്നമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിച്ചു.

രാഷ്ട്രീയ അടിമകളാകാന്‍ കര്‍ഷകരെ കിട്ടില്ല; തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകര്‍ സംഘടിച്ച് രാഷ്ട്രീയ നിലപാടെടുക്കും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: പ്രകടന പത്രികകളിലൂടെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ വഞ്ചിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലപ്പോവില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളാകാന്‍ കര്‍ഷകരെ ഇനി കിട്ടില്ലെന്നും കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്്രടീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വിനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ആരും സംരക്ഷിക്കാനില്ലാത്ത അവസരത്തില്‍ പൊതുതെരഞ്ഞെടുപ്പുകളില്‍ കര്‍ഷകര്‍ മാറി ചിന്തിച്ചില്ലെങ്കില്‍ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടും. വോട്ടുചെയ്യാനുള്ള ഉപകരണങ്ങള്‍ മാത്രമായി കര്‍ഷകരെ സ്ഥിരനിക്ഷേപമാക്കി കൈപ്പിടിയിലൊതുക്കിയവരൊക്കെ ഇക്കാലമത്രയും എന്തു നേടിത്തന്നുവെന്ന് കര്‍ഷകസമൂഹം വിലയിരുത്തി തീരുമാനിക്കണം. റബറിന് 250 രൂപയെന്ന പ്രകടനപത്രിക വാഗ്ദാനം കാറ്റില്‍ പറത്തിയിരിക്കുന്നു. റബര്‍ സംഭരണവും പാഴ്‌വാക്കായി. സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ കമ്പനിയും കര്‍ഷകര്‍ക്ക് നേട്ടമാവില്ല. കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നു. അനിയന്ത്രിത ഇറക്കുമതി ആഭ്യന്തര വിപണി തകര്‍ക്കുമ്പോഴും റബര്‍ കര്‍ഷകരുടെ ക്ഷേമത്തിനായി യാതൊരു നടപടിയുമില്ല. റബര്‍ ബോര്‍ഡാകട്ടെ വാണിജ്യ മന്ത്രാലയത്തിന്റെ റബര്‍…

ഡോ. ബി. അനന്തകൃഷ്ണൻ കലാമണ്ഡലം വൈസ് ചാന്‍സലറായി ചുമതലയേറ്റു

തൃശൂർ: കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലറായി ഡോ. ബി. അനന്തകൃഷ്ണനെ ഔദ്യോഗികമായി നിയമിച്ചു. കാലടി വൈസ് ചാൻസലർ എം വി നാരായണനാണ് കഴിഞ്ഞ ഒന്നര വർഷമായി കലാമണ്ഡലം വിസിയുടെ അധിക ചുമതല വഹിച്ചിരുന്നത്. സെർച്ച് കമ്മിറ്റി മുന്നോട്ടുവച്ച ശുപാർശ അംഗീകരിച്ച് നിയമനത്തിന് ചാൻസലർ മല്ലിക സാരാഭായിയുടെ അംഗീകാരവും ലഭിച്ചു. ഡോ. ജെ പ്രസാദ്, കെ ജി പൗലോസ്, ഭരണസമിതി അംഗം ടി കെ വാസു എന്നിവര്‍ ഉൾപ്പെട്ടതാണ് സെര്‍ച്ച് കമ്മിറ്റി. യോഗ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ സുഗമമാക്കാൻ ചാൻസലർ മല്ലിക സാരാഭായ് രണ്ട് മാസം മുമ്പാണ് സെർച്ച് കമ്മിറ്റിയെ നിയോഗിച്ചത്. കഴിഞ്ഞ വർഷം INFOC യുടെ ക്യൂറേറ്ററായും 19 വർഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ബി. അനന്തകൃഷ്ണൻ, പുതിയ ചുമതലയിലേക്ക് തന്റെ അനുഭവസമ്പത്ത് കൊണ്ടുവരുന്നു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ തിയേറ്റർ ഡിപ്പാർട്ട്‌മെന്റ് തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.…

സോളിഡാരിറ്റി ജില്ലാ ജാഥക്ക് കൂട്ടിലങ്ങാടിയിൽ സ്വീകരണം നൽകി

കൂട്ടിലങ്ങാടി : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി അജ്മൽ നയിക്കുന്ന പ്രചരണ വാഹനജാഥക്ക് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കൂട്ടിലങ്ങാടിയിൽ സ്വീകരണം നൽകി. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാബിക് വെട്ടം അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ.പി അജ്മൽ, സി.എച്ച് മുഖീമുദ്ധീൻ, സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ശബീർ, സെക്രട്ടറി സി അഷ്റഫ് എന്നിവർ സംസാരിച്ചു. സമീദ്, അംജദ് മുഞ്ഞക്കുളം, നിസാർ എന്നിവർ നേതൃത്വം നൽകി.

വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ ക്രെയിൻ ഇറക്കും; ആദ്യ ക്രെയിൻ വിജയകരമായി ഇറക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിലെ രണ്ടാമത്തെ ക്രെയിൻ ഇന്ന് കരയ്‌ക്കെത്തിക്കും. ജെൻ ഹുവ 15 കപ്പലിലെ മൂന്ന് ചൈനീസ് ജീവനക്കാരും മുംബൈയിൽ നിന്നുള്ള വിദഗ്ധരും ചേർന്നാണ് ഇന്നലെ ആദ്യ ക്രെയിൻ ഇറക്കിയത്. ചൈനീസ് ക്രൂ അംഗങ്ങൾക്ക് വിഴിഞ്ഞം തുറമുഖത്ത് ഇറങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെയാണ് ക്രെയിൻ ഇറക്കാനുള്ള നടപടികൾ ആരംഭിച്ചത്. ആദ്യ കപ്പൽ എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കപ്പലിൽ നിന്ന് ക്രെയിനുകൾ ഇറക്കാൻ കഴിഞ്ഞില്ല. കേന്ദ്ര സർക്കാരിന്റെ ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തിരിക്കുകയായിരുന്നു ചൈനീസ് ക്രൂ അംഗങ്ങൾ. ചൈനയിൽ നിന്നുള്ള 12 ജീവനക്കാരിൽ മൂന്ന് പേർക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് ഇന്നലെ ആദ്യ ക്രെയിൻ കരയ്‌ക്കെത്തിച്ചത്. കൂടാതെ, മുംബൈയിലെ ഷാങ്ഹായ് പ്രൈം മെഷിനറി കമ്പനി ലിമിറ്റഡ് (പിഎംസി) കേന്ദ്രത്തിൽ നിന്നുള്ള 60 വിദഗ്ധരും ഇറക്കത്തെ പിന്തുണച്ചു. അതിനിടെ, വിഴിഞ്ഞം…

ലൈഫ് മിഷൻ കേസ്: സന്തോഷിന്റെയും സ്വപ്‌നയുടെയും 5.38 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

കൊച്ചി: ലൈഫ്‌ മിഷന്‍ അഴിമതി കേസില്‍ കരാറുകാരന്‍ സന്തോഷ്‌ ഈപ്പന്റെയും യുഎഇ മുന്‍ കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിന്റെയും 5.38 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും എന്‍ഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റ്‌ ഇഡി) കണ്ടുകെട്ടി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ ഫ്ളാറ്റ്‌ നിര്‍മിക്കാനുള്ള കരാറിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും വാങ്ങിയെന്ന ഇഡിയുടെ കേസിലാണ്‌ നടപടി. ഫ്ളാറ്റ്‌ നിര്‍മാണ കരാറുകാരന്‍ യുണിറ്റാക്‌ ഉടമ സന്തോഷ്‌ ഈപ്പന്റെ കൊച്ചിയിലെ വസതിയും സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുകെട്ടിയത്. ലൈഫ്‌ മിഷന്‍ പദ്ധതിയുടെ മറവില്‍ കേന്ദ്ര സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ 19 കോടി രൂപയുടെ വിദേശ സഹായം സ്വീകരിച്ച്‌ നാലര കോടി രൂപ കമ്മീഷനായി തട്ടിയെടുത്ത കേസാണ്‌ ഇഡി അന്വേഷിക്കുന്നത്‌. ഇതില്‍ ഒരു കോടി രൂപ വിദേശത്തേക്ക്‌ കടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. നേരത്തെ ലൈഫ് മിഷൻ കേസുമായി മുഖ്യമന്ത്രിയുടെ…

സോളിഡാരിറ്റി കൊച്ചി സിറ്റി നടത്തുന്ന സമൂഹ നടത്തം ഒക്ടോബര്‍ 22ന്

ആരോഗ്യ സംരക്ഷണ വിഷയത്തിലെ പ്രവാചക അദ്ധ്യാപനങ്ങളുടെ പ്രചാരണാർഥം, സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തിൽ 22 ഒക്ടോബർ 2023 രാവിലെ 7 മണിക്ക് കലൂർ അന്താരാഷ്ട്ര സ്റ്റഡിയത്തില്‍ വെച്ച് നടത്തുന്ന സമൂഹ നടത്തം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ലയര്‍ കാണുക.

ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനിലുടെ കാണിച്ച് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് പൂട്ടു വീഴുന്നു; പോലീസ് ആസ്ഥാനത്ത് സം‌വിധാനമൊരുക്കി സൈബര്‍ പോലീസ്

വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനിലിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികൾ നൽകേണ്ടത്. ബ്ലാക്ക് മെയിലിംഗ്, മോര്‍ഫിംഗ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പരാതി നല്‍കാം. നേരിട്ടു വിളിക്കാനാവില്ല. വാട്ട്സാപ്പിലൂടെയുള്ള ഈ സേവനം 24 മണിക്കൂറും പ്രവര്‍ത്തിക്കും.ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. പിആര്‍ഡി, കേരള സര്‍ക്കാര്‍

ഗോത്ര സംസ്‌കൃതിയുടെ നേർക്കാഴ്ചയുമായി ‘ആദിമം ദി ലിവിംഗ് മ്യൂസിയം’ കനകക്കുന്നില്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: സമസ്തമേഖലകളിലും കേരളത്തെ അടയാളപ്പെടുത്തുന്ന കേരളീയത്തിൽ ഗ്രോത സംസ്‌കൃതിയുടെ നേർക്കാഴ്ചയൊരുക്കി ലിവിങ് മ്യൂസിയവും ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം. കേരള സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ലിവിങ് മ്യൂസിയം സജ്ജീകരിക്കുന്നത്. കേരളത്തിലെ കാണി, മന്നാൻ, ഊരാളികൾ, മാവിലർ, പളിയർ, എന്നീ അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയും നവംബർ ഒന്നു മുതൽ ഏഴുവരെ ‘ആദിമം ദി ലിവിങ് മ്യൂസിയം’ എന്നു പേരിട്ട ഈ ലിവിങ് മ്യൂസിയത്തിൽ പുനരാവിഷ്‌കരിക്കും. കേരളത്തിലെ തന്നെ ആദ്യ ലിവിങ് മ്യൂസിയത്തിന്റെ കാൽനാട്ടൽ ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കനകക്കുന്ന് കൊട്ടാരവളപ്പിൽ നിർവഹിച്ചു. അഞ്ച് ഊരു മൂപ്പന്മാരുടെ അനുഗ്രഹാശിസുകളോടെയായിരുന്നു ചടങ്ങുകൾ. ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ആരംഭം. നഗാര, തുടി, മത്താളം, കൊക്കര എന്നീ ഗോത്ര വാദ്യങ്ങളുടെ താളം…

ഈ വർഷത്തെ കാമ്പസ് തിരഞ്ഞെടുപ്പ് മലപ്പുറത്തെ പല ഏകാധിപത്യ കോട്ടകളെയും ജനാധിപത്യവൽക്കരിക്കുന്ന തിരഞ്ഞെടുപ്പാകും: കെ എം ഷെഫ്രിൻ

മലപ്പുറം: ഈ വർഷത്തെ കാമ്പസ് തിരഞ്ഞെടുപ്പ് മലപ്പുറത്തെ പല ഏകാധിപത്യ കോട്ടകളെയും ജനാധിപത്യവൽക്കരിക്കുന്ന തിരഞ്ഞെടുപ്പാകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷെഫ്രിൻ. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ നയിച്ച മൂന്ന് ദിവസത്തെ കാമ്പസ് കാരവൻ സമാപിച്ചു. പി എസ് എം ഓ കോളേജിൽ നിന്ന് ആരംഭിച്ച കാരവൻ എം ഇ എസ് മമ്പാട് കോളേജിൽ സമാപിച്ചു. സമാപനം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം വ്യത്യസ്ഥ കാമ്പസിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്, തശ്രീഫ് കെ പി, ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, സാബിറ ശിഹാബ്, വൈസ് പ്രസിഡന്റ്‌ വി ടി എസ് ഉമർ തങ്ങൾ, ഫയാസ് ഹബീബ്, ഷാറൂൺ അഹമ്മദ്‌, സുമയ്യ ജാസ്മിൻ, ജില്ലാ സെക്രട്ടറി നുഹാ മറിയം, സുജിത് അങ്ങാടിപ്പുറം, തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വ്യത്യസ്ഥ പന്തിഞ്ചു…