കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

കേരളത്തിന് സാമ്പത്തിക സമ്മർദം ഉണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി കോണോര്‍‌വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ സംഘടിപ്പിച്ച തലശ്ശേരി മണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരിഞ്ചും മുന്നോട്ടു പോകാൻ അനുവദിക്കാത്ത തരത്തിലുള്ള ഇടപെടലാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഫെഡറൽ വ്യവസ്ഥയിൽ സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് വേണ്ടത്. സംസ്ഥാനങ്ങളെ അതൃപ്തിയിലേക്ക് തള്ളിവിടുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലാത്തതാണ്. കേന്ദ്രം അനുവദിക്കേണ്ട സാധാരണ സാമ്പത്തിക വിഹിതവും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറക്കുന്നു. ജി എസ് ടി വിഹിതം നിർത്തലാക്കിയതിനൊപ്പം സംയുക്ത പദ്ധതികൾക്ക് 75 ശതമാനം കേന്ദ്രം വഹിച്ചിരുന്നത് 60 ശതമാനമാക്കി കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംയുക്ത പദ്ധതിയുടെ ഭാഗമായി വലിയ കുടിശ്ശികയാണ് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത്. എന്നാൽ പ്രതിപക്ഷം ഇതിനെതിരെ ശബ്ദിക്കാനേ തയ്യാറല്ല. എല്ലാ പദ്ധതികളെയും വിവാദത്തിലാക്കാനാണ് ശ്രമമെന്നും ഏതു…

കരുവന്നൂർ സഹകരണ ബാങ്ക്: അക്കൗണ്ട് ഉടമകൾക്ക് 50,000 രൂപ വരെ പിൻവലിക്കാം

ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി അക്കൗണ്ട് ഉടമകളുടെ സേവിംഗ്സ്‌ ബാംക് നിക്ഷേപം ഉദ്യോഗസ്ഥര്‍ തിരികെ നല്‍കിത്തുടങ്ങി. സേവിംഗ്‌ ബാങ്ക് അക്കാണ്ട്‌ ഉടമകള്‍ക്ക്‌ 50,000 രൂപ വരെ പിന്‍വലിക്കാം. തിങ്കളാഴ്ച 389 നിക്ഷേപകര്‍ 1.4 കോടി രൂപ പിന്‍വലിച്ചു. മെയിന്‍ ബ്രാഞ്ചിലും മാപ്രാണം, പൊറത്തിശ്ശേരി ശാഖകളിലും തിരക്ക്‌ കൂടിയതിനാല്‍ ചൊവ്വാഴ്ച കൂടുതല്‍ പേര്‍ക്ക്‌ ടോക്കണ്‍ നല്‍കി. ഒരു ലക്ഷം രൂപയില്‍ താഴെ സ്ഥിര നിക്ഷേപമുള്ള ആളുകളുടെ നിക്ഷേപങ്ങളുടെ മൂഴുവന്‍ റീഫണ്ടും തുടരുകയാണ്‌. ഇതുവരെ 1156 പേര്‍ക്ക്‌ 4.63 കോടി രൂപ തിരികെ നല്‍കി. ഇക്കാലയളവില്‍ 106 പേര്‍ 5.93 കോടി രൂപയുടെ സ്ഥിരനിക്ഷേപവും 45 പേര്‍ 4.39 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും പുതുക്കി. നവംബര്‍ 2, 3 തീയതികളില്‍ നടന്ന അദാലത്തില്‍ 295 പേര്‍ പങ്കെടുക്കുകയും 78 പേര്‍ കുടിശ്ശികയായി 51.97 ലക്ഷം…

കോഴിക്കോട് സാഹിത്യ നഗരി: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരെ ആദരിക്കും

കോഴിക്കോട്: നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ്, റീജിയണൽ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന മൾട്ടിപ്പിൾ (പ്രിസം) പദ്ധതിയിലൂടെ കോഴിക്കോടിനെ ‘സാഹിത്യ നഗരമാക്കാൻ’ പ്രവർത്തിച്ച കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലർമാരെയും ഭാരവാഹികളെയും ആദരിക്കും. നവംബർ 22-ന് വൈകീട്ട് ആറിന് നടക്കാവ് സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ‘സാഹിത്യ നഗരി’ എന്ന ടാഗ് ലഭിക്കാൻ കോർപറേഷൻ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് അവർ ചൂണ്ടിക്കാട്ടി. പഠനത്തോടൊപ്പം കലയിലും സാഹിത്യത്തിലും ഏർപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കുക എന്നതായിരുന്നു പ്രിസം പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്. സാഹിത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ യുവതലമുറയെ ഉൾപ്പെടുത്തുക എന്നത് പ്രധാനമായിരുന്നു. തുടർന്ന് എംടിയുടെ നോവലിനെ ആസ്പദമാക്കി ദയ എന്ന നാടകം അരങ്ങേറും. സതീഷ് കെ.സതീഷാണ് സംവിധാനം.

സിപിഐ നേതാവും കരുനാഗപ്പള്ളി മുൻ എംഎൽഎയുമായ ആർ രാമചന്ദ്രൻ അന്തരിച്ചു

കൊല്ലം: കരുനാഗപ്പള്ളി മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ ആര്‍ രാമചന്ദ്രന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 75 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്‌ പുലര്‍ച്ചെ 3:55നായിരുന്നു അന്ത്യം. ഒരാഴ്ച മുമ്പാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ്‌ അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്‌. സിപിഐ കരുനാഗപ്പള്ളി താലൂക്ക്‌ കമ്മിറ്റി വിഭജിക്കപ്പെട്ടപ്പോള്‍ ചവറ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിടുണ്ട്‌. ദീര്‍ഘകാലം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 2012ല്‍ ജില്ലാ സെക്രട്ടറിയായി. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ നിയമസഭയിലേക്ക്‌ മത്സരിക്കുന്നത്‌ വരെ ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു. എല്‍ഡിഎഫ്‌ ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2006-11 കാലത്ത്‌ സിഡ്കോയുടെ ചെയര്‍മാനായിരുന്നു. 1991ല്‍ പന്മന ഡിവിഷനില്‍ നിന്ന്‌ ജില്ലാ കൌണ്‍സിലിലെത്തി വിജയിച്ചു. 2000ല്‍ തൊടിയൂര്‍ ഡിവിഷനില്‍നിന്ന്‌ ജില്ലാ പഞ്ചായത്തിലെത്തി. 2004ല്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായി.…

ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും വികസനത്തിന്റെ രുചി അനുഭവിക്കാൻ കഴിയണം: മുഖ്യമന്ത്രി

കേരളത്തിലെ ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും വികസനത്തിന്റെ രുചി ആസ്വദിക്കാൻ കഴിയണമെന്നതാണ് സർക്കാരിന്റെ വികസന കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസനം കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നതാണ് കാഴ്ചപ്പാട്- ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുൻപ് ശരാശരി കേരളീയൻ കടുത്ത നിരാശയിൽ ആയിരുന്നു. ഒന്നും ഇവിടെ നടക്കില്ല എന്ന നിരാശ. അനുവദിച്ചുകിട്ടിയ പദ്ധതികൾ പോലും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ ഏഴു വർഷം മുൻപ് സംഭവിച്ച മാറ്റങ്ങൾ ജനത്തിന് കണ്ടറിയാം. ഒരിക്കലും നടക്കില്ല എന്ന് കരുതി ഓഫീസ് പൂട്ടിപ്പോയതായിരുന്നു ഗെയിൽ പൈപ്പ്‌ലൈൻ അധികൃതർ. ആ പൈപ്പ്‌ലൈനിലൂടെ മംഗലാപുരത്തേക്ക് വാതകം എത്തി, നമ്മുടെ അടുക്കളയിൽ പോലും പൈപ്പ് വഴി പാചകവാതകം എത്തി. കൊച്ചി-ഇടമൺ പവർ ലൈൻ…

ശബരിമല തീർഥാടനം: അടിയന്തര വൈദ്യസഹായത്തിനായി കനിവ് 108-ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് തീർഥാടകർക്ക് അടിയന്തര വൈദ്യസഹായം നൽകാൻ കനിവ് 108 ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. ആരോഗ്യ വകുപ്പിന്റെയും കനിവ് 108ന്റെയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തികൊണ്ട്…

ബഹുജന പങ്കാളിത്തവും ജനാധിപത്യവും പൗരബോധവും സമന്വയിപ്പിച്ച വിജയമാണ് നവകേരള സദസ്: മുഖ്യമന്ത്രി

കാസർകോട്: നവകേരള സദസ്സിന്റെ രണ്ടാം ദിനത്തിലെ ജനപങ്കാളിത്തം ജനാധിപത്യ വിശ്വാസവും പൗരബോധവും മുറുകെ പിടിക്കുന്ന പൊതുസമൂഹത്തിന്റെ കരുത്താണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസർഗോഡ് ചെങ്കള മുതൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂർത്തിയാക്കുമ്പോൾ ഒരു മഹാ ജനമുന്നേറ്റ സദസ്സായി യാത്ര ഉയർന്നു എന്ന് സംശയമില്ലാതെ പറയാം. ജനങ്ങൾ കേവലം കേൾവിക്കാരായി ഇരിക്കുകയല്ല ഇവിടെ. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടൽ ഉറപ്പാക്കി ഇതിനോടൊപ്പം ചേരുകയാണ്. പൈവെളിഗെയിൽ ശനിയാഴ്ച റെക്കോഡ് സൃഷ്ടിച്ച ജനാവലിയാണ് ഉദ്ഘാടന പരിപാടിക്കെത്തിയതെങ്കിൽ, ഞായറാഴ്ചത്തെ പര്യടനത്തിൽ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. സർക്കാർ പറയുന്നത് കേൾക്കാനും നാടിന്റെ പുരോഗതിയ്ക്കായി സ്വന്തം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പങ്കുവെക്കാനും ഉത്സാഹപൂർവ്വം വന്നു ചേർന്ന കാസർകോഡ് ജില്ലയിലെ ജനാവലി കേരളത്തിന്റെ ഉന്നതമായ ജനാധിപത്യബോധ്യത്തിന്റെ മാതൃകയായി വർത്തിച്ചു.…

മുസ്‌ലിം സമൂഹത്തിനെതിരായ വംശീയ പ്രചാരണങ്ങൾ തടയാൻ ഇസ്‌ലാമോഫോബിയ വിരുദ്ധ നിയമം നിർമിക്കണം: റസാഖ് പാലേരി

കൊച്ചി: കേരള പൊതുബോധത്തിലെ വംശീയ മുൻവിധിയുടെ ആഴത്തിലുള്ള സ്വാധീനം തെളിയിക്കുന്നതാണ് കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ നടന്ന സ്ഫോടനത്തിന്റെ തൊട്ടടുത്ത സമയങ്ങളിൽ കേരളത്തിലെ ചില മാധ്യമങ്ങളും പ്രധാന വ്യക്തികളും സാമൂഹ്യ മാധ്യമങ്ങളും നടത്തിയ പ്രതികരണങ്ങളെന്നും മുസ്‌ലിം സമൂഹത്തിനെതിരായ വംശീയ പ്രചാരണങ്ങൾ തടയാൻ ഇസ്‌ലാമോഫോബിയ വിരുദ്ധ നിയമം നിർമിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. കളമശ്ശേരി സ്ഫോടനം വെളിപ്പെടുത്തിയ വംശീയ മുൻവിധികൾ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കൊച്ചി വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരവും സംഘബലവും ഉപയോഗിച്ച് വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകാൻ ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രധാന നേതാക്കൾ തന്നെ തമ്പടിച്ച് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സംഘ്പരിവാർ വാദങ്ങൾക്ക് ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് സംഘപരിവാർ രൂപംകൊടുത്ത കാസ എന്ന തീവ്ര സംഘടന കേരളത്തിൽ കഴിഞ്ഞ കുറെ…

റെയിൽവെ: മലപ്പുറം ജില്ലയുടെ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി

മലപ്പുറം: റെയിൽവേ യാത്രയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ യാത്രക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളുന്നയിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി റെയിൽവെ ഡിവിഷണൽ ഓഫീസ് (പാലക്കാട്) എഡിആർഎം അനിൽ കുമാറിന് നിവേദനം നൽകി. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായിട്ടും ജില്ലയിലെ ജനങ്ങൾക്ക് റെയിൽവെ യാത്രാ സൗകര്യങ്ങൾ വളരെ പരിമിതമാണെന്നും കോവിഡാനന്തരം ആ സൗകര്യങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും നിവേദനത്തിൽ പറയുന്നു. ഈയിടെ റദ്ദാക്കിയ, നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്ന, തൃശ്ശൂർ-കോഴിക്കോട് 06495 ട്രെയിനും കോഴിക്കോട്-ഷോർണൂർ 06496 ട്രെയിനും പുനഃസ്ഥാപിക്കുക, നിരവധി ഉദ്യോഗസ്ഥരും വിദ്യാർഥികളും ആശ്രയിച്ചിരുന്ന 16608, 06455 ട്രെയിനുകൾ ഭൂരിഭാഗം യാത്രക്കാർക്കും ഉപകാരപ്പെടാത്ത സമയത്തേക്ക് മാറ്റിയത് പഴയ സമയത്തേക്ക് പുനസ്ഥാപിക്കുക, യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ദീർഘദൂര വണ്ടികളിൽ രണ്ട് ജനറൽ കോച്ചുകളെങ്കിലും വർധിപ്പിക്കുക, ഹ്രസ്വദൂര യാത്രക്കാർക്ക് ഉപകാരപ്പെടുന്ന ഷൊർണൂർ-കണ്ണൂർ റൂട്ടിൽ കൂടുതൽ മെമു സർവീസുകൾ…

നവകേരള സദസ് ബസ്സിനു കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപി‌എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം; മാധ്യമ പ്രവര്‍ത്തകരരെ ഭീഷണിപ്പെടുത്തി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ് ബസിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്താണ് കരിങ്കൊടി പ്രതിഷേധം നടന്നത്. നവകേരള സദസിനും ബസിനുമെതിരായ ആദ്യ പ്രതിഷേധമാണിത്. ഈ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരും ആക്രമിക്കപ്പെട്ടു. പ്രതിഷേധക്കാരെ പോലീസ് മർദിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കരിങ്കൊടി കാണിച്ചവരുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സി.പി.എം പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടി. ചില പ്രവർത്തകർ സ്റ്റേഷനിൽ അതിക്രമിച്ചു കയറി. ഇവരെ പോലീസ് പിന്തിരിപ്പിച്ചു. ഈ ദൃശ്യങ്ങൾ…