പാലക്കാട്: ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബസ് ചേരാമംഗലം കനാലിലേക്ക് മറിഞ്ഞത്. ഇരുപത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ നിസാര പരിക്കുകളോടെ കുട്ടികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടസമയം ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ല. ബസിൽ കയറുമ്പോൾ നാൽപ്പതോളം കുട്ടികളുണ്ടായിരുന്നു. പാടത്ത് പണിയെടുക്കുന്നവർ യഥാസമയം കുട്ടികളെ രക്ഷപ്പെടുത്തി. റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ടതെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു. ബസിൻ്റെ ചില്ല് തകർത്താണ് കുട്ടികളെ പുറത്തെടുത്തത്. അതേസമയം, കണ്ണൂരിൽ വെള്ളക്കെട്ടുള്ള റോഡിൽ വിദ്യാർത്ഥികളെ ഇറക്കിവിട്ടതായി പരാതി. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ്…
Category: KERALA
സംസ്ഥാനത്ത് കനത്ത മഴ; മൂന്ന് ജിലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് പരക്കെ മഴ തുടരും. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്നു ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നേരത്തെയുണ്ടായ പ്രവചനം. വടക്കൻ കേരളത്തിൽ സാധാരണയിലും കൂടുതൽ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്താണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താന്‍ സാധ്യതയുണ്ട്. വടക്കു കിഴക്കന്‍ അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി…
മഴയിലും കാറ്റിലും കൂറ്റൻ ഫ്ലക്സും ടാര്‍പോളിനും ട്രാക്കിലേക്ക് മറിഞ്ഞു; കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു
കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ റെയിൽ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം നടന്നത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചു. പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ശക്തമായ കാറ്റിൽ ടർപ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം നിർത്തലാക്കേണ്ടി വന്നു. ഇന്ന് നഗരത്തിൽ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന്…
മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിൽ നബികുടുംബം മാതൃക: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
പത്താമത് മർകസ് സാദാത്ത് സമ്മേളനത്തിന് സമാപനം കോഴിക്കോട്: നബി കുടുംബാംഗങ്ങളായ സയ്യിദന്മാർ നാടിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ മുഖ്യ പങ്കുവഹിക്കുന്നവർ ആണെന്നും സാമൂഹിക വികസനം സാധ്യമാക്കുന്നതിലും മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അവരുടെ ഇടപെടൽ മാതൃകാപരമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. വർഷം തോറും മുഹർറത്തിൽ ചരിത്രസ്മൃതിയോടെ മർകസിൽ നടത്തുന്ന സാദത്ത് സമ്മേളനത്തിന്റെ പത്താം എഡിഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അധിനിവേശ ശക്തികൾക്കെതിരെ സമൂഹത്തെ നയിച്ച മമ്പുറം തങ്ങളും സമസ്തയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വരക്കൽ മുല്ലക്കോയ തങ്ങളുമെല്ലാം ഇതിന് ഉദാഹരണമാണ്. മർകസ് സ്ഥാപനങ്ങളുടെ തറക്കല്ലിട്ടത് മക്കയിലെ പ്രമുഖ പണ്ഡിതനും പ്രവാചക കുടുംബത്തിലെ അംഗവുമായിരുന്ന സയ്യിദ് അലവി അൽ മാലിക്കി ആയിരുന്നു. അന്ന് മുതൽ നോളേജ് സിറ്റിവരെയുള്ള മർകസിന്റെ എല്ലാ പദ്ധതികളിലും തങ്ങന്മാർ വലിയ ഭാഗമായിട്ടുണ്ട്. -കാന്തപുരം പറഞ്ഞു.…
ആവേശം വാനോളം ഉയർന്ന് അനുഗ്രഹ മഴയായി; തലവടി ദേശത്തിന് തിലകക്കുറിയാകുവാൻ തലവടി ചുണ്ടൻ വള്ളം നീരണിഞ്ഞു
തലവടി: ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പാട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം ഉയർത്തി തലവടി ചുണ്ടൻ നീരണിഞ്ഞു.വള്ള പുരയിൽ വെച്ച് നടന്ന ചടങ്ങില്‍ വർക്കിംഗ് പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കൈനകരി യുബിസി ടീം ആണ് ഇത്തവണ തുഴയെറിയുന്നത് .ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയൻ എന്നിവ ലീഡിങ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്,ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ എന്നിവർ ടിടിബിസി ക്ലബ് ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, വൈസ് പ്രസിഡന്റ് കെ ആർ ഗോപകുമാർ,ട്രഷറർ അരുൺ പുന്നശ്ശേരി എന്നിവരിൽ നിന്നും ഏറ്റ് വാങ്ങി. തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുൺ, എക്സിക്യൂട്ടിവ് ഭാരവാഹികളായ…
കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ഗ്ലോബൽ ചെയർമാനായി രാജീവ് ജോസഫിനെ തിരഞ്ഞെടുത്തു
കണ്ണൂർ: കണ്ണൂർ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാ ദുരിതങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുവാൻ വേണ്ടി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ‘ ഗ്ലോബൽ ചെയർമാനായി, കണ്ണൂർ – തിരൂർ സ്വദേശിയായ രാജീവ് ജോസഫിനെ തിരഞ്ഞെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറിലധികം വരുന്ന പ്രവാസികളുടെ വാട്സ്ആപ്പ് കൂട്ടായ്മയാണ്, ഓൺലൈൻ വോട്ടെടുപ്പിലൂടെ ഐക്യഖണ്ഡേന രാജീവ് ജോസഫിനെ തിരഞ്ഞെടുത്തത്. കണ്ണൂർ എയർപോർട്ടിൽ വിദേശ രാജ്യങ്ങളുടെ വിമാനങ്ങളും പറന്നിറങ്ങാനുള്ള അനുമതി, കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് ആക്ഷൻ കൗൺസിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. വടകര മുതൽ, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ പ്രവാസികളെ സംഘടിപ്പിച്ചുകൊണ്ടാണ് ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ രൂപീകരിച്ചിരിക്കുന്നത്. ആക്ഷൻ കൌൺസിലിന്റെ ‘നാഷണൽ കമ്മിറ്റികൾ’ വിവിധ രാജ്യങ്ങളിലും രൂപീകരിക്കാനുള്ള നടപടി ക്രമങ്ങൾ…
നെഹ്റു ട്രോഫി ജലോത്സവം ഉൾപ്പടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ഒരുങ്ങി
എടത്വ: നെഹ്റു ട്രോഫി ജലോത്സവം ഉൾപ്പടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ജൂലൈ 17ന് ബുധനാഴ്ച 11 നും 12 നും രാവിലെ മദ്ധ്യേയുള്ള ശുഭ മൂഹൂർത്തത്തിൽ നീരണിയും. വള്ള പുരയിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ വർക്കിംഗ് പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അദ്ധ്യക്ഷത വഹിക്കും. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശില്പി സാബു നാരായണൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നീരണിയൽ ചടങ്ങ് നടക്കും. കൈനകരി യുബിസി ടീം ആണ് ഇത്തവണ തുഴയെറിയുന്നത്. ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയൻ എന്നിവ ലീഡിംഗ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്, ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ എന്നിവർക്ക് ക്ലബ് ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ കൈമാറും. 2023 പുതുവത്സരദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന്റെ കന്നി പോരാട്ടമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിൽ. ഷിനു…
പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളം കയറി മുങ്ങി
എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി. ഇന്നലെ പെയ്ത മഴയിൽ ആലുവ ക്ഷേത്രവും പരിസരവും വെള്ളത്തിൽ മുങ്ങി. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നത്. പെരിയാറിലും ശക്തമായ അടിയൊഴുക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, കനത്ത മഴയിൽ എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും മരം വീണ് വീടുകൾക്കും വാഹനങ്ങൾക്കുമുൾപ്പെടെ തകരാർ സംഭവിച്ചു. മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ നാശനഷ്ടവുമുണ്ടായത്. മഴക്കെടുതി ഉണ്ടാകാതിരിക്കാൻ ജില്ല ഭരണകൂടം വേണ്ട മുൻകരുതലകൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഭരണകൂടം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ തങ്ങള്‍ക്ക് പങ്കില്ല; സര്‍ക്കാരിനേയും മേയറേയും പഴി ചാരി റെയിൽവേ
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ കനാലില്‍ ശുചീകരണത്തൊഴിലാളി മരിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റെയിൽവേ വ്യക്തമാക്കി. കനാലിൽ റെയിൽവേ മാലിന്യം നിക്ഷേപിക്കുന്നില്ലെന്നും കനാലിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ റെയിൽവേ പരിസരത്ത് വേലി സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ ജോലിക്കിടെ തൊഴിലാളി മരിച്ച സംഭവത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ തിരുവനന്തപുരം മേയറും ഇടതുമുന്നണിയും ശ്രമിക്കുന്നതിനിടെയാണ് വസ്തുതകൾ വ്യക്തമാക്കി റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കണം, കനാലിന് ഇരുവശവും ഫെൻസിംഗ് വേണം, സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, ഖര മാലിന്യം ശേഖരിക്കാൻ നഗരത്തിൽ കേന്ദ്രം വേണമെന്നും റെയിൽവേ പറയുന്നു. റെയിൽവേ സ്റ്റേഷന് പരിസരത്തെ ടണലിലേക്ക് മാലിന്യം കയറാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും റെയിൽവേ വ്യക്തമാക്കി. അതേസമയം വേണ്ട സജ്ജീകരണങ്ങൾ ഇല്ലാതെ ശുചീകരണ തൊഴിലാളിയെ മാലിന്യം നീക്കം ചെയ്യാൻ വിട്ട അധികൃതർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കണമെന്ന വാദവും ഉയർന്നു വരുന്നുണ്ട്. അതിനിടെ,…
രാമായണ മാസം 2024: കേരളത്തിൽ ഭക്തിയുടെയും ആചാരങ്ങളുടെയും ഒരു മാസം
ഗ്രിഗോറിയൻ കലണ്ടറിൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ വരുന്ന ‘കർക്കിടകം’ എന്ന മലയാളം കലണ്ടർ മാസവുമായി പൊരുത്തപ്പെടുന്നതാണ് രാമായണ മാസത്തിൻ്റെ കേരളത്തിലെ പ്രധാന ആചരണം. ഈ കാലഘട്ടത്തെ ‘കർക്കിടക മാസം’ എന്നും വിളിക്കുന്നു. 2024-ൽ, കർക്കിടകത്തിൻ്റെ ആരംഭത്തോട് അനുബന്ധിച്ച് ഇന്ന് (ജൂലൈ 16 ചൊവ്വാഴ്ച) രാമായണമാസം ആരംഭിച്ച് ഓഗസ്റ്റ് 16 ഞായറാഴ്ച സമാപിക്കും. ഈ മാസം മുഴുവൻ, ഹിന്ദു കുടുംബങ്ങളും സംഘടനകളും രാമായണം (രാമായണപാരായണം) ദിവസവും വായിക്കുന്ന പവിത്രമായ ആചാരത്തിൽ ഏർപ്പെടുന്നു. .ഹിന്ദു ഇതിഹാസമായ രാമായണത്തിന് അഗാധമായ മതപരമായ പ്രാധാന്യമുള്ളതിനാൽ, ഈ പാരമ്പര്യം ഹിന്ദു വീടുകളിലും വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലും വ്യാപകമാണ്. രാമായണ പാരായണത്തിന്റെ സുകൃതം നിറയുന്ന കര്‍ക്കടകമാസം ഭക്തമനസ്സുകള്‍ക്ക് ആത്മസമര്‍പ്പണത്തിന്റ പുണ്യകാലമാണ്. മനസ്സും ശരീരവും ശുദ്ധമാക്കി ഭഗവത്നാമ സങ്കീര്‍ത്തനത്തിലൂടെ ഭക്തിസാഗരത്തില്‍ ആറാടി നിര്‍വൃതിയടയുന്ന ദിനങ്ങള്‍. കര്‍ക്കടകത്തെ പഞ്ഞ കര്‍ക്കടകം എന്നാണല്ലോ പറയാറ്. തോരാതെ പെയ്യുന്ന മഴ. കൃഷി ചെയ്യാനോ…
