കൊച്ചി: എഞ്ചിനീയറിംഗ് ഡിസൈന്‍ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘ബിഐഎം (ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്) ഫെസ്റ്റിവല്‍-24’ കാമ്പസ് കണക്ട് പ്രോഗ്രാമിന്റെ കേരള പതിപ്പ് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കോളജുകളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. ബിഐഎം പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിപരിചയം പകര്‍ന്ന പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള സെഷന് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. പ്രോട്ടോടൈപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നതിനും പാലങ്ങളുടെ ബലം പരിശോധിക്കുന്നതിനും വിദ്യാര്‍ഥികള്‍ സംഘമായി പ്രവര്‍ത്തിച്ചു. മികച്ച പങ്കാളിത്തവും നൂതനമായ ഡിസൈനുകളും, സര്‍ഗാത്മകതയും സാങ്കേതിക പരിജ്ഞാനവും വളര്‍ത്തുന്നതില്‍ ശില്പശാലയുടെ വിജയം ഉയര്‍ത്തിക്കാട്ടി. പത്തനംതിട്ട മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്‍ ഐഇഎസ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് കെഎംസിടി വിമന്‍സ് എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലും പ്രോഗ്രാം നടന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 70120 72413.
Category: KERALA
ഡോ. ജോൺസൺ വി. ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം
സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം ലഭിച്ചു. മദർ തെരേസയുടെ 27-ാം ചരമ വാർഷിക ദിനത്തിൽ കൊൽക്കത്ത മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് ചെയർപേഴ്സൺ വിൽഡാനി കുപ്പിഡോൺ കാനഡ പുരസ്കാരം സമ്മാനിച്ചു. മദർ തെരേസയുടെ കബറിടത്തിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ നേതൃത്വം നല്കി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജേതാവായ ഡോ. ജോൺസൺ വി ഇടിക്കുള വേൾഡ് വിഷനിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്. പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ഇദ്ദേഹത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ് ഉൾപ്പെടെ നിരവധി…
ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി കാലാവധി പൂർത്തിയാക്കി; വീണ്ടും തല്‍സ്ഥാനത്ത് തുടര്‍ന്നേക്കും
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗവർണറായി കാലാവധി പൂർത്തിയാക്കിയത്. കേന്ദ്ര സർക്കാർ പുതിയ ഗവർണറെ പ്രഖ്യാപിക്കാത്തതിനാൽ പുതിയ ഗവർണർ വരുന്നത് വരെ ആരിഫ് മുഹമ്മദ് ഖാൻ നിലവിലെ സ്ഥാനത്ത് തുടരാനാണ് സാധ്യത. സാധാരണയായി മുൻകാലങ്ങളിൽ ഗവർണറുടെ കാലാവധി തീരും മുൻപേ പുതിയ ഗവർണറെ കേന്ദ്രസർക്കാർ നിയമിക്കാറുണ്ട്. ഇതിനു മുൻപ് ഗവർണർ ആയിരുന്ന പി സദാശിവം കാലാവധി പൂർത്തിയായ ദിവസം തന്നെ ഗവർണർ സ്ഥാനത്ത് നിന്നും മാറിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ ഗവർണർ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വരെ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ തന്നെ നിലനിർത്തണമെന്ന് ബിജെപിയും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണർ സ്ഥാനത്ത് തുടരാനുള്ള കാലാവധി അഞ്ചുവർഷമാണ് എങ്കിലും പുതിയ ഗവർണർ ആസ്ഥാനത്തേക്ക് വരുന്നതുവരെ…
പിവി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം: പിവി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ഷോൺ ജോർജ്. ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും അത് മറച്ചുവെച്ചതും കുറ്റകൃത്യമാണെന്ന് ഷോൺ ജോർജിന്റെ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 239 പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം. അതേസമയം, അൻവറിന്റെ ആരോപണങ്ങളിൽ ഇടതുപക്ഷത്തും വിമർശനം രൂക്ഷമാവുകയാണ്. പി.വി അൻവർ ഉയർത്തിയ ആരോപണത്തിൽ സിപിഐഎമ്മിൽ ഗൗരവമായ ചർച്ച നടക്കും. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം പ്രത്യേകമായി പരിഗണിക്കും. ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയായതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ട ശേഷം പി.വി അൻവർ വീണ്ടും നിലപാട് കടുപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുള്ള പരാതികളിലും സിപിഐഎം ചർച്ച നടത്തും. അതേസമയം അൻവറിന്റെ ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ സമരം കടുപ്പിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ…
റബീഉൽ അവ്വലിനെ വരവേറ്റ് മർകസിൽ വിളംബര റാലി
കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ജന്മമാസമായ റബീഉൽ അവ്വലിനെ വരവേറ്റ് മർകസിൽ വിളംബര റാലിയും സന്ദേശ പ്രഘോഷവും നടത്തി. പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ചും ദഫ് മുട്ടിയും നബിവചനങ്ങൾ പങ്കുവെക്കുന്ന പ്ലക്കാഡുകൾ ഉയർത്തിയും നടന്ന റാലിയിൽ വിദ്യാർഥികളും ജീവനക്കാരുമായി ആയിരത്തോളം പേർ അണിനിരന്നു. റാലിക്ക് ശേഷം മീലാദ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മർകസ് അങ്കണത്തിൽ പതാകയുയർത്തലിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. മാനവിക സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്നതും സർവകാലികവുമായ നബി സന്ദേശങ്ങൾ വിളംബരം ചെയ്യാനും പ്രാവർത്തികമാക്കാനും ഏവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടികളിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, മജീദ് കക്കാട്, അബ്ദുല്ല സഖാഫി…
പി വി അന്‍വറിന്റെ വെളിപ്പെടുത്തല്‍: എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസിന്റെ അന്വേഷണം
ലപ്പുറം മുൻ എസ്പി ആയിരുന്ന സുജിത്ത് ദാസിനെതിരെ പി വി അൻവർ എംഎൽഎ സ്വർണ്ണ കടത്ത് അടക്കം ആരോപണമുന്നയിച്ചതോടെ എസ് പിക്കെതിരെ കസ്റ്റംസ് അന്വേഷണം നടത്തും. മലപ്പുറം എസ്പി ആയിരിക്കെ നൂറിലേറെ കേസുകളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വർണ്ണക്കടത്ത് ആരോപണം ഉന്നയിക്കപ്പെട്ടതോടെ സ്വർണ്ണക്കടത്ത് കേസുകൾ വിശദമായി തന്നെ പരിശോധിക്കനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. എസ്പിയായിരിക്കെ രജിസ്റ്റർ ചെയ്ത നൂറിലേറെ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷമാണ് ഇവ കസ്റ്റംസിന് കൈമാറിയത്. അന്നുതന്നെ സ്വർണത്തിന്റെ അളവിലടക്കം വലിയ തോതിൽ പൊരുത്തക്കേടുകൾ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്താനാണ് കസ്റ്റംസ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ പത്തനംതിട്ട എസ്പി ആയ സുജിത്ത് ദാസിനെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ എസ് പി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. മലപ്പുറം എസ്പി ആയിരിക്കെ എസ്പിയുടെ…
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രസ്താവന നടത്തിയ പി വി അന്‍വര്‍ എം എല്‍ എ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പിവി അൻവർ എംഎൽഎ മടങ്ങി. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് അൻവർ എംഎൽഎ ഉന്നയിച്ചത്. അതിന് ശേഷമാണ് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എ.ഡി.ജി.പി.എം ആർ.അജിത് കുമാറിനെതിരെ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് ലഭ്യമായ വിവരം. കൂടിക്കാഴ്ച നടത്തിയ ശേഷം തിരിച്ചെത്തിയ ഉടൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിർണായക തെളിവുകൾ മുഖ്യമന്ത്രിയ്ക്ക് അൻവർ എംഎൽഎ കൈമാറിയിട്ടുണ്ടെങ്കിൽ എം ആർ അജികുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെ മുഖ്യമന്ത്രി എന്ത് നടപടി എടുക്കും എന്നതും നിർണായകമാണ്. വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും ക്രമ സമാധാന ചുമതലയിൽ നിന്ന് എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റാത്തതിൽ അൻവർ എംഎൽഎക്ക് കടുത്ത അതൃപ്തിയും…
തൃശ്ശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് വേണ്ടി; സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ മുരളീധരന്
തൃശൂർ: തൃശ്ശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്. എഡിജിപി എം ആര് അജിത്ത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സുരേഷ് ഗോപിക്ക് വേണ്ടിയാണ് പൂരം അലങ്കോലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെ എന്നതു പോലെ പൂരം കലക്കിയത് അജിത് കുമാര്‍ എങ്കില്‍ അതിന് പിന്നില്‍ പിണറായി വിജയന് തന്നെയാണെന്നും മുരളീധരന് പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും കെ മുരളീധരന് പറഞ്ഞു. അജിത് കുമാറിനെ പുറത്താക്കിയിട്ട് വേണം അന്വേഷണമെന്നും പ്രകാശ് ജാവഡേക്കര്‍ ഇ.പി.യുമായി കൂടി കാഴ്ച നടത്തിയതിന് പിന്നിലും പൂരം കലക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. പൂരം അലങ്കോലപ്പെടുത്താന്‍ നേതൃത്വം കൊടുത്തവര്‍ ആരെന്ന് പുറത്തുവരണം. അന്നുണ്ടായ…
തലസ്ഥാന നഗരിയിലെ തീപിടുത്തത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടുള്ള ന്യൂ ഇന്ത്യ അഷ്വറന്‍സ് ഓഫീസിലുണ്ടായ അഗ്നിബാധയില്‍ രണ്ടു സ്ത്രീകള്‍ വെന്തു മരിച്ചു. മരിച്ചവരിൽ ഒരാൾ ഓഫീസിലെ ജീവനക്കാരി വൈഷ്ണ എന്ന സ്ത്രിയാണെന്നും, രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുപക്ഷെ ഇവർ ഇൻഷുറൻസ് ഇടപാടുകൾക്കായി വന്ന ഉപയോക്താവായിരിക്കാം എന്നാണ് നിഗമനം. മരണപ്പെട്ട വൈഷ്ണ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു. തീ പടർന്നു പിടിക്കുന്നത് കണ്ടതിനെ തുടർന്ന് സ്ത്രീകൾ പുറകുവശത്തെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. തീപിടുത്തത്തിൽ ഓഫീസ് പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. പാപ്പനംകോട് നഗര മധ്യത്തിൽ കടകൾക്ക് മുകളിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. തീപിടുത്തത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസി പൊട്ടിത്തെറിച്ചതാകാം തീപിടുത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, വിശദമായ പരിശോധന നടത്തുമെന്നും…
ഹരിത വിപ്ലവ നായകൻ ആന്റപ്പൻ അമ്പിയായം 50-ാം ജന്മ ദിനം ; ജലതരംഗം ദീപങ്ങൾ തെളിയിച്ചു
എടത്വ:ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം 50-ാം ജന്മദിനം ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആചരിച്ചു.കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന് സമീപത്ത് നിന്നും ശേഖരിച്ച ജലം എടത്വ പള്ളിക്കടവിൽ പമ്പയാറ്റിൽ ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ മൺകൂജ യിൽ നിന്നും പകർന്നു. നദികളും തോടുകളും സംരംക്ഷിച്ച് അടുത്ത തലമുറയ്ക്ക് പരിശുദ്ധിയോട് നല്‍കണമെന്ന ലക്ഷ്യത്തിലൂന്നി ആന്റപ്പൻ അമ്പിയായം ആരംഭിച്ച ജലതരംഗം പരിപാടിയുടെ തുടർച്ചയായി പമ്പയാറ്റിൽ ജലതരംഗം ദീപങ്ങളും തെളിയിച്ചു. ആന്റപ്പൻ നട്ടു പരിപാലിച്ച് വളർത്തിയ ചെടിയുടെ മരത്തണലിൽ നടന്ന ചടങ്ങ് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിൻസി ജോളി ഉദ്ഘാടനംചെയ്തു. ആന്റപ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ മുഖ്യ സന്ദേശം…
