അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 25 ന് കോഴിക്കോട്

കോഴിക്കോട്: ‘തിരുനബി(സ്വ) ജീവിതം, ദർശനം’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തും മർകസും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 25 ബുധനാഴ്ച കോഴിക്കോട് നടക്കും. വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. തിരുനബി ദർശനങ്ങളും മൊഴികളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം. മീലാദ് സമ്മേളനത്തിന് മുന്നോടിയായി കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സ്നേഹസംഗമങ്ങൾ നടക്കും. സർക്കിൾ തലത്തിൽ ഇന്നും നാളെയുമായി മീലാദ് സന്ദേശ റാലികളും സോൺ…

പുലിക്കളിക്കൊരു എ.ഐ. പാട്ട്; ‘പുലിക്കൊട്ടും പനംതേങ്ങേം’

തൃശ്ശൂർ: തൃശ്ശൂരിലെ പുലിക്കളിയെ കുറിച്ച്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ചെയ്ത ‘പുലിക്കൊട്ടും പനംതേങ്ങേം’ എന്ന ഓഡിയോ ഗാനത്തിന്റെ വീഡിയോ ആവിഷ്കാരം യൂട്യൂബിൽ റിലീസ് ചെയ്തു. മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്ത എ.ഐ. പാട്ടുകളുടെ ഓഡിയോ കളക്‌ഷനായ ‘കണ്ണിൻ ചിറകിലൊരു മഴത്തുള്ളി’ യിലേതാണ് ഈ പാട്ട്. ചിത്രങ്ങൾ ഉപയോഗിച്ച്, കവിയും ഡോക്യുമെന്റെറിയനുമായ സതീഷ് കളത്തിലാണ് ഇതു ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം, പുലിക്കളി അന്യം നിന്നുപോകാൻ സാദ്ധ്യതയുള്ള ഇന്നത്തെ സാഹചര്യത്തിൽ, കേരള ഫോക് ലോർ അക്കാദമിയുടെ നാടൻ കലാവിഭാഗത്തിൽ ഉൾപ്പെട്ട ഈ പ്രാചീന കലയുടെ സംരക്ഷണ- പ്രചരണാർത്ഥമായാണ്, വീഡിയോ സോങ്ങ് പുറത്തിറക്കിയിരിക്കുന്നത്. ഫോക്‌ലോർ അക്കാദമി നല്‍കി വരുന്ന പെൻഷൻ, ചികിത്സാ സഹായം തുടങ്ങിയ ആനുകൂല്യങ്ങളും ഫെല്ലോഷിപ്പ് തുടങ്ങിയ അംഗീകാരങ്ങളും അവാർഡുകളും പുലിക്കളി കലാകാരന്മാർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പുലിക്കളി സംഘങ്ങൾക്കു മതിയായ ധനസഹായം സർക്കാർ നല്‍കണമെന്നും ആവശ്യപ്പെടുന്ന സന്ദേശവും ഉൾപ്പെടുത്തിയിരിക്കുന്നു. സതീഷ് കളത്തിലിന്റെ…

വയനാട് ദുരന്തം: കേന്ദ്ര ധനസഹായത്തെക്കുറിച്ച് എന്നോടല്ല നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ; പ്രകോപിതനായി സുരേഷ് ഗോപി

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നത് എന്താണെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് “എന്നോടല്ല, നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ” എന്ന് പ്രകോപിതനായി സുരേഷ് ഗോപിയുടെ മറുപടി. കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച ശേഷം കേന്ദ്ര സഹായം വളരെ വേഗം എത്തിക്കുമെന്ന് പറഞ്ഞിരുന്നു എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം. “നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കൂ…. എനിക്ക് ഇതു തീരെ ഇഷ്ടമല്ല, ഒരു വിഷയം നിങ്ങള്‍ തന്നെ കൊണ്ടു വന്ന്….” കൈരളിയുടെ മൈക്ക് നോക്കിയിട്ട് “നിങ്ങടെ മുഖ്യമന്ത്രിയോട് തന്നെ ചോദിച്ചാല്‍ മതി”യെന്ന് പറഞ്ഞ് സുരേഷ് ഗോപി സ്ഥലം വിട്ടു. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. ഡല്‍ഹിയിലെത്തി കേരളത്തിന്റെ ആവശ്യങ്ങള്‍ പഠിച്ച് സഹായം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി…

മലർവാടി, ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ നേതൃസംഗമം സംഘടിപ്പിച്ചു

തിരൂർക്കാട് : മലർവാടി, ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ നേതൃസംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും ഇലാഹിയ കോളേജിൽ നടന്നു. ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് ഏരിയ പ്രസിഡൻ്റ് ഉമർ മാസ്റ്റർ പൂപ്പലം ഉദ്ഘാടനം നിർവ്വഹിച്ചു. ടീൻ ഇന്ത്യ ഏരിയാ കോർഡിനേറ്റർ കെ.വി നദീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ‘ഐ ആം എ ലീഡർ’ വിഷയത്തിൽ മലർവാടി മലപ്പുറം ജില്ല സെക്രട്ടറി ടി ശഹീർ വടക്കാങ്ങര സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് വൈസ് പ്രസിഡൻ്റ് അന്തമാൻ ഖാലിദ്, മലർവാടി ബാലസംഘം തിരൂർക്കാട് ഏരിയ കോർഡിനേറ്റർ കെ നിസാർ തുടങ്ങിയവർ സംസാരിച്ചു. ഹാഫിള് പി.എ ആബിദ് ഖിറാഅത്ത് നടത്തി. ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ ഭാരവാഹികൾ: നദ കെ.ടി (ക്യാപ്റ്റൻ), ഹസ്സാൻ മുഹമ്മദ് ടി (വൈസ് ക്യാപ്റ്റൻ), അജ്‌വദ് ഹനാൻ (സെക്രട്ടറി), അംറ യു.പി (ജോ. സെക്രട്ടറി). മലർവാടി ബാലസംഘം തിരൂർക്കാട് ഏരിയ…

വയനാട്ടിലെ ക്വാറികൾക്കെതിരെ പ്രതിഷേധമുയരുന്നു

കല്പറ്റ: നാശം വിതച്ച ചൂരൽമല ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിലെ കരിങ്കൽ ക്വാറികൾ പൊതുസമൂഹത്തിൽ നിന്ന് കടുത്ത എതിർപ്പ് നേരിടുന്നത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചത് രാഷ്ട്രീയ പാർട്ടികളെ പ്രതിസന്ധിയിലാക്കി. ഗ്രാമപഞ്ചായത്ത് കമ്മിറ്റികൾക്കിടയിലും അസ്വാരസ്യം വിള്ളലുണ്ടാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും മുള്ളൻകൊല്ലിയിൽ, ക്വാറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പികെ വിജയൻ രാജിവയ്ക്കുമെന്ന് സൂചിപ്പിച്ചിരുന്നു. മുള്ളൻകൊല്ലിയിൽ മൂന്ന് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. രണ്ട് അധിക സൈറ്റുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടുമുണ്ട്. കൂടാതെ, ഒമ്പത് അപേക്ഷകൾ കൂടി തീർപ്പുകൽപ്പിക്കാതെ കിടക്കുന്നു. അടുത്തിടെയുണ്ടായ ദുരന്തത്തെത്തുടർന്ന്, പ്രദേശത്ത് ക്വാറികൾ പെരുകുന്നതിനെതിരെ പ്രദേശവാസികൾ നിരവധി പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. ചന്നോത്തുകൊല്ലിയിൽ, വിവിധ രാഷ്ട്രീയ ബന്ധങ്ങളിലുള്ള സമുദായാംഗങ്ങൾ നിർദിഷ്ട ക്വാറിക്കെതിരെ അണിനിരന്നതും ചില കോൺഗ്രസ് നേതാക്കളുടെ പിന്തുണയും നേടി, ഇത് യുഡിഎഫ് ഭരിക്കുന്ന മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പികെ വിജയനെ ചൊടിപ്പിച്ചതായാണ് റിപ്പോർട്ട്. ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൻ്റെ…

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഓണാഘോഷം വേറിട്ട അനുഭവമായി

എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ വേറിട്ട ഓണാഘോഷം മാതൃകയായി. എടത്വ കെഎസ്ഇബി ജീവനക്കാരോടോപ്പമാണ് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഭാരവാഹികൾ ഓണം ആഘോഷിച്ചത്. തിരുവോണ ദിനവും ഞായറാഴ്ചയും ആയതിനാൽ എടത്വയിൽ ഹർത്താലിന്റെ പ്രതീതി ആയിരുന്നു. തിരുവനന്തപുരത്ത് നിന്നും ഇവിടെയെത്തി ജോലി ചെയ്യുന്നവരുണ്ട്. തിരുവോണ ദിനത്തിൽ കൂടുംബാംഗങ്ങൾകൊപ്പം ഓണം ആഘോഷിക്കാന്‍ സാധിക്കാതെ ഡ്യൂട്ടിയിലുള്ളവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് ഇപ്രകാരം ഓണ സദ്യ ഒരുക്കിയത്. കെഎസ്ഇബി ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. എൽസിഐഎഫ് കോഓർഡിനേറ്റർ ലയൺ റോബിൻ ടി കളങ്ങര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, അഡ്മിനിസ്‌ട്രേറ്റര്‍ ലയൺ ബിനോയി കളത്തൂർ, ലയൺ കെ ജയചന്ദ്രന്‍, ലയൺ വിൽസൻ കടുമത്ത് എന്നിവർ പ്രസംഗിച്ചു. കെഎസ്ഇബി എടത്വ സബ് എഞ്ചിനിയർ കെ അജീഷ്…

മലപ്പുറത്ത് മരണപ്പെട്ട യുവാവിന് നിപ വൈറസ് ആയിരുന്നു എന്ന് സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയായ 24കാരൻ്റെ മരണത്തിന് കാരണം നിപ വൈറസ് ആണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു . ഞായറാഴ്ച (സെപ്റ്റംബർ 15) പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള പരിശോധനാ ഫലത്തെത്തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് അന്തിമ സ്ഥിരീകരണം നടത്തിയത്. ബെംഗളൂരുവിലെ വിദ്യാർത്ഥിയായ യുവാവ് ഹെപ്പറ്റൈറ്റിസ് രോഗലക്ഷണങ്ങളോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. മസ്തിഷ്‌ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മരണത്തിൽ നിപ വൈറസ് ബാധ സംശയിച്ചിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക സീറം സാമ്പിളുകൾ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ലബോറട്ടറിയിലേക്ക് അയച്ചു. ശനിയാഴ്ച (സെപ്റ്റംബർ 14) വൈകുന്നേരം ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിപ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് ആരോഗ്യവകുപ്പ് നടപടികളിലേക്ക് നീങ്ങി. ശനിയാഴ്ച രാത്രി പ്രോട്ടോക്കോൾ അനുസരിച്ച് 16 കമ്മിറ്റികൾ രൂപീകരിച്ചു,…

നിപ വൈറസ്: മലപ്പുറം തിരുവാലി പഞ്ചായത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി

മലപ്പുറം: നിപ സംശയത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കൂടാതെ, മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദേശമിറക്കി. അതേസമയം, നടുവത്ത് നിപ രോഗം സംശയിക്കുന്ന യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു. നേരത്തെ 26 പേരായിരുന്നു സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴത് 151 ആയി ഉയർന്നു എന്ന് അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയത്. ഇതിനിടെ തിരുവാലി പഞ്ചായത്തില്‍ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പ്രത്യേകം നിരീക്ഷിക്കും. ഇന്ന് രാവിലെ തിരുവാലി പഞ്ചായത്തിലെ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളുമാണ് ഈ യോഗത്തില്‍ ചർച്ച ചെയ്തത്. അതേസമയം, നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ അതിൻറെ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ബെംഗളൂരുവില്‍…

എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് ആശ്വാസ വചനവുമായി ബോബി ചെമ്മണ്ണൂര്‍; ആഗ്രഹ പ്രകാരം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന്

വയനാട്: വയനാട് ഉരുള്‍ പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് ഏക ആശ്രയമായിരുന്ന ജെന്‍സണ്‍ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ ജെന്‍സണെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ശ്രുതി ഒറ്റപ്പെട്ടു. ജെന്‍സണ് അന്ത്യാജ്ഞലി അര്‍പ്പിച്ച എല്ലാവരും ചിന്തിച്ചത് ശ്രുതിയുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചാണ്. കേരളം ശ്രുതിക്കൊപ്പം ഉണ്ടാകുമെന്ന് എല്ലാവരും പറഞ്ഞു. ആ വാക്ക് പാലിക്കാന്‍ ആദ്യം ഓടി എത്തിയിരിക്കുകയാണ് ഡോ. ബോബി ചെമ്മണ്ണൂര്‍. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രുതിയെ നേരിട്ടെത്തി ആശ്വസിപ്പിക്കാന്‍ ഡോ. ബോബി ചെമ്മണ്ണൂരെത്തി. അപകടത്തില്‍ കാലിന് പരിക്കേറ്റ ശ്രുതിയുടെ ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലാണ്. ബോബി ചെമ്മണ്ണൂരെത്തി ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വെച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അകന്ന ബന്ധുക്കള്‍ മാത്രമാണ് ഇന്ന് ശ്രുതിക്ക് ബാക്കിയുള്ളത്. അവര്‍ക്കും ശ്രുതിക്കും കരുത്തായിരുന്നു ജെന്‍സണ്‍. ശ്രുതിയോടും ബന്ധുക്കളോടുമൊപ്പം കൊടുവള്ളിക്ക് പോകും വഴിയാണ് കല്‍പ്പറ്റ വെള്ളാരം കുന്നില്‍…

ഐഎസ്എല്‍ പതിനൊന്നാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗെയിം ഇന്ന്

കൊച്ചി: തിരുവോണ ദിനമായ ഇന്ന് ഐഎസ്എല്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങും. ആവേശപ്പോരാട്ടത്തില്‍ പൊന്നോണ സമ്മാനം പ്രതീക്ഷിച്ച് ആരാധകര്‍ ഇന്ന് ഗ്യാലറിയിലേക്ക് എത്തും. വൈകീട്ട് ഏഴരയ്ക്കാണ് പോരാട്ടം. പഞ്ചാബ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എതിരാളികള്‍. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഇന്നത്തെ മത്സരത്തെ നോക്കി കാണുന്നത്. തിരുവോണ ദിവസമായതിനാല്‍ സ്റ്റേഡിയത്തിലെ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാന്‍ സീറ്റ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. തിരുവോണ നാളില്‍ ആരാധകര്‍ക്ക് വിജയ മധുരം നല്‍കാന്‍ ഉറപ്പിച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. തിരുവേണാഘോഷത്തിനിടയിലും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. ഓണ സദ്യയുണ്ട് വിജയത്തിന്റെ മധുരം നേരിട്ടറിയാന്‍ തന്നെയാണ് ആരാധകര്‍ ഇന്ന് സ്‌റ്റേഡിയത്തില്‍ എത്തുന്നത്. ഇവാന്‍ വുകമനോവിച്ചിന് പകരക്കാരനായി പരിശീലകന്‍ മൈക്കില്‍ സ്റ്റാറേ…