എഫ് ഐ ടി യു മലപ്പുറം ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

മലപ്പുറം: അംശാദായ വർദ്ധനവിനനുസരിച്ച് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക, ക്ഷേമനിധി ബോർഡുകളിൽ സ്‌ഥിര നിയമനം നടത്തുക, ആനുകൂല്യങ്ങൾ പൂർണ്ണമായും ഒറ്റത്തവണയായും സമയബന്ധിതമായും നൽകുക, 2023 മെയ് 31ന് ശേഷം തൊഴിലാളികൾക്ക് നൽകാനുള്ള പ്രസവാനുകൂല്യം പതിമൂന്നായിരം രൂപ എത്രയും പെട്ടെന്ന് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ് ഐ ടി യു ) മലപ്പുറം ജില്ലാ കമ്മിറ്റി തയ്യൽ തൊഴിലാളി മലപ്പുറം ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. നിരവധി പേർ പങ്കെടുത്ത മാർച്ച് ധർണയും ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.. നിരവധി പേർ പങ്കെടുത്ത മാർച്ച് ധർണയും ക്ഷേമനിധി ഓഫീസിനു മുന്നിൽ വച്ച് പോലീസ് തടഞ്ഞു.. തൊഴിലാളി ക്ഷേമ പദ്ധതികളെ അട്ടിമറിക്കുന്ന നയങ്ങളിൽ…

പ്രൊഫ:എം.കെ സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: കഴിഞ്ഞദിവസം അന്തരിച്ച മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ, അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന പ്രൊഫ. എം.കെ. സാനു മാസ്റ്ററെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പി.ടി. എം കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അറിവിന്റെ ആകാശവും,അക്ഷരങ്ങളുടെപ്രകാശവും, ഉൾച്ചേർന്ന സാനു മാഷിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും അദ്ദേഹത്തിന്റെ വിയോഗാനന്തരവും സാംസ്കാരിക കേരളത്തിന് വൈകാട്ടിയായി നിലകൊള്ളുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി യൂണിറ്റ് പ്രസിഡന്റ് നിസ്മ ബദർ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് വി. ടി. എസ് ഉമർ തങ്ങൾ, ജില്ലാ സെക്രട്ടറി ഹംന സി.എച്ച്, അൻഷിദ് രണ്ടത്താണി, റാഷിദ്‌ കോട്ടപ്പടി എന്നിവർ പങ്കെടുത്തു.

ചേര്‍ത്തലയില്‍ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട തെളിവെടുപ്പ് പൂർത്തിയായി; അസ്തിക്കഷ്ണങ്ങള്‍ കണ്ടെടുത്ത വസ്തുവിന്റെ ഉടമ സെബാസ്റ്റ്യൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്

ആലപ്പുഴ: ചേർത്തലയില്‍ നടന്ന തിരോധാന കേസുകളിലെ തെളിവെടുപ്പ് ഇന്ന് പൂർത്തിയായി. പള്ളിപ്പുറത്തെ വീട്ടിലേക്ക് പുരയിടത്തിന്റെ ഉടമ സെബാസ്റ്റ്യനെ കൊണ്ടുവന്ന അന്വേഷണ സംഘം അസ്ഥിക്കഷണങ്ങളും വസ്ത്രങ്ങളും കണ്ടെത്തി. കുളത്തിലെ വെള്ളം വറ്റിച്ചു, വീടിന്റെ വിവിധ ഭാഗങ്ങൾ കുഴിച്ചെടുത്തു. എന്നാൽ, ചോദ്യം ചെയ്യലിൽ സെബാസ്റ്റ്യൻ നിസ്സഹകരിച്ചതാണ് അന്വേഷണ സംഘത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മുമ്പ് കാണാതായ 40 നും 55 നും ഇടയിൽ പ്രായമുള്ള നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുണ്ടോ എന്ന് കണ്ടെത്താൻ അവർ 6 മണിക്കൂറോളമാണ് ചെലവഴിച്ചത്. പള്ളിപ്പുറത്തെ കാട് തിങ്ങിവളര്‍ന്നിരിക്കുന്ന രണ്ടര ഏക്കർ കൃഷിയിടത്തിലുള്ള രണ്ട് കുളങ്ങളിലും മാംസം തിന്നുന്ന മത്സ്യങ്ങളുണ്ടായിരുന്നു. ഉച്ചയ്ക്ക് 12:30 ന് ആരംഭിച്ച തെളിവെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ കാട് വെട്ടിത്തെളിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. നേരത്തെ കത്തിക്കരിഞ്ഞ രീതിയില്‍ അസ്ഥികൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഇന്ന് ഇരുപതോളം അസ്ഥികളുടെ കഷണങ്ങൾ…

മീം കവിയരങ്ങ്: എന്‍ട്രികള്‍ ക്ഷണിച്ചു

സെപ്റ്റംബര്‍ 25, 26 തീയതികളിലാണ് കവിയരങ്ങ് നടക്കുന്നത് കോഴിക്കോട് : തിരുനബി പ്രമേയമാവുന്ന മീമിന്റെ ഏഴാം എഡിഷനിന്റെ ഭാഗമായി നടക്കുന്ന കവിയരങ്ങിലേക്ക് കവിതകള്‍ ക്ഷണിച്ചു. തിരുനബി ഇതിവൃത്തമാകുന്ന കവിതകളാണ് അയക്കേണ്ടത്. മികച്ച കവിതക്ക് ജൂനിയര്‍ മീം അവാര്‍ഡ് സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന നൂറ് കവികള്‍ക്ക് കവിത അവതരിപ്പിക്കാനും മികച്ച സാഹിത്യകാരന്മാര്‍ നേതൃത്വം നല്‍കുന്ന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാനും അവസരമുണ്ടാകും. സെപ്റ്റംബര്‍ 25, 26 തീയതികളിലായി കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചാണ് കവിയരങ്ങ് നടക്കുക. സെപ്റ്റംബര്‍ 5ന് മുമ്പായി meem@markazknowledgecity.com എന്ന ഇ- മെയിലിലേക്കാണ് കവിതകള്‍ അയക്കേണ്ടതെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മീമിന്റെ ഭാഗമായി എക്‌സ്‌പോ, ശമാഇല്‍ ടോക്ക്, ചര്‍ച്ചകള്‍, മെഗാ ക്വിസ്, കിതാബ് ടെസ്റ്റ്, പോഡ്കാസ്റ്റ് കോമ്പറ്റിഷന്‍ തുടങ്ങിയ പരിപാടികളും അരങ്ങേറും. സെപ്റ്റംബര്‍ 21, 22 തീയ്യതികളിലായി ബാംഗ്ലൂരില്‍ വെച്ച് കന്നഡ മീം കവിയരങ്ങും സംഘടിപ്പിക്കുന്നുണ്ട്.…

കോടതി ഉത്തരവ് അവഗണിച്ച് അദ്ധ്യാപികയുടെ ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വെച്ച മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പത്തനംതിട്ട നാറാണം‌മൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ അദ്ധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം വിതരണം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പി എ അനിൽകുമാർ എൻ ജി, സൂപ്രണ്ട് ഫിറോസ് എസ്, സെക്‌ഷന്‍ ക്ലർക്ക് ബിനി ആർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 1960 ലെ കേരള സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആൻഡ് അപ്പീൽ) നിയമങ്ങൾ പ്രകാരം, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. 2024-ലെ കേരള ഹൈക്കോടതി വിധിയാണ് ഉദ്യോഗസ്ഥരുടെ നടപടി വൈകിപ്പിക്കലിന് കാരണം. അതനുസരിച്ച്, നാറാണമൂഴിയിലെ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ യുപിഎസ്ടിയായി നിയമിതയായ അദ്ധ്യാപികയുടെ ശമ്പളവും ആനുകൂല്യങ്ങളും മൂന്ന് മാസത്തിനുള്ളിൽ വിതരണം ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. വിധിയെത്തുടർന്ന് സർക്കാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും,…

കന്യാസ്ത്രീകളെ മോചിപ്പിച്ചതിന് നന്ദി പ്രകാശിപ്പിച്ച് ബിലീവേഴ്സ് ചര്‍ച്ച് ബിഷപ്പും സംഘവും ബിജെപി ഓഫീസിൽ കേക്കുമായെത്തി

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ മോചിപ്പിച്ചതിന് നന്ദി അറിയിക്കാൻ ബിലീവേഴ്സ് ചർച്ച് അതിരൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് സിൽവാനിയോസിന്റെ നേതൃത്വത്തില്‍ ഒരു സംഘം ക്രിസ്ത്യൻ നേതാക്കൾ കേക്കുമായി ബിജെപി ഓഫീസിലെത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കേക്ക് സമ്മാനിച്ചു. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ജയിലിലടച്ച കന്യാസ്ത്രീകൾക്ക് ഒമ്പതാം ദിവസം ജാമ്യം ലഭിച്ചു. ഈ വിഷയത്തിൽ സഭയ്ക്കുള്ളിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. ബിജെപിയെ വിമർശിച്ചും പിന്തുണച്ചും വിവിധ സഭകൾ രംഗത്തെത്തി. അതിനിടയിലാണ് കേക്ക് മുറിക്കൽ ആഘോഷം നടന്നത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് ഇരിങ്ങാലക്കുട രൂപത ഒരു ഇടയ ലേഖവും ഇറക്കിയിരുന്നു. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളെയും നിയന്ത്രിക്കാനും അടിച്ചമർത്താനുമുള്ള രാഷ്ട്രീയ അജണ്ട തിരിച്ചറിയണമെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകളുടെ…

വഴികാട്ടിയായി ‘പാസ്‌വേഡ്’ കരിയർ ഗൈഡൻസ് ക്യാമ്പ്

മുക്കം: സർക്കാർ തലത്തിലെ ഉന്നത ജോലികളിലേക്കും മികച്ച കരിയർ സാധ്യതകളിലേക്കും വിദ്യാർഥികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ആവിഷ്കരിച്ച പാസ്‍‍വേഡ് കരിയർ ഗൈഡൻസ് ക്യാമ്പ് കൂമ്പാറ മർകസ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കോഴിക്കോട് എൻ.ഐ.ടിയിലെ ഇന്റർനാഷണൽ അലുംനെ ആൻഡ് കോർപ്പറേറ്റ് റിലേഷൻ ഡീൻ ഡോ. രവിവർമ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിദ്യാർഥികളിൽ കരിയറിനെകുറിച്ച് അവബോധം വളർത്തുക, സിവിൽ സർവീസ് അടക്കമുള്ള മത്സര പരീക്ഷകളിലേക്ക് പ്രാപ്തരാക്കുക എന്നിവയാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യങ്ങൾ. ട്യൂണിംഗ്, ഫ്ലവറിംഗ്, എക്‌സ്‌പ്ലോറിംഗ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ട്യൂണിംഗ് ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന 16 വിദ്യാർഥികൾക്കായി ഫ്ലവറിംഗ് എന്ന പേരിൽ ജില്ലാതലത്തിലും 120 പേർക്ക് എക്‌സ്‌പ്ലോറിംഗ് ഇന്ത്യ എന്ന പേരിൽ സംസ്ഥാനതലത്തിലും തുടർ ക്യാമ്പുകൾ നടക്കും. ഇന്ത്യയിലെ പ്രമുഖ…

നിമിഷ പ്രിയ കേസ്: തൂക്കിലേറ്റല്‍ തിയ്യതി ആവശ്യപ്പെട്ട് മഹ്ദിയുടെ സഹോദരൻ ജഡ്ജിക്ക് കത്തെഴുതി

യെമൻ പൗരന്റെ മരണത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട നഴ്‌സ് നിമിഷ പ്രിയയുടെ ശിക്ഷ ഉടൻ നടപ്പാക്കണമെന്ന് മരിച്ചയാളുടെ കുടുംബം ആവശ്യപ്പെടുകയും അനുരഞ്ജനത്തിന് വിസമ്മതിക്കുകയും ചെയ്തു. യെമനിലെ സുരക്ഷാ സാഹചര്യം വഷളായതിനാൽ, പ്രതിനിധി സംഘത്തെ അവിടേക്ക് പോകാൻ ഇന്ത്യൻ സർക്കാർ അനുവദിച്ചിട്ടില്ല. നിമിഷയെ സഹായിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. 2025 ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെത്തുടർന്ന് അത് അനിശ്ചിതകാലത്തേക്ക് മാറ്റി വെച്ചിരുന്നു. എന്നാല്‍, കൊല ചെയ്യപ്പെട്ട തലാല്‍ അബ്ദു മഹ്ദനിയുടെ കുടുംബം ഉടനടി വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും അനുരഞ്ജനത്തിന് പൂർണ്ണമായും വിസമ്മതിക്കുകയും ചെയ്തു. നിമിഷ പ്രിയ യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇപ്പോള്‍, മരണപ്പെട്ടയാളുടെ സഹോദരൻ അബ്ദുൾ ഫത്തേഹ് അബ്ദു മഹ്ദി യെമൻ അറ്റോർണി ജനറലിനും ജഡ്ജിക്കും കത്തെഴുതിയിരിക്കുകയാണ്. കുടുംബം അനുരഞ്ജനത്തിനോ മധ്യസ്ഥതയ്‌ക്കോ തയ്യാറല്ലെന്നും, ശിക്ഷ ഉടൻ…

രണ്ട് രൂപയ്ക്ക് 50 വർഷം പാവങ്ങളെ ചികിത്സിച്ച ഡോക്ടർ അന്തരിച്ചു

കണ്ണൂരിലെ ‘രണ്ട് രൂപ ഡോക്ടർ’ എന്നറിയപ്പെടുന്ന ഡോ. എ.കെ. രായരു ഗോപാൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അദ്ദേഹം തന്റെ ക്ലിനിക്കിൽ പാവപ്പെട്ട രോഗികളെ വെറും രണ്ട് രൂപയ്ക്ക് ചികിത്സിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണം പ്രദേശത്തിന് വലിയ നഷ്ടമായി കണക്കാക്കപ്പെടുന്നു. കണ്ണൂർ സ്വദേശിയായ ഡോ. എ.കെ. രായരു ഗോപാൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച അന്തരിച്ചു. കഴിഞ്ഞ അമ്പത് വർഷമായി ദരിദ്രരും നിരാലംബരുമായ രോഗികളെ സേവിച്ചുവന്നിരുന്ന ഡോ. ഗോപാൽ ‘രണ്ട് രൂപ ഡോക്ടർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. നൂറുകണക്കിന് രോഗികൾ ദിവസവും അദ്ദേഹത്തിന്റെ ക്ലിനിക്കിൽ എത്താറുണ്ടായിരുന്നു. കുറഞ്ഞ ഫീസ് ആണെങ്കില്‍ പോലും അദ്ദേഹം അവരെ ചികിത്സിച്ചു. അദ്ദേഹത്തിന്റെ വേർപാട് പ്രദേശത്തെ ജനങ്ങൾക്ക് വലിയ നഷ്ടമാണ്. ഡോ. ഗോപാൽ തന്റെ വസതിയായ ‘ലക്ഷ്മി’യിൽ തന്നെയാണ് ക്ലിനിക് സ്ഥാപിച്ചിരുന്നത്. അവിടെ അദ്ദേഹം പുലർച്ചെ 4 മുതൽ വൈകുന്നേരം 4…

പ്രൈവറ്റ് ബസുകള്‍ വാതില്‍ അടയ്ക്കാതെ സര്‍‌വീസ് നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും: ജില്ലാ കലക്ടര്‍

https://malayalamblog.com/729446/കൊല്ലം: കൊല്ലം ജില്ലയില്‍ സ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം ജി.നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷ അവലോകന യോഗത്തില്‍ തീരുമാനം.  നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വീഡിയോ പകര്‍ത്തി 9188961202 കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കാം.  ബസുകളിലെ വാതിലുകള്‍ വലിച്ചുകെട്ടിവെയ്ക്കുന്നത്  അനുവദിക്കില്ല.  കര്‍ശന പരിശോധന നടത്തി പിഴയും ഈടാക്കും. റോഡുകളില്‍ കാഴ്ചകള്‍ മറയ്ക്കുന്ന വിധത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശിച്ചു.  അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും സമാന നിര്‍മിതികളും നീക്കുന്നത് ഉറപ്പാക്കണം. കൊട്ടാരക്കര-ആയൂര്‍ റോഡില്‍ എസ്.ബി.ഐ ജങ്ഷനില്‍ റോഡപകടങ്ങള്‍ നടക്കുന്നത് സംബന്ധിച്ച് എം.വി.ഡി, പൊലീസ്, കെ.എസ്.ടി.പി, ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സംയുക്ത പരിശോധന നടത്തും. പുനലൂര്‍- അഞ്ചല്‍ പാതയില്‍ അടുക്കലമൂല ഭാഗത്ത് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലിങ്കര്‍ ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയായി. ഇരുചക്രവാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന്…