മലപ്പുറം: മുഖ്യമന്ത്രി വി ഡി സതീശന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കേരളവും മലേഷ്യയും തമ്മില്‍ വിവിധ മേഖലകളിലെ സഹകരനം ശക്തിപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി തിങ്കളാഴ്ച (സെപ്റ്റംബർ 14, 2026) ഉച്ചയ്ക്ക് കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമുള്ള തുലാ ക്ലിനിക്കൽ വെൽനസിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായും മലേഷ്യയിൽ നിന്നുള്ള ബിസിനസ് പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തി. ആരോഗ്യ സംരക്ഷണം, ടൂറിസം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേരളവും മലേഷ്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് ചർച്ചയിൽ പ്രധാനമായും പരിഗണിച്ചത്. കേരളത്തിൽ മലേഷ്യൻ നിക്ഷേപം ആകർഷിക്കാൻ കഴിയുന്ന മേഖലകളും അവസരങ്ങളും യോഗം വിലയിരുത്തി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു. മെഡിക്കൽ, വെൽനസ് ടൂറിസം മേഖലകളിൽ പുതിയ പദ്ധതികൾ വികസിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള…
Category: KERALA
കാന്തപുരത്തിന്റെ സ്ത്രീ പരാമർശങ്ങൾ ചർച്ച ചെയ്ത ടിവി പരിപാടിക്ക് പിന്നാലെ സൈബർ ആക്രമണം; മാധ്യമ പ്രവർത്തക അപർണ കുറുപ്പിന് പോലീസ് സംരക്ഷണം
കൊച്ചി: മാധ്യമ പ്രവർത്തകയായ അപർണ കുറുപ്പിന്റെ ജീവനും വസതിക്കും ആവശ്യമായ സംരക്ഷണം ഉറപ്പാക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കേരള ഹൈക്കോടതി നിർദേശം നൽകി. മലയാളം ടെലിവിഷൻ ചാനലില്‍ സുന്നി മുസ്ലിം പണ്ഡിതന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്തതിന് അപര്‍ണ്ണക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ട് പോലീസ് സംരക്ഷണം നല്‍കിയത്. അപർണ കുറുപ്പ് സമർപ്പിച്ച ഹർജിയിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ, അവരുടെ വസതിക്ക് സമീപം ക്രമസമാധാനം ഉറപ്പാക്കണമെന്നും യാതൊരു തരത്തിലുള്ള തടസ്സമോ അനാവശ്യ ഇടപെടലോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പോലീസ് കമ്മീഷണർക്ക് നിർദേശം നൽകി. സുന്നി മുസ്ലീം പണ്ഡിതൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാര്‍ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ചർച്ച ചെയ്ത ടെലിവിഷൻ പരിപാടിക്ക് പിന്നാലെ നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളും വധഭീഷണികളും ചൂണ്ടിക്കാട്ടിയാണ് അപർണ…
തവനൂരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ട്രേസ് തവനൂർ’ (Trace Tavanur) ഉദ്ഘാടനം ചെയ്തു
മലപ്പുറം: തവനൂർ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് പഠന-തൊഴിൽ മേഖലകളിൽ മികച്ച മാർഗനിർദേശങ്ങളും അവസരങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ, തവനൂർ എം.എൽ.എ. അഡ്വ. വി.എസ്. ജോയിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ട്രേസ് തവനൂർ’ (TRACE THAVANUR – Thavanur Resource for Academic and Career Excellence) ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗോൾഡൻ ടവറിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വിദ്യാർത്ഥികളുടെ ആഗ്രഹങ്ങൾ പരിഗണിച്ച് പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അർജന്റീനയിൽ പോലും ലഭ്യമല്ലാതിരുന്നിട്ടും ലോകകപ്പ് ഫൈനൽ ദിവസം കേരളത്തിൽ അവധി പ്രഖ്യാപിച്ചത് ഇതിനൊരു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പദ്ധതിയുടെ ലോഗോ ലോഞ്ചും നടന്നു. വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും മാറുന്ന കാലത്തിനനുസരിച്ച് പുതിയ പഠന-കരിയർ സാധ്യതകൾ…
അദ്ധ്യാപക നിയമന അംഗീകാരം: സംസ്ഥാനതല ‘അദാലത്ത്-റിസോൾവ്’ പ്രോഗ്രാമിന് തുടക്കം
കോട്ടയം: അദ്ധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട പരാതികൾ സർക്കാർ സമയബന്ധിതമായി പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അദാലത്ത്-റിസോൾവ്’ (Adalat-Resolve) പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ എയ്ഡഡ് മേഖല നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. എയ്ഡഡ് സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. കെ-ടെറ്റ് വിഷയത്തിൽ കൂടുതൽ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് നിയമന അംഗീകാരം ലഭിക്കാതെ കാത്തിരിക്കുന്ന ഏകദേശം 1,600 അധ്യാപകരുടെ വിഷയത്തിൽ പരിഹാരം കണ്ടെത്തി ഉത്തരവ് പുറപ്പെടുവിക്കും. ജില്ലാതല ഓഫീസുകളിൽ…
വയോജനങ്ങള്‍ക്ക് കൂടുതല്‍ സഹായകമാകുന്ന രാജ്യത്തെ ആദ്യത്തെ ‘വയോജന സൗഹൃദ ഓഫീസ്’ സർട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും പൊതുസേവന കേന്ദ്രങ്ങളും വയോജന സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ വയോജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ‘വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ’ (Elder Friendly Office Certification) പദ്ധതിക്ക് തുടക്കമാകുന്നു. രാജ്യത്ത് ആദ്യമായാണ് വയോജന സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഇത്തരമൊരു സമഗ്ര സർട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്നത്. വില്ലേജ്, താലൂക്ക് ഓഫീസുകൾ, ആശുപത്രികൾ, ബാങ്കുകൾ, ഗതാഗത കൗണ്ടറുകൾ തുടങ്ങിയ പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുക. വയോജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ടോയെന്ന് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും. പരിശോധനയിലെ നിലവാരമനുസരിച്ച് സ്ഥാപനങ്ങൾക്ക് ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിലായി സർട്ടിഫിക്കറ്റുകൾ നൽകും. നിശ്ചിത കാലയളവിലേക്കായിരിക്കും സർട്ടിഫിക്കേഷന്റെ കാലാവധി. കാലാവധി പൂർത്തിയായ ശേഷം മാനദണ്ഡങ്ങൾ തുടർന്നും പാലിക്കുന്നുണ്ടോയെന്ന് വീണ്ടും പരിശോധിച്ച ശേഷമായിരിക്കും സർട്ടിഫിക്കറ്റ് പുതുക്കി നൽകുക. വയോജനങ്ങൾക്ക് സർക്കാർ ഓഫീസുകളിലും മറ്റ് പൊതുസേവന കേന്ദ്രങ്ങളിലും കൂടുതൽ സൗകര്യപ്രദവും…
കെഎംആർഎല്ലിന്റെ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് ഔദ്യോഗിക രേഖകള്‍ മോഷ്ടിച്ച് വാട്സ്‌ആപ്പിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു; സൈബര്‍ പോലീസ് അന്വേഷണം നടത്തും
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) രഹസ്യ ഔദ്യോഗിക രേഖകൾ മോഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഇന്ന് (സെപ്റ്റംബർ 14, തിങ്കളാഴ്ച) 2026) ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെഎംആർഎല്ലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 12ന് കൊച്ചി മെട്രോ പോലീസ് അജ്ഞാതരായ വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എഫ്ഐആർ പ്രകാരം, കലൂർ ജെഎൽഎൻ മെട്രോ സ്റ്റേഷന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന കെഎംആർഎൽ കോർപ്പറേറ്റ് ഓഫീസിലെ കമ്പ്യൂട്ടർ സംവിധാനങ്ങളിൽ ചിലർ അനധികൃതമായി പ്രവേശിച്ചതായാണ് ആരോപണം. വ്യക്തിപരവും നിയമവിരുദ്ധവുമായ സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യമിട്ട് വിശ്വാസവഞ്ചനയും തട്ടിപ്പും നടത്തുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും എഫ്ഐആറിൽ പറയുന്നു. കെഎംആർഎൽ ഐടി വകുപ്പ് ഔദ്യോഗിക രേഖകൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത പ്രതികൾ ഡാറ്റ മോഷ്ടിച്ചതായും ആരോപണമുണ്ട്. മറ്റ് ഡെസ്ക്ടോപ്പുകളിലും മൊബൈൽ ഫോണുകളിലും അനധികൃതമായി പ്രവേശിച്ച് അതീവ രഹസ്യസ്വഭാവമുള്ള…
കാൽനടയാത്രക്കാരനെ ക്രൂരമായി ആക്രമിച്ച് കനാലിലേക്ക് എറിഞ്ഞു; അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
ആലുവ: റെയിൽവേ സ്റ്റേഷന് സമീപം കാൽനടക്കാരനായ 28 കാരനെ രണ്ടംഗ സംഘം ക്രൂരമായി ആക്രമിച്ച് കനാലിലേക്ക് തള്ളിയതായി പരാതി. ഞായറാഴ്ച പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മൂന്ന് വാരിയെല്ലുകൾക്കും വലതുകൈയ്ക്കും ഒടിവേറ്റിട്ടുണ്ട്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി യാത്ര ചെയ്യുന്നതിനിടെയാണ് ജോഫിൻ ആക്രമണത്തിനിരയായത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ മെട്രോ സ്റ്റേഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോകുന്നതിനിടെ അജ്ഞാതരായ രണ്ടുപേർ ജോഫിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആദ്യം കല്ലുകൊണ്ട് തലയിൽ ഇടിച്ച് ജോഫിനെ നിലത്തുവീഴ്ത്തിയെന്നാണ് പരാതി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്ന് വീണ്ടും മർദിച്ചു. തുടർന്ന് കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണച്ചെയിന്‍ പിടിച്ചുപറിക്കുകയും കൈവശമുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു. പണവും സ്വർണവും കവർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കാം ആക്രമണമെന്നാണ് പ്രാഥമിക സംശയം. മർദനത്തിന് ശേഷം ജോഫിനെ സമീപത്തെ കിടങ്ങിലെ ചെളിയിലൂടെ വലിച്ചിഴച്ച് കനാലിലേക്ക് തള്ളിയതായും…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന ഒരുക്കങ്ങൾ: പൊതുമരാമത്ത് വകുപ്പിന് 551 കോടി രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിന് മുന്നോടിയായി ശബരിമലയിലേക്കുള്ള പ്രധാന പാതകളുടെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഇതിനായി ധനകാര്യ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജായി 550 കോടി രൂപ അനുവദിച്ചു. തീർത്ഥാടകർക്ക് സുരക്ഷിതവും മികച്ച നിലവാരമുള്ളതുമായ യാത്രാസൗകര്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും മുഖ്യമന്ത്രി വി.ഡി. സതീശനും നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് തുക അനുവദിക്കാൻ തീരുമാനമായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ശബരിമലയുമായി ബന്ധപ്പെട്ട റോഡ് വികസന പ്രവർത്തനങ്ങൾക്കായി ഒറ്റത്തവണയായി അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്ന് മന്ത്രി അറിയിച്ചു. തീർത്ഥാടന പാതകളിലെ പ്രധാന വികസന-നവീകരണ പ്രവർത്തനങ്ങൾ മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കും. നിലയ്ക്കലിലും പമ്പയിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ ഏറ്റെടുത്തിരുന്ന ചില പ്രവൃത്തികളുടെ ചുമതലയും പൊതുമരാമത്ത്…
ആറുവരി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾക്ക് നിയന്ത്രണം; സർവീസ് റോഡ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ആറുവരി ദേശീയ പാതകളിലൂടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ സർവീസ് നടത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ബസുകൾ ദേശീയപാതയ്ക്ക് പകരം സർവീസ് റോഡുകൾ ഉപയോഗിക്കണമെന്നാണ് പുതിയ നിർദേശം. ബസ് ഡ്രൈവർമാരുടെ നിയമലംഘനങ്ങളും അതിനെത്തുടർന്നുള്ള അപകടസാധ്യതയും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിർദേശം ലംഘിച്ച് ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. നിയമലംഘനം കണ്ടെത്തിയാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആറുവരി ദേശീയ പാതയിൽ വാഹനങ്ങൾ നിർത്താൻ പാടില്ലെന്നാണ് നിലവിലെ വ്യവസ്ഥ. ബസ് സ്റ്റോപ്പുകൾ സർവീസ് റോഡുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസുകൾ സർവീസ് റോഡുകൾ തന്നെ ഉപയോഗിക്കണം. സർവീസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമേ ബസുകൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകൂ. അതും താൽക്കാലിക ക്രമീകരണമെന്ന നിലയിലായിരിക്കും. ചില ബസുകൾ…
പിണറായി സര്‍ക്കാരിന്റെ ‘അഞ്ഞൂറില്‍ താഴെ’ പഴ്സനല്‍ സ്റ്റാഫ് കണക്ക് തെറ്റ്; ശരിയായ കണക്കുകള്‍ പുറത്തുവിട്ട് വിവരാവകാശ രേഖകള്‍!
തിരുവനന്തപുരം: പഴ്സനൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിന് പുതിയ വഴിത്തിരിവായി സർക്കാർ പുറത്തുവിട്ട വിവരാവകാശ രേഖകൾ. എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്ത് 500ൽ താഴെ പഴ്സനൽ സ്റ്റാഫുകളെയാണ് നിയമിച്ചതെന്ന വാദത്തിനിടെയാണ് കഴിഞ്ഞ പത്ത് വർഷത്തെ നിയമനങ്ങളുടെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ആകെ നിയമനങ്ങളുടെ എണ്ണവും ഒരേസമയം സേവനത്തിലുണ്ടായിരുന്നവരുടെ എണ്ണവും ചൂണ്ടിക്കാട്ടിയുള്ള രാഷ്ട്രീയ തർക്കം വീണ്ടും ശക്തമായിരിക്കുകയാണ്. രേഖകൾ പ്രകാരം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവിധ ഘട്ടങ്ങളിലായി 698 പേരെയാണ് പഴ്സനൽ സ്റ്റാഫായി നിയമിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ നിയമനം 715 പേരുടേതാണ്. ജീവനക്കാരുടെ പേര്, പദവി, ശമ്പളം, നിയമന തീയതി, സേവനം അവസാനിപ്പിച്ച തീയതി തുടങ്ങിയ വിശദാംശങ്ങളും രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴ്സനൽ സ്റ്റാഫുമായി ബന്ധപ്പെട്ട കണക്കുകളിലും ശ്രദ്ധേയമായ വിവരങ്ങളുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവിധ ഘട്ടങ്ങളിലായി…
