അമേരിക്കയുടെ കടം 40 ട്രില്യൺ ഡോളർ കവിഞ്ഞത് സാമ്പത്തിക ആശങ്കകൾക്ക് ആക്കം കൂട്ടുന്നു

ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്ക കടബാധ്യതയിൽ തകർന്നുകൊണ്ടിരിക്കുകയാണ്. യുഎസ് ട്രഷറി വകുപ്പിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം സർക്കാർ കടം ആദ്യമായി 40 ട്രില്യൺ ഡോളർ കവിഞ്ഞു. വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്ക കടബാധ്യതയിൽ തകർന്നുകൊണ്ടിരിക്കുകയാണ്. യുഎസ് ട്രഷറി വകുപ്പിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ മൊത്തം സർക്കാർ കടം ആദ്യമായി 40 ട്രില്യൺ ഡോളർ കവിഞ്ഞു. ചൊവ്വാഴ്ച, യുഎസിന്റെ മൊത്തം കടം 40.047 ട്രില്യൺ ഡോളറായി രേഖപ്പെടുത്തി. ഈ വലിയ തുക അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെയും വർദ്ധിച്ചുവരുന്ന ധനക്കമ്മിയെയും കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. മൊത്തം യുഎസ് ഗവൺമെന്റ് കടത്തിൽ ഏകദേശം 32.26 ട്രില്യൺ ഡോളർ സ്വകാര്യ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും കൈവശം യുഎസ് ഗവൺമെന്റ് ബോണ്ടുകളുടെ രൂപത്തിലാണ്. മറ്റൊരു 7.782 ട്രില്യൺ ഡോളർ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളുടെ കൈവശമാണ്. അമേരിക്കയുടെ…

അലാസ്കയിൽ 8 പേരുമായി പോയ വിമാനം തകർന്നു വീണു

വ്യാഴാഴ്ച പടിഞ്ഞാറൻ അലാസ്കയിൽ എട്ട് പേരുമായി പോയ ചാർട്ടർ വിമാനം തകർന്നു വീണതായി നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ അലാസ്ക മേഖലാ മേധാവി ക്ലിന്റ് ജോൺസൺ പറഞ്ഞു. പടിഞ്ഞാറൻ അലാസ്കയിൽ വ്യാഴാഴ്ച ഒരു ചാർട്ടർ വിമാനം തകർന്നുവീണു. രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോർഡിന്റെ അലാസ്ക മേഖലാ മേധാവി ക്ലിന്റ് ജോൺസൺ പറഞ്ഞു. അവരുടെ അവസ്ഥ ഉടനടി അറിവായിട്ടില്ല. ആങ്കറേജിൽ നിന്ന് പുറപ്പെട്ട വിമാനം കേപ് ന്യൂവൻഹാമിന് സമീപമാണ് തകർന്നുവീണത്. ഇതുവരെയുള്ള വിവരങ്ങൾ പ്രാഥമികമാണെന്ന് ജോൺസൺ പറഞ്ഞു. കേപ് ന്യൂവൻഹാം ലോംഗ് റേഞ്ച് റഡാർ സൈറ്റിന് സമീപം ഒരു “വിമാന അപകടം” ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് അലാസ്ക റെസ്ക്യൂ കോർഡിനേഷൻ സെന്റർ തിരച്ചിൽ, രക്ഷാപ്രവർത്തനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പങ്കുവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജൂണിൽ, അലാസ്കയിൽ മറ്റൊരു വിമാനം…

ഗുരു അഞ്ജലി മുരളീധരന് ഡിസ്റ്റിങ്ക്വിഷ്ഡ് ആർട്ടിസ്റ്റ് അവാർഡ് നൽകി ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ ആദരം

ഫിലഡൽഫിയ: ഇന്ത്യൻ ശാസ്ത്രീയ കലാരംഗത്തെ സമർപ്പിതമായ പ്രവർത്തനങ്ങൾക്കും കലാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായി പ്രശസ്ത നർത്തകിയും അധ്യാപികയും ശിവ മുരളി കലാക്ഷേത്രയുടെ സ്ഥാപകയും ഡയറക്ടറുമായ ഗുരു അഞ്ജലി മുരളീധരന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്ററിന്റെ ഡിസ്റ്റിങ്ക്വിഷ്ഡ് ആർട്ടിസ്റ്റ് അവാർഡ് സമ്മാനിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനിബന്ധിച്ചു നടന്ന പുരസ്കാരദാന ചടങ്ങിൽ കേരള നിയമസഭാ ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ്, ഗുരു അഞ്ജലി മുരളീധരന് പുരസ്കാരം സമ്മാനിച്ചു. ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ, പ്രസിഡന്റ് സുമോദ് തോമസ് നെല്ലികാല, ജനറൽ സെക്രട്ടറി നൈനാൻ മത്തായി, ട്രഷറർ തോമസ്കുട്ടി വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്ന് സ്വർണമെഡലോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഗുരു അഞ്ജലി മുരളീധരൻ കഴിഞ്ഞ 33 വർഷമായി…

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ ‘കവന്റന്റ്’ ദമ്പതി ധ്യാനം ഓഗസ്റ്റ് 28 മുതൽ; അനുഗ്രഹീത വചനപ്രഘോഷകൻ റെജി കൊട്ടാരം നേതൃത്വം നൽകും

ഹൂസ്റ്റൺ : ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ദമ്പതികൾക്കായി സംഘടിപ്പിക്കുന്ന ‘കവന്റന്റ്’ (Covenant) ദമ്പതി ധ്യാനം 2026 ഓഗസ്റ്റ് 28, 29, 30 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ വച്ച് നടക്കും. “ജ്ഞാനത്താൽ വീടു പണിയപ്പെടുന്നു” (സുഭാഷിതങ്ങൾ 24:3) എന്ന തിരുവചനം അടിസ്ഥാനമാക്കിയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. വികാരി റവ. ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിലാണ് ധ്യാന ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരമാണ് മൂന്നു ദിവസത്തെ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. ഡോ. തെരേസാ ജോസഫ്, ഡോ. ജെറിൻ ജൂബി എന്നിവരും വചന ശുശ്രൂഷകൾ പങ്കുവെക്കും. ജോജി ജോബ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, ഗാനശുശ്രൂഷ, വ്യക്തിഗത കൗൺസിലിംഗ്, കുമ്പസാരം എന്നിവ…

‘ആവണിത്തെന്നൽ 2026’; ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ (MSOLC) പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷമായ ‘ആവണിത്തെന്നൽ 2026’ വർണാഭമായ പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു. ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ അരങ്ങേറിയ ആഘോഷത്തിൽ പ്രവാസി മലയാളി കുടുംബങ്ങളുടെ വൻ പങ്കാളിത്തമാണ് ദൃശ്യമായത്. പതിനൊന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സമാജത്തിന്റെ ചരിത്രത്തിൽ ഏറെ പുതുമകളും വൈവിധ്യങ്ങളും നിറഞ്ഞ വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരുന്നതെന്ന് സമാജം പ്രസിഡന്റ് ബിജോ സെബാസ്റ്റ്യൻ, സെക്രട്ടറി ഡോ. ജേക്കബ് തെരുവത്ത് എന്നിവർ വ്യക്തമാക്കി. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം. തുടർന്ന് കേരളത്തിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്ര, പുലികളി, നാടൻപാട്ടുകൾ, വിവിധ നൃത്ത-സംഗീത വിരുന്നുകൾ എന്നിവ അരങ്ങേറി. ലീഗ് സിറ്റി മേയർ നിക്ക് ലോങ്, ഗാൽവസ്റ്റൺ കൗണ്ടി…

ജോസഫ് ഫിലിപ്പ് കാവാലം (88) ന്യൂജെഴ്സിയില്‍ നിര്യാതനായി

നോർത്ത്‌വെയ്‌ൽ (ന്യൂജെഴ്‌സി): ചങ്ങനാശ്ശേരി സ്വദേശികളായ കെ.എം. ഫിലിപ്പ്/ മറിയാമ്മ കോശി ഫിലിപ്പ് ദമ്പതികളുടെ മകനും, ന്യൂജെഴ്സി നോർത്ത്‌വെയ്‌ലിൽ താമസക്കാരനുമായിരുന്ന ജോസഫ് ഫിലിപ്പ് കാവാലം (88) ഓഗസ്റ്റ് 18-ന് നിര്യാതനായി. ഭാര്യ: ലില്ലി മത്തായി (ലില്ലി കാവാലം). മക്കള്‍: സൂസൻ കാവാലം, ബീന കാവാലം, പമേല കാവാലം സഹോദരര്‍: സിസ്റ്റർ സൂസി മരിയ, കെ.പി. രാജമ്മ, പരേതരായ കെ.പി. മത്തായി, കുഞ്ഞൂഞ്ഞമ്മ അഗസ്റ്റിൻ, അന്നമ്മ ജോസഫ്, കോശി ഫിലിപ്പ്. പൊതുദർശനം: ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ 5 വരെ പിസി ഫ്യൂണറൽ ഹോമിൽ (Pizzi Funeral Home, 120 Paris Avenue, Northvale, NJ) സംസ്കാര ശുശ്രുഷ: ഓഗസ്റ്റ് 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്ത്‌വേയിലെ സെന്റ് ആന്റണീസ് റോമൻ കാത്തലിക്ക് പള്ളിയിൽ. തുടർന്ന് സംസ്കാരം ടപ്പൻ റിഫോംഡ് ചർച്ച് സെമിത്തേരിയിൽ.

നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ 18-ാമത് നാഷണൽ കോൺഫറൻസിന് ഡാലസിൽ പ്രൗഢോജ്ജ്വല തുടക്കം: ഭദ്രാസനാധ്യക്ഷൻ തിരിതെളിച്ചു

ഡാലസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18-ാമത് നാഷണൽ കോൺഫറൻസിന് ഡാലസ് മാർത്തോമ്മാ ചർച്ച് ഓഫ് ഫാർമേഴ്സ് ബ്രാഞ്ചിൽ ഭക്തിനിർഭരമായ തുടക്കം. 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ നോർത്ത് അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ 700-ൽ പരം പ്രതിനിധികളാണ് ആദ്യദിന പരിപാടികളിൽ പങ്കെടുത്തത്. വൈകുന്നേരം 5:15-ന് ആരംഭിച്ച പ്രൗഢമായ ഘോഷയാത്രയോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംഘടനയുടെ പ്രസിഡന്റ് റവ. എബ്രഹാം വി. സാംസൺ സ്വാഗതവും ആമുഖ സന്ദേശവും നൽകി. ഭദ്രാസനാധ്യക്ഷന്റെ അധ്യക്ഷ പ്രസംഗത്തിനും ഉദ്ഘാടനത്തിനും ശേഷം കോൺഫറൻസിന്റെ തീം സോങ് അവതരിപ്പിച്ചു. ഭദ്രാസന സെക്രട്ടറി റവ. ജോയൽ…

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച; ബിജു നാരായണന്റെ ലൈവ് സംഗീത നിശയും മെഗാ മോഹിനിയാട്ടവും ആഘോഷത്തിന് മാറ്റുകൂട്ടും

ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ (TKF) ഈ വർഷത്തെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 22 ശനിയാഴ്ച 2 മണി മുതൽ ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ ഓഡിറ്റോറിയത്തിൽ (Cannstatter, 9130 Academy Road, Philadelphia) നടക്കുന്ന ഓണാഘോഷം സംഗീതത്തിന്റെയും നൃത്തത്തിന്റെയും കേരളീയ കലാപാരമ്പര്യത്തിന്റെയും കുടുംബസംഗമത്തിന്റെയും സമന്വയമായി മാറും. ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതനിശ അരങ്ങേറും. പിന്നണി ഗാനങ്ങൾ, ഓണപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ തുടങ്ങി വിവിധ സംഗീതശാഖകളിൽ ശ്രദ്ധേയനായ ബിജു നാരായണന്റെ ഗാനാലാപനം ഓണാഘോഷ വേദിയെ സംഗീത സാന്ദ്രമാക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവാസജീവിതത്തിനിടയിൽ കേരളത്തിന്റെ ഓർമ്മകളും ഗൃഹാതുരതയും ഉണർത്തുന്ന സംഗീതവിരുന്നായിരിക്കും ബിജു നാരായണന്റെ ലൈവ് കോൺസർട്ട്. ഓണാഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണം മെഗാ മോഹിയാട്ടമാണ്. പ്രമുഖ നൃത്തപരിശീലക ബേബി…

ഡാളസിൽ വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ആഗോള സമ്മേളനം; അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥി; ദിവ്യ ഉണ്ണി പങ്കെടുക്കും

ഡാളസ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരു പൊതുവേദിയിൽ ഒരുമിപ്പിച്ച്, കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത രണ്ടു വർഷത്തേക്കുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യുന്നതിനായി വേൾഡ് മലയാളി കൗൺസിലിന്റെ (WMC) 15-ാമത് ദ്വൈവാർഷിക ആഗോള സമ്മേളനം ആഗസ്റ്റ് 21 മുതൽ 24 വരെ ഡാളസിലെ DFW Wyndham Hotel-ൽ നടക്കും. കോട്ടയം ലോക്സഭാ മണ്ഡലം എം.പി. അഡ്വ. ഫ്രാൻസിസ് ജോർജ് സമ്മേളനത്തിന്റെ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ദിവ്യ ഉണ്ണിയും സമ്മേളനത്തിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രവിശ്യകളിൽ നിന്നുമായി നിരവധി പ്രതിനിധികൾ സമ്മേളനത്തിനെത്തും. സാധാരണ മലയാളി സംഘടനകളുടെ സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രവർത്തനരീതിയാണ് WMCയുടെ ആഗോള സമ്മേളനത്തിനുള്ളത്. ആഘോഷങ്ങൾക്കായി മാത്രം ആളുകൾ ഒത്തുചേരുന്ന വേദിയല്ല ഇത്. വിവിധ രാജ്യങ്ങളിലെയും റീജിയനുകളിലെയും പ്രവിശ്യകളിലെയും നിയുക്ത പ്രതിനിധികൾ ഒരുമിച്ചിരുന്ന് സംഘടനയുടെ…

ഡാളസ് സിറ്റി-വൈഡ് വാർഷിക സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതൽ 23 ഞായർ വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം , റവ. ഡസ്റ്റി സ്മോൾ (Rev. Dusty Small), ഡോ. സൂസൻ തോമസ് എന്നിവർ കോൺഫറൻസിൽ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും. ഡോ. ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. ‘ഒന്നായ് യേശുവിനായി (Together for Jesus) (പ്രവൃത്തികൾ 2:44) എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം. പ്രോഗ്രാം വിവരങ്ങൾ: ആഗസ്റ്റ് 21 വെള്ളി വൈകുന്നേരം 6:30 -ന് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തോടെ വിവിധ സെഷനുകൾ ആരംഭിക്കും. ആഗസ്റ്റ് 22 ശനി രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാർഷിക പരിപാടി നടക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക്…