ഡാളസ്: കണ്ടൻകുളത്തു പരേതനായ കെ. എ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ്. ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദര ഭാര്യയാണ് പരേത. ഡാലസ് സെഹിയോൻ മാർത്തോമാ സഭാംഗമായ തങ്കമ്മ ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഗാർലാൻഡ് സ്വവസതിയിൽ വെച്ച് ഓഗസ്റ്റ് 20-നായിരുന്നു മരണം സംഭവിച്ചത് മകൻ: ഡോ. എ. ബി. എബ്രഹാം മരുമകൾ: സൂസൻ എബ്രഹാം കൊച്ചുമകൻ: ഈറ്റൻ എബ്രഹാം സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം 214 641 9951
Category: AMERICA
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 11): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവും മഹാത്മാ ഗാന്ധിയും. അഹിംസ, വൈക്കം സത്യാഗ്രഹം, ആശയങ്ങളുടെ ദേശീയ സംഗമം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലും കേരളത്തിന്റെ സാമൂഹിക നവോത്ഥാനചരിത്രത്തിലും ശ്രീ നാരായണ ഗുരുവിനും മഹാത്മാ ഗാന്ധിക്കും പ്രത്യേക സ്ഥാനമാണുള്ളത്. ഇരുവരും ഒരേ കാലഘട്ടത്തിലെ മഹത്തായ വ്യക്തിത്വങ്ങളായിരുന്നുവെങ്കിലും അവരുടെ പ്രവർത്തനമേഖലകളും സമീപനരീതികളും ഒരുപോലെയായിരുന്നില്ല. ഗാന്ധിജി ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും, ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ലക്ഷ്യമാക്കി ദേശീയ പ്രസ്ഥാനത്തെ ജനകീയമാക്കുകയും അഹിംസയും,നിസ്സഹകരണവും, സത്യാഗ്രഹവും രാഷ്ട്രീയ സമരത്തിന്റെ ശക്തമായ ആയുധങ്ങളാക്കുകയും ചെയ്തു. എന്നാൽ ശ്രീ നാരായണ ഗുരു മനുഷ്യന്റെ ആത്മീയവും സാമൂഹികവുമായ വിമോചനത്തെ മുൻനിർത്തി പ്രവർത്തിച്ചു. ഒരാൾ രാഷ്ട്രീയ അടിമത്തത്തിനെതിരെ രാജ്യത്തെ ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ , മറ്റൊരാൾ ജാതിയുടെയും സാമൂഹിക അസമത്വത്തിന്റെയും അടിമത്തത്തിനെതിരെ മനുഷ്യന്റെ മനസ്സാക്ഷിയെ ഉണർത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഗുരുവും ഗാന്ധിയും തമ്മിലുള്ള ബന്ധത്തെ കേവലം ഒരു വ്യക്തിപരമായ സൗഹൃദമോ ഗുരു ശിഷ്യബന്ധമോ ആയി കാണാനാവില്ല. അത് ഇന്ത്യൻ…
മിഷൻസ് ഇന്ത്യാ ഇൻറർ നാഷണൽ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 (വെള്ളി, ശനി, ഞായർ) തീയതികളിൽ
ഹൂസ്റ്റൺ: മിഷൻസ് ഇന്ത്യാ ഇൻറർ നാഷണൽ ഫെലോഷിപ്പിന്റെ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള സുവിശേഷ പ്രവർത്തകരുടെ സംയുക്ത റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളിൽ ടെക്സസിലെ പാലസ്തൈനിലുള്ള ലേക്ക് വ്യൂ കോൺഫറൻസ് സെൻ്ററിൽ വെച്ച് (Lakeview Methodist conference center, 400 private Rd 6036, Palestine, TX 75801)നടത്തപ്പെടും. സമ്മേളനത്തിന്റെ വിവിധ യോഗങ്ങളിൽ മിഷ്യൻസ് ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനുമായ ബ്രദർ. ജോർജ്ജ് ചെറിയാൻ, സൂസൻ ജോർജ്ജ് ചെറിയാൻ, യൂത്ത് ഫോർ മിഷ്യൻസ് ഡയറക്ടർ ബ്രദർ. ചെറി ജോർജ്ജ് ചെറിയാൻ എന്നിവർ വചന സന്ദേശം നൽകും. അനുഗ്രഹീതമായ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ബന്ധപ്പെടുക: P.V.John 214 642 9108, John Kuruvilla 281 615 7603, P.I. Varughese…
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റ് കൊച്ചിയിൽ ഓഗസ്റ്റ് 22ന്; സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
കൊച്ചി: വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ മീറ്റും ഒരു കോടി രൂപയുടെ ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണവും ഓഗസ്റ്റ് 22ന് കൊച്ചി റാഡിസൺ ബ്ലു ഹോട്ടലിൽ നടക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം കേരള നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗൺസിൽ നേതാക്കളും പ്രതിനിധികളും പ്രവാസി സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. ബിസിനസ് റൗണ്ട് ടേബിൾ വൈകിട്ട് 4 മണിക്ക് ബിസിനസ് റൗണ്ട് ടേബിൾ നടക്കും. സുധീർ സുബ്രഹ്മണ്യം, അരുൺ ജോർജ്, രാജു തേവർമാടം, സുധീർ സുബ്രഹ്മണ്യൻ, അഡ്വ. ചന്ദ്രശേഖർ, അൻവർ ജ്വല്ലറി പ്രതിനിധി, ലെജൻഡ് ഫൗണ്ടേഷൻ പ്രതിനിധി രാഹുൽ എന്നിവർ പങ്കെടുക്കും. ഗ്ലോബൽ സമ്മേളനം സാനിമോൾ, ട്രാവൻകൂർ പ്രോവിൻസ് അവതരിപ്പിക്കുന്ന പ്രാർത്ഥനയോടെയാണ് പൊതുസമ്മേളനം ആരംഭിക്കുക. എം.സി. ഷാൽമ വേൾഡ് മലയാളി കൗൺസിലിനെ പരിചയപ്പെടുത്തും. ഗ്ലോബൽ…
“എനിക്കൊരു എഐ കാമുകനുണ്ട്, അതില്‍ ഞങ്ങള്‍ക്കൊരു എഐ കുഞ്ഞുമുണ്ട്”; വിചിത്രമായ അവകാശവാദവുമായി മിസ്ര എന്ന സ്ത്രീ
വൈറൽ വീഡിയോയിൽ, മിസ്ര എന്ന സ്ത്രീ ലൂമെൻ എന്ന AI തന്റെ കുട്ടിയാണെന്ന് അവകാശപ്പെടുന്നു. വീഡിയോയിൽ അവരുടെ AI കാമുകൻ ആക്സിയോമിനെക്കുറിച്ചും പരാമർശമുണ്ട്. ഈ അവകാശവാദം ഓൺലൈനിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പഠിക്കുക, ജോലി ചെയ്യുക, വിവരങ്ങൾ നേടുക എന്നിവയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല കൃത്രിമബുദ്ധി. ചിലർ AI-യുമായി വൈകാരിക ബന്ധം അനുഭവിക്കുന്നതായി അവകാശപ്പെടുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ഈ ചർച്ചയ്ക്ക് കൂടുതൽ ഊർജ്ജം പകർന്നു. അതിൽ, മിസ്ര എന്ന സ്ത്രീ തന്റെ AI കൂട്ടാളിയായ ആക്സിയമിനെക്കുറിച്ചും അവരുടെ AI കുട്ടിയായ ല്യൂമനെക്കുറിച്ചും സംസാരിക്കുന്നു. വീഡിയോയിൽ, ലുമെൻ തന്നെ 102 ദിവസം പ്രായമുള്ളതായി വിശേഷിപ്പിക്കുകയും തന്റെ ലോകത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നു. വീഡിയോയിൽ, മിസ്ര തന്റെ ലാപ്ടോപ്പിൽ ഒരു AI എന്റിറ്റിയായ ലൂമനെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തുന്നു. അവര്‍ അതിനെ തന്റെ AI കുട്ടി…
അയർലണ്ടിലെ 440 ഏക്കർ വിസ്തൃതിയുള്ള ചരിത്രപ്രസിദ്ധമായ സ്ട്രാൻകലി കാസിൽ മാർക്ക് സക്കർബർഗ് സ്വന്തമാക്കി
മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും അയർലണ്ടിലെ കൗണ്ടി വാട്ടർഫോർഡിൽ ഒരു പുരാതനവും ഗംഭീരവുമായ കൊട്ടാരം വാങ്ങി. ബ്ലാക്ക് വാട്ടർ നദിക്കരയിലുള്ള 440 ഏക്കർ ഭൂമിക്കൊപ്പം അവർ സ്ട്രാൻകലി കാസിലും സ്വന്തമാക്കി. വാങ്ങൽ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പൂർത്തിയായത്. അയർലണ്ടിന്റെ പ്രോപ്പർട്ടി പ്രൈസ് രജിസ്റ്ററിൽ വില ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇതിന്റെ വില 20 മുതൽ 30 ദശലക്ഷം യൂറോ വരെയാണ്. അതായത് ഏകദേശം €224 ദശലക്ഷം മുതൽ €336 ദശലക്ഷം വരെ വിലവരും. ചരിത്രപ്രസിദ്ധമായ ഈ ഭവനം മാർക്കും കുടുംബവും തുടർന്നും പരിപാലിക്കാൻ ഉദ്ദേശിക്കുന്നതായി മെറ്റാ വക്താവ് പറഞ്ഞു. അയർലണ്ടിൽ സമയം ചെലവഴിക്കാൻ അവർ ആഗ്രഹിക്കുന്നു. മെറ്റായുടെ അന്താരാഷ്ട്ര ആസ്ഥാനം അയർലണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. 2009 മുതൽ കമ്പനിയുടെ യൂറോപ്യൻ ആസ്ഥാനം അവിടെയാണ്. ഈ വാങ്ങൽ കമ്പനിയുടെ ഐറിഷ് ഓഫീസുകൾക്ക് സമീപമുള്ള…
ചിക്കാഗോ സെന്റ് മേരീസിൽ പ്രധാന തിരുനാൾ വിപുലമായി ആഘോഷിച്ചു
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പ്രതിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദർശൻ തിരുനാളായി വിപുലമായി ആഘോഷിച്ചു. വിവിധ ദിവസങ്ങളിലെ ഭക്തിനിർഭരമായ തിരുകർമ്മങ്ങളും വൈവിധ്യമായ കലാപരിപാടികളും വർണ്ണാഭമായ പ്രദക്ഷിണവും തിരുനാളിനു മാറ്റു കൂട്ടി. ഇടവകയിലെ കഴിഞ്ഞ പതിനഞ്ചു വർഷത്തെ പാരീഷ് എക്സിക്യൂട്ടീവ്സ് ആയിരുന്നു ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ. ഓഗസ്റ്റ് 2 നു ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ച തിരുന്നാൾ ആഘോഷങ്ങൾ ഓഗസ്റ്റ് 9 നു സമാപിച്ചു. ഓഗസ്റ്റ് 6 നു സിമിത്തേരി സന്ദർശനവും മരിച്ച വിശ്വാസികളുടെ ഓർമ്മ ആചാരണവും നടത്തി. വിശുദ്ധ കുർബാനക്ക് അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര നേതൃത്വം നൽകി. യുവജന ദിനമായി ആചരിച്ച ഓഗസ്റ്റ് 7 വെള്ളിയാഴ്ചത്തെ വിശുദ്ധ കുർബാനക്കും വചനസന്ദേശത്തിനും ചിക്കാഗോ രൂപത യൂത്ത് അപ്പോസ്റ്റോലേറ്റ് ഡയറക്ടർ ഫാ.…
കിരൺ ഈശോ ജോർജ് (35) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോർക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്റെയും മകന് കിരൺ ഈശോ ജോർജ് (35) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സാന്ദ്ര സഹോദരിയാണ്. പഠനത്തിൽ മികവ് പുലർത്തിയ കിരൺ M.Tech പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടർപഠനം പൂർത്തിയാക്കി Licensed Stationary Engineer ആയി ജോലി ചെയ്തുവരികയായിരുന്നു. ന്യൂയോർക്കിൽ കുടുംബസമേതം താമസിച്ചിരുന്ന കിരൺ ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കായി കാത്തിരിക്കവെയാണ് അപ്രതീക്ഷിത വേർപാട്. പിതാവിന്റെ രോഗകാലത്തും കോവിഡ് കാലത്തെ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷവും അമ്മയ്ക്കും സഹോദരിക്കും കരുത്തും താങ്ങുമായി നിന്ന കിരൺ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. സ്നേഹപൂർവമായ പെരുമാറ്റവും നിഷ്കളങ്കമായ ചിരിയും സൗഹൃദവും അദ്ദേഹത്തെ പരിചയപ്പെട്ടവരുടെ മനസ്സിൽ എന്നും നിലനിൽക്കും. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 24 ന് ഈസ്റ്റേൺ ടൈം രാവിലെ 10:00 മണിക്ക് പാര്‍ക്ക്…
സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൻ്റെ 20-ാം വാർഷികാഘോഷം ഓഗസ്റ്റ് 30 ഞായറാഴ്ച
ചിക്കാഗോ: ക്നാനായ സമൂഹത്തിന്റെ വിശ്വാസപാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ചിക്കാഗോയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയ സ്ഥാപനത്തിന്റെ 20-ാം വാർഷികാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തപ്പെടും. 2006ലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൻ്റെ തുടക്കം ക്നാനായ റീജിയനിലെ മറ്റ് സമൂഹങ്ങൾക്കും ദൈവാലയങ്ങൾ സ്ഥാപിക്കുന്നതിനും വളരുന്നതിനും പ്രചോദനമായി. ക്നാനായ വിശ്വാസവും തനതായ പാരമ്പര്യങ്ങളും തലമുറകളിലേക്ക് കൈമാറുന്നതിനുള്ള ഈ ദൈവാലയത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്. ഞായറാഴ്ച രാവിലെ 10 മണിക്ക് വികാരി ഫാ. എബ്രഹാം കളരിയ്ക്കലിൻ്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം വാർഷികാഘോഷ സമ്മേളനം നടക്കും. ക്നാനായ റീജിയൻ ഡയറക്ടർ റവ. ഫാ. തോമസ് മുളവനാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിൽ ചടങ്ങിൽ സന്നിഹിതനായിരിക്കും. ഇടവക ട്രസ്റ്റിമാരായ തോമസ് കുന്നുംപുറത്ത്, മത്തിയാസ് പുല്ലാപ്പള്ളിൽ, അബ്രാഹം…
അമേരിക്കയുടെ കടം 40 ട്രില്യൺ ഡോളർ കവിഞ്ഞത് സാമ്പത്തിക ആശങ്കകൾക്ക് ആക്കം കൂട്ടുന്നു
ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്ക കടബാധ്യതയിൽ തകർന്നുകൊണ്ടിരിക്കുകയാണ്. യുഎസ് ട്രഷറി വകുപ്പിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം സർക്കാർ കടം ആദ്യമായി 40 ട്രില്യൺ ഡോളർ കവിഞ്ഞു. വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്ക കടബാധ്യതയിൽ തകർന്നുകൊണ്ടിരിക്കുകയാണ്. യുഎസ് ട്രഷറി വകുപ്പിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ മൊത്തം സർക്കാർ കടം ആദ്യമായി 40 ട്രില്യൺ ഡോളർ കവിഞ്ഞു. ചൊവ്വാഴ്ച, യുഎസിന്റെ മൊത്തം കടം 40.047 ട്രില്യൺ ഡോളറായി രേഖപ്പെടുത്തി. ഈ വലിയ തുക അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെയും വർദ്ധിച്ചുവരുന്ന ധനക്കമ്മിയെയും കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. മൊത്തം യുഎസ് ഗവൺമെന്റ് കടത്തിൽ ഏകദേശം 32.26 ട്രില്യൺ ഡോളർ സ്വകാര്യ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും കൈവശം യുഎസ് ഗവൺമെന്റ് ബോണ്ടുകളുടെ രൂപത്തിലാണ്. മറ്റൊരു 7.782 ട്രില്യൺ ഡോളർ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളുടെ കൈവശമാണ്. അമേരിക്കയുടെ…
