2018 ൽ തുടക്കം കുറിച്ച കണക്റ്റികട്ട് മാസ്റ്റേഴ്സ് നാഷണൽ ലെവൽ 56 കാർഡ് മത്സരം സംഘടിപ്പിക്കുന്നവരാണ് ജേതാക്കൾക്കു ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നു. ഇതിനോടകം അമേരിക്കയിലെ വിവിധ സ്റ്റേറ്റിൽ നിന്നുള്ള മികച്ച കളിക്കാർ പങ്കെടുക്കുന്ന ടൂര്ണമെന്റായി അത് മാറി. ഈ വര്‍ഷം 19 ടീമുകൾ പങ്കടുത്തു. ഒന്നാം സമ്മാനം ക്യുൻസ് ന്യൂയോർക്കിൽ നിന്നുള്ള ബേബി കോളങ്ങായിൽ ടീം ക്യാഷ് അവാർഡും ട്രോഫിയും നേടിയ വിവരം കണക്റ്റികട്ട് മാസ്റ്റേഴ്സ് സംഘാടകരായ ആൽവിൻ മാത്യു, റെജി നെല്ലിക്ക, സെൻജിൻ അബ്രാഹം എന്നിവർ അറിയിച്ചു. ഇതിനോടകം ട്രൈസ്റ്റേറ്റിൽ നടന്ന എല്ലാ 56 കാർഡ് മത്സരത്തിലും തുടർച്ചയായി ജേതാക്കളായ ബേബി കോളങ്ങായിൽ ക്യാപ്ടനായിട്ടുള്ള ടീമിൽ ബാബു മാനുങ്കൽ , ജ്യോതിസ് കുടിലിൽ എന്നിവർ പടുത്തുയർത്തിയ വിജയ തന്ത്രങ്ങൾ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു ..അതീവ ശ്രദ്ധയും ,മാനസിക ഏകാഗ്രതയും ,അനിതരസാധരണമായ ഓര്മശക്തിയും ,ബുദ്ധികൂർമതയും നിയന്ത്രണവും…
Author: ???? ????????
ലോക കപ്പ്: ജർമ്മനിയെ 2-1 ന് പരാജയപ്പെടുത്തി ഇക്വഡോർ 32-ാം റൗണ്ടിൽ എത്തി
2026 ലോക കപ്പിൽ ശക്തരായ ജർമ്മനിയെ 2-1 ന് പരാജയപ്പെടുത്തി ഇക്വഡോർ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. ഈ വിജയത്തോടെ ഇക്വഡോർ റൗണ്ട് ഓഫ് 32 ലേക്ക് മുന്നേറി. 2026 ലോക കപ്പിൽ ശക്തരായ ജർമ്മനിയെ 2-1 ന് പരാജയപ്പെടുത്തി ഇക്വഡോർ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. ഈ വിജയത്തോടെ, ഇക്വഡോർ 32-ാം റൗണ്ടിലെത്തി. അമേരിക്കയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 80,663 കാണികളാണ് ഇതില്‍ പങ്കെടുത്തത്. ഇക്വഡോർ ആരാധകരിൽ ഭൂരിഭാഗവും മഞ്ഞ ജേഴ്‌സി ധരിച്ചിരുന്നു. ജർമ്മനിക്ക് മികച്ച തുടക്കമായിരുന്നു മത്സരം. മത്സരം ആരംഭിച്ച് രണ്ട് മിനിറ്റ് മാത്രം കഴിഞ്ഞപ്പോൾ, ലെറോയ് സാനെ ഒരു ഗോൾ നേടി ജർമ്മനിക്ക് 1-0 ലീഡ് നൽകി. ഗോളിന് മുമ്പ് ഒരു ജർമ്മൻ കളിക്കാരൻ ഫൗൾ ചെയ്തുവെന്ന് ഇക്വഡോർ കളിക്കാർ വിശ്വസിച്ചു, പക്ഷേ VAR അത് മറികടന്നില്ല. 9-ാം മിനിറ്റിൽ നിൽസൺ ആംഗുലോ നേടിയ…
സിനു അച്ചൻ്റെ( ഡാളസ്) മാതാവ് അന്നമ്മ ബേബി പുത്തൻ പുരക്കൽ അന്തരിച്ചു
തണ്ണിത്തോട് പുത്തൻപുരയ്ക്കൽ ശ്രീ പി എം ബേബിയുടെ ഭാര്യ , അന്നമ്മ ബേബി (78)ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു . ഭർത്താവ്: PM.Baby, മക്കൾ: Fr.Mathew Puthenpurackal (Sinu P Joseph, Dallas ) Binu. P. Joseph ( St. Benedict’s H. S, Thannithodu ) മരുമകൾ – Meera Thomas, ( St.Mary’s H.S.S, Pattom) കൊച്ചുമക്കൾ – Aron Binu Joseph, Abel Binu Joseph സഹോദരങ്ങൾ: Rev. M D Samuel, (Chandigarh) Susan Pappachan & Adv. Benny Thomas ( Chandigarh) പരേതരായ M C Thomas, Babu Thomas & M D Mathew. സംസ്കാര ശുശ്രൂഷാ വിവരങ്ങൾ ജൂൺ 29 തിങ്കൾ രാവിലെ 8:00 മണിക്ക്* ഭൗതികശരീരം ഭവനത്തിൽ എത്തിക്കുന്നതാണ്. ഭവനത്തിലെ ശുശ്രൂഷ: *ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ആരംഭിക്കുന്നതാണ്. പള്ളിയിലെ…
പരിസ്ഥിതിയും സമുദ്ര സംരക്ഷണവും വിഷയമാക്കി വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയന്റെ അന്തർദേശീയ വെബിനാർ ജൂൺ 28ന്
വാഷിംഗ്‌ടൺ ഡിസി: ആഗോള പരിസ്ഥിതി സംരക്ഷണം, സമുദ്ര ആവാസവ്യവസ്ഥകളുടെ സംരക്ഷണം, സുസ്ഥിര കാർഷിക വികസനം, മനുഷ്യാരോഗ്യവും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വേൾഡ് മലയാളി കൗൺസിൽ (WMC) അമേരിക്കൻ റീജിയൻ ജൂൺ 28-ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് (EST) പ്രത്യേക അന്തർദേശീയ വെർച്വൽ സെമിനാർ സംഘടിപ്പിക്കുന്നു. “One Health: Linking Healthy Ecosystems, Sustainable Agriculture and Thriving Communities” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. ഡോ. ഷിബു ജോസ് മുഖ്യപ്രഭാഷണം നടത്തും. അമേരിക്കയിലെ പ്രശസ്തമായ University of Missouriയിലെ Associate Dean for Research, College of Agriculture, Food and Natural Resources-ലെയും Director, Missouri Agricultural Experiment Station-ലെയും ചുമതലകൾ വഹിക്കുന്ന ഡോ. ഷിബു ജോസ്, പരിസ്ഥിതി ശാസ്ത്രം, വനപരിപാലനം,…
കെഎച്ച്‌എന്‍എ സ്കോളർഷിപ്പ് വിതരണോദ്ഘാടനം ഗംഭീരം; നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) ഈ വർഷത്തെ സ്കോളർഷിപ്പ് പദ്ധതിയുടെ വിതരണോദ്ഘാടനം മേയ് 31-ന് സൂം മുഖേന ഭംഗിയായി നടന്നു. കേരളത്തിലും അമേരിക്കയിലുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികളും ദാതാക്കളും ശുഭാകാംക്ഷികളും പരിപാടിയിൽ പങ്കെടുത്തു. സ്കോളർഷിപ്പ് സമിതി സഹാധ്യക്ഷ ഡോ. തങ്കം അരവിന്ദിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് കുമാരി ദിവ്യ ശർമ്മ അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു. ഡയറക്ടർ ബോർഡ് അംഗം അനഘ വാര്യർ അവതാരകയായി ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുമാരി ആര്യ വൃന്ദ തുപ്പണ്ണിയുടെ സോപാന സംഗീത ശൈലിയിലുള്ള ഈശ്വരപ്രാർത്ഥന ചടങ്ങിന് ഭക്തിനിറഞ്ഞ തുടക്കമായി. സ്വാഗത പ്രസംഗം നടത്തിയ KHNA ട്രസ്റ്റി ബോർഡ് അധ്യക്ഷ വനജ നായർ, ഈ വർഷത്തെ സ്കോളർഷിപ്പ് വിതരണം KHNA-യുടെ കാൽനൂറ്റാണ്ടിലേറെ നീളുന്ന സേവനയാത്രയിൽ ഏറെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞു. അർഹരായ വിദ്യാർത്ഥികൾക്ക് 25,000 രൂപ മുതൽ 40,000…
ഇറാന്റെ പണം അമേരിക്കൻ ധാന്യങ്ങൾ വാങ്ങാൻ ഉപയോഗിക്കുമെന്ന് ട്രംപ്; വിയോജിപ്പുമായി ഇറാന്‍
പിടിച്ചെടുത്ത ഇറാനിയൻ ആസ്തികൾ ഉപയോഗിക്കുന്നതിനുള്ള പുതിയ പദ്ധതി യുഎസ് പുറത്തിറക്കി. ഇത് ടെഹ്‌റാനിൽ നിന്ന് ശക്തമായ പ്രതികരണത്തിന് കാരണമായി. പിടിച്ചെടുത്ത ഇറാനിയൻ ആസ്തികൾ അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപയോഗിക്കാൻ ട്രംപ് നിർദ്ദേശിച്ചു. വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലും സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, ഇന്ന് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ട ഒരു പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയിരിക്കുകയാണ്. യുഎസ് ഉപരോധങ്ങൾ മൂലം വർഷങ്ങളായി മരവിപ്പിച്ചിരുന്ന കോടിക്കണക്കിന് ഡോളർ ഇറാനിയൻ ഫണ്ടുകൾ ഇനി അമേരിക്കൻ കർഷകരിൽ നിന്ന് ഗോതമ്പ്, ധാന്യം, സോയാബീൻ എന്നിവ വാങ്ങാൻ ഉപയോഗിക്കാമെന്ന് ട്രംപ് പ്രസ്താവിച്ചു. എന്നാല്‍, ഈ നിർദ്ദേശത്തിൽ ഇറാന്‍ ശക്തമായി പ്രതികരിച്ചു. വൈറ്റ് ഹൗസിൽ കൃഷിയുമായി ബന്ധപ്പെട്ട ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ചുകൊണ്ട്, കർഷകരെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ട്രംപ് പറഞ്ഞു,…
പൗരത്വ കാർഡിന് വേണ്ടി ഇനി ക്യൂ നില്‍ക്കേണ്ടി വരുമോ? (എഡിറ്റോറിയല്‍)
പാസ്‌പോർട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് ഇന്ത്യൻ സർക്കാർ പ്രസ്താവിച്ചത് ഒരു ഗുരുതരമായ ചോദ്യമാണ്. പാസ്‌പോർട്ട് വെറുമൊരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവായി കണക്കാക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പാസ്‌പോർട്ടിലെ ഓരോ വ്യക്തിയുടെയും പൗരത്വത്തിന് അടുത്തായി “ഇന്ത്യൻ” എന്ന വാക്കിന്റെ അർത്ഥമെന്താണ് എന്നതാണ് ചോദ്യം? ഒരു പരിശോധനയും കൂടാതെ ആ വ്യക്തി ഇന്ത്യക്കാരനാണെന്ന് കരുതുക മാത്രമാണോ? ആധാർ തിരിച്ചറിയൽ രേഖയ്ക്ക് മാത്രമാണെന്നും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും മുമ്പ് പറഞ്ഞിട്ടുണ്ട്. അതുപോലെ, വോട്ടർ ഐഡി കാർഡുകളെയും റേഷൻ കാർഡുകളെയും കുറിച്ച് അവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളല്ലെന്നും പറഞ്ഞിട്ടുണ്ട്. പാൻ കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും ഒരിക്കലും പൗരത്വത്തിന്റെ രേഖകളല്ല, സ്വത്ത് രേഖകൾക്ക് പൗരത്വം തെളിയിക്കാനും കഴിയില്ല. അപ്പോൾ ചോദ്യം ഇതാണ്…. ഒരൊറ്റ രേഖയുടെയോ ഒരു കൂട്ടം രേഖകളുടെയോ അടിസ്ഥാനത്തിൽ പൗരത്വം തെളിയിക്കപ്പെടുമോ? നിലവിലുള്ള ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ പൗരത്വം…
ഉത്തര്‍പ്രദേശില്‍ മൂന്നു നില കെട്ടിടത്തില്‍ വന്‍ തീ പിടുത്തം; പതിനഞ്ച് പേര്‍ മരിച്ചു
ഉത്തർപ്രദേശ്: ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലെ അലിഗഞ്ച് പ്രദേശത്ത് തിങ്കളാഴ്ച ഉണ്ടായ വൻ തീപിടുത്തം രാജ്യത്തെയാകെ ഞെട്ടിച്ചു. ഉഷ മേത്ത മാർഗിലെ മൂന്ന് നില വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 15 നിരപരാധികളുടെ ജീവൻ അപഹരിച്ചു, അവരിൽ ഭൂരിഭാഗവും ഒരു ആനിമേഷൻ സെന്ററിലെ വിദ്യാർത്ഥികളായിരുന്നു. ഈ ദാരുണമായ സംഭവത്തിന് ശേഷം, സർക്കാർ രേഖകൾ പ്രകാരം, സംഭവം നടന്ന കെട്ടിടം അനധികൃത നിർമ്മാണം കാരണം 2016 ൽ തന്നെ പൊളിച്ചുമാറ്റൽ ഭീഷണിയിലായിരുന്നു, എന്നാൽ ഉത്തരവ് ദുരൂഹമായി പിൻവലിച്ചു. സർക്കാർ രേഖകൾ പ്രകാരം, അലിഗഞ്ച് പദ്ധതിയുടെ സെക്ടർ ഡിയിൽ സ്ഥിതി ചെയ്യുന്ന 1,992 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പ്ലോട്ടിന് 2014 ഓഗസ്റ്റ് 20 ന് ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനാന് അംഗീകാരം നല്‍കിയത്. എന്നാല്‍, ചട്ടങ്ങൾ ലംഘിച്ച് അവിടെ വാണിജ്യ നിർമ്മാണം ആരംഭിച്ചു. 2016 ൽ, ലഖ്‌നൗ വികസന അതോറിറ്റി ഈ നിയമവിരുദ്ധ…
കൈലാസ് മാനസരോവർ യാത്ര ജൂൺ 30 മുതൽ ആരംഭിക്കും; തീർത്ഥാടകർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
2026 ലെ കൈലാസ് മാനസരോവർ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. ജൂൺ 30 ന് ആരംഭിക്കുന്ന ഈ പുണ്യ തീർത്ഥാടനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. ഡെറാഡൂൺ: 2026 ലെ കൈലാസ് മാനസരോവർ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. ജൂൺ 30 ന് ആരംഭിക്കുന്ന ഈ പുണ്യ തീർത്ഥാടനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. തീർത്ഥാടകർക്ക് താമസം, ഭക്ഷണം, വൈദ്യസഹായം, ഗതാഗതം എന്നിവ നൽകുന്നതിന് ഉത്തരവാദിയായ കുമയോൺ മണ്ഡൽ വികാസ് നിഗം (കെഎംവിഎൻ) എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. അതേസമയം, വിദേശകാര്യ മന്ത്രാലയം തീർഥാടകർക്കായി പുറപ്പെടുവിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങളിൽ, പ്രത്യേകിച്ച് ലിപുലേഖ് വഴി സഞ്ചരിക്കുന്നവർ, പരിമിതമായ ലഗേജുമായി യാത്ര ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ ഓരോ തീർത്ഥാടകന്റെയും സ്വകാര്യ വസ്തുക്കൾ പരമാവധി 20 കിലോഗ്രാം ആയി പരിമിതപ്പെടുത്തുന്നു. കൂടാതെ, ഓരോ ബാച്ചിനും കൂട്ടായ ഉപയോഗത്തിനായി ഒരു യാത്രക്കാരന് അഞ്ച്…
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ഒരു കുട്ടിയുള്‍പ്പടെ മൂന്നു പേര്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്കേറ്റു
കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ നാല് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം കൊട്ടാരക്കരയിലെ നീലേശ്വരത്താണ് അപകടം. അപകടത്തിൽ രണ്ട് മുതിർന്നവരും ഒരു കുട്ടിയുമാണ് മരിച്ചത്. ഹരിലാൽ (52), പാർഥിപ് (15), അജയ കുമാർ (45) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കരയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. കൊട്ടാരക്കര മുക്കോളി മുക്കിലെ ബസ് സ്റ്റോപ്പിലേക്കാണ് മണ്ണ് നിറച്ച ലോറി ഇടിച്ചുകയറിയത്. ആ സമയത്ത് ഏഴ് കുട്ടികളും ഒരു വൃദ്ധനും ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. അപകടത്തിൽ ലോറി പൂർണ്ണമായും തകർന്നു. പോലീസും ഫയർഫോഴ്‌സും ചേർന്ന് ലോറി ഉയർത്തി മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തു. ചവറ സ്വദേശികളായ കുശാൽ (15), ബോബൻ (15), നവനീത് (13), ജിബിമോൾ (15), നിസാം എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ…
