ഭാഷാ പിതാവിൻ്റെ ജീവചരിത്രം ന്യൂയോർക്കിൽ

പിറന്ന നാട്ടിൽ നിന്നും അനേകായിരം മൈലുകൾ അകലെയാണെങ്കിലും നമ്മളെയെല്ലാം ഒരുമിപ്പിച്ചുനിറുത്തുന്നത് മാതൃഭാഷയായ മലയാളം ആകുന്നു. അമ്പത്തിയൊന്നക്ഷരങ്ങളിലായി രൂപപെടുത്തിയിരിക്കുന്ന മധുരമായ മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവിയും ലഭിച്ചിട്ടുണ്ട്. ആരാണ് ഈ ഭാഷയുടെ ഉപജ്ഞാതാവ്? അതിനുള്ള ഉത്തരമാണ് “എഴുത്തച്ഛൻ” നാടകം. അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന, ജാതി വ്യവസ്ഥിതിയോടും, മേൽക്കോയ്മകളോടും നിരന്തരം പോരാടി, സമത്വത്തിനായി സ്വന്തം ജീവൻ തന്നെ ബലിയർപ്പിച്ച വിപ്ലവകാരി. സ്വയം ഉരുകി, ഉരുകി തീരുമ്പോഴും, താൻ പുതുതായി നിർമ്മിച്ച മലയാള ഭാഷ നാടാകെ പരത്തിയ ക്രാന്തദർശി. എഴുത്തച്ഛൻ, മലയാള ഭാഷ നമ്മൾക്കെല്ലാമായി നിർമ്മിച്ചു നൽകുന്നതിനുവേണ്ടി അനുഭവിച്ച യാതനകളെ അടുത്തറിയുവാനായി, ജൂലൈ 18 ശനിയാഴ്ച്ച വൈകുന്നേരം 6.00 മണിക്ക്, എൽമോണ്ടിലെ, ST. വിൻസെന്റ് ഡി പോൾ ആഡിറ്റോറിയത്തിലേക്ക് സഹൃദയരായ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു. മലയാളം ഗ്ലോബൽ വോയിസും, വാൽക്കണ്ണാടി മീഡിയയും സംയുക്തമായിട്ടാണ് ന്യൂയോർക്കിൽ എഴുത്തച്ഛൻ…

യുഎസിൽ പാരസൈറ്റ് ബാധ പടരുന്നു: പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിന് മുൻപ് നന്നായി കഴുകി വൃത്തിയാക്കണമെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പടർന്നുപിടിക്കുന്ന പാരസൈറ്റ് (പരാദ ജീവി) ബാധയെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ‘സൈക്ലോസ്പോറിയാസിസ്’  എന്ന ഈ രോഗബാധ ഇതിനകം നാനൂറിലധികം ആളുകളിലാണ് സ്ഥിരീകരിച്ചത്. അണുബാധയ്ക്ക് കാരണമായ മലിനമായ ഭക്ഷ്യവസ്തു ഏതാണെന്ന് കണ്ടെത്താൻ സിഡിസി , എഫ്ഡിഎ എന്നീ ഏജൻസികൾ സംയുക്തമായി ശ്രമിച്ചുവരികയാണ്. ഇതിനായി ആവശ്യമായ എല്ലാ വിഭവങ്ങളും ഏജൻസികൾക്ക് നൽകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിൻ ലീവിറ്റ് അറിയിച്ചു. മിഷിഗൺ, ഒഹായോ, കെന്റക്കി, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിശോധന നടത്താത്തവർ നിരവധിയുള്ളതിനാൽ യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്ന് സിഡിസി മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ഇത്തരം രോഗബാധകൾ ഇലക്കറികൾ, പച്ചമരുന്നുകൾ, ബെറി പഴങ്ങൾ എന്നിവയിലൂടെയാണ് പടരാറുള്ളത്. മേയ് മാസത്തിന് ശേഷമാണ് രോഗബാധ വൻതോതിൽ വർദ്ധിച്ചത്. കടുത്ത വയറിളക്കം, കഠിനമായ ക്ഷീണം,…

ഹൈദരാബാദില്‍ 60,000 കോടി രൂപയുടെ ആമസോൺ ഡാറ്റാ സെന്ററിന് രേവന്ത് റെഡ്ഡി ഇന്ന് തറക്കല്ലിടും

ഹൈദരാബാദ്: സർക്കാരിന്റെ പ്രശസ്തമായ “ഭാരത് ഫ്യൂച്ചർ സിറ്റി” പദ്ധതിക്ക് കീഴിൽ ആഗോള ഭീമനായ ആമസോൺ ഒരു പുതിയ ഡാറ്റാ സെന്റർ നിർമ്മിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ വിപുലീകരണത്തിനായി പന്ത്രണ്ട് വർഷത്തേക്ക് മൊത്തം ₹60,000 കോടി നിക്ഷേപിക്കുന്നതിന് തെലങ്കാന സർക്കാർ ഇതിനകം ആമസോണുമായി ഒരു കരാറിൽ ഒപ്പു വെച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം, ഭാരത് ഫ്യൂച്ചർ സിറ്റിയിൽ 202 ഏക്കർ ഭൂമിയും ചന്ദൻവെള്ളിയിൽ 98 ഏക്കർ ഭൂമിയും ആമസോണിന് ഡാറ്റാ സെന്റർ വികസിപ്പിക്കുന്നതിനായി സർക്കാർ അനുവദിച്ചു. കമ്പനിക്ക് ₹125 കോടി രൂപയുടെ പ്രോത്സാഹനങ്ങളും ഇളവുകളും നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാങ്കേതിക നിക്ഷേപ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ സംരംഭം. ഫ്യൂച്ചർ സിറ്റിയിൽ ഈ പുതിയ ആമസോൺ ഡാറ്റാ സെന്ററിന് ബുധനാഴ്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തറക്കല്ലിടും. ഇന്റർനെറ്റ് ആവാസവ്യവസ്ഥയുടെ ഹൃദയമായ തെലങ്കാനയിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി ബഹുരാഷ്ട്ര കമ്പനികൾ…

യൂറോപ്പിൽ തീവ്ര ഉഷ്ണതരംഗത്തിന്റെ ആഘാതത്തില്‍ മരണനിരക്ക് കുതിച്ചുയരുന്നു; 7 ദിവസത്തിനുള്ളിൽ 10,000 ത്തിലധികം മരണം

ജൂൺ അവസാനം യൂറോപ്പിൽ ഉണ്ടായ തീവ്രമായ ഉഷ്ണതരംഗത്തിന്റെ ആഘാതം ഇപ്പോൾ മരണസംഖ്യയിൽ വ്യക്തമായി കാണാം. ജൂൺ 22 നും 28 നും ഇടയിൽ, 27 യൂറോപ്യൻ രാജ്യങ്ങളിലായി ഏകദേശം 10,650 അധിക മരണങ്ങൾ രേഖപ്പെടുത്തി. ജൂൺ അവസാന ആഴ്ചയിൽ, ഫ്രാൻസ്, സ്പെയിൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ താപനില പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. വർഷത്തിലെ ഈ സമയത്ത് ഇത്രയും വലിയ മരണങ്ങൾ അസാധാരണമാണെന്നും റെക്കോർഡ് ഭേദിക്കുന്ന ഉഷ്ണതരംഗമായിരിക്കാം പ്രധാന കാരണമെന്നും വിദഗ്ദ്ധർ വിശ്വസിക്കുന്നു. വിശകലനം അനുസരിച്ച്, ഈ അധിക മരണങ്ങളിൽ 9,000-ത്തിലധികം 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരിലാണ് സംഭവിച്ചത്. പ്രായമായവർക്ക് കടുത്ത ചൂട് സഹിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഹൃദയം, ശ്വാസകോശം അല്ലെങ്കിൽ ശ്വസന സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് ഹീറ്റ് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാ കാരണങ്ങളാലും അധിക മരണങ്ങൾ പഠനവിധേയമാക്കിയ…

ഫിഫ ലോക കപ്പ്: 16 വർഷത്തിനുശേഷം സ്പെയിൻ ഫൈനലിൽ; സെമിയിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി

ഡാളസ്: ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 ന്റെ ആദ്യ സെമിഫൈനലിൽ സ്പെയിൻ ഫ്രാൻസിനെ 2-0 ന് പരാജയപ്പെടുത്തി. ഈ തകർപ്പൻ വിജയത്തോടെ, സ്പെയിൻ രണ്ടാം തവണയും ഫൈനലിലേക്ക് മുന്നേറി. മുമ്പ്, 2010 ൽ നെതർലാൻഡ്‌സിനെ പരാജയപ്പെടുത്തി അവർ ഫൈനൽ ജയിച്ചിരുന്നു. ഫ്രാൻസിനെതിരായ സെമിഫൈനൽ മത്സരത്തിൽ മൈക്കൽ ഒയാർസബലും പെഡ്രോ പൊറോയും സ്‌പെയിനിന്റെ രണ്ട് ഹീറോകളായിരുന്നു. 22-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി ഒയാർസബൽ തന്റെ ടീമിന് ലീഡ് നൽകി. തുടർന്ന് 58-ാം മിനിറ്റിൽ പെഡ്രോ പൊറോ രണ്ടാം ഗോളുമായി ലീഡ് ഇരട്ടിയാക്കി. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്പാനിഷ് കളിക്കാർ ആഹ്ലാദത്തോടെ എതിരേറ്റു, ഫ്രഞ്ച് ടീമിന് ഇത് നിരാശാജനകമായ നിമിഷമായിരുന്നു. എട്ട് ലോകകപ്പ് സെമിഫൈനലുകളിൽ ഫ്രാൻസിന്റെ നാലാമത്തെ തോൽവിയാണിത്. കൂടാതെ, യൂറോ 2024 (2-1), നേഷൻസ് ലീഗ് 2025 (5-4) എന്നിവയ്ക്ക് ശേഷം ഒരു മത്സരത്തിന്റെ സെമിഫൈനലിൽ…

കടലിന്റെ പുതിയ ‘ആരാച്ചാർ’!: 75 കിലോമീറ്റർ വേഗത; 1850 കിലോമീറ്റർ പരിധി…; അമേരിക്കയുടെ കടൽ ഡ്രോൺ ഇറാന്റെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു

ഇതാദ്യമായാണ് യുഎസ് ഈ പ്രത്യേക സമുദ്ര ഡ്രോൺ യുദ്ധത്തിൽ ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഇതിന് ഒരു പൈലറ്റിന്റെ ആവശ്യമില്ല എന്നതാണ്. കൂടാതെ, ദീർഘദൂരം പറന്ന് ലക്ഷ്യങ്ങളെ നേരിട്ട് ആക്രമിക്കാൻ ഇതിന് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. കടൽ യുദ്ധം ഇനി ഒരിക്കലും പഴയതുപോലെ ആകില്ല. ആധുനിക സാങ്കേതിക വിദ്യ യുദ്ധരംഗത്തെ അതിവേഗം മാറ്റിമറിച്ചു, പുതിയ ആളില്ലാ കടൽ ഡ്രോൺ ഈ മാറ്റത്തിന്റെ ഒരു പ്രധാന ഉദാഹരണമാണ്. അമേരിക്ക ആദ്യമായി യുദ്ധത്തിൽ ഈ പ്രത്യേക കടൽ ഡ്രോൺ ഉപയോഗിച്ചതായി അവകാശപ്പെടുന്നു. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം, ഇതിന് പ്രവർത്തിക്കാൻ പൈലറ്റിന്റെ ആവശ്യമില്ലെന്നും ദീർഘദൂരം പറന്ന് ലക്ഷ്യത്തെ നേരിട്ട് ആക്രമിക്കാൻ കഴിവുള്ളതായി കണക്കാക്കപ്പെടുന്നുവെന്നുമാണ്. അതുകൊണ്ടാണ് ഭാവിയിലെ നാവിക തന്ത്രത്തിന്റെ നിർണായക ഭാഗമായി ഇതിനെ കണക്കാക്കുന്നത്. യുഎസ് നാവികസേന തങ്ങളുടെ നൂതന സമുദ്ര ഡ്രോണിനെ യുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ശത്രു…

കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പിക്‌നിക്ക് വൻ വിജയമായി

ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ഈ വർഷത്തെ പിക്‌നിക് വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ജൂൺ 28ന് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കിറ്റി ഹാളോ പാർക്കിൽവച്ചായിരുന്നു 2026ലെ പിക്‌നിക്ക്. അംഗങ്ങളുടെ വൻ പങ്കാളിത്തത്തോടെ നടത്തപ്പെട്ടത്. കേരളത്തിന്റെ അക്ഷരനഗരിയെന്നറിയപ്പെടുന്ന കോട്ടയം നഗരം ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണിലും പ്രാന്തപ്രദേശത്തും താമസിക്കുന്നവരുടെ ഒത്തുചേരലിനും പരിചയം പുതുക്കലിനുമുള്ള അവസരവും വേദിയായി മാറി ഈ വർഷത്തെ പിക്‌നിക്. അതോടൊപ്പം മാനസ്സികോല്ലാസ്സത്തിനുമായി നിരവധി കായിക പരിപാടികളും പിക്‌നിക്കിൽ ഉൾപ്പെടുത്തുകയുണ്ടായി. പ്രസിഡണ്ട് സുഗു ഫിലിപ്പ് എത്തിച്ചേർന്ന എല്ലാവര്ക്കും സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച പിക്‌നിക്കിൽ വിവിധയിനം കായിക മത്സരങ്ങൾ നടത്തപ്പെട്ടു. മത്സരത്തിൽ ആവേശം പകർന്ന വടവലി മത്സരം പിക്‌നിക്കിൽ മറക്കാത്ത അനുഭവവും സമ്മാനിച്ചതിയിരുന്നു. അതോടൊപ്പം നടത്തപ്പെട്ട വിവിധ മത്സരങ്ങളും ഏവരെയും ആവേശവും അതിലേറെ ആഹ്‌ളാദിപ്പിക്കുകയും ചെയ്തു. ബിജു ശിവൻ, അജി കോര, ബിബി പാറയിൽ, ബെന്നി…

ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു

തൃശൂർ നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് അംഗവും പരേതനായ ചീരൻ ജെയിംസ് വില്യം സി. ജെ.-യുടെ ഭാര്യയുമായ സിസ്റ്റർ മറിയാമ്മ ജെയിംസ് (78) ജൂലൈ 13, 2026 തിങ്കളാഴ്ച തൃശ്ശരിൽ അന്തരിച്ചു . സി ജെ സാമുവേൽ തമ്പിയുടെ (ഫിലാഡൽഫിയ) സഹോദര ഭാര്യയാണ് പരേത. നെല്ലിക്കുന്ന് റെഹോബോത്ത് ഓർഫനേജിന് എതിർവശത്തുള്ള ചീരൻ വീട്ടിൽ താമസിച്ചുവരികയായിരുന്നു. മക്കൾ ജോസഫ് ജെയിംസ് (ജോമോൻ) & റേ ഗ്ലിനിസ് ജോസഫ് (റേമോൾ) (ദോഹ) ജിനു അനൂപ് & അനൂപ് തോമസ് (ചെന്നൈ) മിനു അജി & അജി തോമസ് (തൃശൂർ) വർഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ് (ലണ്ടൻ) കൊച്ചുമക്കൾ: ജീന വിവേക് & വിവേക് സാം ജോർജ് (ബാർബഡോസ്) ക്രിസ്‌ലിൻ മരിയ ജോസഫ് (ദുബായ്) മേരിലിൻ ഗ്ലോറിയ ജോസഫ് (ദോഹ) ആൻ റേച്ചൽ അജി (ഹൊസൂർ) ജൊവാന മറിയം…

പ്രവാസി പെന്‍ഷന്‍ വിതരണം ഉടന്‍ പുനരാരംഭിക്കണം: പ്രവാസി വെൽഫയർ

ദോഹ: കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവാസി പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മാസം മുതലുള്ള പെന്‍ഷന്‍ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് കുടിശ്ശികയായ മുഴുവന്‍ തുകയും പെട്ടെന്ന് തന്നെ അര്‍ഹരുടെ കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രവാസി വെൽഫയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പ്രവാസി പെൻഷൻ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി പെൻഷൻ ലഭിക്കാത്തത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവിതച്ചെലവുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള കാലതാമസം അർഹരായ ഗുണഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള കാലതാമസം ഇനി ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന് പ്രവാസി വെൽഫയർ സംസ്ഥാന സർക്കാരിനോടും കേരള പ്രവാസി ക്ഷേമ ബോർഡിനോടും ആവശ്യപ്പെട്ടു. അതോടൊപ്പം പെൻഷൻ വിതരണം വൈകുന്നതിന്റെ കാരണം പൊതുജനങ്ങളെ അറിയിക്കുകയും വിതരണം പുനരാരംഭിക്കുന്നതിനുള്ള വ്യക്തമായ സമയക്രമം…

മർകസ്-എസ് വൈ എസ് സാമൂഹ്യക്ഷേമ പദ്ധതികൾ മാവൂരിൽ സമർപ്പിച്ചു

മാവൂർ: മർകസ് സാമൂഹ്യക്ഷേമ വകുപ്പും സുന്നി യുവജന സംഘം മാവൂർ സോണും സംയുക്തമായി നടപ്പിലാക്കുന്ന സാന്ത്വന പദ്ധതികൾ സമർപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മർകസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാവൂർ സോൺ പരിധിയിൽ ജീവനോപാധികളും ആരോഗ്യ ഉപകരണങ്ങളും ഭക്ഷ്യകിറ്റുകളും ഉൾപ്പെടെയുള്ള സാന്ത്വന പദ്ധതികൾ സമർപ്പിച്ചത്. 36 കുടുംബിനികൾക്ക് ടൈലറിങ് മെഷീൻ, 19 കുടുംബങ്ങൾക്ക് 50 കോഴിയും കൂടും, 18 പേർക്ക് കറവപ്പശു, 26 വാക്കർ, 15 ബ്ലാങ്കറ്റ്, വാട്ടർകൂളർ, മരം മുറിക്കുന്ന മെഷീൻ, ഡയാലിസ് സഹായം, നേത്ര സർജറി സഹായം, കണ്ണടകൾ, തെങ്ങിൻ തൈകൾ, ഫുഡ് കിറ്റുകൾ, ഫിഷിംഗ് ബോട്ട്, വീൽ ചെയറുകൾ തുടങ്ങി 16 ഇനങ്ങളിൽ 150ഓളം കുടുംബങ്ങൾക്കാണ് 18 ലക്ഷം രൂപയുടെ സഹായം സമർപ്പിച്ചത്. കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതി സമർപ്പണം എം എ റസാഖ് മാസ്റ്റർ എം എൽ എ…