കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിൽ കാലമ്പാറ തൂക്കുപാലത്തിന് താഴെ ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം കീഴിശേരി പാടത്തിൽ ചാലിൽ പുറായി ജസ്‌ന (32) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇരുവഞ്ഞിപ്പുഴ കാണാനായി ഒൻപത് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ജസ്‌ന ആനക്കാംപൊയിലിലെത്തിയത്. വനമേഖലയിൽ പെയ്ത മഴയെ തുടർന്ന് പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാവുകയും ജസ്‌ന ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ബഹളംവച്ചതോടെ പ്രദേശവാസികൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. മുക്കം ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉടൻ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിലും കണ്ടെത്താനാകാതെ വന്നതോടെ രാത്രിയോടെ ഔദ്യോഗിക തിരച്ചിൽ അവസാനിപ്പിച്ചു. അതേസമയം, ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ തുടര്‍ന്നു. രാത്രി ഒൻപത് മണിയോടെയാണ് അപകടസ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്.…
Author: .
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ നിയന്ത്രണത്തിലാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായും നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് മുഖ്യമന്ത്രി. വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധനയും മഴക്കുറവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് നിലവിൽ 925 മെഗാവാട്ടിന്റെ അധിക വൈദ്യുതി ഉപഭോഗമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. കേരളത്തിൽ ഏകദേശം 2,500 മെഗാവാട്ട് സൗരോർജം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യമായ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളുടെ അഭാവം വെല്ലുവിളിയാണ്. ഇതുമൂലം ഉത്പാദിപ്പിക്കുന്ന സൗരോർജം പ്രധാനമായും പകൽ സമയത്ത് മാത്രമാണ് പ്രയോജനപ്പെടുത്താൻ കഴിയുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി എട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒഡീഷയിൽ നിന്നും ന്യൂക്ലിയർ പവർ കോർപറേഷനിൽ നിന്നും 150 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. ന്യൂക്ലിയർ പവർ കോർപറേഷന്റെ മൊത്തം ഉത്പാദനത്തിന്റെ 85 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകേണ്ടതാണ്. ശേഷിക്കുന്ന 15 ശതമാനത്തിൽനിന്നുള്ള ഏകദേശം…
റിപ്പോർട്ടർ ടിവിയുടെ ഓഫിസിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധന നിയമപരമായ നടപടിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ റിപ്പോർട്ടർ ടിവിയുടെ ഓഫിസിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധന നിയമപരമായ നടപടിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തിയതിനെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നതിനെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്തും മാധ്യമ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധനകളും മാധ്യമ പ്രവർത്തകർക്കെതിരെ കേസുകളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാനത്തും ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്. ജി.എസ്.ടി ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷണ…
ഇന്നത്തെ രാശിഫലം (16-09-2026 ബുധന്‍)
ചിങ്ങം: ഇന്ന് ചെലവുകൾ അശ്രദ്ധമായി വർദ്ധിക്കാനിടയുണ്ട്. ദിവസത്തിന്റെ അവസാന പകുതി ജോലിസ്ഥലത്തെ നിസ്സാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകും. അതുകൊണ്ട് അവ അടിയന്തിരമായി പരിഹരിക്കുക. കന്നി: ജോലിസ്ഥലത്ത് നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്തും. തുലാം: നിങ്ങള് ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തി യാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിൽ മതിപ്പ് പ്രകടിപ്പിക്കും. വൃശ്ചികം: നിങ്ങൾക്ക് ഒരു നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിനു അവസരം ലഭിക്കുകയും ചെയ്യും. ഒരു ശക്തമായ വ്യക്തിത്വം എന്ന നിലയിൽ ഇന്ന് അവസരങ്ങൾ വന്നേക്കാം. ധനു: നിങ്ങളുടെ പ്രവൃത്തികൾ ഇന്നും സംസാരിക്കട്ടെ. ഇന്ന് വ്യക്തിത്വവികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവൃത്തിക്കുകയും ചെയ്യും. മകരം: നന്നായി ജോലിയിൽ ശ്രദ്ധിക്കുന്നതിനും, നിങ്ങളുടെ മാനസികവും ശാരീരികവുമായ…
സിപിഐഎം കേരള ഘടകത്തിൽ അഴിച്ചുപണി; എം വി ഗോവിന്ദന് ശാസന, പ്രവർത്തനശൈലി മാറ്റാൻ പിണറായിക്ക് നിർദേശം
കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം കേരള ഘടകത്തിലെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ഇടപെട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ശാസിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനോട് പ്രവർത്തനശൈലിയിൽ മാറ്റം വരുത്താൻ നിർദേശിക്കുകയും ചെയ്തതായാണ് വിവരം. അതോടൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റിലും കാര്യമായ അഴിച്ചുപണി നടന്നു. പി. ജയരാജൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരെ പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയെങ്കിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയിൽ ഇരുവരും സംസ്ഥാന സെന്ററിന്റെ ഭാഗമായി തുടരും. കോഴിക്കോട്ട് ചേർന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സംഘടനാതലത്തിലെ മാറ്റങ്ങൾ. ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ കേന്ദ്ര നേതൃത്വം നടത്തിയ ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുകയും സംസ്ഥാന കമ്മിറ്റിയിലേക്ക് ഒമ്പത്…
മെസ്സിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: അഞ്ച് കേന്ദ്രങ്ങളിൽ ഒരേസമയം എസ്‌ഐടി റെയ്ഡ്
കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ടർ ചാനലിന്റെ പേരില്‍ കേസെടുത്തു. കളമശ്ശേരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച പരിശോധന കൊച്ചി, വയനാട് ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിൽ ഒരേസമയം തുടരുകയാണ്. പരിപാടിയുടെ മുഖ്യ സ്പോൺസറായ റിപ്പോർട്ടർ ചാനലിന്റെ ഓഫീസിലും ഉടമ ആന്റോ അഗസ്റ്റിന്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളുടെ മറവിൽ 549.22 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ജിഎസ്ടി വകുപ്പ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധ വിദേശനാണ്യ ഇടപാടുകൾ, രഹസ്യ യുഎസ് ഡോളർ അക്കൗണ്ട് ഇടപാടുകൾ, കണക്കിൽപ്പെടാത്ത വായ്പകൾ, ആദായനികുതി വെട്ടിപ്പ്…
അധികാരത്തിന്റെ സ്വാധീനം പാർട്ടിയെ ബാധിച്ചു; മാറ്റത്തിന്റെ ആവശ്യകത തിരിച്ചറിയാൻ വൈകി: തോമസ് ഐസക്
കോഴിക്കോട്: പാർട്ടിയിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന കാര്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ കൂടുതൽ ഗുണകരമായേനെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് പാർട്ടി സ്വന്തം പോരായ്മകളെക്കുറിച്ച് ഗൗരവമായി വിലയിരുത്താൻ തുടങ്ങിയതെന്നും നേതാക്കൾക്കിടയിൽ പാർലമെന്ററി പ്രവർത്തനങ്ങളോടുള്ള അമിതമായ ആഭിമുഖ്യം വളർന്നുവന്നതായി തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമിതി വിപുലീകരിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്. അധികാരത്തിൽ ദീർഘകാലം തുടരുന്നതിന്റെ സ്വാധീനം പാർട്ടിയുടെ പ്രവർത്തനരീതിയിലും നേതാക്കളുടെ സമീപനത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്ന സൂചനയും അദ്ദേഹത്തിന്റെ പ്രതികരണത്തിലുണ്ടായിരുന്നു. കേരളത്തിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തെക്കുറിച്ചും ഐസക് പരാമർശിച്ചു. വിജയിച്ച കാലത്തേക്കാൾ കൂടുതൽ വർഷങ്ങൾ പാർട്ടി പരാജയം നേരിട്ടിട്ടുണ്ടെന്നും തുടർച്ചയായി പത്ത് വർഷം അധികാരത്തിൽ തുടരാൻ കഴിഞ്ഞത് തന്നെ ശ്രദ്ധേയമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. “കേരളത്തിൽ നമ്മൾ ജയിച്ചിട്ട് ഏകദേശം 30 വർഷമേ ആയിട്ടുള്ളൂ. ജയിച്ചതിനേക്കാൾ കൂടുതൽ വർഷങ്ങൾ…
ഡല്ലാസ് സൗഹൃദ വേദിയുടെ ഓണം 2026 ആഘോഷം സെപ്റ്റംബർ 19-ന്
ഡല്ലാസ്: ‘ഡല്ലാസ് സൗഹൃദ വേദി’യുടെ (Dallas Sauhruda Vedhi) ആഭിമുഖ്യത്തിൽ വിപുലമായ ഓണം 2026 ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. “ജനങ്ങളും സംസ്കാരവും സമൂഹവും” എന്ന മുഖ്യ ആശയവുമായി ഒത്തൊരുമയുടെയും സമൃദ്ധിയുടെയും സന്ദേശം പകർന്നാണ് ഈ വർഷത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. ഓണാഘോഷം 2026 സെപ്റ്റംബർ 19, ശനിയാഴ്ച രാവിലെ 10:00 മണിക്ക് സെന്റ് മേരീസ് മലങ്കര ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് (St. Mary’s Malankara Jacobite Syriac Orthodox Church, 2112, Old Denton Road, Carrollton, TX 75006) ആരംഭിക്കും മുഖ്യ അതിഥിയായി സജി ജോർജ്ജ് (മേയർ, ടൗൺ ഓഫ് സണ്ണിവെയ്ൽ) പങ്കെടുക്കും. ഏവരുടെയും മനസ്സിൽ സ്നേഹവും സന്തോഷവും നിറയ്ക്കാൻ ഒത്തുകൂടുന്ന ഈ ഓണാഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
ലില്ലിക്കുട്ടി ഉമ്മൻ (90) നിര്യാതയായി
ഡാളസ്: ദീർഘകാലം ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ PHN ഉദ്യോഗസ്ഥയായിരുന്ന ലില്ലിക്കുട്ടി ഉമ്മൻ (90) സെപ്റ്റംബർ 16-ന് ഡാളസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഒ ഉമ്മൻ. മകന്‍: സന്തോഷ്. മരുമകൾ: ആനി. ചെറുമകൻ: ജോയൽ. ചെറുമകൾ :ജെസ്ലിൻ പരേത പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ അംഗമായിരുന്നു. പൊതുദര്‍ശന ശ്രിശ്രുഷകൾ സെപ്തംബര്‍ 18 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Thomas Orthodox church , 9414 Shilo Road, Dallas, Texas) വെച്ച് നടക്കും. സംസ്കാര ശ്രുശ്രുഷകൾ ശനിയാഴ്ച രാവിലെ 9:30 ന് അതേ ആലയത്തിൽ വെച്ച് നടക്കും. തുടർന്ന് സംസ്ക്കാരം റൗലേറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിയില്‍ നടക്കും (3900 Rowllet Road, Rowllet, Texas. 75088)
മതസ്വാതന്ത്ര്യ അംബാസഡറായി സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദേശം ചെയ്തു
വാഷിംഗ്ടണ്‍: പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളും അന്തരിച്ച സുവിശേഷകൻ ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളുമായ സിസ്സി ഗ്രഹാം ലിഞ്ചിനെ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം സ്ഥാനത്തേക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ട യുഎസ് വിദേശനയ പ്രവർത്തനങ്ങളിൽ ലിഞ്ച് പ്രധാന ചുമതല വഹിക്കും. നാമനിർദേശം വലിയ ബഹുമതിയായി കാണുന്നതായും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി മികച്ച രീതിയിൽ സേവിക്കാൻ പ്രാർത്ഥിക്കണമെന്നും ലിഞ്ച് അഭ്യർഥിച്ചു. 2010 മുതൽ Billy Graham Evangelistic Association, Samaritan’s Purse എന്നിവയുമായി പ്രവർത്തിക്കുന്ന ലിഞ്ച് നിലവിൽ സീനിയർ അഡ്വൈസറും മിനിസ്ട്രി വക്താവുമാണ്. മകളുടെ നാമനിർദേശത്തെ സ്വാഗതം ചെയ്ത ഫ്രാങ്ക്ലിൻ ഗ്രഹാം, പുതിയ ഉത്തരവാദിത്വത്തിനായി അവൾക്ക് ജ്ഞാനവും ശക്തിയും ലഭിക്കാൻ പ്രാർത്ഥിക്കണമെന്നും അഭ്യർഥിച്ചു.
