ചിങ്ങം: ആരേയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സഹപ്രവര്‍ത്തകരുടെ സഹകരണം നിങ്ങൾക്ക് ഇന്ന് ഗുണം ചെയ്യും. മുടങ്ങിക്കിടന്ന കാരാറുകളൊക്കെ നിങ്ങൾ പൂർത്തിയാക്കും. കന്നി: ബിസിനസ് കാര്യങ്ങൾക്ക് ഇന്ന് ഉത്തമ ദിവസമാണ്. പ്രതീക്ഷിച്ചത്തിലും ലാഭം ഇന്ന് ഉണ്ടാവും. മാനസികമായ ബുദ്ധിമുട്ട് നേരിടും. വീട്ടിൽ നിങ്ങൾ കാരണം ഒരു തർക്കമുണ്ടാവും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾ വളരെ ഊർജ്ജസ്വലനായിരിക്കും. ഇന്ന് ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം നിങ്ങൾ കുടുംബാംഗങ്ങളുമായി ചെലവഴിക്കുകയും ചെയ്യും. ജോലി സ്ഥലത്തും ഇന്ന് ഉന്മേഷത്തോടെ പ്രവർത്തിക്കാൻ കഴിയും. വൃശ്ചികം: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങൾ നേരിട്ടേക്കും. ഇന്നത്തെ ദിവസം മുഴുവനും നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മാനസിക ബുദ്ധിമുട്ടായി നിങ്ങൾക്ക് തോന്നിയേക്കാം. കോപം നിയന്ത്രിക്കുക. ധനു: പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദ്ദത്തിലാക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യസാങ്ങൾ ഉണ്ടായേക്കാം. പ്രതീക്ഷിച്ചതിലും കഠിനമായിട്ടായിരിക്കും…
Author: .
ഫിലഡൽഫിയ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന് ആവേശമായി ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ
ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സംഗീതത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ അതിഗംഭീരമായി അരങ്ങേറാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് 22-ന് ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ ഓഡിറ്റോറിയത്തിൽ (Cannstatter, 9130 Academy Road, Philadelphia) നടക്കുന്ന ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണനും അദ്ദേഹത്തിന്റെ സംഗീതസംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതനിശയുണ്ടാകും. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ഇടംപിടിച്ചിട്ടുള്ള അനേകം ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഉൾപ്പെടെ വൈവിധ്യമാർന്ന ഗാനങ്ങളാൽ പ്രശസ്തനായ ബിജു നാരായണൻ, തന്റെ മധുരശബ്ദത്തിലൂടെ ഓണാഘോഷ വേദിയെ സംഗീതത്തിന്റെ ഉത്സവമാക്കി മാറ്റുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. കുടുംബസമേതം എത്തുന്ന പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഹൃദയസ്പർശിയായ സംഗീതവിരുന്നായിരിക്കും ഈ ലൈവ് കോൺസർട്ട്. സംഗീതപരിപാടിക്കൊപ്പം കേരളത്തിന്റെ തനത് കലാസാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന മെഗാ തിരുവാതിര, ചെണ്ടമേളം,…
കെ.എച്ച്.എൻ.എയുടെ രാമായണ മാസാചരണം
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) കഴിഞ്ഞ ഏതാനും വർഷങ്ങളായി കർക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും ഓൺലൈനായി രാമായണ പാരായണം സംഘടിപ്പിച്ചുവരുന്നു. അതിന്റെ തുടർച്ചയായി ഈ വർഷവും കർക്കിടക മാസത്തിലെ 31 ദിവസവും അമേരിക്കയിലും കാനഡയിലുമായി താമസിക്കുന്ന ഭക്തജനങ്ങളുടെ നേതൃത്വത്തിൽ രാമായണ പാരായണം നടത്തും. ഓരോ ദിവസത്തെയും പാരായണം ഓരോരുത്തർ വീതം ഏറ്റെടുത്ത് സൂം മുഖേന നിർവഹിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് പേരുകൾ ക്ഷണിച്ച ആദ്യ ദിവസങ്ങളിൽ തന്നെ എല്ലാ ദിവസങ്ങളിലേക്കുമുള്ള അവസരങ്ങളും പൂർണമായത് ഈ സംരംഭത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയുടെ തെളിവാണെന്ന് സംഘാടകർ അറിയിച്ചു. 2026 ജൂലൈ 17 വെള്ളിയാഴ്ച രാത്രി 8:30ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ രാമായണ പാരായണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ന്യൂയോർക്കിൽ നിന്നുള്ള ജയപ്രകാശ് നായരും രാധാമണി നായരും ചേർന്നാണ് പാരായണ പരിപാടികൾ ഏകോപിപ്പിക്കുന്നത്.…
വിവേക് രാമസ്വാമിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 5 മില്യൺ ഡോളർ നൽകി ഇലോൺ മസ്ക്
ഒഹായോ:വരാനിരിക്കുന്ന ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവേക് രാമസ്വാമിയുടെ പ്രചാരണത്തിനായി ശതകോടീശ്വരൻ ഇലോൺ മസ്ക് 5 മില്യൺ ഡോളർ സംഭാവന നൽകി. രാമസ്വാമിയെ പിന്തുണയ്ക്കുന്ന വി-പാക് (V-PAC) എന്ന സൂപ്പർ പാക്ക് വഴിയാണ് മെയ് മാസത്തിൽ ഈ തുക കൈമാറിയത്. മുമ്പ് ഡോണൾഡ് ട്രംപിന്റെ ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’യുടെ (DOGE) നേതൃത്വവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് മസ്ക് ഇപ്പോൾ രാമസ്വാമിക്ക് വൻ തുക നൽകി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ആമി ആക്ടനെതിരെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ രാമസ്വാമി മത്സരിക്കുന്നത്. സ്വന്തം പ്രചാരണത്തിനായി രാമസ്വാമി ഇതിനോടകം 25 മില്യൺ ഡോളർ സ്വന്തം നിലയിൽ ചിലവഴിച്ചിട്ടുണ്ട്. വാൾസ്ട്രീറ്റ് നിക്ഷേപകരായ ജെഫ് യാസ് (20 മില്യൺ ഡോളർ), ബിൽ ആക്‌മാൻ (1 മില്യൺ ഡോളർ) എന്നിവരും രാമസ്വാമിയുടെ പ്രചാരണത്തിനായി വൻ തുകകൾ…
തലമുറകളുടെ അചഞ്ചല വിശ്വാസവുമായി ഫാമിലി കോൺഫറൻസിനു തുടക്കം
ലാങ്കസ്റ്റർ വിൻധം റിസോർട്ട് : ഭക്തിയിലും പാരമ്പര്യ വിശ്വാസത്തിലും അടിയുറച്ച സഭാ സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതി മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് പ്രൗഢഗംഭീരമായ തുടക്കം. വർണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലോങ്ങ് ഐലൻഡിൽ നിന്നുള്ള ജോൺ കുര്യന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. ഘോഷയാത്ര അജിത് വട്ടശേരിൽ കോർഡിനേറ്റ് ചെയ്തു. സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിച്ച ഉദ്‌ഘാടന സമ്മേളനം ഏറ്റവും ഹൃദ്യമായിരുന്നു. ന്യൂയോർക്കിലെ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകകളുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഭാരതത്തിന്റെ അപ്പോസ്തോലനായ തോമാശ്ലീഹയെ അനുസ്മരിച്ചുകൊണ്ടുള്ള ഗാനാലാപത്തോടെ ആരംഭിച്ച ഗാനങ്ങൾ ആത്മീയ ഉണർവും പ്രചോദനവും ലഭിക്കുവാൻ പ്രാപ്തമായിരുന്നു. അനുഗൃഹീത ഗായകനായ ജോസഫ് പാപ്പൻ ക്വയറിനു നേതൃത്വം നൽകി. അമേരിക്കൻ ദേശീയ ഗാനം ആൻജെലിന ജേക്കബും ഇന്ത്യൻ ദേശീയ ഗാനം ക്വയറും ആലപിച്ചു. കോഓർഡിനേറ്റർ ഫാ. അലക്സ്…
അമ്മിണി ജോർജ്ജ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പത്തനംതിട്ട മെഴുവേലി മീൻ ചിറക്കൽ ജോർജ്ജ് മാത്യു (അച്ഛൻ കുഞ്ഞ്) വിന്റെ പത്നി അമ്മിണി ജോർജ്ജ് (79) ഹൂസ്റ്റണിൽ അന്തരിച്ചു. കൊടുമണ്ണിൽ കുന്നേതിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജെസ്സി ജോർജ്ജ് (ഡാളസ്), ജയ്സൺ ജോർജ്ജ് (ഓസ്റ്റിൻ). മരുമക്കൾ: വിവേക് ഷെട്ടി (ഡാളസ്), മോണിക്ക ജോർജ്ജ് (ഓസ്റ്റിൻ). കൊച്ചുമക്കൾ: സാറ, ഈതൻ, റോവെൻ, അജയ്. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകാംഗമാണ്. പൊതുദർശനം ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ.(12803 Sugar Ridge Blvd, Stafford, TX 77477). 25 ശനിയാഴ്ച രാവിലെ 9 മുതൽ 10 :30 വരെ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 11:30ന് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westhaimer Rd Houston, TX 77077) സംസ്കാരവും നടത്തും .
ഫ്ലോറിഡയിൽ ക്രൂരത: 13 വയസ്സുകാരിയായ മകളെ വെയിലത്ത് ചങ്ങലയിൽ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ
ഫ്ലോറിഡ :അസഹനീയമായ ചൂടിൽ 13 വയസ്സുകാരിയായ സ്വന്തം മകളെ ചങ്ങലയിൽ കെട്ടിയിട്ട് പട്ടിണിക്കിട്ട ഫ്ലോറിഡ സ്വദേശിയായ അമ്മ അറസ്റ്റിൽ. യഷിര മേരി മാൽഡൊനാഡോ (34) എന്ന സ്ത്രീയാണ് ചൈൽഡ് അബ്യൂസ് (കുട്ടികൾക്കെതിരെയുള്ള ക്രൂരത), കുട്ടിയെ അവഗണിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് പിടിയിലായത്. ഫ്ലോറിഡയിലെ ഹിയാലിയയിലുള്ള പെൺകുട്ടിയുടെ മുത്തശ്ശിയുടെ വീടിന് പുറത്താണ് സംഭവം നടന്നത്. കുട്ടിയുടെ അരയിൽ ഇരുമ്പ് ചങ്ങല ചുറ്റി വേലിയിൽ ബന്ധിച്ച ശേഷം യഷിര കാറോടിച്ച് പോവുകയായിരുന്നു. 93 ഡിഗ്രി ഫാരൻഹീറ്റിലധികം (ഏകദേശം 34 ഡിഗ്രി സെൽഷ്യസ്) ചൂടുണ്ടായിരുന്ന സമയത്ത്, തണലോ ഭക്ഷണമോ വെള്ളമോ നൽകാതെയാണ് കുട്ടിയെ വെയിലത്ത് നിർത്തിയിരുന്നത്. അയൽപക്കത്തെ റിംഗ് ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് അമ്മ കുട്ടിയെ കെട്ടിയിടുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. കുട്ടിയെ രക്ഷിക്കാൻ മുത്തശ്ശി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കുട്ടിയുടെ പിതാവ് വിവരമറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ നോക്കുന്നതിൽ നിന്ന്…
ആദമേ നീയെവിടെ? (കവിത) ജയൻ വർഗീസ്
“ ആദമേ, ആദമേ നീയെവിടെ ? “ ദൈവം വേദനയോടെ തിരക്കി ഘന മേഘ ഗർജ്ജന – യിടിവെട്ടു പോലെയ തെവിടെയും പൊട്ടിത്തെറിച്ചു…..! “ അറിയുന്നു ഞാൻ നീന ക്കരുതെന്നു കൽപ്പിച്ച പറുദീസാ തേൻ പഴം തിന്നോ ? “ “ അടിയനിതാ നിന്റെ തിരുമുമ്പിലെത്തുവാൻ വിറയലാ “ ണൊ – ളിവിലാണിപ്പോൾ. ഒരു നിമിഷത്തിന്റെ ലഹരി യിലവിടുത്തെ – യരുതെന്ന യാജ്ഞ മറന്നു ! തൂങ്ങി കിടക്കുന്നോ രവയവം നീ തന്നിരുന്നു? ജനുവിൻ സ്പെയർ പാർട്ടു പോലെയൊന്നവളുടെ അരയിലുമുണ്ടായിരുന്നു ! ഒരു കരി നാഗ ഡെമോൺ – സ്‌ട്രേഷനിൽ ഞങ്ങ – ളിണ ചേർന്നു നാണമറിഞ്ഞു ! അത്തി പത്രങ്ങളാൽ വസ്ത്രങ്ങൾ തുന്നിയാ പ്രത്യേക ഭാഗം മറച്ചു. മനസ്സറിഞ്ഞവിടുന്നീ – യടിയങ്ങൾക്കേകിയോ – രവയവ ദാന മഹത്വം രഹസ്യമായ് വച്ചത് ശരിയല്ലാ തേൻ പഴം അരുതെന്ന…
‘മിഡിൽ ഈസ്റ്റ് ലീഡിംഗ് നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി യുഎഇയുടെ ഒരേയൊരു പ്രതിനിധി; ചരിത്രം കുറിക്കാൻ ഷാർജയുടെ മെലീഹ നാഷണൽ പാർക്ക്
ഷാർജ (15 ജൂലൈ 2026): അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ‘വേൾഡ് ട്രാവൽ അവാർഡ്‌സ് 2026’ലെ, ‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’ (Middle East’s Leading National Park 2026) വിഭാഗത്തിൽ യുഎഇയിൽ നിന്നുള്ള ഏക പ്രാതിനിധ്യമായി മെലീഹ നാഷണൽ പാർക്ക്. മേഖലയിലെ പ്രമുഖ പ്രകൃതിസംരക്ഷണ ദേശീയോദ്യാനങ്ങളോടൊപ്പമാണ് ഷാർജയുടെ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രമായ മെലീഹ നാഷണൽ പാർക്ക് ഈ നേട്ടത്തിനായി മത്സരിക്കുന്നത്. ഇസ്രയേലിലെ മസാദ, സൗദിയിലെ അസിർ, ഒമാനിലെ അൽ സലീൽ, ഇറാനിലെ ഗൊലസ്താൻ എന്നീ നാല് നാഷണൽ പാർക്കുകളോടൊപ്പമാണ് മെലീഹ അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. യുഎഇയുടെ ചരിത്ര-പുരാവസ്തു പൈതൃകവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള ഇക്കോ-ടൂറിസം, സാഹസിക വിനോദങ്ങൾ എന്നിവ ഒരുക്കുന്നതിൽ മെലീഹ പുലർത്തുന്ന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ നാമനിർദേശം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ‘ഫായ പാലിയോലാൻഡ്‌സ്‌കേപ്പിന്റെ’ (Faya Palaeolandscape) ഭാഗമായ മെലീഹ നാഷണൽ പാർക്കിൽ അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങൾ…
‘സ്ത്രീയുടെ സ്തനങ്ങളിൽ അമർത്തുന്നത് ബലാത്സംഗ ശ്രമമല്ലേ?’; പട്‌ന ഹൈക്കോടതിയുടെ തീരുമാനത്തിൽ സുപ്രീം കോടതിക്ക് കടുത്ത അതൃപ്തി
സ്ത്രീയുടെ സൽവാർ ഊരിമാറ്റുന്നതും മാറിടങ്ങളില്‍ അമർത്തുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്ന പട്‌ന ഹൈക്കോടതിയുടെ വിധിയിൽ സുപ്രീം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കോടതികൾ സംവേദനക്ഷമത കാണിക്കുന്നില്ലെന്ന് സുപ്രീം കോടതി ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ഒരു സ്ത്രീയുടെ സൽവാർ ഊരിമാറ്റുകയും മാറിടത്തിൽ അമർത്തുകയും ചെയ്യുന്നത് ബലാത്സംഗ ശ്രമമായി കണക്കാക്കാൻ പര്യാപ്തമല്ലെന്ന് പ്രസ്താവിച്ച പട്‌ന ഹൈക്കോടതിയുടെ സമീപകാല വിധിയെ സുപ്രീം കോടതി ശക്തമായി എതിർത്തു. ഈ നിരീക്ഷണത്തെത്തുടർന്ന്, കേസ് സുപ്രീം കോടതിയിലെത്തി, അവിടെ ജഡ്ജിമാർ ജുഡീഷ്യൽ സമീപനത്തെ ചോദ്യം ചെയ്തു. ബീഹാറിലെ അമർപൂരിലാണ് ഈ സംഭവം നടന്നത്. 2008-ൽ, ഒരു യുവതി തന്റെ ഫോട്ടോ എടുക്കാൻ പിതാവിനൊപ്പം ഒരു സ്റ്റുഡിയോയിലേക്ക് പോയതായിരുന്നു. സ്റ്റുഡിയോ ഉടമ സ്ത്രീയുടെ പിതാവിനെ പുറത്ത് നിര്‍ത്തി വാതിൽ പൂട്ടിയ ശേഷം യുവതിയെ ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. യുവതി…
