ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതിക്ക് ഒന്നര കോടി രൂപയുടെ സഹായം നല്‍കി എം എ യൂസഫലി; എല്ലാ വര്‍ഷവും ഒരു കോടി രൂപയുടെ വാഗ്ദാനവും; തന്റെ മരണ ശേഷവും അതു തുടരുമെന്ന്

തിരുവനന്തപുരം: കാസർകോട് ഭിന്നശേഷിക്കാര്‍ക്കായി നിര്‍മ്മിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിന് കഴക്കൂട്ടത്തെ ഡിഫറൻറ് ആർട്ട് സെന്ററിൽ എത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒന്നര കോടി രൂപ നൽകി. കൂടാതെ, ഇനി മുതൽ എല്ലാ വർഷവും ഓരോ കോടി രൂപ വീതം നല്‍കുമെന്നും, അത് തന്റെ മരണശേഷവും നല്‍കാന്‍ ഞാന്‍ എന്റെ ടീമിനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. കാസർകോട് സെന്റർ ഫോർ ഡിസെബിലിറ്റി റിസർച്ചിന്റെ (Kasargod Center for Disability Research Center) ലോഗോ പ്രകാശന ചടങ്ങിന് ശേഷമാണ് യൂസഫലി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട്ട് സെന്ററിന് 1.5 കോടി രൂപ സംഭാവന പ്രഖ്യാപിച്ചത്. യൂസഫലി വേദിയിൽ വെച്ച് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന് ചെക്ക് കൈമാറി. യൂസഫലിയും സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ചേര്‍ന്ന്…

ബഹിരാകാശ നിലയത്തിൽ നിന്ന് യു എ ഇയുടെ സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങുന്നു

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദിയെ (Astronaut Sultan Al Neyadi   വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് എൻഡവർ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ചരിത്രപരമായ ദൗത്യത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് (ഞായറാഴ്ച) ഭൂമിയിലേക്ക് മടങ്ങി. 17 മണിക്കൂർ പറക്കലിന് ശേഷം, തിങ്കളാഴ്ച യുഎഇ സമയം ഏകദേശം 8:07 ന് ഫ്ലോറിഡ തീരത്ത് എൻഡവർ (Dragon Endeavour spacecraft) ഇറങ്ങും. അൽ നെയാദിയുടെ കൂടെ മറ്റ് ക്രൂ-6 അംഗങ്ങളായ നാസ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ (Stephen Bowen), വുഡി ഹോബർഗ് (Woody Hoburg), റഷ്യൻ ബഹിരാകാശയാത്രികൻ ആന്ദ്രേ ഫെഡ്യേവ് (Andrey Fedyaev)  എന്നിവരും ഒപ്പമുണ്ട്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ 2023 മാർച്ച് 2 നാണ് ക്രൂ-6 യാത്രയാരംഭിച്ചത്. അടുത്ത ദിവസം ബഹിരാകാശ…

82 രാജ്യങ്ങളിലെ പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിൽ പ്രവേശിക്കാം

ദുബൈ: വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനുമായി യുഎഇ വിദേശകാര്യ മന്ത്രാലയം (United Arab Emirates Ministry of Foreign Affairs (MoFA) 82 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിൽ പ്രവേശിക്കാമെന്ന് പ്രഖ്യാപിച്ചു. അവര്‍ എത്തിച്ചേരുമ്പോൾ, ഒന്നുകിൽ 30 ദിവസത്തെ പ്രവേശന വിസ ലഭിച്ചേക്കാം, അത് 10 ദിവസത്തേക്ക് കൂടി നീട്ടാം. അല്ലെങ്കിൽ 90 ദിവസത്തെ വിസ ലഭിക്കും. ഗൾഫ് സഹകരണ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയുടെയോ സ്പോൺസറുടെയോ ആവശ്യമില്ലാതെ അവരുടെ പാസ്‌പോർട്ടുകളോ ഐഡി കാർഡുകളോ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാം. കൂടാതെ, യുഎസ് സന്ദർശക വിസയോ റസിഡന്റ് കാർഡോ യുകെ, ഇയു രാജ്യങ്ങളിൽ നിന്നുള്ള റസിഡന്റ് വിസ എന്നിവ പോലുള്ള ചില അധിക മാനദണ്ഡങ്ങൾക്കൊപ്പം, സാധാരണ പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് (അവർ എത്തിച്ചേരുന്ന തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള) 14…

സ്പെയിനിലുടനീളം കനത്ത മഴ; മാഡ്രിഡ് നിവാസികളോട് വീട്ടിൽ തന്നെ തുടരാൻ അധികൃതര്‍ നിര്‍ദ്ദേശിച്ചു

മാഡ്രിഡ്: സ്‌പെയിനിന്റെ ചില ഭാഗങ്ങളില്‍ ശക്തിയായ പേമാരിയും കൊടുങ്കാറ്റും തുടരുന്നതിനാല്‍ എല്ലാ താമസക്കാരോടും വീട്ടിൽ തന്നെ തുടരാൻ മാഡ്രിഡ് മേയർ ഞായറാഴ്ച നിര്‍ദ്ദേശിച്ചു. ദേശീയ കാലാവസ്ഥാ ഏജൻസിയായ എഇഎംഇടി (AEMET) ഞായറാഴ്ച മാഡ്രിഡ് മേഖലയിലും ടോളിഡോ പ്രവിശ്യയിലും (Toledo province), കാഡിസ് (city of Cadiz) നഗരത്തിലും അതീവ അപകടസാധ്യതയുള്ള പരമാവധി റെഡ് അലർട്ട് പ്രഖ്യാപിച്ചു. മാഡ്രിഡിൽ ഒരു ചതുരശ്ര മീറ്ററിന് 120 ലിറ്റർ വരെ മഴ 12 മണിക്കൂറിൽ പെയ്തേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. “അസാധാരണങ്ങളില്‍ അസാധാരണമായ സാഹചര്യം കാരണം, മഴയുടെ റെക്കോർഡുകൾ തകർക്കപ്പെടും, മാഡ്രിഡിലെ ജനങ്ങളോട് ഇന്ന് വീട്ടിൽ തന്നെ തുടരാൻ ഞാൻ ആവശ്യപ്പെടുന്നു,” മാഡ്രിഡ് മേയർ ഹോസെ ലൂയിസ് മാർട്ടിനെസ്-അൽമേഡ (Jose Luis Martinez-Almeida) X-ൽ എഴുതി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മാഡ്രിഡില്‍ ഇരുണ്ട മേഘങ്ങൾ കൂടിവരുന്നുണ്ടെങ്കിലും പലരും പതിവുപോലെ പുറത്തായിരുന്നു. മാഡ്രിഡിലെ എമർജൻസി സർവീസുകൾ…

അസമിലെ വെള്ളപ്പൊക്കം: ഏഴ് ജില്ലകളിലായി 1.22 ലക്ഷം പേർ ദുരിതത്തില്‍

ഗുവാഹത്തി : അസമിലെ വെള്ളപ്പൊക്കത്തില്‍ ഏഴ് ജില്ലകളിലായി 1.22 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും അകപ്പെട്ടിരിക്കുകയാണെങ്കിലും ഇന്ന് ഞായറാഴ്ച സ്ഥിതിഗതികള്‍ ഗണ്യമായി മെച്ചപ്പെട്ടതായി ഔദ്യോഗിക ബുള്ളറ്റിനില്‍ പറയുന്നു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (Assam State Disaster Management Authority (ASDMA) പ്രതിദിന വെള്ളപ്പൊക്ക റിപ്പോർട്ട് അനുസരിച്ച്, ബാർപേട്ട, ചിരാംഗ്, ദരാംഗ്, ഗോലാഘട്ട്, കാംരൂപ് മെട്രോപൊളിറ്റൻ, മോറിഗാവ്, നാഗോൺ ജില്ലകളിലായി 1,22,000-ത്തിലധികം ആളുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായി. 60,600-ലധികം ആളുകൾ ദുരിതമനുഭവിക്കുന്ന ദരാംഗ് ആണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഗോലാഘട്ട് (45,300), മോറിഗാവ് (6,500) എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശനിയാഴ്ച വരെ 13 ജില്ലകളിലായി ഏകദേശം 2.43 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. സംസ്ഥാനത്ത് ഒരിടത്തുനിന്നും പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ മരണസംഖ്യ 18 ആയി. മൂന്ന് ജില്ലകളിലായി 1,331 പേർ അഭയം പ്രാപിച്ച ഏഴ്…

മോണ്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു

തിരുവനന്തപുരം: മോൺസൺ മാവുങ്കലുമായി (Monson Mavunkal) ബന്ധപ്പെട്ട പുരാതനവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് (Bindulekha) ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതായി റിപ്പോർട്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ വസതിയിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സംശയ ദൂരീകരണത്തിനായി സെപ്തംബർ എട്ടിന് ചോദ്യം ചെയ്യലിന് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് ബിന്ദുലേഖയ്ക്ക് സമൻസ് അയച്ചിരിക്കുന്നത്. കൂടാതെ, മോൺസണിന് വ്യാജ പുരാവസ്തുക്കൾ എത്തിച്ചുകൊടുത്ത ശിൽപി സന്തോഷിനെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് പദ്ധതിയിടുന്നുണ്ട്. കേസിൽ ആദ്യം സാക്ഷിയായി പരിഗണിച്ച ശിൽപി സന്തോഷിനെ ഇപ്പോൾ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിലെ പുതിയ സംഭവവികാസങ്ങൾ മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബാംഗങ്ങളും മോൺസണുമായുള്ള അടുത്ത ബന്ധത്തെ അനാവരണം ചെയ്യുന്നു. അന്വേഷണത്തിൽ ഇവര്‍ തമ്മില്‍ കാര്യമായ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. അതനുസരിച്ച് ഈ കേസിൽ ആദ്യം സുരേന്ദ്രനെയും ഭാര്യയെയും…

ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന് ജന്മനാട് സ്വീകരണം നല്‍കി; ‘ചന്ദ്രയാൻ മിഷൻ’ സംഘാംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു

തലവടി: കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ജന്മനാട് സ്വീകരണം നല്‍കി. തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര ജംഗ്ഷനിൽ നിന്നും അമ്പലപ്പുഴ ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യമേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു. പൊതുസമ്മേളനം തോമസ് കെ.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര യോഗം ചെയർമാൻ പി.ആർ.വി. നായർ അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ , ബിലീവേഴ്സ് ചർച്ച് എജ്യുക്കേഷൻ ബോർഡ് സെക്രട്ടറി ഫാ.ർ വില്യംസ് ചിറയത്ത് എന്നിവർ മുഖ്യ സന്ദേശം നല്‍കി. ബ്രഹ്മശ്രീ നീലകണ്ട്oരരു ആനന്ദ് പട്ടമന, ഫാ. ഏബ്രഹാം തടത്തിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ചാന്ദ്രയാൻ മിഷന്റെ ഭാഗമായി ഭാരതത്തിൻ്റെ അഭിമാനം വാനോളമുയർത്തിയ ചന്ദ്രയാൻ മിഷൻ (Chandrayan-3) ടീമിലെ ശാസ്ത്രജ്ഞരും തലവടി സ്വദേശിയായ വാര്യത്ത് മധു പരമേശ്വര വാര്യർ, തകഴി…

അഷ്ടമി രോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് കൈനൂര്‍ തറവാടിന്റെ വക സ്വർണകിരീടം

തൃശൂർ: സപ്തംബർ ആറിന് അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് (Guruvayoorappan) സ്വർണക്കിരീടം സമർപ്പിക്കാനൊരുങ്ങുകയാണ് തൃശൂർ കൈനൂർ തറവാട്ടിലെ കെ.വി.രാജേഷ് ആചാരി. ഏകദേശം 38 പവൻ തൂക്കമുള്ള കിരീടം വളരെ സൂക്ഷ്മതയോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ചതയം നാളിൽ ഗുരുവായൂരപ്പന് വഴിപാടായി 100 പവൻ തൂക്കമുള്ള സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കിണ്ടി ടിവിഎസ് ഗ്രൂപ്പ് സമ്മാനമായി നൽകിയിരുന്നു. ഇതിന് ഏകദേശം 49,50,000 രൂപയാണ് ചിലവ്. ഓണത്തിന്റെ നാലാം ദിവസം ഉച്ചപൂജയ്ക്ക് തൊട്ടുമുമ്പായിരുന്നു ചടങ്ങ്.  

മഹാത്മാ അയ്യങ്കാളി: വെൽഫെയർ പാർട്ടി ജനകീയ സംഗമം

കൂട്ടിലങ്ങാടി: ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപരിഷ്കർത്താവും നിയമനിർമ്മാതാവുമായ മഹാത്മാ അയ്യങ്കാളി യുടെ  ജന്മദിനാഘോഷത്തിന്റെ ഭാഗമായി “കേരള നവോത്ഥാനത്തിൽ മഹാത്മാ അയ്യങ്കാളി യുടെ പങ്ക്” എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി സെമിനാർ സംഘടിപ്പിക്കുന്നു. കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ച് പിന്നോക്ക വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മ അയ്യങ്കാളി. അദ്ദേഹം കേരളീയ സമൂഹത്തിന് നൽകിയ സംഭാവനകൾ സ്മരിക്കുകയും ഫാഷിസ കാലത്ത് അത്തരം ചിന്തകളുടെ പ്രസക്തി തിരിച്ചറിയുവാനും സെമിനാർ ഉപകരിക്കും. സെപ്തംബർ 4 ന് വൈകുന്നേരം 7 മണിക്ക് പടിഞ്ഞാറ്റുമുറി നക്ഷത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സുരേന്ദ്രൻ കരിപ്പുഴ, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ, മണ്ഡലം പ്രസിഡന്റ് കെപി ഫാറൂഖ്, ജനറൽ സെക്രട്ടറി സിഎച് സലാം മാസ്റ്റർ, കൂട്ടിലങ്ങാടി പഞ്ചായത്ത്…

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പോലീസ് വാഹനം നടന്‍ കൃഷ്ണകുമാറിന്റെ കാറുമായി കൂട്ടിയിടിച്ചു; പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് നടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന പോലീസ് വാഹനം തന്റെ കാറുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ (Krishna Kumar) വെള്ളിയാഴ്ച പരാതി നൽകി. എന്നാൽ പോലീസ് കേസെടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക് പോകുന്നതിനിടെ പന്തളം എംസി റോഡില്‍ വെച്ചാണ് സംഭവം നടന്നത്. പോലീസ് വാഹനത്തിന് സഞ്ചരിക്കാൻ മതിയായ സ്ഥലമുണ്ടായിട്ടും അത് തന്റെ കാറിൽ ബോധപൂർവം ഇടിക്കുകയായിരുന്നു എന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നത്. കൂട്ടിയിടിയെത്തുടർന്ന് പോലീസുകാർ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ധിക്കാരത്തോടെ പെരുമാറുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ കാറിൽ ബിജെപി പാർട്ടി പതാക ഉണ്ടായിരുന്നതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കൃഷ്ണ കുമാർ ഊന്നിപ്പറഞ്ഞു. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ എതിരാളികൾ നേരിടുന്ന ഇത്തരം സംഭവങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയായ രീതിയില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.