ഡാളസ്, ടെക്സസ്: ഇന്ത്യൻ നവോത്ഥാന നായിക ‘പണ്ഡിത രാമാഭായി’ യുടെ പേരിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ മാത്യു സാമുവലിന്. മതന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ മാധ്യമ ഇടപെടലുകൾ നടത്തിയതിനാണ് പുരസ്കാരം നൽകുന്നത്.
ഉയർന്ന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച്, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച ശേഷം സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെ പോരാടിയ ധീരയായ പണ്ഡിത രമാബായിയുടെ സ്മരണ പുതുക്കിക്കൊണ്ടാണ് ഈ പുരസ്കാരം നൽകുന്നത്. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും
ഇതേ ധീരതയോടെയാണ് മാത്യു സാമുവൽ തന്റെ മാധ്യമ പ്രവർത്തനം തുടരുന്നത്. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും ക്രൈസ്തവർക്കും വേണ്ടി അദ്ദേഹം ശബ്ദമുയർത്തി. ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ സഞ്ചരിച്ച്, അവിടുത്തെ ദരിദ്രരും നിരക്ഷരരുമായ ഗോത്രവർഗ്ഗക്കാർക്കിടയിൽ മിഷനറിമാർ ചെയ്യുന്ന സേവനങ്ങളും അവിടെ സംഭവിക്കുന്ന ആത്മീയ ഉണർവുകളും ലോകത്തിന് മുന്നിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
“അടിച്ചമർത്തപ്പെട്ടവരുടെ വേദന തിരിച്ചറിയുകയും അതിനായി ശബ്ദമുയർത്തുകയും ചെയ്ത രമാബായിയുടെ അതേ ആർജവം മാത്യു സാമുവലിലും ഞങ്ങൾ കാണുന്നു,” എന്ന് ക്രിസ്ത്യൻ ഫെലോഷിപ്പ് ഫോർ ഇന്ത്യയുടെ ഭാരവാഹികളായ പാസ്റ്റർ മാത്യു സാമുവൽ, ഷാജി കാരയ്ക്കൽ, തോമസ് മുല്ലയ്ക്കൽ എന്നിവർ അറിയിച്ചു.
ഡാളസിൽ ഒക്ടോബർ 25ന് നടക്കുന്ന സമ്മേളനത്തിൽ മാത്യു സാമുവൽ പുരസ്കാരം ഏറ്റുവാങ്ങുന്നു. മുതിർന്ന മാധ്യമ പ്രവർത്തകനും, ഡാളസ് പട്ടണത്തിലെ സാമൂഹിക ആദ്ധ്യാത്മിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ പി. പി ചെറിയാൻ പുരസ്കാരദാനം നിർവഹിക്കും.
