ജമ്മു കശ്മീരിലെ പഹല്ഗാമില് നിരപരാധികളായ പൗരന്മാര്ക്കു നേരെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിന് ഉത്തരവാദികളായവര്ക്ക് ശക്തമായ മറുപടി തന്നെ കൊടുത്തേ പറ്റുകയുള്ളൂ. ആക്രമണം നടത്തിയവരെ മാത്രമല്ല, ഇന്ത്യന് മണ്ണില് മാരകമായ ഈ നീചപ്രവൃത്തി നടത്തുവാന് ഗൂഢാലോചന നടത്തിയവരെയും കണ്ടുപിടിച്ച് അര്ഹമായ ശിക്ഷ ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഇനി ജാഗ്രതയോടെ ഇരിക്കണമെന്നുള്ള മുന്നറിയിപ്പാണ് ഈ തീവ്രവാദി ആക്രമണം. സാധാരണ നിത്യജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു കശ്മീര് ജനത. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഇന്ത്യയുടെ നാനാഭാഗങ്ങളില് നിന്നും വിദേശത്തു നിന്നുമൊക്ക സഞ്ചാരികളുടെ തിരക്കായിരുന്നു. കശ്മിരിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാന് കഴിഞ്ഞ വര്ഷം ഏകദേശം രണ്ടു കോടിയിലധികം സഞ്ചാരികളാണ് പഹല്ഗാം സന്ദര്ശിച്ചത്. കശ്മീരിലെ ഭീകരവാദമെല്ലാം അവസാനിച്ചു എന്നു കരുതിയിരുന്നപ്പോഴാണ് അവിടുത്തെ ജനങ്ങളെയും സഞ്ചാരികളുടെയുമൊക്കെ ഉറക്കം കെടുത്തുന്ന ഈ ആക്രമണം ഉണ്ടായത്. കശ്മീരിലെ ടൂറിസം നല്ല രീതിയില് വന്നുകൊണ്ടിരിക്കവെയാണ് ഈ ഭീകരാക്രമണം നടന്നത്. അവിടുത്തെ ടൂറിസം സാധാരണക്കാര്ക്ക് നല്ലൊരു…
Author: .
ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഞായറാഴ്ച വൈകിട്ട് 8:30 ന്
ന്യൂയോർക്ക് : ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെയും ലോക മലയാളികളുടെയും കണ്ണീർ പ്രണാമം. അദ്ദേഹത്തോടുള്ള ആദരസൂചകമായി വിവിധ മതമേലധ്യക്ഷൻമാരെയും വിവിധ രാഷ്ട്രീയ സാമുഖ്യ നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫൊക്കാന സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും 2025 ഏപ്രിൽ 27 ,ഞായറാഴ്ച വൈകിട്ട് 8:30 ന് EST , (തിങ്കളാഴ്ച രാവിലെ 6 IST) കേരളത്തിലെയും , ഡൽഹിയിലെയും , റോമിലെയും , നോർത്ത് അമേരിക്കയിലെയും രാഷ്ട്രീയ മതമേലധ്യക്ഷൻമാരെ ഒരേ സമയം പങ്കെടുപ്പികെണ്ടുന്നതിനാൽ ഈ മീറ്റിങ് വെർച്യുൽ ഫ്ലാറ്റ് ഫോം ആയ സൂമിൽ കുടിയാണ് നടത്തുന്നത്. Baselios Marthoma Mathews III , present Catholicos of the East and Malankara Metropolitan; His Beatitude Aboon Mor Baselios Joseph. ; His Beatitude Most Rev. Mar Raphael Thattil മേജർ ആർച്ബിഷപ്പ്…
പ്രിൻസ് ആൻഡ്രൂ, ജെഫ്രി എപ്സ്റ്റീൻ എന്നിവർക്കെതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച വിർജീനിയ ഗിഫ്രെ ആത്മഹത്യ ചെ
പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റീനും എതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച ഇർജീനിയ ഗിഫ്രെ(41) ആത്മഹത്യ ചെയ്തു.മരണ വാർത്ത അവരുടെ കുടുംബം സ്ഥിരീകരിച്ചു. ലൈംഗിക കുറ്റവാളികളായ എപ്സ്റ്റീനും അദ്ദേഹത്തിന്റെ മുൻ കാമുകി ഗിസ്ലെയ്ൻ മാക്സ്വെല്ലിനും എതിരെ ഏറ്റവും തുറന്നുപറഞ്ഞവരിൽ ഒരാളായിരുന്നു ഗിഫ്രെ. 17 വയസ്സുള്ളപ്പോൾ അവർ തന്നെ യോർക്ക് ഡ്യൂക്കിലേക്ക് കടത്തിയെന്ന് അവർ ആരോപിച്ചു, ആൻഡ്രൂ രാജകുമാരൻ ഇത് നിഷേധിച്ചു. “ലൈംഗിക പീഡനത്തിനെതിരായ പോരാട്ടത്തിലെ ഒരു കടുത്ത പോരാളി”യായിരുന്നു , വെള്ളിയാഴ്ച ബന്ധുക്കൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. “ലൈംഗിക പീഡനത്തിനും ലൈംഗിക കടത്തിനും ആജീവനാന്ത ഇരയായതിന് ശേഷം അവർ ആത്മഹത്യ ചെയ്തു,” “ലൈംഗിക പീഡനത്തിനും ലൈംഗിക കടത്തിനും എതിരായ പോരാട്ടത്തിൽ ഒരു കടുത്ത യോദ്ധാവായിരുന്നു.മൂന്ന് കുട്ടികളുടെ അമ്മയായ യുവതി വ്യാഴാഴ്ച വെസ്റ്റേൺ ഓസ്ട്രേലിയയിലെ തന്റെ ഫാമിൽ മരിച്ചുവെന്ന് അവരുടെ കുടുംബത്തിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു.. “മരണത്തെക്കുറിച്ച് മേജർ…
ഫിലാഡൽഫിയയിൽ മോട്ടോർ സൈക്കിൾ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
പെൻസിൽവാനിയ :പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ താമസിക്കുന്ന തോമസ് വർഗീസിന്റെയും (ഷാജി) പരേതയായ സിൽജി തോമസിന്റെയും മകനായ ഷെയ്ൻ തോമസ് വർഗീസ് (22) അന്തരിച്ചു..2025 ഏപ്രിൽ 24 ന് പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെടുകയായിരുന്നു ഫിലാഡൽഫിയയിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്ന മോട്ടോർ സൈക്കിൾ യാത്രക്കാരനായിരുന്നു ഷെയ്ൻ.മോട്ടോർ സൈക്കിളുകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വെറുമൊരു ഹോബി മാത്രമായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു, അത് അദ്ദേഹത്തിന്റെ സാഹസിക സ്വഭാവത്തെയും ജീവിതത്തോടുള്ള അഭിനിവേശത്തെയും പ്രതിഫലിപ്പിക്കുന്നു. അപകടത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ ഇപ്പോഴും അന്വേഷണത്തിലാണ്, കൂടാതെ വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ല . എപ്പോഴും പുഞ്ചിരിയോടെയും പോസിറ്റീവിറ്റിയോടെയും സമീപിക്കുവാൻ കഴിയുന്ന ഒരാളായിട്ടാണ് സുഹൃത്തുക്കളും അയൽക്കാരും ഷെയ്നെ ഓർമ്മിക്കുന്നത്. വരും ദിവസങ്ങളിൽ കുടുംബം ശവസംസ്കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കും.
നക്ഷത്ര ഫലം (07-04-2025 തിങ്കൾ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. പ്രശ്നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല് ഏറ്റെടുത്ത ജോലികള് പൂര്ത്തീകരിക്കാന് കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്നമുണ്ടാകാൻ സാധ്യത. കന്നി: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. പഴയസുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സമൂഹത്തില് നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തുലാം: ഇന്ന് നിങ്ങൾ കൂടുതൽ സമയം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മതപരവും ആത്മീയവുമായ കാര്യങ്ങൾക്കായി സമയം ചെലവഴിക്കും. ഒരു ചെറിയ തീർഥയാത്രയ്ക്ക് പോകാനും സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്ര പോകാനും സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്നത്തിന്റെ പേരില് പോലും കുടുംബാംഗങ്ങള് തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്ഥികള്ക്ക് ഇന്ന്…
തമിഴ്നാട് സർക്കാർ തമിഴ് ഭാഷയിൽ മെഡിക്കൽ കോഴ്സുകൾ നടത്തണം: പ്രധാനമന്ത്രി മോദി
രാമേശ്വരം: പാവപ്പെട്ട കുട്ടികളുടെ സൗകര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ തമിഴ് ഭാഷയിൽ മെഡിക്കൽ കോഴ്സുകൾ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമേശ്വരത്ത് പാമ്പന് പാലം ഉദ്ഘാടനം ചെയ്യവേ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് അഭ്യർത്ഥിച്ചു. “തമിഴ്നാട്ടിൽ 1400-ലധികം ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. ഇവിടെ 80 ശതമാനം കിഴിവിൽ മരുന്നുകൾ ലഭ്യമാണ്. ഇത് തമിഴ്നാട്ടിലെ ജനങ്ങൾക്ക് 7,000 കോടി രൂപ ലാഭിക്കാനും കാരണമായി. രാജ്യത്തെ യുവാക്കൾ ഡോക്ടറാകാൻ വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകില്ല. അതിനായി, കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ്നാടിന് 11 മെഡിക്കൽ കോളേജുകൾ ലഭിച്ചു. ഇപ്പോൾ ദരിദ്രരിൽ ഏറ്റവും ദരിദ്രരുടെ പുത്രന്മാർക്കും പുത്രിമാർക്കും ഡോക്ടർമാരാകാം. ഇംഗ്ലീഷ് അറിയാത്ത ദരിദ്ര കുടുംബങ്ങളിലെ പുത്രന്മാർക്കും പുത്രിമാർക്കും ഡോക്ടർമാരാകാൻ കഴിയുന്ന തരത്തിൽ തമിഴ് ഭാഷയിൽ മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാൻ ഞാൻ തമിഴ്നാട് സർക്കാരിനോട്…
വഖഫ് ഭേദഗതി നിയമം ദേശീയ പാത ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: വഖ്ഫ് ഭേദഗതി നിയമം ആ.എസ്.എസിന്റെ മുസ്ലീം വംശഹത്യാ പദ്ധതിയാണെന്നാരോപിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ നേതാക്കളും , പ്രവർത്തകരും അറസ്റ്റിൽ. വഖഫ് ഭേദഗതി നിയമം അറബിക്കടലിൽ, തെരുവുകൾ പ്രക്ഷുബ്ധമാകട്ടെ എന്ന മുദ്രാവാക്യമുയർത്തിയാണ് ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങളുടെ നേതൃത്വത്തിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ കുന്നുമ്മലിൽ പാലക്കാട് – കോഴിക്കോട് റോഡ് ഉപരോധിച്ചത്. അറസ്റ്റിനിടെ പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.പി.സി ജോർജും,വെള്ളപ്പള്ളി നടേശനുമടക്കം വർഗീയ പ്രചാരകരെ കണ്ടില്ലെന്ന് നടിക്കുന്ന കേരള പോലീസ് ജനകീയ സമരങ്ങളെ അടിച്ചമർത്തുകയാണെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ ആരോപിച്ചു. ഹൈവേ ഉപരോധത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി സഫീർഷ,വി.ടി.എസ് ഉമർ തങ്ങൾ (ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ), അഡ്വ അമീൻ യാസിർ (ഫ്രറ്റേണിറ്റി…
അലിഫ് ഡേ ഏപ്രിൽ 07 തിങ്കൾ മർകസിൽ; വിദ്യാരംഭത്തിന് സുൽത്വാനുൽ ഉലമ നേതൃത്വം നൽകും
കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികൾ ചുവടുവെക്കുന്ന ‘അലിഫ് ഡേ’ വിദ്യാരംഭം ഇന്ന് (ഏപ്രിൽ 07 തിങ്കൾ) മർകസിൽ നടക്കും. രാവിലെ എട്ടു മുതൽ പതിനൊന്ന് വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം ഇസ്ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സുൽത്വാനുൽ ഉലമയുടെ നേതൃത്വത്തിൽ വിവിധ സമയങ്ങളിൽ മർകസിൽ വർഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് വിപുലമായ അലിഫ് ഡേ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേരാണ് ഓരോ വർഷവും ആദ്യാക്ഷരം കുറിക്കൽ ചടങ്ങിന് മർകസിൽ എത്താറുള്ളത്. അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചുനൽകുന്ന ചടങ്ങിനും പ്രാർഥനക്കും സന്ദേശപ്രഭാഷണത്തിനും പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും. സയ്യിദ് അബ്ദുൽ ഫത്താഹ്…
സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്
വടക്കാങ്ങര : ആറ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മങ്കട ബ്ലോക്ക് പഞ്ചായത്തിലെ സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിനെയും കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിനെയും തെരെഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ 108 വാർഡുകളിൽ നിന്നാണ് ഏറ്റവും മികച്ച ശുചിത്വ ഹരിത വാർഡായി ഒന്നാം സ്ഥാനത്തേക്ക് വടക്കാങ്ങര ആറാം വാർഡിനെയും പടിഞ്ഞാറ്റുമുറി രണ്ടാം വാർഡിനെയും പ്രഖ്യാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീമിൽ നിന്ന് വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ അവാർഡ് ഏറ്റുവാങ്ങി. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ നുഅ്മാൻ ശിബിലി, വൈസ് പ്രസിഡന്റ് സുഹ്റാബി കാവുങ്ങൽ, മറ്റ് ജനപ്രതിനിധികൾ സംബന്ധിച്ചു. സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മാറുന്നതിന്റെ ഭാഗമായി ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ വാർഡിലെ മുഴുവൻ വീടുകളിൽനിന്നും മാലിന്യങ്ങൾ ശേഖരിച്ച് തുടക്കം കുറിച്ചിരുന്നു. തുടക്കം…
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രചരണത്തിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
സമൂഹത്തിൽ വ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന തരത്തിൽ വിദ്വേഷ പ്രചരണം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ സർക്കാർ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ‘നരനും നരനും തമ്മില് സാഹോദര്യമുദിക്കണം അതിനു വിഘ്നമായുള്ളതെല്ലാം ഇല്ലാതെയാക്കണം’ എന്ന ശ്രീനാരായണ ഗുരുവിൻ്റെ തന്നെ വാക്ക് കടമെടുത്താൽ ആദ്യം ഇല്ലാതേകണ്ട വംശീയതയുടെ ആൾ രൂപമാണ് വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ജാതി വിരുദ്ധ പോരാട്ടത്തിൻ്റെയും പ്രാതിനിധ്യ സമരങ്ങളുടെയും മുന്നിൽ നിന്ന ഈഴവ സമുദായത്തിലെ ഒരു വിഭാഗത്തെ സംഘ്പരിവാറിൻ്റെ വെറുപ്പിൻ്റെ ആലയിൽ കെട്ടിയതിൻ്റെ ഒന്നാമത്തെ ക്രെഡിറ്റും വെള്ളാപ്പള്ളിക്ക് തന്നെയാണ്. മലബാറിൽ സവിശേഷമായി മലപ്പുറത്ത് ഈഴവ സമുദായത്തിനുള്ള വികസന ശോഷണം ആരോപിച്ച് മുസ്ലിം സമുദായത്തെ മുൻനിർത്തി ജില്ലക്ക് നേരെ നടത്തിയ വംശീയ അധിക്ഷേപം കുറച്ച് കാലങ്ങളായി വെള്ളാപ്പള്ളി നടത്തി കൊണ്ടിരിക്കുന്ന വംശീയ പ്രചാരണങ്ങളുടെ തുടർച്ചയാണ്. കേരളത്തിലെ ആസ്ഥാന വംശീയ പ്രചാരകനെന്ന പട്ടം നൽകേണ്ട ഈ വ്യക്തിയെ പിടിച്ച് നവോത്ഥാന…
