ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു; അരങ്ങിലും വെള്ളിത്തിരയിലും പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതത്തിന് വിട

നാലു പതിറ്റാണ്ടിലേറെ മലയാള നാടകവേദിയിൽ സജീവമായിരുന്ന സാവിത്രി ശ്രീധരൻ, ‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ വേഷത്തിലൂടെയാണ് പുതിയ തലമുറയിലെ പ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധ നേടിയത്. ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്. ചലച്ചിത്ര-നാടക രംഗത്തെ മുതിർന്ന അഭിനേത്രി സാവിത്രി ശ്രീധരൻ അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ നാടകവേദിയിലും സിനിമയിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേത്രിയായിരുന്നു സാവിത്രി. സ്വാഭാവികമായ അഭിനയശൈലിയും കരുത്തുറ്റ കഥാപാത്രാവിഷ്‌കാരവുമാണ് അവരെ മലയാള നാടക-ചലച്ചിത്ര ലോകത്ത് ശ്രദ്ധേയയാക്കിയത്. മലയാള നാടകവേദിയിലൂടെയാണ് സാവിത്രി ശ്രീധരൻ അഭിനയരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. കെ.ടി. മുഹമ്മദിന്റെ കലിംഗ ഉൾപ്പെടെ കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ തുടങ്ങിയ പ്രമുഖ നാടകസമിതികളുടെ നിരവധി നാടകങ്ങളിൽ അവർ അഭിനയിച്ചു. വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച സാവിത്രി വളരെ വേഗം നാടകപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. നാടകവേദിയിലെ അഭിനയമികവിന്…

കൊച്ചിയിൽ നിന്ന് ‘പ്ലാസ്റ്റിക്കിന്’ പകരക്കാരൻ; വെള്ളം കുടിച്ചാൽ കുപ്പിയും മണ്ണിലേക്ക്! ശ്രദ്ധ നേടി ‘ഗ്രീൻ ബോട്ടിൽ’

PET കുപ്പികൾക്ക് വിട പറയാൻ പുതിയ വഴി; PLA ഉപയോഗിച്ചുള്ള കമ്പോസ്റ്റബിൾ വെള്ളക്കുപ്പികളുമായി കൊച്ചി സ്റ്റാർട്ടപ്പ്, ടൂറിസം മേഖലയിൽ വൻ സാധ്യത കൊച്ചി: പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ പരിസ്ഥിതിക്ക് ഉയർത്തുന്ന വെല്ലുവിളിക്ക് കേരളത്തിൽ നിന്ന് ഒരു ‘ഗ്രീൻ’ മറുപടി. പോളിലാക്ടിക് ആസിഡ് (PLA) ഉപയോഗിച്ച് കമ്പോസ്റ്റബിൾ വെള്ളക്കുപ്പികൾ വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ശ്രദ്ധ നേടുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് അകലുമ്പോൾ പരിസ്ഥിതി സൗഹൃദ പാക്കേജിങ്ങിനുള്ള ആവശ്യവും ഉയരുന്നു. ഈ മാറ്റത്തിന്റെ ഭാഗമാകുകയാണ് PET കുപ്പികൾക്ക് ബദലായി അവതരിപ്പിക്കുന്ന കൊച്ചിയുടെ ‘ഗ്രീൻ ബോട്ടിൽ’. കേരളത്തിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ജൈവമായി വിഘടിക്കാവുന്ന പാക്കേജിങ് സംവിധാനങ്ങൾക്ക് ആവശ്യകത വർധിക്കുന്നത്. ഈ വിപണിയിലാണ് കൊച്ചി സ്റ്റാർട്ടപ്പിന്റെ ‘ഗ്രീൻ ബോട്ടിലുകൾ’ ശ്രദ്ധ നേടുന്നത്.…

ഇന്നത്തെ രാശിഫലം (23-09-2026 ബുധന്‍)

ചിങ്ങം: ഇന്നൊരു ശരാശരി ദിവസമാണ്. കുടുംബാന്തരീക്ഷം നലതായിയിരിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും. മാനസികമായി പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കും. എങ്കിലും പ്രതീക്ഷ കൈവിടരുത്. കന്നി: ഇന്ന് നിങ്ങൾക്ക് മോശം ദിവസമായിരിക്കും. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാം. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ദൗദ്ധിക ചര്‍ച്ചകളില്‍നിന്ന് അകന്നുനില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. കോപം നിയന്ത്രിക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. പങ്കാളിയുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. വൃശ്ചികം: ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളുമായി ഒരു യാത്ര പോവാൻ സാധ്യതയുണ്ട്. ധനു: ഇന്ന് നിങ്ങൾക്ക് അത്ര…

ശാന്തൻപാറയിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു, മേഖലയിൽ പ്രതിഷേധം ശക്തം

ഇടുക്കി: ശാന്തൻപാറ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. പന്നിയാർ പന്തടികളം സ്വദേശിയായ വിജയൻ (47) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം. ജോലി സ്ഥലത്തെ ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടതെന്നാണ് വിവരം. വഴിയിൽ കാട്ടാനയെ കണ്ട വിജയൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പ്രദേശത്ത് പതിവായി എത്തുന്ന ‘ചക്കക്കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാനയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. പുലർച്ചെയും രാത്രിയിലും ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ ഇറങ്ങുന്നത് പതിവായിട്ടും ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തൊഴിലിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി വനമേഖലയോട് ചേർന്ന വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ശാന്തൻപാറയിലും സമീപ…

ശബരിമലയിലെ അരവണ ക്ഷാമം: തുലാ മാസ പൂജയ്ക്ക് മുമ്പ് 12 സ്റ്റൗവുകള്‍ പ്രവർത്തനക്ഷമമാക്കണം; കരാറുകാരന് ദേവസ്വം ബോർഡിന്റെ കർശന നിർദേശം

പത്തനംതിട്ട: ശബരിമലയിൽ അനുഭവപ്പെടുന്ന അരവണ ക്ഷാമം പരിഹരിക്കുന്നതിനായി നടപടികൾ വേഗത്തിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തുലാമാസ പൂജകൾ ആരംഭിക്കുന്നതിന് മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന അരവണ പ്ലാന്റിൽ കുറഞ്ഞത് 12 സ്റ്റൗകളെങ്കിലും പ്രവർത്തനക്ഷമമാക്കണമെന്ന് കരാറുകാരന് ബോർഡ് കർശന നിർദേശം നൽകി. പ്ലാന്റിന്റെ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിങ്ങമാസ പൂജകൾക്ക് ശേഷം അരവണ ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. പ്ലാന്റിൽ നീരാവി ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന സ്റ്റൗകൾ പൊളിച്ചുമാറ്റിയതിന് പിന്നാലെ തറയുടെ നവീകരണ ജോലികളും ആരംഭിച്ചു. ഒക്ടോബർ ആദ്യവാരത്തോടെ തറയുടെ പണി പൂർത്തിയാക്കാനായിരുന്നു ആദ്യഘട്ടത്തിലെ തീരുമാനം. എന്നാൽ പ്രതീക്ഷിച്ച വേഗത്തിൽ ജോലികൾ പുരോഗമിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി. ഇതിനിടെ കന്നിമാസ പൂജകൾക്കായി ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണം ദേവസ്വം ബോർഡിന്റെ മുൻകൂട്ടിയുള്ള കണക്കുകൂട്ടലുകളെ മറികടന്നതോടെ അരവണയുടെ ആവശ്യകതയും വർധിച്ചു. ഉൽപാദനം നിർത്തിവച്ച സാഹചര്യത്തിൽ കരുതൽ ശേഖരത്തെ ആശ്രയിക്കേണ്ടിവന്നതോടെയാണ് അരവണ ക്ഷാമം…

ചെറുതുരുത്തിയിൽ മൂന്നിടത്ത് നടന്ന വാഹനാപകടത്തി മൂന്നു പേർക്ക് പരിക്കേറ്റു; സംസ്ഥാനപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

ചെറുതുരുത്തി: ചെറുതുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കൂറിനിടെ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങൾ. വൈകീട്ട് നാലുമുതൽ രാത്രി ഏഴുവരെ നടന്ന അപകടങ്ങളിൽ വിദ്യാർഥിനിയുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. കൊച്ചിൻ പാലത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചതാണ് ആദ്യ അപകടം. തുടർന്ന് ചെറുതുരുത്തി സ്കൂൾ പരിസരത്തും മേലേ വെട്ടിക്കാട്ടിരിയിലുമായി രണ്ട് അപകടങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപം വൈകീട്ടാണ് ആദ്യ അപകടമുണ്ടായത്. ചെറുതുരുത്തിയിലേക്ക് വരികയായിരുന്ന കാറും തൃശ്ശൂർ ഭാഗത്തുനിന്ന് ഷൊർണൂരിലേക്ക് പോകുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. ഇയാളെ ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം സാരമായി തകർന്നു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ വാഹനഗതാഗതം തടസ്സപ്പെടുകയും ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടതോടെ ഇതുവഴിയുള്ള യാത്രക്കാരും ബുദ്ധിമുട്ടിലായി.…

അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ നിര്യാതയായി

അറ്റ്‌ലാന്റ: തൃശ്ശൂർ കണ്ണാറ വന്മേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ നിര്യാതയായി. മക്കൾ: ജീമോൻ, മേഴ്സി, ലീല, ലൈസ, ഡെയ്സി, ജോളി, ഷാൻസി മരുമക്കൾ: സനിത വർഗീസ്, പരേതനായ ചെറിയാൻ കുര്യാക്കോസ്, ഏലിയാസ് മാത്യു, ബാലു ജേക്കബ്, ജയ്മോൻ ജോസഫ്, അബു ജോൺ, അനീഷ് ജോർജ്. സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 26-ന് അറ്റ്‌ലാന്റ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കും.

പിന്തുണച്ചാൽ പ്രത്യാഘാതം ഗുരുതരം..! യൂറോപ്പിനും നേറ്റോയ്ക്കും ഇറാന്റെ മുന്നറിയിപ്പ്; ഹോർമുസിൽ നിർണായക നീക്കങ്ങൾ

യുഎസ്-ഇസ്രയേൽ സൈനിക നടപടികൾക്ക് പിന്തുണ നൽകരുതെന്ന് അബ്ബാസ് അരാഘ്ചി; ന്യൂയോർക്കിലെ നയതന്ത്ര നീക്കങ്ങളുടെ കേന്ദ്രമായി ഹോർമുസ് കടലിടുക്ക് ന്യൂയോർക്ക്: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ യൂറോപ്യൻ യൂണിയനും നാറ്റോയ്ക്കും ശക്തമായ മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി. ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ സൈനിക നടപടികൾക്ക് പിന്തുണയോ സൗകര്യമോ നൽകുന്നത് ഗുരുതരമായ ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് അരാഘ്ചിയുടെ മുന്നറിയിപ്പ്. അതേസമയം, ന്യൂയോർക്കിൽ ആരംഭിച്ച പുതിയ നയതന്ത്ര നീക്കങ്ങളിൽ ഹോർമുസ് കടലിടുക്ക് പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസുമായും മറ്റ് യൂറോപ്യൻ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചകളിലാണ് അരാഘ്ചി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ഗാസയിലും ഇറാനിലും അമേരിക്കയും ഇസ്രയേലും നടത്തുന്ന നടപടികളെ ഇറാൻ “യുദ്ധക്കുറ്റങ്ങൾ” എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്തരം നടപടികൾക്ക് യൂറോപ്യൻ രാജ്യങ്ങളോ നാറ്റോയോ പിന്തുണ നൽകുന്നത് മേഖലയിൽ സമാധാനത്തിനും സുരക്ഷയ്ക്കും കൂടുതൽ തിരിച്ചടിയാകുമെന്നാണ്…

“കളി ഞങ്ങളോടു വേണ്ട, ഞങ്ങൾ തലകുനിക്കുകയുമില്ല മുട്ടുമടക്കുകയുമില്ല”; യുഎൻ വേദിയിൽ ട്രംപിന് പെസഷ്കിയന്റെ ശക്തമായ മറുപടി

‘ഉപരോധവും സമ്മർദവും ഭീഷണിയും കൂടുന്തോറും ഇറാന്റെ പ്രതിരോധം ശക്തമാകും’; അതേസമയം ചർച്ചയ്ക്കും നയതന്ത്രത്തിനും വാതിൽ തുറന്നിട്ട് ഇറാൻ പ്രസിഡന്റ് ന്യൂയോർക്ക്: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പുകൾക്ക് ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ വേദിയിൽ ശക്തമായ മറുപടിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. ഉപരോധവും സൈനിക സമ്മർദവും ഭീഷണിയും ശക്തമാക്കിയാൽ ഇറാൻ കീഴടങ്ങില്ലെന്നും, മറിച്ച് ഇറാനിയൻ ജനതയുടെ പ്രതിരോധം കൂടുതൽ ശക്തമാകുമെന്നും പെസഷ്കിയൻ പ്രഖ്യാപിച്ചു. അതേസമയം, ഭീഷണിയുടെ ഭാഷ ഒഴിവാക്കിയാൽ ചർച്ചയ്ക്കും നയതന്ത്ര പരിഹാരത്തിനും ഇറാൻ തയ്യാറാണെന്ന സന്ദേശവും അദ്ദേഹം നൽകി. അമേരിക്കയും ഇസ്രയേലും ഇറാനുമായി യുദ്ധത്തിലേർപ്പെട്ടതിന് ശേഷമുള്ള പെസഷ്കിയന്റെ ആദ്യ യുഎൻ പൊതുസഭാ പ്രസംഗമായിരുന്നു ഇത്. ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തെയും മുന്നറിയിപ്പുകളെയും പരാമർശിച്ചുകൊണ്ടായിരുന്നു ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം. ഇറാനെ സമ്മർദത്തിലൂടെയോ സൈനിക നടപടികളിലൂടെയോ കീഴ്പ്പെടുത്താമെന്ന കണക്കുകൂട്ടൽ തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. “ഞങ്ങൾ ഒരിക്കലും തലകുനിക്കുകയോ…

ട്രംപ് ടിവി’യുമായി വൈറ്റ് ഹൗസ്; മാധ്യമ പ്രവേശന വിവാദത്തിനിടെ ജനങ്ങളിലേക്ക് നേരിട്ട് എത്താൻ 24 മണിക്കൂർ സ്ട്രീമിംഗ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രമുഖ മാധ്യമ സ്ഥാപനങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ഭരണകൂടത്തിന്റെ പരിപാടികളും പ്രസിഡന്റിന്റെ പ്രസംഗങ്ങളും നേരിട്ട് പൊതുജനങ്ങളിലെത്തിക്കുന്ന 24 മണിക്കൂർ ഡിജിറ്റൽ സ്ട്രീമിംഗ് സംവിധാനമായ ‘Trump TV: The Essentials Station’ വൈറ്റ് ഹൗസ് ആരംഭിച്ചു. സെപ്റ്റംബർ 21ന് ആരംഭിച്ച ഈ സേവനം വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും യൂട്യൂബ് സ്ട്രീമിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ പ്രസംഗങ്ങൾ, പൊതുപരിപാടികൾ, ഭരണനടപടികൾ, എക്സിക്യൂട്ടീവ് നടപടികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ചാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഴയ പ്രസംഗങ്ങളും പ്രസിഡന്റിന്റെ പ്രധാന പൊതുപരിപാടികളുടെ ദൃശ്യങ്ങളും ആവർത്തിച്ച് സംപ്രേഷണം ചെയ്യുന്നതിനൊപ്പം തത്സമയ പരിപാടികളും ചാനലിലൂടെ നൽകാനാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ നിലപാടുകളും പ്രവർത്തനങ്ങളും പരമ്പരാഗത വാർത്താമാധ്യമങ്ങളുടെ വ്യാഖ്യാനമില്ലാതെ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്ലാറ്റ്‌ഫോമായാണ് വൈറ്റ് ഹൗസ് ഇതിനെ അവതരിപ്പിക്കുന്നത്. CNN, MS NOW, Politico എന്നീ മാധ്യമ സ്ഥാപനങ്ങളുടെ…