കെഎസ്ആർടിസിക്ക് ‘ജോസേട്ടന്റെ വക’ ഒരു ബസ്; 40 ലക്ഷം നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

സ്വകാര്യ വ്യക്തിയുടെ പണം ഉപയോഗിച്ച് കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നത് ചരിത്രത്തിൽ ആദ്യം; അങ്കമാലി ഡിപ്പോയിൽനിന്ന് അതിരപ്പിള്ളിയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന സർവീസ് നടത്തണമെന്ന അഭ്യർഥനയും ജോസ് മുന്നോട്ടു വെച്ചു.  തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത മേഖലയ്ക്ക് മാതൃകാപരമായ കൈത്താങ്ങുമായി അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ്. കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപയാണ് വ്യവസായിയായ ജോസ് സംഭാവന നൽകിയത്. ഒരു സ്വകാര്യ വ്യക്തി സ്വന്തം നിലയിൽ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി പണം നൽകുന്നത് കോർപറേഷന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജോസ് 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ഗതാഗത മന്ത്രി സി.പി. ജോൺ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജോസിൽനിന്ന് ചെക്ക് സ്വീകരിച്ച…

‘ഓപ്പറേഷൻ തൂഫാൻ’: ലഹരി മരുന്ന് കേസില്‍ റിമാന്‍ഡിലായിരുന്ന മൂന്നാം പ്രതി കാവ്യക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതിയും കൂരാച്ചുണ്ട് സ്വദേശിനിയുമായ കാവ്യക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ജൂലൈ 25 മുതൽ റിമാൻഡിൽ കഴിയുകയായിരുന്ന കാവ്യയുടെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ അന്വേഷണം ഏറെക്കുറെ പൂർത്തിയായതും അന്വേഷണവുമായി ബന്ധപ്പെട്ട പ്രധാന തൊണ്ടിമുതലുകൾ ഇതിനകം കണ്ടെടുത്തതും കോടതി പരിഗണിച്ചു. കാവ്യയ്ക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന കാര്യവും കോടതി കണക്കിലെടുത്തു. ഈ സാഹചര്യത്തിൽ അന്വേഷണത്തിന്റെ പേരിൽ ഹരജിക്കാരിയെ തുടർന്നും തടവിൽ പാർപ്പിക്കേണ്ട ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് ജാമ്യം അനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് കോടതി കാവ്യയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും ഹാജരാക്കണം. എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ…

മാസപ്പടിക്കേസിൽ നിർണായക നീക്കം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, എസ്‌പി വിക്രമന് ചുമതല

ആദ്യഘട്ടത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യില്ല; രേഖകളും മൊഴികളും പരിശോധിച്ച് 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ പ്രാഥമിക അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എസ്‌പി വിക്രമനാണ് അന്വേഷണ ചുമതല. മൂന്ന് ഡിവൈഎസ്‌പിമാർ, അഞ്ച് ഇൻസ്‌പെക്ടർമാർ, സൈബർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണ നടപടികളിലേക്ക് കടന്നത്. സിഎംആർഎല്ലും പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ പ്രധാന പരിധിയിൽ വരുന്നത്. ഇഡി ഉന്നയിച്ച ആരോപണങ്ങൾ ഇതുവരെ അന്വേഷണത്തിലൂടെയോ കോടതി നടപടികളിലൂടെയോ തെളിയിക്കപ്പെട്ടിട്ടില്ല.…

ബാങ്ക് പണിമുടക്ക്: ഉപഭോക്താക്കൾക്ക് ആശ്വാസം; സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ തുറക്കും

തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി; പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും പ്രവർത്തിക്കും ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇടപെടൽ. പണിമുടക്കിന് തൊട്ടുമുമ്പുള്ള സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും (RRB) തുറന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് തൊട്ടുമുമ്പുള്ള സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയായതിനാൽ ബാങ്കുകൾക്ക് പതിവ് അവധിയാണ്. സെപ്റ്റംബർ 27 ഞായറാഴ്ചയും അവധിയായതിനാൽ പണിമുടക്ക് കൂടി ആരംഭിച്ചാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് ശാഖകളിലെ സാധാരണ പ്രവർത്തനങ്ങൾ…

അരങ്ങിലെ വെളിച്ചത്തിന് വിട; നാടകാചാര്യൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: മലയാള നാടക-സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്ന പ്രമുഖ നാടകപ്രവർത്തകനും സംവിധായകനും കലാസംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ മുൻ ചെയർമാനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടവാങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. 1951 ഏപ്രിൽ 11ന് കോട്ടയത്താണ് സൂര്യ കൃഷ്ണമൂർത്തിയുടെ ജനനം. പരേതരായ പി. നടരാജ പിള്ളയുടെയും സി. സരസ്വതി അമ്മയുടെയും മകനാണ്. ചെറുപ്പം മുതൽ കലാരംഗത്തോട് താൽപര്യം പുലർത്തിയ അദ്ദേഹം പിന്നീട് നാടക രചന, സംവിധാനം, രംഗാവിഷ്കാരം, കലാസംഘാടനം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാരമ്പര്യ കലാരൂപങ്ങളുടെ തനിമയും ആധുനിക നാടകസങ്കേതങ്ങളും സമന്വയിപ്പിച്ച അവതരണങ്ങളായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടെ പ്രത്യേകത. ശബ്ദം, വെളിച്ചം, സംഗീതം, രംഗസജ്ജീകരണം എന്നിവയെ കഥയുടെ ഭാഗമാക്കി മാറ്റി കാവ്യാത്മകമായ ദൃശ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയനായി. നാടകവേദിയെ കേവലം…

ബിജെപിയിൽ വൻ സംഘടനാ അഴിച്ചുപണി; സ്മൃതി ഇറാനിക്ക് ഇരട്ട ചുമതല; വിനോദ് താവ്‌ഡെ യുപിയിലേക്ക്

സംസ്ഥാന ചുമതലക്കാരുടെ പട്ടിക പുതുക്കി ബിജെപി; സ്മൃതി ഇറാനിക്ക് ഹരിയാനയും ഛത്തീസ്ഗഢും, ഹരീഷ് ദ്വിവേദിക്ക് ബിഹാറും കർണാടകയും; കേരളത്തിന്റെ ചുമതല എം. നാഗരാജയ്ക്ക് ന്യൂഡൽഹി: സംഘടനാ തലത്തിൽ നിർണായക മാറ്റങ്ങളുമായി ഭാരതീയ ജനതാ പാർട്ടി (ബിജെപി). രാജ്യത്തെ 28 സംസ്ഥാനങ്ങൾക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പുതിയ സംസ്ഥാന ചുമതലക്കാരെയും സഹചുമതലക്കാരെയും പാർട്ടി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ അംഗീകരിച്ച പുതിയ പട്ടികയിൽ നിരവധി മുതിർന്ന നേതാക്കൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഢിന്റെയും ചുമതലയാണ് നൽകിയിരിക്കുന്നത്. ഹരിയാനയിൽ ഭോലാ സിങ്ങിനെ സഹചുമതലക്കാരനായും ഛത്തീസ്ഗഢിൽ സിദ്ധാർഥ് ശംഭുവിനെ സഹചുമതലക്കാരനായും നിയമിച്ചിട്ടുണ്ട്. ഇതോടെ രണ്ട് സംസ്ഥാനങ്ങളിലെയും പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളുടെ മേൽനോട്ടം സ്മൃതി ഇറാനിക്കായിരിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയ്ക്കാണ് ഉത്തർപ്രദേശിന്റെ ചുമതല.…

ഒന്നിലധികം കേസുകളിൽ ശിക്ഷ; ആകെ തടവുകാലം രണ്ടു വർഷം കടന്നാൽ എം.എൽ.എ സ്ഥാനം പോകുമോ?; മാണി സി. കാപ്പൻ കേസിൽ ഹൈക്കോടതി

കൊച്ചി: ഒന്നിലധികം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക്, ഓരോ കേസിലെയും തടവുശിക്ഷ രണ്ട് വർഷത്തിൽ താഴെയാണെന്ന കാരണത്താൽ മാത്രം നിയമസഭാംഗത്വത്തിൽ നിന്നുള്ള അയോഗ്യത ഒഴിവാക്കാനാകുമോ എന്ന നിർണായക നിയമപ്രശ്നം ഉന്നയിച്ച് കേരള ഹൈക്കോടതി. പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായി ദിനേഷ് മേനോൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഈ ചോദ്യം ഉന്നയിച്ചത്. മുംബൈയിലെ ബോറിവലി അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി നാല് ചെക്ക് മടങ്ങിയ കേസുകളിൽ കാപ്പനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യത സംബന്ധിച്ച നിയമപ്രശ്നം ഹൈക്കോടതിയിലെത്തിയത്. നാല് കേസുകളിലായി കാപ്പന് ലഭിച്ച തടവുശിക്ഷയുടെ ആകെ കാലാവധി മൂന്നര വർഷമാണ്. മൂന്ന് കേസുകളിൽ ഓരോ വർഷം വീതവും നാലാമത്തെ കേസിൽ ആറുമാസവുമാണ് തടവുശിക്ഷ വിധിച്ചത്. കൂടാതെ കേസുകളിലായി നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഓരോ…

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു; അരങ്ങിലും വെള്ളിത്തിരയിലും പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതത്തിന് വിട

നാലു പതിറ്റാണ്ടിലേറെ മലയാള നാടകവേദിയിൽ സജീവമായിരുന്ന സാവിത്രി ശ്രീധരൻ, ‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ വേഷത്തിലൂടെയാണ് പുതിയ തലമുറയിലെ പ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധ നേടിയത്. ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്. ചലച്ചിത്ര-നാടക രംഗത്തെ മുതിർന്ന അഭിനേത്രി സാവിത്രി ശ്രീധരൻ അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ നാടകവേദിയിലും സിനിമയിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേത്രിയായിരുന്നു സാവിത്രി. സ്വാഭാവികമായ അഭിനയശൈലിയും കരുത്തുറ്റ കഥാപാത്രാവിഷ്‌കാരവുമാണ് അവരെ മലയാള നാടക-ചലച്ചിത്ര ലോകത്ത് ശ്രദ്ധേയയാക്കിയത്. മലയാള നാടകവേദിയിലൂടെയാണ് സാവിത്രി ശ്രീധരൻ അഭിനയരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. കെ.ടി. മുഹമ്മദിന്റെ കലിംഗ ഉൾപ്പെടെ കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ തുടങ്ങിയ പ്രമുഖ നാടകസമിതികളുടെ നിരവധി നാടകങ്ങളിൽ അവർ അഭിനയിച്ചു. വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച സാവിത്രി വളരെ വേഗം നാടകപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. നാടകവേദിയിലെ അഭിനയമികവിന്…

കൊച്ചിയിൽ നിന്ന് ‘പ്ലാസ്റ്റിക്കിന്’ പകരക്കാരൻ; വെള്ളം കുടിച്ചാൽ കുപ്പിയും മണ്ണിലേക്ക്! ശ്രദ്ധ നേടി ‘ഗ്രീൻ ബോട്ടിൽ’

PET കുപ്പികൾക്ക് വിട പറയാൻ പുതിയ വഴി; PLA ഉപയോഗിച്ചുള്ള കമ്പോസ്റ്റബിൾ വെള്ളക്കുപ്പികളുമായി കൊച്ചി സ്റ്റാർട്ടപ്പ്, ടൂറിസം മേഖലയിൽ വൻ സാധ്യത കൊച്ചി: പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ പരിസ്ഥിതിക്ക് ഉയർത്തുന്ന വെല്ലുവിളിക്ക് കേരളത്തിൽ നിന്ന് ഒരു ‘ഗ്രീൻ’ മറുപടി. പോളിലാക്ടിക് ആസിഡ് (PLA) ഉപയോഗിച്ച് കമ്പോസ്റ്റബിൾ വെള്ളക്കുപ്പികൾ വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ശ്രദ്ധ നേടുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് അകലുമ്പോൾ പരിസ്ഥിതി സൗഹൃദ പാക്കേജിങ്ങിനുള്ള ആവശ്യവും ഉയരുന്നു. ഈ മാറ്റത്തിന്റെ ഭാഗമാകുകയാണ് PET കുപ്പികൾക്ക് ബദലായി അവതരിപ്പിക്കുന്ന കൊച്ചിയുടെ ‘ഗ്രീൻ ബോട്ടിൽ’. കേരളത്തിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ജൈവമായി വിഘടിക്കാവുന്ന പാക്കേജിങ് സംവിധാനങ്ങൾക്ക് ആവശ്യകത വർധിക്കുന്നത്. ഈ വിപണിയിലാണ് കൊച്ചി സ്റ്റാർട്ടപ്പിന്റെ ‘ഗ്രീൻ ബോട്ടിലുകൾ’ ശ്രദ്ധ നേടുന്നത്.…

ഇന്നത്തെ രാശിഫലം (23-09-2026 ബുധന്‍)

ചിങ്ങം: ഇന്നൊരു ശരാശരി ദിവസമാണ്. കുടുംബാന്തരീക്ഷം നലതായിയിരിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും. മാനസികമായി പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കും. എങ്കിലും പ്രതീക്ഷ കൈവിടരുത്. കന്നി: ഇന്ന് നിങ്ങൾക്ക് മോശം ദിവസമായിരിക്കും. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാം. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ദൗദ്ധിക ചര്‍ച്ചകളില്‍നിന്ന് അകന്നുനില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. കോപം നിയന്ത്രിക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. പങ്കാളിയുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. വൃശ്ചികം: ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളുമായി ഒരു യാത്ര പോവാൻ സാധ്യതയുണ്ട്. ധനു: ഇന്ന് നിങ്ങൾക്ക് അത്ര…