ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ്എ കേരള ചാപ്റ്റർ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 30, തിങ്കൾ (സെൻട്രൽ ടൈം 8:30pm , ഈസ്റ്റേൺ ടൈം 9:30pm) സംഘടിപ്പിക്കുന്ന പ്രത്യേക ഓൺലൈൻ കോൺഫറൻസിൽ മുൻ പ്രതിപക്ഷ നേതാവും ഐ.എൻ.സി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ ശ്രീ. രമേശ് ചെന്നിത്തല എം.എൽ.എമുഖ്യാതിഥിയായി സംസാരിക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമാണ് ഈ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ വോട്ടുകൾ ഉറപ്പാക്കുന്നതിനൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതിൽ പ്രവാസികൾക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് രമേശ് ചെന്നിത്തല വിശദീകരിക്കും. സൂം പ്ലാറ്റ്‌ഫോം വഴി നടക്കുന്ന…
Author: ???? ?? ??????
കേരള ഡിബേറ്റ് ഫോറം യു എസ് എ; കേരളാ അസംബ്ലി ഇലക്ഷൻ സംവാദം, വെർച്വൽ (സും) ഡിബേറ്റ്, ഏപ്രിൽ 6 നു വൈകുന്നേരം 7 മണിക്ക്
ഹ്യൂസ്റ്റൺ: ചൂടേറിയ കേരളാ അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ, താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരള ഡിബേറ്റ് ഫോറം യു എസ് എ, ആഭിമുഖ്യത്തിൽ, വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷൻ (സും) ഡിബേറ്റ്, ഏപ്രിൽ 6, 2026 തിങ്കൾ വൈകുന്നേരം 7 മണി (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം – ന്യൂയോർക്ക് ടൈം) സംഘടിപ്പിക്കുന്നു. അമേരിക്കൻ പ്രവാസിക്കും കേരളവും ഇന്ത്യയും പ്രിയപ്പെട്ടതാണ്. അവർക്കവിടെ, സ്വന്തക്കാർ ഉണ്ട്, ബന്ധുക്കൾ ഉണ്ട്, പല പ്രവാസികൾക്കും അവിടങ്ങളിൽ സ്വത്തുക്കൾ, പണമിടപാടുകൾ ഉണ്ട്. അവരെല്ലാം അവിടെയും നികുതികൾ അടയ്ക്കുന്നുണ്ട്. അവരവിടെ വിവിധതരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നുണ്ട്. വാഗ്ദാനങ്ങൾ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരോട് സാധാരണയായി നീതി പ്രവർത്തിക്കാറില്ല. അതിനാൽ അവിടത്തെ അസംബ്ലി പ്രതിനിധികളായി ഭരണ സ്ഥാപനങ്ങളിൽ സത്യസന്ധരായ വ്യക്തികൾ, കക്ഷിഭേദമെന്യേ തെരഞ്ഞെടുക്കപെടേണ്ടത് അമേരിക്കൻ പ്രവാസിയുടെ കൂടെ ആവശ്യമാണ്. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന…
ഐസ് കസ്റ്റഡിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നാഷ്വിൽ റിപ്പോർട്ടർ
നാഷ്വിൽ : അമേരിക്കയിലെ നാഷ്വില്ലിൽ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തക എസ്റ്റിഫാനി റോഡ്രിഗസ് ഫ്ലോറസ് ജാമ്യത്തിലിറങ്ങിയ ശേഷം താൻ അനുഭവിച്ച ദുരനുഭവങ്ങൾ വെളിപ്പെടുത്തി. തനിക്ക് നിയമപരമായ വർക്ക് പെർമിറ്റ് ഉണ്ടെന്നും, മേഖലയിലെ ഐസ് പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിലെ പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും റോഡ്രിഗസ് ആരോപിക്കുന്നു. മാർച്ച് 4-ന് ജിമ്മിന് പുറത്ത് വെച്ചാണ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. തുടർന്ന് 16 ദിവസത്തോളം തടങ്കലിലായിരുന്നു. തടങ്കലിൽ കഴിഞ്ഞിരുന്ന ജയിലിലെ സാഹചര്യം അതീവ മോശമായിരുന്നുവെന്ന് അവർ പറഞ്ഞു. തല ചൊറിയുന്നു എന്ന് പറഞ്ഞതിന് പേൻ ഉണ്ടെന്ന് സംശയിച്ച് അഞ്ച് ദിവസം ഒറ്റപ്പെട്ട സെല്ലിൽ അടയ്ക്കുകയും, കണ്ണുകൾ നീറുന്ന തരത്തിലുള്ള രാസലായനി തലയിലൂടെ ഒഴിക്കുകയും ചെയ്തതായി അവർ വെളിപ്പെടുത്തി. കുടുംബത്തോടോ അഭിഭാഷകനോടോ സംസാരിക്കാൻ ആദ്യ ദിവസങ്ങളിൽ അനുവാദം നൽകിയിരുന്നില്ല. ശുദ്ധവായു ശ്വസിക്കാനോ കൃത്യമായി ഭക്ഷണം കഴിക്കാനോ പോലും പ്രയാസകരമായ സാഹചര്യമായിരുന്നു അവിടെയെന്നും…
എടാട്ടേൽ പി.ഒ ഔസേപ്പ് (പാപ്പച്ചൻ 92) അന്തരിച്ചു
പാലാ : വയലാ പാണൂച്ചിറ പി.ഒ ഔസേപ്പ് (എടാട്ടേൽ പാപ്പച്ചൻ 92) അന്തരിച്ചു. വയലാ സർവ്വീസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയായിരുന്നു. ന്യൂജേഴ്‌സി റിവർവെയ്ൽ നിവാസിയും സി പി എയുമായ ബാബു ജോസഫ് മകനാണ്. ഭൗതിക ശരീരം 31-03-26 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വയലായിലെ വസതിയിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശൂഷകൾ 01-04-26 ബുധൻ രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രുഷകൾ കുറവിലങ്ങാട് വയലാ സെൻ്റ് ജോർജ്ജ് ദേവാലയത്തിലും ശേഷം സംസ്കാരം പള്ളി സെമിത്തേരിയിലും നടത്തപ്പെടും, ഭാര്യ പരേതയായ ചിന്നമ്മ എടാട്ടേൽ, മക്കൾ – ജോയി ജോസഫ് – ജോയൽ ഏജൻസീസ് വയലാ, ബാബു ജോസഫ് ന്യൂ ജേഴ്‌സി, യൂ എസ് എ, ജോഷി കാളികാവ് സൂസൻ യൂ കെ, മരുമക്കൾ – ടെസ്സിഎടാട്ടേൽ കടപ്പൂര്, റൂബി നെടിയ കാലായിൽ കുറുമുള്ളൂർ യൂ എസ്…
ഗോപിയോ ഡാളസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു: പ്രവാസി സമൂഹത്തിന് പുതിയ കരുത്തായി ആഗോള ശൃംഖല
ഡാളസ്: ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരുടെ കൂട്ടായ്മയായ ‘ഗോപിയോ’ (Global Organization of People of Indian Origin) ഡാളസ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. 2026 മാർച്ച് 29 ഞായറാഴ്ച വൈകീട്ടി2:30 നു ഡാളസിലെ ഭാരതീയ നിവാസിൽ നടന്ന പരിപാടി, നോർത്ത് ടെക്സസിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ വളർച്ചയിലെ നിർണായക നാഴികക്കല്ലായി മാറി. ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ ഡി.സി. മഞ്ജുനാഥ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഭാരതവും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഡാളസ്-ഫോർട്ട് വർത്ത് (DFW) മേഖലയിലെ ഇന്ത്യൻ പ്രവാസികൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പ്രൊഫഷണൽ നേതൃത്വത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ പാലമായി മാറാൻ പ്രവാസികൾക്ക് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക പ്രൊഫഷണലുകളെയും സംരംഭകരെയും ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കുക എന്നതാണ് ഡാളസ് ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ചാപ്റ്റർ…
സംഘ്പരിവാർ അജണ്ടകളെ പരാജയപ്പെടുത്താൻ ഇടതു ഭരണത്തുടർച്ചക്കെതിരെ കേരളം വിധിയെഴുതണം: ഹമീദ് വാണിയമ്പലം
പാലക്കാട് : സംഘ്പരിവാർ അജണ്ടകളെ പരാജയപ്പെടുത്താൻ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തുടർച്ചയ്ക്കെതിരെ കേരളം വിധി എഴുതണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി പാലക്കാട് സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സവിശേഷമായ ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെയാണ് കേരളം അഭിമുഖീകരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വംശീയ – വിദ്വേഷ രാഷ്ട്രീയത്തിന് നേതൃത്വം നൽകി വരുന്ന ആർഎസ്എസിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾ കേരളത്തിൽ ശക്തി പ്രാപിക്കുകയും സമൂഹത്തെ ശിഥിലീകരിക്കുന്നതിനും വിദ്വേഷ പ്രചാരണത്തിലൂടെ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനുമുള്ള അന്തരീക്ഷം 10 വർഷത്തെ ഇടതു ഭരണത്തിൽ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിൽ നിലനിർത്തി തങ്ങൾക്ക് അനുകൂലമായ സാമൂഹികാന്തരീക്ഷം കേരളത്തിൽ വളർത്തിയെടുക്കാനുള്ള സംഘ്പരിവാർ പദ്ധതി പരാജയപ്പെടുത്തുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പിനെ കേരളീയ ജനത ഉപയോഗിക്കണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇടതുപക്ഷ തുടർഭരണം ഉറപ്പു…
“എൽഡിഎഫും യുഡിഎഫും ഒരുമിച്ച് കേരളത്തെ കൊള്ളയടിക്കുന്നു”: പ്രധാനമന്ത്രി നരേന്ദ്ര മോദി
പാലക്കാട്: പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പൗരന്മാർക്ക് ഉറപ്പു നൽകുന്നതിനും, കോൺഗ്രസിനെയും എൽഡിഎഫ്-യുഡിഎഫ് സഖ്യത്തെ നിശിതമായി ആക്രമിക്കുന്നതിനും, സംസ്ഥാനത്തെ അടുത്ത ഭരണശക്തിയായി ബിജെപിയെ ഉയർത്തിക്കാട്ടുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (മാര്‍ച്ച് 29 ഞായറാഴ്ച) പാലക്കാട് നടന്ന വമ്പിച്ച എൻഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിലൂന്നി പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി മോദി, ഇന്ത്യയെ അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലാണ് തന്റെ സർക്കാരിന്റെ ശ്രദ്ധയെന്ന് ഊന്നിപ്പറഞ്ഞു. “ഈ സമയത്ത്, എല്ലാവരുടെയും ശ്രദ്ധ പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിലാണ്. ഇന്ത്യയിൽ അതിന്റെ ആഘാതം വളരെ കുറവാണെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു,” അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള നിരവധി പേർ സംഘർഷബാധിത മേഖലയിൽ ജോലി ചെയ്യുന്നതിനാൽ, അവരുടെ സുരക്ഷ തന്റെ സർക്കാരിന് മുൻഗണനയായി തുടരുന്നുവെന്നും, യുദ്ധം ആരംഭിച്ചതുമുതൽ ഗൾഫ് നേതാക്കളുമായി നേരിട്ട് ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
‘അമേരിക്കയെ പിന്തുണച്ചാൽ ദുബായിയും അബുദാബിയും നശിപ്പിക്കപ്പെട്ടേക്കാം’; യുഎഇയ്ക്ക് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്റെ മുന്നറിയിപ്പ്
ഇറാനെതിരായ യുദ്ധത്തിൽ യുഎസിനും ഇസ്രായേലിനും ഒപ്പം നിൽക്കുന്നത് ആത്മഹത്യാപരമാകുമെന്ന് പ്രശസ്ത അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ജെഫ്രി സാക്സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) മുന്നറിയിപ്പ് നൽകി. ദുബായ്, അബുദാബി പോലുള്ള സുരക്ഷിത വിനോദസഞ്ചാര കേന്ദ്രങ്ങളെ നേരിട്ട് ലക്ഷ്യം വച്ചുള്ളതായിരിക്കും ഈ തീരുമാനമെന്ന് സാക്സ് പറയുന്നു. വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ കാർമേഘങ്ങൾ ശക്തമാകുമ്പോൾ, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ജെഫ്രി സാക്സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) ഗുരുതരവും ഭയാനകവുമായ മുന്നറിയിപ്പ് നൽകി. നിലവിലുള്ള സംഘർഷത്തിൽ യുഎസിനും ഇസ്രായേലിനും ഒപ്പം നിൽക്കുന്നതിലൂടെ യുഎഇ ഒരു “ഭയാനകമായ തെറ്റ്” ചെയ്യുകയാണെന്ന് സാക്‌സ് വിശ്വസിക്കുന്നു. യുഎഇ ഈ യുദ്ധത്തിൽ സജീവമായി ഇടപെട്ടാൽ, അതിന്റെ ഏറ്റവും ആഡംബരപൂർണ്ണവും വികസിതവുമായ നഗരങ്ങളായ ദുബായിയും അബുദാബിയും ബോംബാക്രമണത്തിന് ഇരയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ദുബായിയും അബുദാബിയും സൈനിക താവളങ്ങളല്ല, മറിച്ച് ആഗോള ടൂറിസത്തിന്റെ പ്രധാന…
ഇറാനില്‍ പെണ്‍കുട്ടികളുടെ സ്കൂളില്‍ മിസൈല്‍ ആക്രമണം നടത്തി 165 കുട്ടികളെ കൊലപ്പെടുത്തിയ രണ്ട് നാവിക ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ ഇറാന്‍ പുറത്തു വിട്ടു
മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ, മിനാബ് നഗരത്തിലെ ഒരു പെൺകുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ മാരകമായ മിസൈൽ ആക്രമണത്തിൽ നിരവധി 165 കുട്ടികള്‍ കൊല്ലപ്പെട്ടതിന് രണ്ട് യുഎസ് നാവിക ഉദ്യോഗസ്ഥരെ ഇറാൻ കുറ്റപ്പെടുത്തി. കൂടുതലും പെണ്‍കുട്ടികളായിരുന്നു. ഈ സംഭവം മേഖലയിൽ സംഘർഷം കൂടുതൽ വഷളാക്കുകയും ശക്തമായ അന്താരാഷ്ട്ര പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. ആക്രമണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ (കമാൻഡറായ ലീ ആർ ടേറ്റും യുഎസ്എസ് സ്പ്രൂയൻസിന്റെ എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ യോർക്കും) ഇറാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥരും യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രൂൻസിൽ ജോലി ചെയ്യുന്നവരാണെന്നും മിസൈൽ വിക്ഷേപണത്തിന് അനുമതി നൽകിയെന്നുമാണ് ഇറാൻ അവകാശപ്പെടുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലെ ഇറാനിയൻ എംബസികൾ ഉദ്യോഗസ്ഥരുടെ ഫോട്ടോകളും പേരുകളും പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. മൂന്ന് വ്യത്യസ്ത അവസരങ്ങളിലായി ടോമാഹോക്ക് മിസൈലുകൾ പ്രയോഗിച്ചതായും അതിലൊന്ന് മിനാബിലെ…
കേരളത്തിൽ ഭരണമാറ്റം അനിവാര്യം; യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഡാലസ് കോൺഗ്രസ് പ്രവർത്തക യോഗം
ഡാലസ്: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഡാലസിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തക യോഗം അഭ്യർത്ഥിച്ചു.മാർച്ച് 29 ഞായറാഴ്ച വൈകീട്ട് 5 മണിക് മെസ്ക്വിറ്റിലെ റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ജനദ്രോഹ നയങ്ങളാണ് പിന്തുടരുന്നതെന്ന് യോഗം വിലയിരുത്തി. പ്രവാസി മലയാളികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികൾ കേരളത്തിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ നടത്തുന്ന ശ്രമങ്ങൾക്ക് യാതൊരുവിധ പിന്തുണയും സർക്കാർ നൽകുന്നില്ലെന്ന് മാത്രമല്ല, ചുവപ്പുനാടയിൽ കുരുക്കി അവരെ ബുദ്ധിമുട്ടിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇനി ഒരു കാരണവശാലും എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകാൻ അവസരം നൽകരുത്. കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനുമായി യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന്…
