തിരൂർ സബ് ഇൻസ്‌പെക്ടർ അനുഷ ഗോപിനാഥിനെ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കൾ സന്ദർശിച്ചു

തിരൂർ പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടറായി ചുമതലയേറ്റ അനുഷ ഗോപിനാഥിനെ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ നേതാക്കൾ സന്ദർശിക്കുന്നു

തിരൂർ: തിരൂർ പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടറായി ചുമതലയേറ്റ അനുഷ ഗോപിനാഥിനെ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ നേതാക്കൾ സന്ദർശിച്ച് അഭിനന്ദിച്ചു.

പുതിയ ചുമതലയിൽ മികച്ച സേവനം കാഴ്ചവെക്കാനും സ്ത്രീകളുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താനും നേതാക്കൾ ആശംസകൾ നേർന്നു.
സൗഹൃദപരമായ കൂടിക്കാഴ്ചയിൽ പുതിയ ഉത്തരവാദിത്വത്തിന് ആശംസകൾ നേർന്നതോടൊപ്പം, സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക വിഷയങ്ങളിൽ കൂട്ടായ ഇടപെടലുകളുടെ ആവശ്യകതയും നേതാക്കൾ പങ്കുവെച്ചു.

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ബിന്ദു പരമേശ്വരൻ, ഷിഫ ഖാജാ, ജില്ലാ സെക്രട്ടറി സലീന അന്നാര, തിരൂർ മണ്ഡലം കൺവീനർ ഷെറീന സി.ഇ., സുഹറ ടീച്ചർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.

Leave a Comment

More News