
ദോഹ: വിദ്യാർഥികൾക്ക് ദിശാബോധവും പുതിയ കാഴ്ചപ്പാടുകളും പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തറും ഗേൾസ് ഇന്ത്യ ഖത്തറും സംയുക്തമായി സംഘടിപ്പിച്ച ‘ഇൻസൈറ്റ്സ്’ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി. മുഖ്യാതിഥികളായ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ് എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
വിദ്യാർഥികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ, മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളിൽ ശരിയായ അടിത്തറയിൽ നിന്നുകൊണ്ടുള്ള ഉൾക്കാഴ്ചകൾ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. ഭാവിപഠനം, ക്യാമ്പസ് ജീവിതം, കരിയർ, ജീവിതവീക്ഷണം എന്നിവയെക്കുറിച്ച് വിദ്യാർഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് പ്രഭാഷകർ മറുപടി നൽകി.
സ്റ്റുഡൻസ് ഇന്ത്യ ഖത്തർ പ്രസിഡൻറ് ഫാദിൽ അൻവർ സ്വാഗതം പറഞ്ഞു. സനീം മുഹമ്മദലി ഖുർആൻ പാരായണം നടത്തി. ഗേൾസ് ഇന്ത്യ പ്രസിഡൻറ് ആമിന സെന്ന സമാപനം നിർവഹിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി അർഷദ് ഇ, സി.ഐ.സി കേന്ദ്ര സമിതി അംഗം സാദിഖ് ചെന്നാടൻ തുടങ്ങിയവർ സംബന്ധിച്ചു.
