ഹിന്ദുത്വ കർസേവയെ ചെറുത്ത് തോൽപ്പിക്കുക: സോളിഡാരിറ്റി

മഞ്ചേരി: ഉജ്ജയിൻ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ട് നടക്കുന്ന ഹിന്ദുത്വ കർസേവ നീക്കങ്ങൾക്കെതിരെയും, മുസ്‌ലിം ജനവിഭാഗങ്ങളെ രാജ്യത്തുനിന്നും പാർശ്വവത്കരിക്കാനും പുറന്തള്ളാനുമുള്ള SIR പദ്ധതികൾക്കെതിരെയും ശക്തമായ ജനകീയ പ്രതിഷേധമുയർത്തണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ് മമ്പാട് ആവശ്യപ്പെട്ടു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരിന്നു അദ്ദേഹം.

ചരിത്ര സ്മാരകങ്ങളെയും ആരാധനാലയങ്ങളെയും തകർക്കാനുള്ള വർഗീയ നീക്കങ്ങളെയും നീതിനിഷേധങ്ങളെയും ജനകീയ പ്രതിരോധത്തിലൂടെ ചെറുത്തുതോൽപ്പിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപെട്ടു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ അജ്മൽ കെ പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അൻഫാൽ ജാൻ സ്വാഗതവും സെക്രട്ടറി എം ഐ അനസ് മൻസൂർ നന്ദിയും പറഞ്ഞു.

 

Leave a Comment

More News