ദോഹ: വിഷ രഹിത ജൈവ കൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ കൂട്ടായ്മയായ നടുമുറ്റത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷിക്കാവശ്യമായ തൈകളുടെ വിതരണം അവസാനിച്ചു. കൃഷിക്ക് അനുയോജ്യമാകുന്ന രീതിയിൽ കാലാവസ്ഥ അനുകൂലമാവുന്ന സമയത്താണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടുമുറ്റം സൌജന്യ തൈ വിതരണം നടത്താറുള്ളത്.
പത്ത് ഏരിയ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ആയിരത്തോളം തൈകളാണ് വിവിധ ഇടങ്ങളില്‍ നടുമുറ്റം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. വീട്ടുമുറ്റങ്ങളിലും ടെറസുകളിലും കൃഷിയൊരുക്കി പാരമ്പര്യമുള്ള വനിതകൾക്ക് വിവിധ ഏരിയകളുടെ തൈ വിതരണത്തോടനുബന്ധിച്ച് കൃഷി പാഠങ്ങൾ പകർന്നു നൽകുകയും സംശയങ്ങൾക്ക് മറുപടികൾ നൽകുകയും ചെയ്തു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടുമുറ്റം പ്രവർത്തകരായ ഏറ്റവും നല്ല കൃഷിക്കാർക്ക് ഫാർമറെറ്റ് അവാർഡ് സമ്മാനിക്കുമെന്ന് നടുമുറ്റം ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ വർഷവും ഇൻഡോർ പ്ലാൻ്റ്, പച്ചക്കറി കൃഷി തുടങ്ങിയ വിഭാഗങ്ങളിൽ അവാർഡുകൾ നൽകിയിരുന്നു.
