ന്യൂയോർക്ക്: രാജു ജോസഫ് പ്രലേലിന്റെ കഥയെ ആസ്പദമാക്കി ന്യൂയോർക്കിൽ ഒരുങ്ങുന്ന ഇംഗ്ലീഷ് ഫീച്ചർ ഫിലിം ‘ദി മില്യണയർ ഡോഗ്’ (The Millionaire Dog) ലേക്ക് അഭിനയ പ്രതിഭകളെ ക്ഷണിക്കുന്നു. രാജു ജോസഫ് പ്രലേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി എണ്ണശ്ശേരിയാണ്. ഫോൺ / വാട്ട്സ്ആപ്പ്: 917-868-6960.
വിവിധ പ്രായക്കാർക്ക് അഭിനയാവസരം
അഭിനയ പരിചയമുള്ളവർക്കും പുതുമുഖങ്ങൾക്കും ഓഡിഷനിൽ പങ്കെടുക്കാം. 40–45 വയസ്സുള്ള പുരുഷന്മാർ, 30–35 വയസ്സുള്ള സ്ത്രീകൾ, 9–12 വയസ്സുള്ള ആൺകുട്ടികൾ, 7–10 വയസ്സുള്ള പെൺകുട്ടികൾ, 45–50 വയസ്സുള്ള പുരുഷന്മാർ എന്നിവരെയാണ് പ്രത്യേകമായി തേടുന്നത്.
പരിശീലനം ലഭിച്ച നായ്ക്കൾക്കും അവസരം
ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുള്ള, മികച്ച പരിശീലനം ലഭിച്ച ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട നായ്ക്കളെയും അവയുടെ ഉടമകളെയും ക്ഷണിക്കുന്നു.
താൽപര്യമുള്ളവർ പേരും പ്രായവും സമീപകാലത്ത് എടുത്ത ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പെടുത്തി ഈ അറിയിപ്പ് പ്രസിദ്ധീകരിച്ച് രണ്ടാഴ്ചയ്ക്കകം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി എണ്ണശ്ശേരിയെ ബന്ധപ്പെടണം. അഭിനയ പരിചയമുള്ളവർ അതിന്റെ വിശദാംശങ്ങളും അപേക്ഷയോടൊപ്പം നൽകണം. 18 വയസ്സിന് താഴെയുള്ള അപേക്ഷകർ രക്ഷിതാവിന്റെ വിവരങ്ങളും ഉൾപ്പെടുത്തണം. ഫോൺ / വാട്ട്സ്ആപ്പ്: 917-868-6960
ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ന്യൂയോർക്കിൽ ജീവിതം കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഇന്ത്യൻ കുടിയേറ്റക്കാരുടെ ജീവിതാനുഭവങ്ങൾ പശ്ചാത്തലമാക്കുന്ന ചിത്രത്തിന് ഏകദേശം ഒന്നര മണിക്കൂറാണ് ദൈർഘ്യം. 10,000 ഡോളർ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ 20 ദിവസത്തെ ചിത്രീകരണം ഈ ശീതകാലത്ത് ന്യൂയോർക്കിൽ നടക്കും. മഞ്ഞുവീഴ്ചയുള്ള ദിവസങ്ങളിലെ ഔട്ട്ഡോർ രംഗങ്ങളും ചിത്രീകരണത്തിന്റെ ഭാഗമാണ്.
ക്വീൻസിലെ ഗ്യാസ് സ്റ്റേഷൻ ജീവനക്കാരനായ രാജും, സ്റ്റീവ് എന്ന തെരുവു നായയും തമ്മിൽ വളരുന്ന ഹൃദയബന്ധമാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. നായയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതോടെ രാജിന്റെ കുടുംബ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും അപ്രതീക്ഷിത ഭാഗ്യവും അപകടങ്ങളും കുടുംബ ബന്ധങ്ങളുടെ ആഴവും പരസ്പര ഐക്യത്തിന്റെ പ്രാധാന്യവുമെല്ലാം കഥയിൽ ഇടംപിടിക്കുന്നു.
രാജ്, പ്രിയ, അവരുടെ മക്കൾ, ICE ഏജന്റുമാർ, അയൽവാസികൾ, ന്യൂയോർക്ക് നിവാസികൾ തുടങ്ങി വിവിധ കഥാപാത്രങ്ങളിലേക്കാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്.

