എടത്വ : സ്കൂട്ടർ അപകടത്തെ തുടർന്ന് മരണമടഞ്ഞ ജേക്കബ് ചെറിയാന് ജന്മനാട് യാത്രാമൊഴി നല്കി. തലവടി കുന്തിരിക്കൽ സിഎംസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഉന്നതാധികാര സമിതി അംഗം, എടത്വ വൈഎംസിഎ ഡയറക്ടര്‍ ബോർഡ് അംഗം, എടത്വ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച തലവടി ആനപ്രമ്പാൽ പൂവക്കാട് ജേക്കബ് ചെറിയാന് (മോനിച്ചന് 63) അന്തിമോചാരം അർപ്പിക്കുവാൻ വൻ ജനാവലിയാണ് എത്തിയത്.
ഭവനത്തിലെ ശുശ്രൂഷകളിൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ വൈദികരും ശുശ്രൂഷകരും പങ്കെടുത്ത് അനുശോചനമറിയിച്ചു. റെജി ചെറിയാൻ എംഎൽഎ ഉൾപ്പെടെ രാഷ്ടീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പേർ എത്തി. 12.30ന് സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയില്‍ നടന്ന ചടങ്ങിന് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്കി. തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഇടവക വികാരി റവ സോജി വർഗ്ഗീസ് ജോൺ, മുൻ വികാരിമാരായ റവ മാത്യൂ ജിലോ നൈനാൻ, റവ. അലക്സ് പി ഉമ്മൻ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു.
ഇക്കഴിഞ്ഞ 7ന് വൈകിട്ട് 8ന് സ്കൂട്ടറിൽ വരുമ്പോൾ വീടിന് സമീപം ഉള്ള വളവ് തിരിയുമ്പോൾ സ്കൂട്ടർ ഇടതോട്ടിലേക്ക് മറിയുകയായിരുന്നു. ശക്തമായ മഴ ഉണ്ടായി രുന്നതിനാൽ സംഭവം ആരും അറിഞ്ഞില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് റോഡിൽ ചുറ്റുകമ്പി കിടക്കുന്നത് ഭാര്യ എലിസബേത്ത് കണ്ടത്. സംഭവമറിഞ്ഞ് എത്തിയവർ ചേർന്ന് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.18 ന് ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.
ഭാര്യ: എലിസബേത്ത്,
മക്കൾ:ഐറിൻ, സെറിൻ.

