അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഡാളസ് പൊലീസ് ഉദ്യോഗസ്ഥ ജയിൽ മോചിതയായി

ഡാളസ് :ടെക്സസ്സിൽ  മാത്രമല്ല രാജ്യത്താകമാനം മനുഷ്യാവകാശ സംഘടനകളുടെയും പ്രത്യകിച്ചു കറുത്ത വർഗക്കാരുടെയും  വൻ  പ്രതിഷേധങ്ങൾക്കു ഇടയാക്കിയ  ഡാലസിലെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി ബോഥം ജീൻ എന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പത്തുവർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡള്ളാസ് പൊലീസ് ഉദ്യോഗസ്ഥ ആംബർ ഗൈഗർ ജയിൽ മോചിതയായി. ഏഴുവർഷത്തെ തടവിന് ശേഷമാണ് വെള്ളിയാഴ്ച രാവിലെ അവർ മോചിതയായത്.

2018 സെപ്റ്റംബറിലാണ് ഡ്യൂട്ടിയിലല്ലാതിരുന്ന ഗൈഗർ, തന്റെ അപ്പാർട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ച് ബോഥം ജീന്റെ അപ്പാർട്ട്മെന്റിൽ പ്രവേശിച്ച് അദ്ദേഹത്തെ വെടിവെച്ചു കൊന്നത്. തടവുപുള്ളികളുടെ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചതിനെയും നല്ല നടപ്പ് വിലയിരുത്തിയതിനെയും തുടർന്നാണ് പരോൾ ബോർഡ് ഗൈഗർക്ക് പരോൾ അനുവദിച്ചത്.

Leave a Comment

More News