അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അബ്ദുൾ എൽ-സയീദ്

മിഷിഗൺ:മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൾ എൽ-സയീദ്, തനിക്ക് യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യാതൊരു താല്പര്യവുമില്ലെന്ന് വ്യക്തമാക്കി. എന്.ബി.സി.യുടെ (NBC) “മീറ്റ് ദ പ്രസ്” അഭിമുഖത്തിനിടെ, അമേരിക്ക ഒരു മുസ്ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ തയ്യാറാണോ എന്ന അവതാരക ക്രിസ്റ്റൻ വെൽക്കറുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“അത് ഞാൻ ചിന്തിക്കുന്ന ചോദ്യമല്ല. മിഷിഗൺ ഒരു മുസ്ലിം സെനറ്ററെ തിരഞ്ഞെടുക്കാൻ തയ്യാറാണ് എന്നാണ് ഞാൻ കരുതുന്നത്,” എൽ-സയീദ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തന്റെ ലക്ഷ്യമല്ലെന്നും അടുത്ത ആറ് വർഷം തന്റെ സംസ്ഥാനത്തെ ജനങ്ങളെ മികച്ച രീതിയിൽ സേവിക്കുക എന്നതാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Wikipedia

അടുത്തിടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജറുമായി നടന്ന സംവാദത്തിൽ ഉയന്നുവന്ന ആരോപണങ്ങളെക്കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചു. മുസ്ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന ആരോപണം തികച്ചും വ്യാജവും ഇസ്ലാമോഫോബിയയിൽ നിന്ന് ഉയർന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ മിഷിഗൺ സെനറ്റ് പോരാട്ടവുമായി ബന്ധപ്പെട്ട വിവരങ്ങളും തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് വിവരങ്ങളും Michigan Bureau of Elections പോർട്ടൽ വഴി ലഭ്യമാണ്.

Leave a Comment

More News