ശരീരമാസകലം ടാറ്റൂ ചെയ്ത് കനേഡിയൻ യുവാവ് ഗിന്നസ് പട്ടം നേടിയെടുത്തു

ആല്‍ബര്‍ട്ട: ശരീരത്തിൽ 90 ശതമാനത്തിലധികം ഭാഗത്തും ടാറ്റൂ ചെയ്ത് ഗിന്നസ് ലോക റെക്കോർഡിൽ ഇടംനേടി കനേഡിയൻ യുവാവ്. ‘എഫെമറൽ റെമി’ എന്നറിയപ്പെടുന്ന 38 -കാരനായ ആല്‍ബര്‍ട്ട സ്വദേശിയാണ് ലോകത്തെ ഞെട്ടിച്ച ഈ നേട്ടത്തിന് അർഹനായത്. 2005 -ൽ തന്റെ ഇടത് കയ്യിൽ മകന്റെ പേര് ടാറ്റൂ ചെയ്തുകൊണ്ടാണ് റെമി ഈ വിചിത്രമായ യാത്ര ആരംഭിക്കുന്നത്. പിന്നീട് ശരീരമാകെ മഷികൊണ്ട് മൂടിയെങ്കിലും അദ്ദേഹം അവിടെ നിർത്താൻ തയ്യാറായില്ല.

വർഷങ്ങളായി ടാറ്റൂവിന് മുകളിൽ വീണ്ടും ടാറ്റു ചെയ്ത് അദ്ദേഹം ഏകദേശം നാൽപതോളം പാളികൾ തീർത്തു. ശരീരത്തിന്റെ ചില ഭാഗങ്ങളിലാകട്ടെ 100 -ലധികം തവണയാണ് ടാറ്റൂ ചെയ്തിട്ടുള്ളത്. നൂറിലധികം ശരീര സുഷിരങ്ങളിൽ ആഭരണങ്ങൾ അണിഞ്ഞ് ബോഡി മോഡിഫിക്കേഷനിൽ മുൻപിലായിരുന്നെങ്കിലും, തന്റെ ശരീരം മുഴുവൻ ടാറ്റൂ ചെയ്യുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല.

ചെറുപ്പത്തിൽ ഗോതിക് ശൈലിയിലുള്ള വസ്ത്രധാരണവും വ്യത്യസ്തമായ ഹെയർസ്റ്റൈലുകളും പരീക്ഷിച്ചിരുന്ന ആളാണ് താനെന്നും എന്നാൽ ഇത്രയധികം ടാറ്റൂ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ അംഗീകാരത്തെ വിദ്യാഭ്യസ രംഗത്തു നേടിയ ഉന്നത ബിരുദം പോലെയാണ് താൻ കാണുന്നതെന്ന് അഭിപ്രായപ്പെട്ടു.

Leave a Comment

More News