ടാമ്പ, ഫ്ലോറിഡ: കൊല്ലം ജില്ലയിൽ കുന്നിക്കോട് കുട്ടിക്കോണം തുരുത്തിയിൽ പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (86) കർത്താവിൽ നിദ്ര പ്രാപിച്ചു. 2026 ഒക്ടോബർ 5-ന് മക്കളുടെയും കൊച്ചുമക്കളുടെയും സാന്നിധ്യത്തിൽ സ്വവസതിയിലായിരുന്നു അന്ത്യം.
പത്തനംതിട്ട വടശ്ശേരിക്കര തയ്യിൽമേപ്പുറത്ത് കുടുംബാംഗമാണ്. പരേതരായ ടി. ടി. ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകളാണ്.
മക്കൾ: ജയ്–ജയ്മോൾ, ജോ–ബീന.
കൊച്ചുമക്കൾ: ഡെന്നി–ഏമി, ആഷ്ലി–നിഷ, സാറ, രമ്യ.
കൊച്ചുമക്കളുടെ മക്കൾ: സോഫിയ, എലൈജ, ഐസയ്യ.
സഹോദരങ്ങൾ: പരേതരായ ടി. സി. തോമസ്–എൽസി തോമസ് (കുമ്പളാംപൊയ്ക), അന്നമ്മ ജോർജ്–പരേതനായ സി. എസ്. ജോർജ് (ഫ്ലോറിഡ), മേരി ഫിലിപ്പ്–ഫിലിപ്പ് മത്തായി (ഫ്ലോറിഡ), കുഞ്ഞമ്മ കോശി–കോശി ഏബ്രഹാം (പറുത്തപ്പാറ, അടൂർ), സാം ജേക്കബ്–സൂസി ജേക്കബ് (ഫ്ലോറിഡ), ലിസി കോര–പരേതനായ മാമ്മൻ കോര (ഗെയ്ൻസ്വിൽ, ഫ്ലോറിഡ), സൂസി തോമസ്–വി. ടി. തോമസ് (ഡാളസ്), സിസി ജോർജ്–കെ. പി. ജോർജ് (ഫ്ലോറിഡ), സാലി സണ്ണി–എ. കെ. സണ്ണി (ഡാളസ്), ജെയ്സി ജെയിംസ്–ജെയിംസ് ജോൺ (ഡിട്രോയിറ്റ്).
സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട്.
