ചിങ്ങം: ഇന്ന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കും. നടന്ന കാര്യങ്ങളിൽ ഒരുപക്ഷേ പൂർണ്ണമായും നിങ്ങൾ സന്തോഷവാനല്ലായിരിക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ നിങ്ങൾ വികാരാധീനനായേക്കാം.
കന്നി: ബിസിനസുകാർ ഇന്ന് വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം അയാസരഹിതമായ കുറച്ച് സമയം നിങ്ങൾക്ക് ലഭിച്ചേക്കാം. ആരാധനാസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.
തുലാം: ഇന്ന് നിങ്ങൾ പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ മനസിൻ്റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം.
വൃശ്ചികം: നിങ്ങളുടെ വികാരങ്ങൾ എന്നത്തേതിലും കൂടുതൽ ഇന്ന് പ്രകടിപ്പിച്ചേക്കാം. തൊഴിലുമായി ബന്ധപ്പെടുത്തിയാൽ, നിങ്ങൾ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. പുതിയ പദ്ധതികൾ വരെ തുടങ്ങിയേക്കാവുന്നതുമാണ്.
ധനു: ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ മാനസികാവസ്ഥ പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. അതിനാൽ ശ്രദ്ധിക്കുക. സംയമനം പാലിക്കുക. നിഷേധാത്മകമായി പ്രതികരിക്കാതിരിക്കാൻ വികാരങ്ങളിൽ നിന്ന് നിങ്ങൾ ഇന്ന് അകന്നു നിൽക്കുക.
മകരം: നിങ്ങളുടെ വികാരങ്ങൾ വിജയപാതയിൽ തടസമായി മാറും. അവസരവാദികൾക്ക് നിങ്ങളെ അത്ര വേഗം കീഴ്പ്പെടുത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിക്കൊടുത്ത്, നിർവികാരനായി നിലകൊള്ളുക എന്നതാണ് ഇതിനുള്ള പരിഹാരം.
കുംഭം: തൊഴിലിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ സാധിക്കും. വ്യക്തിജീവിതവും, തൊഴിലും വിജയകരമായി ഒന്നിച്ച് കൊണ്ട് പോകാനും സാധിക്കും. സാമ്പത്തികമായി പറയത്തക്ക പ്രശ്‌നങ്ങളൊന്നും തന്നെ ഇന്ന് നിങ്ങൾക്ക് കാണുന്നില്ല.
മീനം: എഴുത്ത്, സാഹിത്യം തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടും. ദമ്പതികൾക്ക് പ്രണയിക്കാനും സ്നേഹം പങ്കിടാനും പറ്റിയ സമയമാണിത്. നിങ്ങളുടെ കോപം നിയന്ത്രിക്കുക.
മേടം: നിങ്ങൾ കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ പരിക്കേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും ആകുലരാക്കിയേക്കാം.
ഇടവം: പാചകസംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും ഇന്ന് നിങ്ങളുടെ കൂടെയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തികവും, കുടുംബപരവുമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു.
മിഥുനം: ആളുകൾ നിങ്ങളിൽ നിന്ന് ഇന്ന് ഒരുപാട് പ്രതീക്ഷിക്കും. എന്നാൽ ആ പ്രതീക്ഷികൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് നിങ്ങളെ സമ്മർദ്ദത്തിലാക്കിയേക്കാം. എന്നിരുന്നാലും ഓരോ ആവശ്യങ്ങളും സാധിക്കത്തക്ക വിധത്തിൽ ചിന്തിച്ച് ഒരു വഴി കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. ആളുകൾ നിങ്ങളുടെ നവീന ആശയങ്ങളിലും ബുദ്ധിശക്തിയിലും പ്രശംസിക്കും.
കര്‍ക്കടകം: ഇന്ന് നിങ്ങൾ നിങ്ങളെത്തന്നെ നിരീക്ഷിക്കുന്നത് നല്ലതാണ്. ശാന്തതയോടും, ക്ഷമയോടുമിരിക്കുക. സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളോട് പൊരുത്തപ്പെട്ടാൽ, ഇന്നത്തെ ജോലി നിങ്ങൾക്ക് കുറച്ച് കൂടി എളുപ്പമാകും.
