നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയെ, മാനവികതയെ ഉഴുതുമറിക്കാനുള്ള പ്രേരകശക്തികളായിട്ടാണ് ഭരണത്തിൽ വരുന്ന പല തീവ്രവാദ ശക്തികൾ ശ്രമിക്കാറുള്ളത്. ഈ ബുദ്ധിശൂന്യരെ പാർട്ടി അടിമകൾ വിളിക്കുന്നത് മുത്തുമാണിക്യം എന്ന പേരിലാണ്. അറിവിൽ ഒരു തലമുറയെ വാർത്തെടുക്കേണ്ട അദ്ധ്യാപകർ ഭീകര പ്രവർത്തനങ്ങൾപോലെ കഞ്ചാവ് കച്ചവടക്കാരും, കൃഷിക്കാരുമായി മാറുന്നത് കുട്ടികളെ നരകത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ ‘ഓപ്പറേഷൻ തൂഫാൻ’ കാക്ക ഓട്ടക്കലത്തിൽ നോക്കുംപോലെ നോക്കി ചിലരെ പൊക്കുന്നു. അദ്ദേഹം ഒരു കപട ആഭ്യന്തര മന്ത്രിയല്ലെന്നും, അതിൽ നിന്ന് കിട്ടുന്ന കമ്മീഷൻ വേണ്ടെന്നും, അപായകരമായ കഞ്ചാവ് മയക്കുമരുന്ന് ഭാവി തലമുറയെ തകർക്കുമെന്നും തിരിച്ചറിഞ്ഞു. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. വൻ സ്രാവുകൾ ഈ രംഗത്തുള്ളത് കഴിഞ്ഞ സർക്കാരിന്റെ കാലത്തു് കണ്ടതാണ്. എവിടെ മയക്ക്മരുന്ന് കച്ചവടമുണ്ടോ, അറസ്റ്റ് നടക്കുന്നുണ്ടോ അവിടെയെല്ലാം അധികാരത്തിലുള്ളവരുടെ പങ്ക് വെളിപ്പെടുന്നു. കാക്കക്കണ്ണുള്ള തൂഫാൻ കാക്കകൾ…
Category: ARTICLES
ശ്രീകൃഷ്ണനും ജരാസന്ധനും (ജയശങ്കര്‍ പിള്ള)
മഥുരയിലെ ജനങ്ങൾ വർഷങ്ങളായുള്ള ഭീതിയ്ക്കും, ഭയത്തിനും പീഡനത്തിനും ഒടുവിൽ ഒരു ആശ്വാസം ലഭിച്ച ദിവസമായിരുന്നു അന്ന്. കംസന്റെ അധർമ്മ ഭരണത്തിന് ശ്രീകൃഷ്ണൻ വിരാമമിട്ടിരിയ്ക്കുന്നു. എന്നാൽ ആ വിജയം ഒരു പുതിയ ശത്രുവിന്റെ ഉദയത്തിനും കാരണമായി. കംസന്റെ ഭാര്യമാരായ ‘അസ്തിയും പ്രാപ്തിയും’ മഗധരാജാവായ ജരാസന്ധന്റെ പുത്രിമാരായിരുന്നു. ഭർത്താവിന്റെ മരണവാർത്ത കേട്ട് അവർ കണ്ണീരോടെ പിതാവ് ജരാസന്ധന്റെ സന്നിധിയിലെത്തി. വൃഷ്ണി വംശത്തിലെ രാജാവായിരുന്നു കംസൻ. ശ്രീ കൃഷ്ണന്റെ മാതുലൻ. പിതാവായ ഉഗ്രസേനനെയും, മാതാവ് പത്മാവതിയെയും തുറുങ്കലിൽ അടച്ചു രാജ്യാവകാശം പിടിച്ചടക്കിയ ഗാന്ധർവനൽ ജനിച്ച പുത്രൻ. “അച്ഛാ… കൃഷ്ണൻ നമ്മുടെ ഭർത്താവിനെ വധിച്ചു.” അവർ വിലപിച്ചു… ആ വിലാപം ഒരു കാട്ടുതീ പോലെയാണ് ആളിപടർന്നത്, ആ വാക്കുകൾ കേട്ട നിമിഷം ജരാസന്ധന്റെ കണ്ണുകൾ അഗ്നിപർവ്വതം പോലെ ജ്വലിച്ചു. പ്രതികാരത്തിന്റെ തീ അവന്റെ ഹൃദയത്തിൽ ആളിക്കത്തി. “യാദവരുടെ ആ ഇടയബാലൻ എന്റെ കുടുംബത്തെ…
മാറിയ ചിന്തകളും പുതിയ ദിശാബോധവും: അമേരിക്കൻ മലയാളി സംഘടനകൾ തിരുത്തേണ്ട വഴികൾ
അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള മലയാളി കുടിയേറ്റത്തിന് ആറുപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എഴുപതുകളിലും എൺപതുകളിലും നഴ്സിംഗ് മേഖലയിലൂടെ തുറന്നുകിട്ടിയ വാതിലുകളിലൂടെ അമേരിക്കയിലേക്ക് ഒഴുകിയെത്തിയ ഒരു തലമുറ, അധ്വാനവും കഠിനശ്രമവും കൊണ്ട് ഒരു വലിയ സമൂഹത്തെ ഇവിടെ കെട്ടിപ്പടുത്തു. കുടുംബങ്ങളെയും ബന്ധുക്കളെയും കൊണ്ടുവന്നുകൊണ്ട് ഇമിഗ്രേഷൻ സിസ്റ്റത്തിലെ വിവിധ പ്രിഫറൻസുകൾ ഉപയോഗിച്ച് പടർന്നുപന്തലിച്ചതാണ് ഇന്നത്തെ അമേരിക്കൻ മലയാളി ചരിത്രം. പള്ളികളും പ്രാദേശിക അസോസിയേഷനുകളും തണലൊരുക്കിയ ഈ വളർച്ചയിൽ നിന്നാണ് ഫോക്കാനയും പിന്നീട് അതിൽ നിന്നുള്ള ആശയഭിന്നതകൾ കാരണം ഫോമയും ഉദയം ചെയ്യുന്നത്. രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന പ്രൗഢഗംഭീരമായ കൺവെൻഷനുകളും, നാട്ടിൽ നിന്നുള്ള വിശിഷ്ടാതിഥികളും, അതിനേക്കാളേറെ ചൂടേറിയ സംഘടനാ തെരഞ്ഞെടുപ്പുകളുമാണ് ഇവിടുത്തെ മലയാളി ജീവിതത്തിന്റെ പ്രധാന ആകർഷണങ്ങളായി മാറിയത്. പക്ഷേ, ഈ സംഘടനാ സംസ്കാരത്തിൽ ഇന്നും നിഴലിച്ചുനിൽക്കുന്ന ഒരു വലിയ പോരായ്മയുണ്ട്. കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ ശൈലി പോലെ നിറപ്പകിട്ടാർന്ന വാഗ്ദാനങ്ങൾ നൽകി ആളുകളെ ആകർഷിക്കാം…
വിശ്വാസത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകളും ആധുനിക യാഥാർത്ഥ്യങ്ങളും: മാറ്റങ്ങളുടെ പാതയിൽ സഭയും സമൂഹവും
ദൈവാലയത്തിന്റെ പടിവാതിൽ കടന്നുകയറുമ്പോൾ മനസ്സ് സ്വാഭാവികമായി ദൈവസാന്നിധ്യത്തിലേക്ക് ഉയരേണ്ടതാണ്. എന്നാൽ ഇന്ന് പല ദൈവാലയങ്ങളിലും അനുഭവപ്പെടുന്നത് പ്രാർത്ഥനയുടെ നിശ്ശബ്ദതയല്ല, മറിച്ച് സാമൂഹിക സമ്മേളനങ്ങളുടെ ശബ്ദമാണ്. “ദൈവാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ മൗനമായി പ്രാർത്ഥിക്കുക” എന്ന സന്ദേശം സ്ക്രീനിൽ തെളിഞ്ഞുനിൽക്കുമ്പോഴും, അതിന് താഴെ നടക്കുന്ന സംഭാഷണങ്ങൾ ആ സന്ദേശത്തെ പരിഹസിക്കുന്നതുപോലെയാണ് തോന്നുന്നത്. ഇത് കേവലം ശബ്ദത്തിന്റെ പ്രശ്നമല്ല മറിച് വിശ്വാസത്തിന്റെ ഗൗരവം ക്രമേണ നഷ്ടപ്പെടുന്ന ഒരു വലിയ പ്രതിസന്ധിയുടെ ലക്ഷണമാണ്. ഒരുകാലത്ത് ദൈവാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് മനസ്സിനെ പ്രാർത്ഥനയ്ക്കായി ഒരുക്കാൻ മാതാപിതാക്കളും അധ്യാപകരും വൈദികരും ഒരുപോലെ പഠിപ്പിച്ചിരുന്നു. ഇന്ന് അതേ ദൈവാലയങ്ങളിൽ നിശ്ശബ്ദത ആവശ്യപ്പെടാൻ പോലും ആരും തയ്യാറല്ല. സഭാനേതൃത്വത്തിന്റെ പ്രതികരണവും പലപ്പോഴും നിരാശാജനകമാണ്. “ഞാൻ പറയുന്നുണ്ട്; പക്ഷേ ആളുകൾ കേൾക്കുന്നില്ല” എന്ന നിസ്സഹായത ഉത്തരവാദിത്തത്തിൽ നിന്നുള്ള പിന്മാറ്റമായി മാത്രമേ കാണാൻ കഴിയൂ. നേതൃത്വം എന്നത് സാഹചര്യം വിവരിക്കുന്നതല്ല, മറിച്ച് കൃത്യമായ…
അത്യാവശ്യമായി ഒരു ദൈവത്തെ വേണം!: സണ്ണി മാളിയേക്കൽ
രാവിലെ ചൂടു ചായയും കൈയ്യിലേന്തി ഉമ്മറത്തെ ചാരുസേരയിൽ വന്നിരുന്നതായിരുന്നു ഞാൻ. മനസ്സിനല്പം ശാന്തത നൽകാൻ ഫോണെടുത്ത് വാട്സ്ആപ്പ് സന്ദേശങ്ങൾ നോക്കാമെന്ന് വെച്ചപ്പോൾ ദേ കിടക്കുന്നു ഫോണിന്റെ ഡിസ്പ്ലേ തകർന്നു തരിപ്പണമായി! പോരാത്തതിന് പത്രക്കാരൻ പത്രമിട്ടോ എന്ന് വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അയൽവക്കത്തെ ദിവാകരൻ ചേട്ടൻ തന്റെ തിളങ്ങുന്ന പുതിയ ബി.എം.ഡബ്ല്യു കാർ ആർത്തിയോടെ കഴുകി തിളക്കുന്നു. ഇതൊക്കെ പോരാഞ്ഞ്, ഇന്നലെ രാത്രി മുതൽ നടുവിൽ നിന്ന് ഒരു അസഹ്യമായ വേദന വലിഞ്ഞു മുറുകുന്നുമുണ്ട്. ഇത്രയും വിനകൾ ഒരേ സമയം എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നപ്പോൾ എനിക്കൊന്നു മാത്രം വ്യക്തമായി മനസ്സിലായി: ഇനി ഈ ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ ഒരു സാധാരണ മനുഷ്യന്റെ പരിശ്രമവും കഷ്ടപ്പാടും മാത്രം പോരാ. തക്കതായ സമയത്ത് ഇടപെടലുകൾ നടത്താൻ സാമർത്ഥ്യവും നല്ല പ്രവൃത്തിപരിചയവുമുള്ള ശക്തനായ ഒരു ദൈവത്തെത്തന്നെ കൂട്ടുപിടിച്ചാലേ…
കാലവർഷത്തിൽ ചർമ്മത്തിനും മുടി സംരക്ഷണത്തിനുമായി ബോഡി ഷോപ്പിന്റെ പ്രത്യേക ഓഫറുകൾ
ബ്രിട്ടീഷ് വംശജനായ എത്തിക്കൽ ബ്യൂട്ടി ബ്രാൻഡായ ദി ബോഡി ഷോപ്പ് അതിന്റെ ഏറ്റവും ജനപ്രിയമായ വിറ്റാമിൻ സി, ടീ ട്രീ, ഇഞ്ചി ശ്രേണി എന്നിവ മഴക്കാലത്തെ അവശ്യ സൌന്ദര്യ പരിഹാരങ്ങളായി വാഗ്ദാനം ചെയ്യുന്നു. പ്രകൃതിദത്ത ചേരുവകളാൽ സമ്പന്നമായ ഈ ശ്രേണികൾ മഴക്കാലത്ത് ചർമ്മവും മുടിയുമായി ബന്ധപ്പെട്ട സാധാരണ സീസണൽ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ നൽകുന്നു. മഴക്കാലം ചൂടിൽ നിന്ന് ആശ്വാസം നൽകുമ്പോൾ, ഇത് ചർമ്മത്തിന്റെ മങ്ങൽ, അധിക എണ്ണ, മുഖക്കുരു, തലയോട്ടിയിലെ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ദൈനംദിന സൌന്ദര്യ ദിനചര്യ പുതുമയുള്ളതും ഫലപ്രദവുമാക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. വിറ്റാമിൻ സി സ്കിൻകെയർ ശ്രേണിയിൽ കാമു കാമു ബെറി സത്തിൽ സമ്പുഷ്ടമാണ്, ഇത് നിര്ജീവമായി കാണപ്പെടുന്ന ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ സ്വാഭാവിക തിളക്കം തിരികെ നൽകാനും സഹായിക്കുന്നു. 10% വിറ്റാമിൻ സി, ബക്കുച്ചിയോൾ എന്നിവ…
വിദ്യാഭ്യാസ മന്ത്രിയുടെ രാജി മോദിയുടെ അതിബുദ്ധി: (മോൻസി കൊടുമൺ)
അരാഷ്ട്രീയ വാദികൾ എന്നു മുദ്രകുത്തി വെറും പാറ്റകൾ എന്നു പേരു കിട്ടിയവർ ജാതി മത വർണ വ്യത്യാസമില്ലാതെ പോരിനിറങ്ങിയപ്പോൾ മന്ത്രി രാജി വെച്ചു, അല്ല രാജി വെപ്പിച്ചതാണ്. അതാണ് നമ്മുടെ പ്രധാന മന്ത്രി കാട്ടിയ അതിബുദ്ധി. മറിച്ചാണെങ്കിൽ ഭരണം തന്നെ മറേണ്ടി വരുമായിരുന്നില്ലേ ? ഇരുപത്തഞ്ച് ലക്ഷത്തോളംവരുന്ന കുട്ടികൾ എഴുതിയ നീറ്റ് പരീക്ഷയിൽ 4000 കോടിയുടെ അഴിമതിയാണ് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നത്. രാത്രി പകലാക്കി പഠിച്ച വിദ്യാർത്ഥികൾ കണ്ണീരും കൈയ്യുമായി ഡൽഹിയിൽ സമരം നടത്തിയപ്പോൾ കിട്ടിയത് ടിയർ ഗ്യാസ് പ്രയോഗവും ആണിവെച്ച ലാത്തികൊണ്ട് പ്രഹരവും. അതിൽ ചിലർ മരണപ്പെട്ടു. ഇരുപതോളം കുട്ടികൾ ആത്മഹത്യ ചെയ്തു. നമ്മുടെ കുഞ്ഞുങ്ങൾ ഒരിക്കലും ഇന്ത്യക്കെതിരായി നിൽക്കുമെന്ന് വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക കാര്യങ്ങളിൽ പങ്കാളികളായി മുമ്പോട്ട് വന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ലോക ശാസ്ത്രജ്ഞൻമാരായും, ഡോക്ടർമാരായും, നല്ല ഗവേഷകരായും വളര്‍ന്നു വന്ന് രാജ്യത്തെ സുരക്ഷിത…
കോടതികൾ അധികാരികളുടെ രക്ഷകരാകരുത്: കാരൂർ സോമൻ (ചാരുംമൂടൻ)
തെളിവുകളുടെ കെട്ടുകൾ എത്ര അഴിച്ചിട്ടാലും നിയമങ്ങൾക്ക് കണ്ണും കാതുമില്ല അല്ലെങ്കിൽ ഉണ്ടെന്നുള്ള തെളിവുകളാണ് സുപ്രിം കോടതിയിൽ നിന്നും കേരള ഹൈകോടതിയിൽ നിന്ന് കേട്ടത്. കോടതികൾ നീതി ആഗ്രഹിക്കുന്ന മനുഷ്യരുടെ അവസാനത്തെ ആശ്രയമാണ്, രക്ഷകരാണ്. ന്യായാധിപന്മാർ സമൂഹത്തിൽ സത്യവും, നീതിയും ക്രമസാമാധാനവും പ്രൗഢമായ ശാന്തിയും എണ്ണ തേച്ചു മിനുക്കി നിർത്തേണ്ടവരാണ്. അവർ ഭരണാധികാരികളുടെ കൊട്ടിനിണങ്ങിയ പാട്ടുകാരായാൽ അല്ലെങ്കിൽ കൊട്ടുന്ന കോലിനൊക്കെ തുള്ളാൻ നിൽക്കുന്നവരായാൽ ആ കൂട്ടർ നിയമവ്യവസ്ഥിയെ ചവിട്ടി മെതിക്കുന്നവരാണ്. മഹാന്മാർ പണിതുയർത്തിയ ഇന്ത്യയുടെ മതേതരത്വ നിയമനിർമ്മാണങ്ങളിലേക്ക് കഴുകന്മാർ എങ്ങനെ പറന്നിറങ്ങി? ഇത് ബലികാക്കകളെ സൃഷ്ടിക്കുന്ന ശവം താങ്ങികളും അടിമകളും ചിന്തിക്കേണ്ടതാണ്. നിയമവ്യവസ്ഥയിൽ ഈ മാലിന്യങ്ങളെ വളർത്തുന്നത് ആരാണ്? ഇന്ത്യൻ നിയമ വ്യവസ്ഥിതി എന്തുകൊണ്ട് സ്വയംഭരണ സ്ഥാപനമാകുന്നില്ല? കേരള ഹൈക്കോടതിയിൽ നിതിൻ രാജ് എന്ന പാവപ്പെട്ട കുട്ടിയുടെ മരണ കാരണങ്ങളെ അട്ടിമറിച്ച പോലീസിനോട് ഹൈക്കോടതി ജഡ്ജ് ചോദിച്ചത് ‘സർക്കാരും…
ഫൊക്കാന പോർക്കളത്തിൽ പൊരിഞ്ഞ ഇലക്ഷൻ അങ്കം വെട്ട് (നര്‍മ്മ ലേഖനം): എ.സി. ജോർജ്
മുകളിലെ ശീർഷകം കണ്ട് ആരും ഭയപ്പെടേണ്ടതില്ല. അത്യന്തം സമാധാന സൗഹാർദ്ദപരമായ ഇലക്ഷൻ പ്രചാരണ അങ്കത്തട്ടിലെ അങ്കം വെട്ട്. ഇവിടെ ആരുടെയും രക്തം പൊടിയുന്നില്ല. ആവേശ തിമിർപ്പിൽ രക്തം തിളക്കുമായിരിക്കും. മലയാളിയല്ലേ, വിപ്ലവ, വീര്യ, അഭിമാന ആവേശ നാട്ടിൽ നിന്ന് വരുന്നവരല്ലേ? ഫൊക്കാന ഇലക്ഷന് വേണ്ടി, രണ്ട് ശക്തിയേറിയ, പാനലുകൾ, അരയും തലയും മുറുക്കി ഇലക്ഷൻ ഗോദായിൽ അതിശക്തിയായി ഏറ്റുമുട്ടുമ്പോൾ പല വിസ്മയങ്ങളും നടന്നേക്കാം എന്ന് മാത്രം. ഇതിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ല. മത്സരത്തിനായുള്ള ജേഴ്സി അണിഞ്ഞ് ഇരുപാനലുകാരും പരസ്പരം ഇലക്ഷൻ ഗുസ്തിയിൽ, കയ്യും മെയ്യും മറന്ന് പോരാടി എന്നിരിക്കും. കേരളത്തിൽ നിന്ന് വരുത്തിയ ആയുർവേദ എണ്ണകളും കുഴമ്പുകളും പുരട്ടി നല്ല മെയ് വഴക്കം വരുത്തിയ സുന്ദരി സുന്ദരന്മാരും തരുണീമണികളുമാണ് ഫൊക്കാനാ ഇലക്ഷൻ ഗോദയിൽ പോരടിക്കാൻ പോകുന്നത്. ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് കണ്ടുകേട്ടറിയാൻ ഇനി…
മെസ്സിയെ കരയിച്ചോ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
തൊള്ളായിരത്തി എൺപത്തി ആറിൽ മെക്സികോയിൽ ഫിഫ വേൾഡ് കപ്പ് നടക്കുമ്പോൾ ലോകത്തിലെ പകുതിയിൽ താഴെ രാജ്യങ്ങളിലേയ്ക്കു മാത്രമാണ് ലൈവ് ടെലികാസ്റ് ഉണ്ടായിരുന്നത്. അക്കാലത്തു ടെലിവിഷനുകൾ പല രാജ്യങ്ങളിലും പ്രചാരത്തിൽ ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും സിറ്റികളിൽ താമസിച്ചിരുന്നവർ ആണ് മത്സരങ്ങൾ കൂടുതലായും ടെലിവിഷനുകളിലൂടെ കണ്ടത്. ഗ്രാമ പ്രദേശങ്ങളിൽ ഒരു കൗണ്ടിയിലോ ഒരു പ്രൊവിൻസിലോ ഒരു പഞ്ചായത്തിലോ ഒക്കെ വിരലിൽ എണ്ണാവുന്ന വീടുകളിൽ മാത്രെമേ ടെലിവിഷനുകൾ ഉണ്ടായിരുന്നുള്ളൂ. എങ്കിലും സോക്കർ കളിയോടുള്ള അമിത അഭിനിവേശം കാരണം രണ്ടും മൂന്നും മൈലുകൾ നടന്നും വന്നു ടെലിവിഷനുകൾ ഉള്ള വീടുകളിൽ കളി കാണുവാൻ വരുന്നവരുടെ വൻ നിര തന്നെ ഉണ്ടായിരുന്നു. എൺപത്തി ആറു വേൾഡ് കപ്പിൽ മേക്സികോ സിറ്റിയിൽ വച്ചു നടന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനു എതിരെ നടന്ന നിർണായക മത്സരം വിജയിപ്പിച്ചതോടെ ആണ് അര്ജന്റീനയുടെ ഡീഗോ…
