മോഹിനിയാട്ടത്തിന്റെ വേഷം ധരിച്ച രണ്ട് ചെറിയ കുട്ടികൾ നിന്ന് കരയുകയാണ്. കൂടെയുള്ള പേരെന്റ്സ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം തമിഴിൽ എന്തൊക്കെയോ പറഞ്ഞ് അവരുടെ അസ്വസ്ഥയും ദേഷ്യവും പ്രകടിപ്പിക്കുന്നുമുണ്ട്. ഫൊക്കാനാ കൺവെൻഷന്റെ ഒരു ഒഴിഞ്ഞ മൂലയിൽ അവരെ കണ്ടപ്പോൾ, മലയാളികൾ ഒത്തുകൂടുന്ന ഫൊക്കാനയിൽ ഈ തമിഴർക്ക് എന്ത് കാര്യം എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്. ഏതെങ്കിലും തരത്തിൽ അവരെ സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യാമെന്ന് കരുതി അടുത്ത് ചെന്നു. സമയം 4 മണിയായി. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ കയറിപ്പറ്റാൻ 1500 പേരെ പങ്കെടുപ്പിച്ചു ഫൊക്കാന നടത്തുന്ന മോഹിനിയാട്ട പഠന പരിപാടിയിൽ പങ്കെടുക്കാൻ മലയാളികളായ സുഹ്രത്തുക്കളുടെ നിർബന്ധം കൊണ്ട് വന്നവരാണവർ. ഉച്ചക്ക് 12 മണി മുതൽ ഒരുങ്ങി നിൽക്കുന്നതാണ് ആ പാവം കുട്ടികൾ. 4 മണിക്ക് തുടങ്ങേണ്ടതാണ് മോഹിനിയാട്ടം. പക്ഷെ 4 മണി ആയപ്പോഴും…
Category: ARTICLES
അബ്ദുല്‍ അല്‍ സഈദിന്റെ വിജയവും മാറി വരുന്ന അമേരിക്കൻ രാഷ്ട്രീയവും: യു.എ നസീര്‍, ന്യൂയോര്‍ക്ക്
യു.എസ് സെനറ്റിലേക്ക് മിഷിഗണ്‍ ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പില്‍ അബ്ദുല്‍ അല്‍ സഈദ് നേടിയ വിജയം അമേരിക്കയിലെ തീവ്ര വലതുപക്ഷ സയണിസ്റ്റ് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. മുന്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥനായ അബ്ദുല്‍ അല്‍ സഈദ്, മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയില്‍ യു.എസ് പ്രതിനിധി ഹാലി സ്റ്റീവന്‍സിനെയാണ് പരാജയപ്പെടുത്തിയത്. ഏറെ ശ്രദ്ധേയമായ വിജയം, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ ശക്തമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം 65 മില്യണ്‍ ഡോളറോളം പുറത്തുനിന്നുള്ള പ്രചാരണ ചെലവ് സ്റ്റീവന്‍സിനെ പിന്തുണയ്ക്കുന്നതിനായി ചെലവഴിച്ച സാഹചര്യത്തിലും അല്‍ സഈദ് വിജയിച്ചു. ഇസ്രാഈലിലേക്കുള്ള സൈനിക സഹായം അവസാനിപ്പിക്കുക, അമേരിക്കന്‍ രാഷ്ട്രീയത്തിലെ കോര്‍പ്പറേറ്റ് പണത്തിന്റെ സ്വാധീനം കുറയ്ക്കുക, കാമ്പയിന് ഫിനാന്‍സ് പരിഷ്കരിക്കുക, സാധാരണക്കാരായ നികുതിദായകരുടെയും മധ്യവര്‍ഗത്തിന്റെയും ജീവിതച്ചെലവ് കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളാണ് അല്‍ സഈദ് തന്റെ പ്രചാരണത്തില്‍ മുന്നോട്ടു വെച്ചത്. അമേരിക്കയുടെ വിദേശ നയം പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.…
കേരളത്തിൽ പെറ്റു പെരുകുന്ന സാഹിത്യ പുരസ്കാരങ്ങൾ: കാരൂർ സോമൻ, (ചാരുംമൂടൻ)
പൂവൻപഴം കണ്ടാൽ പുഴുക്കുത്തുണ്ടെന്ന് ആരും വിചാരിക്കാത്തതു പോലെയാണ് കേരളത്തിൽ മുക്കിലും മൂലയിലും പെറ്റു പെരുകുന്ന പുരസ്കാരങ്ങൾ. പച്ചപ്പുല്ല് കണ്ട പശുവിനെപോലെ സർഗ്ഗ സാഹിത്യത്തിന്റെ സൗന്ദര്യപ്പൊലിമ എന്തെന്നറിയാത്തവർ, ഉൾകാഴ്ചയില്ലാത്തവർ പല പ്രമുഖരുടെ പേരിൽ വ്യാജമായി കെട്ടിപ്പൊക്കുന്ന പുരസ്കാര മനഃശാസ്ത്രം പഠിക്കാതെ പേരുണ്ടാക്കാൻ ലഹരിയിൽ മുങ്ങിക്കഴിയുന്നവരെ പോലെ ഇതൊക്കെ പോയി വാങ്ങുന്നു. തെളിവുകൾ ധാരാളമുണ്ടെങ്കിലും ഒന്ന് പറഞ്ഞാൽ മഹാകവി പി. കുഞ്ഞുരാമൻ നായരുടെ പേരിൽ ഫൗണ്ടേഷനുണ്ടാക്കി കാശ് വാങ്ങി ഒരാൾ ഈ കച്ചവടം പൊടിപൊ ടിക്കുന്നുണ്ട്. ഇങ്ങനെ പല സംഘടനകളും പല പ്രമുഖരുടെ പേരിൽ ഈ കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നു. ഈ രംഗത്തു് സാഹിത്യ സംഭാവനകൾ ചെയ്തിട്ടുള്ള യോഗ്യരായവർക്ക് കൊടുക്കുന്നതിൽ ആരും എതിർക്കുമെന്ന് തോന്നുന്നില്ല. സോഷ്യൽ മീഡിയയുടെ വരവോടെ പരിണമിച്ചുണ്ടായ ഉജ്ജ്വലമായ സാഹിത്യ വൈകൃതത്തിന് കുടപിടിക്കുന്നത് ആരൊക്കെയാണ് ? കേരളത്തിലെ അവിശുദ്ധ സംസ്കാരത്തിന്റെ ഉത്പന്നങ്ങളായ ഈ കച്ചവട പുരസ്കാരങ്ങളെപ്പറ്റി സാഹിത്യത്തെ…
മലമുകളില്‍ മലര്‍ന്നു കിടന്ന് മേഘങ്ങളെ നോക്കി പ്രതിമാസം നല്ലൊരു തുക സമ്പാദിക്കൂ!
ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ലാവോജുൻ പർവതത്തിൽ ഒരു അതുല്യമായ തൊഴിൽ അവസരം യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. “ക്ലൗഡ് നിരീക്ഷകൻ” സ്ഥാനത്തേക്ക് 3,600-ലധികം പേരാണ് അപേക്ഷിച്ചത്. എന്നാൽ, 22 വയസ്സുള്ള കണ്ടന്റ് ക്രിയേറ്റര്‍ ലി സിച്ചെന്‍ തിരഞ്ഞെടുക്കപ്പെട്ടു. പർവതങ്ങളെയും മേഘങ്ങളെയും ക്യാമറകളെയും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, ചൈനയിൽ നിന്നുള്ള ഈ വാർത്ത നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ഓഫീസിലെ കസേരയിൽ ഇരിക്കുന്നതിനു പകരം പർവതങ്ങളുടെ മുകളിൽ ജോലി ചെയ്യേണ്ട ജോലിക്ക് ആയിരക്കണക്കിന് യുവാക്കളാണ് അപേക്ഷിച്ചത്. ലളിതവും മനോഹരവുമായ ജോലിയാണെന്ന് തോന്നുമെങ്കിലും, വളരെ വെല്ലുവിളി നിറഞ്ഞതാണ് ജോലി. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്കിടയിൽ ഉദ്യോഗാര്‍ത്ഥികള്‍ മേഘങ്ങളെ ക്യാമറയില്‍ പകർത്തുകയും സോഷ്യൽ മീഡിയയിൽ തുടർച്ചയായി ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും വേണം. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ പ്രശസ്തമായ ലാവോജുൻ പർവതത്തിൽ നിന്നാണ് ഈ ജോലി ആരംഭിച്ചത്. സമുദ്രം പോലുള്ള മേഘപാളികൾക്കും അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ് ഈ പർവ്വതം. 3,600-ലധികം പേർ…
“ബന്ധങ്ങളെ നമുക്ക് ഹൃദയത്തോട് ചേർത്തു വയ്ക്കാം” (ലേഖനം): ജയശങ്കര്‍ പിള്ള
എല്ലാ മനുഷ്യരും ഈ ലോകത്തിലേക്ക് ജനിക്കുന്നത് തനിച്ചാണെങ്കിലും ജീവിക്കുന്നത് സാമൂഹിക ജീവിയായിട്ടാണ്. ജനിക്കുന്ന നിമിഷം മുതൽ അവസാന ശ്വാസം വരെ അവനെ മുന്നോട്ടു നയിക്കുന്നത് ബന്ധങ്ങളാണ്. മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ, അധ്യാപകർ, ശിഷ്യർ, സമൂഹം ഇവയെല്ലാം ചേർന്ന ഒരു ബന്ധം ആണ് ഒരു മനുഷ്യന്റെ ജീവിതം രൂപപ്പെടുന്നത്. പണവും അധികാരവും സ്ഥാനമാനങ്ങളും,ആധുനിക സൗകര്യങ്ങളും ജീവിതത്തിന് കൂടുതൽ നിറങ്ങൾ നൽകിയേക്കാം. എന്നാൽ ജീവിതത്തിന് അർത്ഥവും സന്തോഷവും സുരക്ഷിതത്വവും സമാധാനവും നൽകുന്നത് എല്ലായ്പോഴും നല്ല ബന്ധങ്ങളാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ സമ്പാദ്യമോ, സ്വർണശേഖമോ, വസ്തുവകകളോ അല്ല, മറിച്ചു അവനെ സ്നേഹിക്കുന്ന മനുഷ്യരും അവൻ കാത്തുസൂക്ഷിക്കുന്ന ബന്ധങ്ങളുമാണ്. ഒരു മനുഷ്യൻ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവൻ ഓർക്കുന്നത് അവൻ അറ്റെല്ലാം മറ്റെല്ലാം മാറ്റിവച്ചു സമ്പാദിച്ച ഒന്നിനെയും കുറിച്ചല്ല, അവന്റെ ബന്ധങ്ങളെ കുറിച്ചാണ്.…
കൊടുമൺ വിമാനത്താവളം വന്നാൽ എന്തുകൊണ്ടും ശബരിമല തീർത്ഥാടകർക്ക് ഇരട്ടി മധുരം: മോൻസി കൊടുമൺ
നനാ ജാതി മതസ്ഥരും ഒരുമയോടെ ആരാധിക്കുന്നത് ശബരിമല ശ്രീ അയ്യപ്പ ഭഗവാനെ ആണല്ലോ. അവിടുത്തെ സന്നിധാനത്തിലേക്ക് ഇന്ത്യയുടെ മറ്റു പല സംസ്ഥാനത്തു നിന്നും കര മാർഗം എത്തുന്നതിൻ്റെ സമയ ദൈർഘ്യം പത്തിരട്ടി കുറച്ചുകൊണ്ട് വിമാന മാര്‍ഗം ഭക്തർക്ക് അതിവേഗം ശബരിമലയിൽ എത്തിച്ചേരുവാൻ ഒരു പുതിയ മാർഗമാണ് കൊടുമൺ വിമാനത്താവളം യഥാർത്ഥ്യമാകുമ്പോൾ പൂവണിയുന്നത്. നിർദിഷ്ട വിമാനത്താവളത്തില്‍ നിന്നും പമ്പയിലേക്ക് അരമുക്കാ മണിക്കൂർ മതിയാകും. ഏറ്റവും കൂടുതൽ ഓക്സിജൻ ലഭിക്കുന്ന പത്തനംതിട്ട ജില്ലയുടെ ഹൃദയ ഭാഗത്ത് പച്ചപ്പട്ടു വിരിച്ചും കൊച്ചരുവികളാലും തഴുകി നിൽക്കുന്ന മനോഹര സഥലമായ കൊടുമണ്ണിൽ എയർപോർട്ട് വരുന്നതിനുള്ള അനുയോജ്യ ഘടകങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വർഷങ്ങൾക്കു മുമ്പേ പൂർത്തിയായിട്ടും താമസം നേരിടുന്നതിൻ്റെ പിന്നിൽ എന്താണെന്ന് ഇതുവരേയും മനസ്സിലാകുന്നില്ല. ഏതൊക്കെയോ രാഷ്ട്രീയ ലോബികളുടെ നിഗൂഢമായ എന്തെങ്കിലും ലക്ഷ്യം ഇതിന് തടസ്സമുണ്ടെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. കാരണം, കൊടുമൺ മതസൗഹാർദ്ദത്തിൻ്റെ പേരുകേട്ട ദക്ഷിണേന്ത്യൻ…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 8): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവും സഹോദരൻ അയ്യപ്പനും ജാതിവിരുദ്ധ ചിന്തയുടെ നവ ബൗദ്ധിക വിപ്ലവം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളെ സാമൂഹിക വിമർശനത്തിന്റെയും, യുക്തിചിന്തയുടെയും കൂടുതൽ തീക്ഷ്ണമായ തലങ്ങളിലേക്ക് കൊണ്ടുപോയ വ്യക്തിത്വങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ഒരാളാണ് സഹോദരൻ അയ്യപ്പൻ. ഗുരു കേരളസമൂഹത്തിൽ ആത്മീയതയുടെയും മനുഷ്യസമത്വത്തിന്റെയും വെളിച്ചം പകർന്നപ്പോൾ, അയ്യപ്പൻ അതേ സാമൂഹിക പ്രശ്നങ്ങളെ കൂടുതൽ തുറന്ന യുക്തിവാദപരമായ ഭാഷയിൽ ചോദ്യം ചെയ്തു. അതുകൊണ്ടുതന്നെ ഗുരുവും സഹോദരൻ അയ്യപ്പനും തമ്മിലുള്ള ബന്ധത്തെ കേവലം ഗുരു–ശിഷ്യബന്ധമെന്നോ വ്യക്തിപരമായ അടുപ്പമെന്നോ മാത്രം വിലയിരുത്തുന്നത് പര്യാപ്തമല്ല. അത് കേരളത്തിന്റെ സാമൂഹികവും, ബൗദ്ധികവുമായ നവോത്ഥാനത്തിൽ രൂപപ്പെട്ട ഒരു പ്രധാന ആശയസംവാദമായിരുന്നു. ഒരാളുടെ ചിന്ത ആത്മീയതയുടെ ആഴത്തിൽ നിന്ന് മനുഷ്യസമത്വത്തിലേക്ക് എത്തിയപ്പോൾ, മറ്റൊരാളുടെ ചിന്ത യുക്തിയുടെ ശക്തിയിൽ നിന്ന് സാമൂഹിക വിമോചനത്തിലേക്ക് സഞ്ചരിച്ചു. വ്യത്യസ്ത വഴികളിലൂടെ നടന്ന ഈ രണ്ടു ചിന്താപ്രവാഹങ്ങളും മനുഷ്യന്റെ…
“അമ്മ” യുടെ ആശ്രമ അങ്കണത്തിൽ ഒരു ദിവസം: ജയശങ്കര്‍ പിള്ള
വിദേശവാസം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് കഴിയുമ്പോഴും പല ആഗ്രഹങ്ങൾക്കൊപ്പം മനസ്സിലെ വിലപ്പെട്ട ഒരാഗ്രഹം ബാക്കി നിൽക്കുകയായിരുന്നു. മാതാ അമൃതാനന്ദമയിയുടെ ആശ്രമം ഒന്ന് സന്ദർശിക്കണം. പക്ഷെ എന്തുകൊണ്ടോ നാളിതുവരെ അത് നടന്നില്ല. 1998-ലാണ് അമ്മയുടെ വള്ളിക്കാവിലുള്ള ആശ്രമത്തിൽ പോകുവാനും, അമ്മയുടെ ദർശനം ലഭിക്കുവാനും ഉള്ള ഭാഗ്യം ലഭിച്ചത്. പക്ഷെ പിന്നെ എന്തുകൊണ്ടോ അങ്ങിനെ ഒരു സൗഭാഗ്യം, ഭൗതികതയുടെ പിന്നാലെയുള്ള പാച്ചിലിൽ ലഭിച്ചില്ല, അല്ലെങ്കിൽ അതിന്നായി സമയം കണ്ടെത്തിയില്ല എന്നതാണ് സത്യം. കാനഡയിലെ “‘അമ്മ” യുടെ ആശ്രമത്തിൽ നിന്നുള്ള അറിയിപ്പുകൾ നിരന്തരമായി ഇമെയിൽ വഴി ലഭിക്കാറുണ്ട് എങ്കിലും, നാളെ, നാളെ എന്ന് മാറ്റി വെച്ച് സമയവും, കാലവും തള്ളി നീക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞു പുറത്തു പെയ്യുന്ന മഴയും ആസ്വദിച്ചിരിക്കുമ്പോഴാണ് സഹധർമ്മിണിയോട് പെട്ടെന്ന് ഒരു ചോദ്യം ചോദിച്ചത്…. നമുക്ക് “അമ്മ” യുടെ ആശ്രമത്തിൽ വരെ ഒന്ന് പോയാലോ? പെട്ടെന്ന് ഉത്തരവും…
പുഴയും പ്രകൃതിയും മനുഷ്യനും: വിവേകമില്ലാത്ത നയങ്ങളും ആവർത്തിക്കുന്ന ദുരന്തങ്ങളും: റവ. ജെയിംസ് കെ. ജോൺ (ലബ്ബക്ക്, ടെക്സാസ്)
ഓരോ പുഴയും കാടും ഒരു നാടിന്റെ ജീവനാഡിയാണ്. നമ്മുടെ പ്രകൃതിയിൽ ജീവനും ജീവിതവും പകർന്നുനൽകി ഒഴുകുന്ന നദികൾ വെറും ജലാശയങ്ങൾ മാത്രമല്ല; അവ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന്റെ കാവലാളുകൾ കൂടിയാണ്. എന്റെ വീട് നിൽക്കുന്നത് ഒരു പുഴയുടെ തീരത്താണ്. പണ്ടൊക്കെ വേനൽ അടുത്തുതുടങ്ങുമ്പോൾ ആ പുഴയോരം ജീവസ്സുറ്റ ഒരു ഗ്രാമീണ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. മണൽ വാരുന്നവർ, പുഴയിൽ നിന്ന് പൊന്നരിക്കുന്നവർ, മീൻപിടിത്തക്കാർ, ആടുമാടുകളെ തീറ്റാൻ കൊണ്ടുപോകുന്നവർ, കുളിക്കുവാനും സൈഗത തട്ടുകളിൽ അൽപനേരം കാറ്റുകൊള്ളാനും വരുന്നവർ, ജീവിതത്തിന്റെ വേദനകളും പ്രയാസങ്ങളും പങ്കുവെക്കുന്നവർ… അങ്ങനെ പുഴയുടെ തീരങ്ങൾ പകർന്നു നൽകിയ ശാന്തസുന്ദരമായ മനോഹാരിതയും വെള്ളത്തിന്റെ ഓളങ്ങളും മനുഷ്യമനസ്സുകൾക്ക് നൽകിയ വർണ്ണാഭമായ ഭാവനകളും ഒത്തുചേരുന്ന ഒരു വലിയ സ്വർഗ്ഗീയ തീരമായിരുന്നു അത്. ആ പുഴയുടെ അവർണ്ണനീയമായ സാധ്യതകളെ നുകർന്നുകൊണ്ട് ജീവിതം മെച്ചപ്പെടുത്തിയ ഒരു വലിയ പറ്റം ജനങ്ങളെ അന്ന് കാണാൻ സാധിച്ചിരുന്നു.…
ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 7): ജയശങ്കര്‍ പിള്ള
മഹാകവി കുമാരനാശാനും ശ്രീനാരായണ ഗുരുവും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഒരേ ദൗത്യത്തിനായി ഒന്നിച്ചു ചേർന്ന അപൂർവ വ്യക്തിത്വങ്ങളാണ് ശ്രീ നാരായണ ഗുരുവും മഹാകവി കുമാരനാശാനും. ഗുരു–ശിഷ്യബന്ധം മലയാള നവോത്ഥാനത്തിന് നൽകിയ അമൂല്യ സംഭാവന എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിയ്ക്കാം.ഗുരു ആത്മീയതയിലൂടെയും സാമൂഹികപരിഷ്കാരത്തിലൂടെയും മനുഷ്യനെ ഉയർത്താൻ ശ്രമിച്ചപ്പോൾ, കുമാരനാശാൻ ആ സന്ദേശത്തെ കവിതയുടെയും സാഹിത്യത്തിന്റെയും ഭാഷയിൽ ജനങ്ങളിലെത്തിച്ചു. അതുകൊണ്ടുതന്നെ ചരിത്രകാരന്മാർ പറയുന്നത്, “ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾക്ക് ശബ്ദവും,ഭാഷയും,ഭാവനയും നൽകിയ കവിയാണ് കുമാരനാശാൻ” എന്നതാണ്. ഗുരുവും കുമാരനാശാനും തമ്മിലുള്ള ബന്ധം ഒരു സാധാരണ ഗുരു–ശിഷ്യബന്ധമായിരുന്നില്ല. അത് ചിന്തകളുടെ പാരമ്പര്യമായിരുന്നു; ആത്മീയതയും സാഹിത്യവും കൈകോർത്ത ഒരു നവോത്ഥാനയാത്രയായിരുന്നു, ഒരു ചരിത്രപരമായ സാമൂഹിക വിപ്ലവത്തിന് തുടക്കവും. ബാല്യവും ഗുരുവുമായുള്ള ആദ്യസന്ദർശനവും 1873 ഏപ്രിൽ 12-ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച നാരായണൻ പിന്നീട് മലയാളസാഹിത്യത്തിലെ മഹാകവി കുമാരനാശാനായി വളർന്നു. ബാല്യത്തിൽ തന്നെ…
