തൃശൂർ: തൃശൂർ പൂരത്തിന്റെ സംഘാടകരിൽ പ്രധാനിയായ പാറമേക്കാവ് ദേവസ്വം, ഹിന്ദുത്വ ഐക്കൺ വി ഡി സവർക്കറുടെ ചിത്രം ആഘോഷങ്ങളുടെ ഭാഗമായി അലങ്കരിച്ച കുടയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് വിവാദത്തിലായി. കോൺഗ്രസിന്റെയും സിപിഐഎമ്മിന്റെയും നേതാക്കൾ എതിർപ്പുമായി രംഗത്തെത്തിയതോടെ കുട പ്രദർശിപ്പിക്കുന്നതിൽ നിന്ന് പിൻവലിക്കാൻ ക്ഷേത്രം അധികൃതർ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. മഹാത്മാഗാന്ധി, ഭഗത് സിംഗ്, കേരളത്തിലെ മറ്റ് പ്രമുഖ നേതാക്കൾ എന്നിവരുൾപ്പെടെയുള്ള വിവിധ നവോത്ഥാന-സ്വാതന്ത്ര്യ പ്രസ്ഥാന നേതാക്കളെ ഉൾക്കൊള്ളുന്ന കുടകളിൽ സവർക്കറുടെ ചിത്രവും ഉള്‍ക്കൊള്ളിച്ചിരുന്നു. “സാമുദായിക സൗഹാർദത്തെ ബാധിക്കുന്നതോ പൂരത്തെ വ്രണപ്പെടുത്തുന്നതോ ഉത്സവത്തിന്റെ മതസൗഹാർദ്ദത്തെ ബാധിക്കുന്നതോ ആയ ഒന്നും ഞങ്ങൾ ചെയ്യില്ല. അന്താരാഷ്ട്ര പരിപാടിയായ തൃശൂർ പൂരത്തെ രാഷ്ട്രീയവത്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പൂരം രാഷ്ട്രീയത്തിന് അതീതമാണ്” പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, കുട പിൻവലിക്കാൻ ബോർഡ് തീരുമാനിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. പൂരത്തെ…
Category: KERALA
തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ തടിയന്റവിട നസീറിനും മറ്റുള്ളവർക്കും വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചു
കൊച്ചി: 2006ലെ കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ യുവാക്കളെ റിക്രൂട്ട് ചെയ്ത് ഇന്ത്യയ്ക്കെതിരെ ആയുധപരിശീലനം നൽകിയ കേസിൽ പ്രതികളായ തടിയന്റവിട നസീറിനും മറ്റ് ഒമ്പത് പേർക്കുമുള്ള ശിക്ഷയും ജീവപര്യന്തം തടവും ഹൈക്കോടതി ശരിവച്ചു. എന്നാൽ, കേസിൽ മൂന്ന് പേരെ കോടതി വെറുതെവിട്ടു – രണ്ടാം പ്രതി എംഎച്ച് ഫൈസൽ, 14-ാം പ്രതി മുഹമ്മദ് നവാസ്, 22-ാം പ്രതി ഉമ്മർ ഫാറൂഖ് എന്നിവരെയാണ് വെറുതെ വിട്ടത്. 2013 ഒക്ടോബറിൽ എൻഐഎ പ്രത്യേക കോടതി വിധിച്ച ശിക്ഷ ചോദ്യം ചെയ്ത് ഷഫാസ് ഷംസുദ്ദീൻ, അബ്ദുൾ ജലീൽ, ഫിറോസ്, സാബിർ പി ബുഹാരി, പി മുജീബ്, സർഫറാസ് നവാസ് എന്നിവരും മറ്റു പ്രതികളും നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ചില പ്രതികൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റവും മറ്റ് കുറ്റങ്ങളും ഇല്ലാതാക്കിയ…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമാണെന്ന് ബിജെപി നേതാവ്
കൊച്ചി: വരാനിരിക്കുന്ന തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ലൗ ജിഹാദും മയക്കുമരുന്ന് ജിഹാദും പ്രധാന വിഷയമാകുമെന്ന് ഭാരതീയ ജനതാ പാർട്ടി നേതാവ് എ എൻ രാധാകൃഷ്ണൻ. മേയ് 31ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ നിന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണനെയാണ് മത്സരിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ബിജെപി ഒരു ടീമെന്ന നിലയിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണെന്ന് രാധാകൃഷ്ണൻ ഇന്ന് ഇവിടെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇവിടെ സാഹചര്യം വളരെ അനുകൂലമാണ്. 2011 വരെ തൃക്കാക്കരയിൽ എൻഡിഎയ്ക്ക് 5000 വോട്ടുകൾ ലഭിച്ചിരുന്നു. ഇപ്പോൾ അത് 400 മടങ്ങ് വർധിച്ചു. അതുകൊണ്ട് തന്നെ ഇതിലും രണ്ടിരട്ടി കൂടുമ്പോൾ വിജയസാധ്യതയുണ്ട്. നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാർ കൈക്കൊണ്ട ജനവിരുദ്ധ നടപടികൾ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ…
നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം; വീട്ടില്‍ വെച്ച് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച്. ഇതു സംബന്ധിച്ച് ജൂണ്‍ ആറിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. വീട്ടിൽ വെച്ചുമാത്രമേ തന്നെ ചോദ്യം ചെയ്യാവൂ എന്ന നിലപാട് കാവ്യ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നോട്ടീസിൽ അന്വേഷണ സംഘം ആവശ്യപ്പെടുന്നു. ഇതനുസരിച്ച് ആലുവയിലെ പത്മ സരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മറുപടി നൽകിയതായാണ് വിവരം. എന്നാൽ ഇതിന് ക്രൈംബ്രഞ്ച് മറുപടി നൽകിയിട്ടില്ല. നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. നേരത്തെയും ദിലീപിന്റെ പത്മ സരോവരം വീട്ടിൽ വെച്ച് ചോദ്യംചെയ്യലാകാമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. എന്നാൽ, പദ്മസരോവരം വീട്ടിൽ പോയി ചോദ്യം ചെയ്യേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.…
കുവൈറ്റിൽ കുടുങ്ങിയ മലയാളി യുവതിയെ എംപി ബിനോയ് വിശ്വത്തിന്റെ സഹായത്തോടെ ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തി
കാൻസർ രോഗിയായ ഭർത്താവ് ബിനോജിന്റെ ചികിൽസയ്ക്കുള്ള പണം കണ്ടെത്തുന്നതിനാണ് ലിൻഡ ഒരു ഏജന്റ് മുഖേന കുവൈറ്റിലേക്ക് പോയത്. കൽപറ്റ: തൊഴിലുടമയുടെ പീഡനത്തെ തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ വൈത്തിരി നാരങ്ങക്കുന്ന് സ്വദേശി ലിൻഡ ബിനോജ് ശനിയാഴ്ച നാട്ടിലെത്തി. രാജ്യസഭാ എംപി ബിനോയ് വിശ്വം ഇടപെട്ട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് മോചനത്തിന് വഴിയൊരുക്കിയത്. കാൻസർ രോഗിയായ ഭർത്താവ് ബിനോജിന്റെ ചികിൽസയ്ക്കുള്ള പണം കണ്ടെത്തുന്നതിനാണ് ലിൻഡ ഒരു ഏജന്റ് മുഖേന കുവൈറ്റിലേക്ക് പോയത്. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രവർത്തകർ ലിൻഡയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ച് സുരക്ഷിതമായി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചു. “ഞാൻ ജനുവരിയിൽ കുവൈറ്റിലേക്ക് പോയി. കഴിഞ്ഞ നാല് വർഷമായി എന്റെ ഭർത്താവ് ബ്ലഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. പലരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 3 ലക്ഷം രൂപ വരെ വായ്പയെടുത്തു. തുടക്കത്തിൽ അവർ എനിക്ക് 130…
ആകാശത്ത് വിസ്മയം തീര്‍ത്ത് തൃശൂർ പൂരത്തിനു മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട്
ജനത്തിരക്ക് ഒഴിവാക്കാനുള്ള കർശന നിയന്ത്രണങ്ങൾക്കിടയിൽ, തേക്കിൻകാട് മൈതാനത്തിന് മുകളിൽ ആകാശത്ത് നിറങ്ങൾ ചാര്‍ത്തിയ വെടിക്കെട്ടിന് കാഴ്ചക്കാർ വിസ്മയത്തോടെ സാക്ഷ്യം വഹിച്ചു. തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള വെടിക്കെട്ട് കാണാൻ സാംസ്കാരിക തലസ്ഥാനത്ത് ഞായറാഴ്ച വൈകീട്ട് നൂറുകണക്കിനാളുകൾ ഒത്തുകൂടി. പാറമേക്കാവ് വിഭാഗം ആദ്യം വെടിക്കെട്ട് ആരംഭിച്ചു, തുടർന്ന് തിരുവമ്പാടിയുടേതായിരുന്നു. തിരക്ക് ഒഴിവാക്കാന്‍ കർശന നിയന്ത്രണങ്ങളോടെ, തേക്കിൻകാട് മൈതാനത്തിന് മുകളിൽ ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തിയ നിറങ്ങൾക്ക് കാഴ്ചക്കാർ വിസ്മയത്തോടെ സാക്ഷ്യം വഹിച്ചു. പൂരത്തിന്റെ പ്രധാന കരിമരുന്ന് പ്രയോഗം മെയ് 11 ന് പുലർച്ചെ നടക്കും. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട തുറക്കുന്ന പൂരം വിളംബര ചടങ്ങ് തിങ്കളാഴ്ച നടക്കും. തൃശൂർ പൂരത്തിന്റെ കരിമരുന്ന് പ്രയോഗം കാണാൻ സ്വരാജ് റൗണ്ടിൽ പൊതുജനങ്ങളെ നിൽക്കാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ കേന്ദ്ര ഏജൻസിയായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ…
കസ്റ്റംസിനെ കബളിപ്പിക്കാന്‍ കള്ളക്കടത്തുകാര്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു
വിമാനത്താവളങ്ങളിൽ കസ്റ്റംസ് ജാഗ്രത വർധിപ്പിച്ചതോടെ, അധികാരികളേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ കള്ളക്കടത്തുകാരും നൂതന മാർഗങ്ങൾ സ്വീകരിക്കുന്നു. മലപ്പുറം: വിമാനത്താവളങ്ങളിൽ കസ്റ്റംസ് നിരീക്ഷണം വർദ്ധിപ്പിച്ചതോടെ കള്ളക്കടത്തുകാര്‍ മറ്റു പല വഴികളും സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ബാറുകളായോ ബിസ്കറ്റുകളായോ സ്വര്‍ണ്ണം കടത്തുന്ന കാലം കഴിഞ്ഞു. ഇപ്പോൾ കള്ളക്കടത്തുകാര്‍ തിരഞ്ഞെടുക്കുന്ന ‘വാഹകർ’ മഞ്ഞ ലോഹം ക്യാപ്സ്യൂളുകളിലോ ഇലക്ട്രോണിക് ഗാഡ്ജെറ്റുകളിലോ ഒളിപ്പിച്ചാണ് കൊണ്ടുവരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചിലർ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി മാറ്റുകയും ചെരുപ്പുകളിലും വസ്ത്രങ്ങളിലും വിഗ്ഗുകളില്‍ പോലും ഒളിപ്പിച്ച് കടത്തുന്നു. എന്നാൽ, പിടികൂടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ശ്രദ്ധ തിരിക്കാനായി ‘ഡമ്മി കാരിയർ’ ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർ സംശയിക്കുന്നു. ശനിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) ഒരു വയനാട് സ്വദേശിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തപ്പോൾ ശരീരത്തിൽ ക്യാപ്സ്യൂളുകളില്‍ സ്വർണം കടത്തുകയായിരുന്നുവെന്ന് യുവാവ് സമ്മതിച്ചു. എന്നാല്‍, ഉദ്യോഗസ്ഥർ…
കേരളം ലഹരിയുടെ പിടിയിലമരുന്നു; നാലു മാസത്തിനിടെ 8,124 മയക്കുമരുന്ന് കേസുകള്‍
കൊച്ചി: ഈ വർഷം രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളുടെ എണ്ണം പറയുന്നത് കേരളം പഞ്ചാബിന്റെ വഴിയിലേക്ക് പോകുന്നതായാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2022-ൽ മയക്കുമരുന്ന് കേസുകളിൽ ഭയാനകമായ വർദ്ധനവാണ് കേരളം കണ്ടത് – വെറും നാല് മാസത്തിനുള്ളിൽ 8,000-ത്തിലധികം കേസുകള്‍ !! പോലീസിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, ഈ വർഷം ഇതുവരെ 8,124 കേസുകൾ സംസ്ഥാനത്ത് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻഡിപിഎസ്) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021-ൽ ഇത് 5,586 ആയിരുന്നു. 4.4 കിലോ എം.ഡി.എം.എ.യും പിടികൂടി. 2021ൽ 2.7 കിലോഗ്രാം പിടികൂടിയപ്പോൾ ഈ വർഷം പിടികൂടിയത് 24 കിലോ ഹാഷിഷും 610 ഗ്രാം ബ്രൗൺ ഷുഗറും ആണ്. ഈ പ്രവണത തുടർന്നാൽ, സംസ്ഥാനം പഞ്ചാബിലെ മയക്കുമരുന്ന് കേസുകളെ കടത്തിവെട്ടുമെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞത്. “നേരത്തെ, ഞങ്ങൾ പ്രതിമാസം 100 കേസുകളാണ് രജിസ്റ്റർ…
12-ാം വയസ്സിൽ വിവാഹിതയായി; വിദ്യാഭ്യാസം മുടങ്ങി; പിന്നീട് ബിരുദാനന്തര ബിരുദം നേടി; ഇപ്പോള്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപിക
കോഴിക്കോട്: പന്ത്രണ്ടാം വയസ്സിൽ പഠനം ഉപേക്ഷിച്ച് വിവാഹിതയായി 10 വർഷത്തിനുശേഷം പഠനം പുനരാരംഭിച്ച സഫിയയെ അവരുടെ അയൽവാസികൾ ഒരു “വിചിത്ര സ്ത്രീ”യെപ്പോലെയാണ് നോക്കി കണ്ടത്. എന്നാൽ സഫിയ അതൊന്നും കാര്യമാക്കിയില്ല. കടമ്പകൾ ഒന്നൊന്നായി താണ്ടി അവര്‍ ബിരുദധാരിയായി. അപ്പോഴാണ് അവര്‍ ഗൗരവത്തോടെയാണ് കാര്യങ്ങള്‍ നോക്കിക്കണ്ടിരുന്നതെന്ന് എല്ലാവർക്കും മനസ്സിലായത്. ഹയർ സെക്കൻഡറി അദ്ധ്യാപികയാകുന്നതിന് മുമ്പ് സോഷ്യോളജി, ചരിത്രം, വിദ്യാഭ്യാസം എന്നിവയിൽ ബിരുദാനന്തര ബിരുദം നേടാന്‍ സഫിയക്ക് കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ, ഇപ്പോൾ നാദാപുരത്തിനടുത്ത് പേരോട് എംഐഎം എച്ച്എസ്എസിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന സഫിയക്ക് പോലും തന്റേത് ഒരു യക്ഷിക്കഥ പോലെയാണ് തോന്നുന്നത്. കോഴിക്കോട് ജില്ലയിലെ പുറമേരിയിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ച സഫിയയ്ക്ക് നേരത്തെ വിവാഹിതയായതോടെ പഠനം നിർത്തേണ്ടി വന്നു. “എന്റെ കുടുംബത്തിൽ സർക്കാർ ജീവനക്കാരോ അദ്ധ്യാപകരോ അക്കാദമിക് വിദഗ്ധരോ ഉണ്ടായിരുന്നില്ല. എന്നെ നയിക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ,…
‘ബുക്ക്സ് എൻ ബിയോണ്ട്’- വായന രസകരവും തടസ്സരഹിതവുമാക്കാനൊരു ലൈബ്രറി
തിരുവനന്തപുരം: മെമ്പർഷിപ്പില്ലാതെ നിങ്ങൾക്ക് ഏതു പുസ്തകവും സൗജന്യമായി വായിക്കാന്‍ തലസ്ഥാന നഗരിയില്‍ ഒരു ലൈബ്രറി വരുന്നു. ഇവിടെ ഒരു പുസ്തകം വായിക്കാൻ നിങ്ങൾ മെമ്പര്‍ഷിപ്പോ വരിസംഖ്യയോ ഒന്നും കൊടുക്കേണ്ടതില്ല…. ലൈബ്രറിയില്‍ പോകുക.. ഇഷ്ടമുള്ള പുസ്തകമെടുത്ത് വായിക്കുക…. തിരിച്ചു നല്‍കുക.. അത്രമാത്രം. ഇനി നിങ്ങൾക്ക് പുസ്തകം വീട്ടിലേക്ക് കൊണ്ടുപോകണമെങ്കിൽ, ചെറിയൊരു സെക്യൂരിറ്റി തുക നൽകണം. എന്നാൽ, പുസ്തകം തിരികെ നൽകുമ്പോൾ ആ പണം കൃത്യമായി തിരികെ നൽകും. വായനയെ സ്നേഹിക്കുന്നവർക്ക്, ‘ബുക്ക്സ് എൻ ബിയോണ്ട്’ – ഈ മാസാവസാനത്തോടെ തുറക്കാൻ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ സുകേഷ് രാമകൃഷ്ണ പിള്ളയുടെ സ്വപ്ന സാക്ഷാത്കാരമാണ് അതുല്യമായ ഈ ലൈബ്രറി. ഈ 43-കാരന് വായന ഒരു വികാരമാണ്. പുതിയ തലമുറയിൽ നഷ്ടപ്പെട്ടതായി തോന്നുന്ന വായനാശീലം വളർത്തിയെടുക്കുക എന്നതാണ് ഏക ലക്ഷ്യമെന്ന് സുകേഷ് പറയുന്നു. ഇതൊരു ബിസിനസ്സല്ല. അതുകൊണ്ടാണ് ഞങ്ങൾ അംഗത്വ ഫീസ് ഒന്നും…
