വിഴിഞ്ഞം നൊറോവൈറസ് ബാധ: കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ന്യൂഡൽഹി: വിഴിഞ്ഞത്ത് റിപ്പോർട്ട് ചെയ്ത രണ്ട് നോറോവൈറസ് അണുബാധ കേസുകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർവൈലൻസ് ഓഫീസറോട് റിപ്പോർട്ട് തേടി. വിഴിഞ്ഞത്തെ സ്‌കൂളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ രണ്ട് കുട്ടികൾക്കാണ് നൊറോവൈറസ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം ചേരുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തു. നോറോവൈറസ് ആമാശയത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ്. ആമാശയത്തിലെയും കുടലിലെയും ആവരണത്തിന്റെ വീക്കം, കഠിനമായ ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ഒരു ജലജന്യ രോഗമാണ് നോറോ വൈറസ് ബാധ. പോഷകാഹാരക്കുറവ്, കുടൽ വീക്കം എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും രോഗബാധ ദീർഘകാല രോഗാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ആഗോളതലത്തിൽ പ്രതിവർഷം 685 ദശലക്ഷം നോറോ വൈറസ് കേസുകൾ റിപ്പോർട്ട്…

കോട്ടയം മെഡിക്കൽ കോളേജിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ സംസ്‌കരിക്കാൻ കൊണ്ടുപോയ മാലിന്യത്തിൽ പിഞ്ച് കുഞ്ഞിന്റെ മൃതദേഹം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ സംസ്‌കരിക്കാൻ കൊണ്ടുപോയ മാലിന്യത്തിൽ പിഞ്ച് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂട്ടിനുള്ളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സംസ്കരണ പ്ലാന്‍റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്ന് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിനുള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച കവറിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതായി വിവിധ സ്രോതസ്സുകളിൽ നിന്ന് മാലിന്യം ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സർക്കാർ ഏജൻസിയായ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഐഎൽ) സ്ഥിരീകരിച്ചു. അതേസമയം, മരിച്ച കുഞ്ഞിന്റെ തലയിൽ നിറയെ രോമങ്ങളുണ്ടെന്നും കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കല്‍ വിദഗ്ധരുമായി ആലോചിച്ച ശേഷം മാത്രം: ബൃന്ദ കാരാട്ട്

കോഴിക്കോട്: പാരിസ്ഥിതിക ആഘാതം ഒഴിവാക്കാൻ വിദഗ്ധരുമായി ആലോചിച്ച ശേഷമേ കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കൂവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഞായറാഴ്ച കോഴിക്കോട്ട് നടന്ന പൊതുയോഗത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ പരിസ്ഥിതി സംരക്ഷിക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ നയമാണ്. അതിനാൽ, സിൽവർ ലൈൻ നടപ്പിലാക്കുന്നതിന് മുമ്പ് വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധതയുടെ പ്രതിഫലനമല്ലെന്നും ബൃന്ദ പറഞ്ഞു. ഇതൊരു ഉപതെരഞ്ഞെടുപ്പ് മാത്രമായിരുന്നു, ഫലം സർക്കാരിന്റെ വിലയിരുത്തലല്ല. വോട്ടെടുപ്പ് ഫലം പാർട്ടി ഇതിനകം പരിശോധിച്ചുവെന്നും ട്വന്റി 20 ഉൾപ്പെടെയുള്ള പല ശക്തികളും യുഡിഎഫിനെ സീറ്റ് നേടാൻ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സീറ്റിൽ വിജയിച്ച ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തോട് പ്രതികരിക്കവെ, വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സിപിഎം നേതാവ്…

സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന ആരംഭിക്കുമെന്ന് ഉന്നത തല യോഗം

തിരുവനന്തപുരം: സ്‌കൂളുകളിൽ ഉച്ചഭക്ഷണം കഴിച്ച് നിരവധി കുട്ടികൾ രോഗബാധിതരായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥാപനങ്ങളിൽ ഗുണനിലവാര പരിശോധന നടത്താൻ സർക്കാർ തീരുമാനം. ഞായറാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും സംയുക്തമായി വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ സംയുക്ത പരിശോധന നടത്തുമെന്ന് ശിവൻകുട്ടി പറഞ്ഞു. സ്‌കൂളുകളിൽ നൽകുന്ന ഉച്ചഭക്ഷണം സുരക്ഷിതമാണെന്ന സന്ദേശം നൽകുന്നതിനായി ഉദ്യോഗസ്ഥർക്കൊപ്പം മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും സ്‌കൂളുകൾ സന്ദർശിക്കുകയും കുട്ടികളുമായി ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യും. ശിവൻകുട്ടി തിങ്കളാഴ്ച തിരുവനന്തപുരത്തെ ഒരു സ്‌കൂളിൽ എത്തുമ്പോൾ, ഉച്ചഭക്ഷണം ശുചിത്വത്തോടെ തയ്യാറാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അനിൽ കോഴിക്കോട്ടെ ഒരു സ്കൂള്‍ സന്ദർശിക്കും. തിങ്കളാഴ്ച മുതൽ ജില്ലാ-ഉപജില്ലാ തലങ്ങളിലെ നൂൺ ഫീഡിംഗ് സൂപ്പർവൈസർമാർ…

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും പത്തനം‌തിട്ട ജില്ലാ കലക്ടറ് ദിവ്യാ അയ്യര്‍ക്കും കൊവിഡ്-19 പൊസിറ്റീവ് സ്ഥിരീകരിച്ചു; ഇരുവരുടെയും പൊതുപരിപാടികള്‍ മാറ്റി വെച്ചു

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനും പത്തനംതിട്ട ജില്ലാ കലക്‌ടർ ദിവ്യ എസ്. അയ്യർക്കും കോവിഡ്-19 പോസിറ്റീവ് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇരുവരും ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഇന്ന് (ഞായറാഴ്‌ച) നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുന്‍‌കൂട്ടി നിശ്ചയിച്ചിരുന്ന ഇരുവരുടെയും പൊതുപരിപാടികള്‍ മാറ്റി വെച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്ലാച്ചിമടക്കാർക്ക് ഉടൻ നഷ്ടപരിഹാരം നൽകണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “സാഹോദര്യത്തണൽ വിരിയിക്കാം” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട്ട് ഫലവൃക്ഷ തൈ നട്ട് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് നിർവഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി നേതാക്കൾ പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര സമിതിയംഗങ്ങളെ സന്ദർശിച്ചു.പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ പൊതുജനങ്ങളുടെ കുടിവെള്ളം ഊറ്റി ആഗോള കുത്തക ഭീമൻ കൊക്കക്കോള ആരംഭിച്ച കമ്പനിക്കെതിരെ ജനകീയ പോരാട്ടം നടന്നിട്ട് ഇരുപത് വർഷം തികയുകയാണ്. ജനകീയ സമരത്തിന് മുന്നിൽ മുട്ടുമടക്കി കമ്പനിക്ക് നാടുവിടേണ്ടി വന്നെങ്കിലും കമ്പനി മൂലം ദുരിതമനുഭവിച്ച പ്ലാച്ചിമടക്കാർക്ക് രണ്ട് പതിറ്റാണ്ടിനിപ്പുറവും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം നൽകാതെ രക്ഷപ്പെടാൻ സർക്കാറുകൾ കൊക്കക്കോളക്ക് സൗകര്യമൊരുക്കിക്കൊടുത്തുവെന്നതാണ് യാഥാർത്ഥ്യം.നഷ്ടപരിഹാരത്തിനു വേണ്ടിയുള്ള നിയമ പോരാട്ടവും സമരങ്ങളും സമര സമിതി ഇപ്പോഴും തുടരുന്നു.ഫ്രറ്റേണിറ്റി നേതാക്കൾ സമര സമിതിക്ക് പിന്തുണകളറിയിച്ചു.നഷ്ടപരിഹാര തുക ഉടൻ…

കേരളത്തിലെ മൂന്ന് ജില്ലകളിലായി 53 വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ്

തിരുവനന്തപുരം: ഉച്ചഭക്ഷണം കഴിച്ച് മൂന്ന് ജില്ലകളിലായി 50 ഓളം വിദ്യാർത്ഥികൾക്ക് അസുഖം ബാധിച്ച സംഭവത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ ശനിയാഴ്ച പ്രത്യേക അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെ കായംകുളം, ഉച്ചക്കട എന്നിവിടങ്ങളിലെ രണ്ട് സ്‌കൂളുകളിലും കൊല്ലം കല്ലുവാതുക്കലിലെ ഒരു അങ്കണവാടിയിലുമായി 53 വിദ്യാർഥികളാണ് വെള്ളി, ശനി ദിവസങ്ങളിലായി ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബുവിനോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി ആർ വിനോദിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. അങ്കണവാടിയിൽ നടന്ന സംഭവം വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ അന്വേഷിക്കും. വെള്ളി, ശനി ദിവസങ്ങളിലായി കായംകുളം ടൗൺ യുപി സ്‌കൂളിലെ 18 വിദ്യാർഥികളെ ഛർദ്ദിയും വയറിളക്കവും നിർജലീകരണവുമായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്കവർക്കും മരുന്നുകൾ നൽകി ഡിസ്ചാർജ് ചെയ്തു. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന്…

രാഷ്ട്രീയ സത്യസന്ധതയുടെ പ്രതീകമായ പ്രയാർ ഗോപാലകൃഷ്ണൻ ഇനിയില്ല

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ (72) ശനിയാഴ്ച വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. തലസ്ഥാന നഗരിയിലേക്കുള്ള യാത്രാമധ്യേ, അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും അനുശോചനം അറിയിച്ചു. നിലവിൽ ചിതറയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം രാവിലെ 8.30 ഓടെ കൊല്ലം ഡിസിസി യിലേക്ക് കൊണ്ടുപോകും. 10 മണി മുതൽ 11 മണി വരെ ഡിസിസിയിൽ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി ചിതറയിലേക്ക് കൊണ്ടുപോകും. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് സംസ്‌കാരം. ഭാര്യ എസ് സുധർമ്മ, മക്കൾ ഡോ റാണി കൃഷ്ണ, ഡോ വേണി കൃഷ്ണ, വിഷ്ണു ജി കൃഷ്ണൻ. 2001ൽ ചടയമംഗലം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം, ദീർഘകാലം മിൽമ ചെയർമാനായി പ്രവർത്തിച്ചിരുന്നു. മിക്കവാറും എല്ലാ പ്രധാന സഹകരണ…

പൂപ്പാറ കൂട്ടബലാത്സംഗം: പെണ്‍കുട്ടി മുമ്പും ക്രൂര പീഡനത്തിന് ഇരയായി, പീഡനം മദ്യം നൽകിയ ശേഷം

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കൂട്ട ബലത്സംഗത്തിന് ഇരയായ പെൺകുട്ടിയെ സംഭവത്തിന് മുമ്പ് സുഹൃത്തുക്കൾ ക്രൂര പീഡനത്തിന് ഇരയാക്കിയതായി പൊലീസ്. മദ്യം നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. രാജകുമാരിയിലെ റൂമിലും, പൂപ്പാറയിലെ തേയില തോട്ടത്തിലും എത്തിച്ചതായിരുന്നു പീഡനം. സംഭവത്തിൽ ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇതര സംസ്ഥാനക്കാരിയായ 15കാരി പൂപ്പാറയിലെ തേയില തോട്ടത്തിൽ വച്ച് കൂട്ട ബാലത്സംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപെട്ട്, കൗമാരക്കാർ ഉൾപ്പടെ പൂപ്പാറ സ്വദേശികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടിയുടെ സുഹൃത്തുക്കളായ മഹേഷ് കുമാർ യാദവ്, ഖേം സിംഗ് എന്നിവരെ രാജകുമാരി കജനപ്പാറയിൽ നിന്നും പൊലീസ് പിടികൂടി. സംഭവം നടന്ന ദിവസം സുഹൃത്തായ മഹേഷ് കുട്ടിയെ രാജകുമാരിയിലെ റൂമിലെത്തിച്ച് പീഡനത്തിന് ഇരയാക്കി. ഉച്ചയോടെ സുഹൃത്തായ ഖേം സിംഗിനൊപ്പം ഇയാൾ വീട്ടിലേക്കയച്ചു. എന്നാൽ ഖേം സിംഗ് ഓട്ടോറിക്ഷയിൽ…

ഭാര്യയുടെ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 60-കാരന്‍ അറസ്റ്റിൽ

പത്തനംതിട്ട: ഭാര്യയുടെ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത അറുപതുകാരനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മെയ് രണ്ടാം വാരത്തിലാണ് 85 കാരിയായ മുത്തശ്ശിയെ അവരുടെ വസതിയിൽ വച്ച് 60-കാരനായ ശിവദാസന്‍ ബലാത്സംഗം ചെയ്തത്. സംഭവം ഒരു പ്രാദേശിക അങ്കണവാടി ഹെൽപ്പറോട് മുത്തശ്ശി വിവരിച്ചു. അവർ ബന്ധപ്പെട്ട അധികാരികളെയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. ചെറുമകളെ വിവാഹം കഴിച്ച പ്രതി മുത്തശ്ശിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ശിവദാസനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.