മലയോര-കടലോര ജനതയുടെ സംഘടിത മുന്നേറ്റം കൂടൂതല്‍ കരുത്താര്‍ജിക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കോട്ടയം: നിലനില്‍പ്പിനും അതിജീവനത്തിനുമായി മലയോര കര്‍ഷകരുടെയും തീരദേശങ്ങളിലെ കടലിന്റെ മക്കളുടെയും സംഘടിത ജനകീയ മുന്നേറ്റം കേരളത്തില്‍ വൈകാതെ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍. പശ്ചിമഘട്ട ജനത നേരിടുന്ന ഭൂപ്രശ്‌നങ്ങളും വിലത്തകര്‍ച്ചയും വന്യജീവി അക്രമണവും കടലോരജനതയുടെ ജീവിത പ്രശ്‌നങ്ങളും സമാനതകളേറെയുള്ളതാണ്. വിദേശശക്തികളെയും കോര്‍പ്പറേറ്റുകളെയും സംരക്ഷിക്കുന്ന അധികാര കേന്ദ്രങ്ങളുടെ വഞ്ചനയുടെ ഇരകളും അടിമകളുമായി ജീവിതകാലം മുഴുവന്‍ കഴിയണമോയെന്ന് കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഗൗരവമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നത് മാറ്റത്തിന്റെ സൂചനയാണ്. ഇക്കാലമത്രയും തൊഴിലാളികളുടെയും കര്‍ഷകരുടെയും സംരക്ഷകരായി അഭിനയിച്ചവര്‍ കോര്‍പ്പറേറ്റുകളുടെ അടിമകളായി അധഃപതിച്ചിരിക്കുന്നു. വ്യവസായങ്ങള്‍ തകര്‍ന്നടിഞ്ഞ് കേരളത്തില്‍ വികസനവും സംരംഭങ്ങളും മുരടിച്ചു. ഡല്‍ഹിയില്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ കേരളത്തില്‍ ഇക്കൂട്ടരുടെ ഏജന്റുമാരായി പാദസേവ ചെയ്യുന്ന ഇരട്ടമുഖം ജനം തിരിച്ചറിയുന്നു. ക്രൈസ്തവ ബിഷപ്പുമാരും വൈദികരും ഉയര്‍ത്തിക്കാട്ടുന്നത് ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളാണ്. ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന വെല്ലുവിളികളെ ജനങ്ങള്‍…

ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ തലവടി ചുണ്ടൻ ഫാൻസ് ആൽവിൽ വർഗ്ഗീസ്

ഖത്തർ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ തലവടി ചുണ്ടൻ ഫാൻസ് ആൽവിൽ വർഗ്ഗീസ്. ഉടൻ നീരണയൽ നടക്കുന്ന തലവടി ചുണ്ടൻ്റെ ഫാൻസ് ക്ലബിലെ അംഗമാണ് തലവടി മൂന്നാം വാർഡിൽ മാമ്പഴം തോട്ടിൽ ആൽവിൻ വർഗ്ഗീസ്. കനീഷ് കുമാർ (പ്രസിഡൻ്റ്), ബിനോയി തോമസ് (സെക്രട്ടറി), ഗോകുൽ ക്യഷ്ണൻ (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിൽ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ രൂപികരിച്ചിട്ടുണ്ട്. നീരണിയലിന് മുമ്പായി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു. ഫുട്ബോൾ കളിയെക്കാൾ ആവേശകരമാണ് ഓളപരപ്പിലെ ഒളിംമ്പിക്സ് ആയ ജലോത്സവമെന്ന് പ്രവാസിയായ ആൽവിൻ പറഞ്ഞു. 2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി മാലിപ്പുരയിൽ എത്തിച്ചത്. ചുണ്ടൻ വള്ള തടിക്ക് പ്രൗഢഗംഭീരമായ സ്വീകരണം വിവിധ കേന്ദ്രങ്ങളിൽ നല്‍കിയിരുന്നു. ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു. കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലുള്ള…

നീലേശ്വരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

നീലേശ്വരം മഞ്ഞളാംകാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സുഹൃത്തുക്കൾ മരിച്ചു. കരിന്തളം ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളി സ്വദേശി കിഷോർ എന്നിവരാണ് മരിച്ചത്. ഇവര്‍ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. കൊന്നക്കാട് – നീലേശ്വരം റോഡിൽ മഞ്ഞംകാട് ഇന്ന് (വെള്ളി) രാത്രി 8.30 നായിരുന്നു അപകടം. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവ് ബിനുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കല്ല് കയറ്റിയ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. കൊന്നക്കാടേക്ക് പോവുകയായിരുന്നു ഇവര്‍. ഒരാളെ കിനാവൂരിൽ ഇറക്കിയശേഷം യാത്ര തുടരുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ഉയർന്ന നിലവാരമുള്ള സാർവത്രിക വിദ്യാഭ്യാസ പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അയ്യങ്കാളി ഉൾപ്പടെയുള്ള നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച സാർവത്രിക വിദ്യാഭ്യാസം ഉയർന്ന നിലവാരത്തോടെയാണ് സർക്കാർ സമൂഹത്തിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊരോട്ടമ്പലം ഗവ. യുപി സ്കൂൾ അയ്യങ്കാളി – പഞ്ചമി മെമ്മോറിയൽ സ്കൂൾ എന്നാക്കി പുനർനാമകരണം ചെയ്യുന്നതിന്റെ പ്രഖ്യാപനവും എൽപി, യുപി സ്കൂളുകളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 1914-ലെ പഞ്ചമിയുടെ വിദ്യാലയ പ്രവേശനം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന ദിനമാണ്. പഞ്ചമിയുടെ പ്രവേശനം അംഗീകരിക്കാന്‍ വിസമ്മതിച്ചവര്‍ സ്കൂൾ തന്നെ കത്തിച്ചു. പക്ഷേ, അത് കത്തിച്ചവർ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയപ്പെടുകയും പഞ്ചമി ഇന്നും ഓർമ്മിക്കപ്പെടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഊരുട്ടമ്പലം ഗവ. യു പി സ്‌കൂളിനെ അയ്യങ്കാളി പഞ്ചമി സ്‌കൂളായി പുനർനാമകരണം ചെയ്യുന്നത്. അയ്യങ്കാളി ആ കാലഘട്ടത്തിൽ ശ്രീമൂലം പ്രജ സഭയിലുയർത്തിയ സാർവത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്റെ…

സാങ്കേതിക തകരാർ: ജിദ്ദ-കോഴിക്കോട് വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കി

കൊച്ചി: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച നെടുമ്പാശ്ശേരിയിൽ അടിയന്തരമായി ഇറക്കി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 197 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് SG-036 വിമാനമാണ് കൊച്ചിയിൽ അടിയന്തരമായി ഇറക്കിയത്. ഇന്ന് വൈകീട്ട് 6:00 മണിയോടെയാണ് സിയാല്‍ ഉദ്യോഗസ്ഥർക്ക് വിമാനത്തിന്റെ പ്രശ്നത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് വൈകിട്ട് 6.29 ഓടെ വിമാനത്താവളം സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമീപത്തെ ആശുപത്രികളോട് പോലും സജ്ജരായിരിക്കാൻ നിർദേശം നൽകി. രാത്രി 7.19 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. രണ്ട് പൈലറ്റുമാരും നാല് ജീവനക്കാരും മൂന്നു കുട്ടികളടക്കം 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സിയാലിൽ അടിയന്തരാവസ്ഥ പിൻവലിച്ചു.  

വിവാദമായ കരാര്‍ നിയമന കത്ത് കേസിന്റെ അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: മുനിസിപ്പൽ കോർപ്പറേഷനിലെ കരാർ നിയമനത്തിന് മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ നൽകിയ ശുപാർശ കത്ത് കേസിൽ വിജിലൻസ് അന്വേഷണം അവസാനിച്ചു. മേയറുടെ പേരിൽ നൽകിയ കത്തിന്റെ അസ്സൽ പകർപ്പ് കണ്ടെത്തിയില്ലെങ്കിൽ കത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭാ കൗൺസിലിൽ കരാർ നിയമനം നടത്തിയിട്ടില്ലെന്നാണ് വിജിലൻസിന്റെ നിഗമനം. കേസിൽ വേണ്ടത് അന്വേഷണമാണെന്നും വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കത്തിലെ ഒപ്പ് ശരിയാണെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിൻറെ പരിധിയിലേക്ക് അന്വേഷണം വരൂ. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്‌ടമുണ്ടായിട്ടില്ല. കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പ്രാഥമിക അന്വേഷണം നടത്തിയ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. മുൻവർഷങ്ങളിലെ നിയമനങ്ങൾ പ്രത്യേകം പരിശോധിക്കണമെന്നാണ് വിജിലൻസ് നല്‍കുന്ന വിശദീകരണം. കോണ്‍ഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാർ നൽകിയ പരാതിയുടെ…

കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പാ ജലമേള ഡിസംബര്‍ 4ന്‌; ലഹരി വിരുദ്ധ വിളംബര ജാഥയ്ക്ക് എടത്വയിൽ സ്വീകരണം നല്‍കി

എടത്വ: കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പാ ജലമേള ഡിസംബര്‍ 4ന്‌ നിരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. അതിന് മുന്നോടിയായി ഇന്നലെ ലഹരി വിരുദ്ധ വിളംബര ജാഥയ്ക്ക് എടത്വ ജംഗ്ഷനിൽ സ്വീകരണം നല്‍കി. മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയിൽ നിന്നും ജാഥ ക്യാപ്റ്റന്മാരായ കെ.ആർ. ഗോപകുമാർ, പി.സി ചെറിയാൻ എടത്തിൽ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി. തിരുവല്ല ടൗണിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് എടത്വ ജംഗ്ഷനിൽ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജിൻ്റെ നേതൃത്വത്തിൽ സ്വീകരണം നല്‍കി. സൗഹ്യദ വേദി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ജലമേള ചെയർമാൻ എ.വി. കുര്യൻ ആറ്റുമാലിൽ, വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ഒ.വി. ആൻ്റണി, റജി വർഗ്ഗീസ് മാലിപ്പുറം, അഡ്വ. ബിജു സി ആൻ്റണി,…

അമൃതശ്രീ സഹായവിതരണത്തിന് തുടക്കമായി; പാവപ്പെട്ടവരിലേക്ക് സാന്ത്വന സ്പർശമെത്തിക്കാൻ അമൃതശ്രീയിലൂടെ സാധിക്കുന്നു; എ.എം ആരിഫ്

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ പദ്ധതി അംഗങ്ങൾക്ക് നൽകുന്ന സഹായ വിതരണത്തിന്റെ ജില്ലയിലെ ഒന്നാംഘട്ട വിതരണോദ്ഘാടനവും അമൃതശ്രീ സംഗമവും അമൃത സർവകലാശാലാ മൈതാനത്ത് നടന്നു. എ.എം. ആരിഫ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദു:ഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവർക്കുള്ള മാതാ അമൃതാനന്ദമയി ദേവിയുടെ സാന്ത്വന സ്പർശമാണ് അമൃതശ്രീ പദ്ധതിയെന്ന് എ.എം ആരിഫ് എം.പി പറഞ്ഞു. മറ്റു സ്വാശ്രയസംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരോരുത്തരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും അവർക്ക് ജീവിത്തിൽ വഴികാട്ടിയാകാനും മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ പദ്ധതിയിലൂടെ കഴിയുന്നുണ്ട്. സ്ത്രീകളുടെ ചെറിയ കൂട്ടായ്മകളിലൂടെ ആരംഭിക്കുന്ന സംരംഭങ്ങൾ വളർന്നു വലുതാകുന്നതോടെ കൂടുതൽ സ്ത്രീകളിലേക്ക് സഹായങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാന്ത്വനം തേടി തന്റെ അടുത്തെത്തുന്നവർക്ക് സ്‌നേഹത്തോടൊപ്പം അവർക്ക് ജീവിക്കാനുള്ള മാർഗം കൂടി നൽകുന്ന മാതാ അമൃതാനന്ദമയി ദേവിയുടെയും മഠത്തിന്റെയും ഇത്തരം പദ്ധതികൾ ലോകത്തിനാകെ മാതൃകയാണെന്ന് സി.ആർ മഹേഷ്…

ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് മർദ്ദനം; വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണര്‍ അയച്ച കത്ത് പുറത്തായി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനം ദുരുപയോഗവും ചെയ്യുകയും ബിജെപി നേതാക്കളോട് സർക്കാർ കാണിക്കുന്ന അടിച്ചമർത്തൽ നയവും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി. വിഷയത്തില്‍ ഇടപെട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണര്‍ കത്തെഴുതി. ബിജെപി നേതാക്കൾ നൽകിയ നിവേദനത്തെ ആസ്പദമാക്കിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിൽ 2021 ജൂൺ 10ന് അയച്ച കത്താണ് പുറത്തായത്. മഞ്ചേശ്വരത്ത് അപര സ്ഥാനാർഥി കെ സുന്ദരനെ തട്ടിക്കൊണ്ടു പോയ കേസും കൊടകര കുഴല്‍ പണ കേസും ഉൾപ്പെടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസുകളിലെ പൊലീസ് നടപടിയാണ് ബിജെപി നേതാക്കളെ രാജ്ഭവനിലെത്തിച്ചത്. ജൂൺ ഒമ്പതിന് ഗവർണറെ കണ്ട ബിജെപി നേതാക്കള്‍ നിവേദനവും നൽകി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,…

വിജ്ഞാന ഗ്രാമ ക്ലാസ് കണക്ക് പഠനം എളുപ്പമാക്കി; റാന്നി എം.എൽ.എയുടെ പ്രൊജക്റ്റ് സൂപ്പർ ഹിറ്റ്

പത്തനംതിട്ട: ഇനി ഗണിതത്തെ പേടിക്കേണ്ട, പ്രത്യേകിച്ച് കോളേജ് ബ്രോസും ചേച്ചിമാരും എളുപ്പവഴിയിൽ ക്ലാസെടുക്കുമ്പോൾ. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി അഡ്വ പ്രമോദ് നാരായൺ എം.എൽ.എ.യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കണക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും ഗണിത ഭയം അകറ്റാനും വിവിധ സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും ആരംഭിച്ച ജ്വാല എന്ന പഠന പരിപാടി സൂപ്പർ ഹിറ്റായി. ഇൻസൈറ്റുമായി സഹകരിച്ച് റാന്നി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ 8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കോളേജ് വിദ്യാർത്ഥികൾ ഓൺലൈനായി ഗണിതം പഠിപ്പിക്കുന്നു. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ റാന്നി എംഎസ് ഹയർസെക്കൻഡറി സ്കൂളിലെയും വെങ്കുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെയും 200 വിദ്യാർഥികൾക്കാണ് ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കാൻ തുടങ്ങിയത്. ഗണിതത്തെ ഇഷ്ടവിഷയമാക്കുന്നതിനൊപ്പം കുട്ടികൾക്ക് വ്യക്തിത്വ വികസന ക്ലാസുകളും നൽകും. 16 ദിവസമാണ് ക്ലാസ്. ആഴ്ചയിൽ അഞ്ച് ദിവസവും വൈകുന്നേരം…