സർക്കാരിനെ വെല്ലുവിളിക്കുന്ന ഗവര്‍ണ്ണറെ കേന്ദ്രം തിരിച്ചു വിളിക്കണം: എ എം ആരിഫ്

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് ആലപ്പുഴ എംപിയും സിപിഎം നേതാവുമായ എഎം ആരിഫ് നോട്ടീസ് നൽകി. കേന്ദ്ര സർക്കാർ ഗവർണറെ തിരിച്ചുവിളിക്കണമെന്നും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ നടപടികളാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും നോട്ടീസിൽ പറയുന്നു. സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളാണ് കേരളത്തിൽ ഗവർണർ ചെയ്യുന്നത്. പരസ്യമായി ഒരു രാഷ്ട്രീയക്കാരനെപ്പോലെയാണ് അദ്ദേഹം കേരളത്തില്‍ പെരുമാറുന്നത്. ബിജെപി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും നോട്ടീസിൽ ആരോപിക്കുന്നു. ഗവർണർ കാരണം കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനം താറുമാറായെന്നും നോട്ടീസിൽ ആരോപിച്ചു.

പെൺകുട്ടികളെയല്ല പൂട്ടിയിടേണ്ടത് പുരുഷന്മാരെയാണെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും എന്തിനാണ് നിയന്ത്രണമെന്നും, ആണ്‍കുട്ടികളെ പൂട്ടിയിടാതെ പെൺകുട്ടികളെ മാത്രം എത്ര നാൾ ഇങ്ങനെ പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പ്രശ്‌നക്കാരായ പുരുഷന്മാരെ മാത്രം പൂട്ടിയിട്ടാൽ മതിയെന്നും കോടതി പറഞ്ഞു. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് പെൺകുട്ടികളെ ഹോസ്റ്റലിൽ നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. രാത്രികാല നിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹോസ്റ്റലുകളിലെ സ്ത്രീ പുരുഷ വേർതിരിവിനെ കോടതി രൂക്ഷമായി വിമർശിച്ചത്. മുമ്പ് ഈ കേസ് പരിഗണിച്ചപ്പോള്‍ വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കുള്ള കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാതാപിതാക്കളുടെ ആവശ്യപ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഹോസ്റ്റലില്‍ ഉള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഹോസ്റ്റലുകള്‍ ഇവിടെയുണ്ടല്ലോ എന്നും അവര്‍ക്കും മാതാപിതാക്കള്‍ ഇല്ലേ എന്നും…

മജീഷ്യൻ ആൽവിൻ റോഷന് ഗിന്നസ് വേൾഡ് റെക്കോർഡ് (വീഡിയോ കാണുക)

കണ്ണൂർ: ഒരു മിനിറ്റിനുള്ളിൽ തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ടവർ ഉണ്ടാക്കി “മോസ്റ്റ് മാച്സ്റ്റിക്സ് ഇൻ ടു എ ടവർ ഇൻ വൺ മിനിറ്റ് (Most matchsticks stacked into a tower in one minute)” എന്ന കാറ്റഗറിയിൽ ഇറ്റലിക്കാരനായ സാൽവിയോ സബ്ബ 2012 ൽ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോർഡ് മറികടന്ന്‌ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ആൽവിൻ റോഷൻ 76 എണ്ണത്തിന്റെ റെക്കോർഡ് സൃഷ്ടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. 2022 ജൂലൈ 16 നാണ് ആൽവിൻ റെക്കോർഡ് അറ്റൻഡ് നടത്തിയത്. ഒരു വർഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ആൽവിൻ ഗിന്നസ് നേട്ടം കൈവരിച്ചത്. ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ (AGRH) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ സർട്ടിഫിക്കറ്റ് ആൽവിൻ റോഷന് സമ്മാനിച്ചു. പ്രവർത്തകൻ മോഹൻദാസ് പയ്യന്നൂർ, ജിതിൻ പി വി…

കെഎംസി ഹോസ്പിറ്റലിൽ വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം

കണ്ണൂർ: മരണപ്പെട്ട രണ്ട് ദാതാക്കളിൽ നിന്നും വിജയകരമായി കരൾ മാറ്റിവെച്ച് രണ്ടു നിർധന കുടുംബങ്ങളിലെ രോഗികൾക്ക് പുതുജീവൻ നൽകി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം. മംഗളുരു ബി ആർ അംബേദ്കർ സർക്കിളിലെ കെ എം സി ഹോസ്പിറ്റലിൽ വെച്ചാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. മികച്ച ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി അവയവദാനം ആവശ്യമുള്ള ഓരോ രോഗിക്കും ലോകോത്തര നിലവാരമുള്ള സേവനം നൽകുവാൻ മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലയ്ക്ക് സാധിക്കുന്നുണ്ടെന്നും മംഗലാപുരം, മണിപ്പാൽ, ഗോവ എന്നിവിടങ്ങളിലെ മണിപ്പാൽ ഹോസ്പിറ്റൽസ് ശൃംഖലയിലുള്ള ആശുപത്രികളിൽ എത്തുന്ന തീരപ്രദേശവാസികളായ രോഗികൾക്ക് ഈ സേവനം കാലങ്ങളായി ലഭിക്കുന്നുണ്ടെന്നും ചീഫ് ലിവർ ട്രാൻസ്പ്ലാൻറ് സർജൻ ഡോ രാജീവ് ലോചൻ പറഞ്ഞു. സാരമായ കരൾ രോഗം മൂലം ബുദ്ധിമുട്ടിയ രണ്ടു രോഗികൾക്കും ആറുമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദാതാക്കളെ ലഭിച്ചത്. തങ്ങളുടെ കുടുംബത്തിലെ അത്താണികളായ നിർധനരായ രോഗികൾക്ക് പലപ്പോഴും…

ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് മയക്കികിടത്തി വൃദ്ധയുടെ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റു ചെയ്തു

തൃശൂര്‍: ജ്യൂസില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി മയക്കി കിടത്തി വൃദ്ധയുടെ മാല കവര്‍ന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ തളിക്കുളം സ്വദേശി ലജിതയെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ രണ്ടിനായിരുന്നു സംഭവം. തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തു നിന്നിരുന്ന അറുപതുകാരിയെ സമീപിച്ച ലജിത മറ്റൊരു ഡോക്ടറെ കാണാന്‍ വന്നതാണെന്ന് വ്യാജേന വൃദ്ധയുടെ അടുത്തു വന്നിരുന്ന് ഉറക്ക ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കുകയായിരുന്നു. ജ്യൂസ് കുടിച്ച സ്‌ത്രീ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ മടിയിൽ തലവച്ച് ഉറങ്ങാൻ പറഞ്ഞു ലജിത, ബോധരഹിതയായപ്പോൾ ഇവർ ധരിച്ചിരുന്ന മാല മോഷ്‌ടിക്കുകയായിരുന്നു. ഈ മാല പിന്നീട് ഇവർ നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് പണം വാങ്ങുകയും ചെയ്‌തു. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ ഈ മാല സ്വർണാഭരണമല്ലെന്ന് തെളിഞ്ഞതോടെ വ്യാജസ്വർണം പണയം വച്ചതിനും ലജിതക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.…

മല്ലിക സാരാഭായിയെ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ചു

തിരുവനന്തപുരം: കലാ സാംസ്കാരിക സർവ്വകലാശാലയായി കണക്കാക്കുന്ന കേരള കലാമണ്ഡലത്തിന്റെ ചാൻസലറായി പ്രശസ്ത ശാസ്ത്രീയ നർത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായിയെ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച നിയമിച്ചു. കലാ-സാംസ്കാരിക രംഗത്തെ പ്രഗത്ഭനായ വ്യക്തിയെ ചാൻസലർ സ്ഥാനത്തേക്ക് നിയമിക്കുന്നതിനായി സർക്കാർ അടുത്തിടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ ഓഫ് കലാമണ്ഡലത്തിൽ ഭേദഗതി വരുത്തിയിരുന്നു. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ വരുന്ന സ്ഥാപനത്തിന്റെ ചാൻസലറായിരുന്നു നേരത്തെ ഗവർണർ. ഓരോ സംസ്ഥാന സർവകലാശാലയിലും പ്രത്യേകം ചാൻസലർമാരെ നിയമിക്കാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കം ചെയ്തത്. ഭരതനാട്യം, കുച്ചിപ്പുടിയുടെ പ്രമുഖ വക്താവ് പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയുടെയും നർത്തകി-കൊറിയോഗ്രാഫർ മൃണാളിനി സാരാഭായിയുടെയും മകളാണ് മല്ലിക. ഭരതനാട്യം, കുച്ചിപ്പുടി നൃത്തരൂപങ്ങളുടെ മുൻനിരയിലുള്ള മല്ലിക, ചലച്ചിത്ര നടിയെന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്. സിനിമ, സ്റ്റേജ്, ടെലിവിഷൻ പ്രൊഡക്ഷനുകൾക്കായി നിരവധി തിരക്കഥകളും…

രാജ്യത്തെ ആദ്യത്തെ അക്ഷര മ്യൂസിയത്തിന് കോട്ടയത്ത് സമാരംഭം; കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കോട്ടയം: അക്ഷര നഗരിയിൽ അക്ഷര മ്യൂസിയത്തിന് നിലമൊരുക്കൽ തുടങ്ങി. നാട്ടകത്ത് ഇന്ത്യാ പ്രസിന്റെ സ്ഥലത്ത് 25,000 ചതുരശ്ര അടി കെട്ടിടമാണ് മ്യൂസിയത്തിനായി ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് കെട്ടിട നിർമാണ കരാർ നൽകിയത്. വിവിധ തട്ടുകളായുള്ള സ്ഥലം ജെസിബി ഉപയോഗിച്ച് നിരപ്പാക്കുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മണ്ണ് നീക്കുന്നതിനൊപ്പം ഫൗണ്ടേഷൻ പൈലിംഗ് ജോലികളും ആരംഭിച്ചിട്ടുണ്ട്. സഹകരണ മന്ത്രി വി.എൻ. വാസവൻ മ്യൂസിയത്തിന് ഫെബ്രുവരിയില്‍ തറക്കല്ലിട്ടെങ്കിലും മ്യൂസിയം നിർമാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. അതാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഇതിനിടെ പദ്ധതിയിലെ കാലതാമസം ഒഴിവാക്കാനും സാങ്കേതിക പരിശോധന ഉറപ്പാക്കാനും സഹകരണ രജിസ്ട്രാറുടെ നിർദേശപ്രകാരം സാങ്കേതിക സമിതി ടീമിനെ നിയോഗിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. ഇനിയൊരു ആശയക്കുഴപ്പത്തിന് ഇടവരുത്താതെയാണ് വീണ്ടും നിർമ്മാണജോലികൾ നടക്കുന്നത്. കഴിഞ്ഞ സർക്കാരിൻറെ കാലത്താണ് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ…

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കാല്‍ വഴുതി; ട്രാക്കിലേക്ക് വീഴാതെ രക്ഷകനായെത്തിയത് മഹേഷ് എന്ന റെയില്‍‌വേ പോലീസ്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാന്‍ ശ്രമിക്കവേ ട്രാക്കിലേക്ക് വഴുതി വീഴാന്‍ പോയ പെൺകുട്ടിക്ക് ജീവൻ തിരിച്ചുകിട്ടിയത് റെയിൽവേ പൊലീസ് ഹെഡ് കോൺസ്റ്റബിൾ വിപി മഹേഷിന്റെ സമയോചിത ഇടപെടല്‍ മൂലം. ഞായറാഴ്ച വൈകീട്ട് 5.40ന് വടകര റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസ് ട്രെയിൻ വടകര റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ ബാഗുമായി പെൺകുട്ടി ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. വാതിലിലെ കമ്പിയിൽ പിടിച്ചെങ്കിലും പിടിവിട്ട് ട്രാക്കിലേക്ക് വീഴാന്‍ തുടങ്ങിയപ്പോഴാണ് മഹേഷ് രക്ഷകനായെത്തിയത്. ട്രാക്കിലേക്ക് തെന്നി വീഴുന്ന പെൺകുട്ടിയെ കണ്ട് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർ ബഹളം വച്ചപ്പോഴാണ് മഹേഷ് സംഭവം ശ്രദ്ധിച്ചത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് മഹേഷ് പെൺകുട്ടിയെ രക്ഷിച്ചത്. ഇതിനിടെ പെൺകുട്ടി വെപ്രാളത്തിൽ മഹേഷിന്‍റെ കഴുത്തിലൂടെ കൈ ചുറ്റി. ഇതോടെ എത് സമയവും ഇരുവരും ട്രാക്കിലേക്ക് വീഴുമെന്ന് സ്ഥിതിയായി. മനസ്സാന്നിധ്യം ഉറപ്പിച്ച്…

വിഴിഞ്ഞം പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്നങ്ങൾ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് രമ്യമായി പരിഹരിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ലത്തീൻ സഭ വികസനത്തിൽ താൽപ്പര്യമുള്ള സഭയാണ്. വിഴിഞ്ഞം സമര സമിതിയുടെ നിലപാട് സഭയുടെ നിലപാടല്ല. ബാഹ്യശക്തികൾ ഇടപെടുന്നുണ്ടെന്നാണ് സംശയം. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക ദൂരീകരിക്കാനുള്ള ശ്രമം നടത്തിവരികയാണ്. നിര്‍മാണ പ്രൃത്തി 80 ശതമാനം പൂര്‍ത്തിയായ ഘട്ടത്തില്‍ നിര്‍ത്തിവെക്കാന്‍ കഴിയില്ല എന്ന കാര്യത്തില്‍ മാത്രമാണു സര്‍ക്കാറിനു കടുംപിടിത്തമുള്ളതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പണി തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി കോടതിക്ക് നൽകിയ ഉറപ്പാണ് ലംഘിച്ചിരിക്കുന്നത്. വ്യക്തികളുടെ മുഖം നോക്കി നിയമസംവിധാനം പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ വനിതയെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ആജീവനാന്ത ജയില്‍ ശിക്ഷയും 1.65 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ക്ക് കോടതി ആജീവനാന്ത തടവ് ശിക്ഷ വിധിച്ചു. 1.65 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. പ്രതികൾ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവർ ഒന്നും രണ്ടും പ്രതികളാണ്. ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. 2018 മാർച്ച് 14 ന് പോത്തൻകോട്ട് ആയുർവേദ ചികിത്സയ്ക്കായി എത്തിയ ലാത്വിന്‍ യുവതിയെ കാണാതാവുകയായിരുന്നു. 35 ദിവസത്തിനു ശേഷം കോവളത്തിനടുത്തുള്ള പൊന്തക്കാട്ടില്‍ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. പ്രതികൾ വിദേശ വനിതയെ ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൊണ്ടുപോയി കഞ്ചാവ് നൽകിയ ശേഷം ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.