തേർഡ് ഓഫീസർ പദവി ലഭിച്ചു

കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഉറുദു അദ്ധ്യാപകനും അസോസിയേറ്റ് എൻ സി സി ഓഫീസറുമായ കെ വി അഹ്‌മദിന് തേർഡ് ഓഫീസർ പദവി ലഭിച്ചു. നാഗ്പൂർ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ രണ്ടു മാസം നീണ്ടു നിന്ന മിലിട്ടറി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ, സർവീസ് വിഷയങ്ങളിലുള്ള എഴുത്തു പരീക്ഷ എന്നിവയ്ക്ക് ശേഷമാണ് തേർഡ് ഓഫീസർ പദവി ലഭിച്ചത്. 30 കേരള എൻസിസി ബറ്റാലിയൻ കോഴിക്കോടിനു കീഴിലുള്ള അസോസിയേറ്റ് എൻസിസി ഓഫീസർ ആയ അഹ്‌മദ്‌ നാദാപുരം കുറുവന്തേരി സ്വദേശിയാണ്.

മർകസ് സാനവിയ്യ വിദ്യാർഥി യൂണിയന് പുതിയ നേതൃത്വം

കോഴിക്കോട്: മർകസ് സാനവിയ്യ വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ 2024-25 വർഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. സാനവിയ്യ കൺവെൻഷൻ സെൻ്ററിൽ നടന്ന വാർഷിക പുനഃസംഘടനാ കൗൺസിലിൽ പ്രിൻസിപ്പൽ ബശീർ സഖാഫി കൈപ്രമാണ് പുതിയ യൂണിയൻ നേതൃത്വത്തെ പ്രഖ്യാപിച്ചത്. ഭാരവാഹികൾ: മുഹമ്മദ്‌ ആശിഫ് താനാളൂർ (പ്രസിഡണ്ട്), മുഹമ്മദ്‌ അൽത്വാഫ് പോലൂർ (ജനറൽ സെക്രട്ടറി), മുഹമ്മദ്‌ റഹ്മത്തുല്ല പരപ്പനങ്ങാടി (ഫിനാൻസ് സെക്രട്ടറി), തൗഫീഖ് അഹ്‌മദ്‌ കവരത്തി, മുഹമ്മദ്‌ ബാശിർ കക്കാട്, മുഹമ്മദ്‌ ശറഫ് കാവനൂർ, അബ്ദുൽ വാഹിദ് കൊടശ്ശേരി (സെക്രട്ടറിമാർ).

തലവടി ചുണ്ടൻ വള്ളം ഓവർവീസ് ഫാൻസ് അസോസിയേഷന്‍ പഠനോപകരണ വിതരണം പൂർത്തിയായി

തലവടി : അക്ഷര മുറ്റത്തേക്ക് പിച്ച വെയ്ക്കുന്ന കുരുന്നുകൾക്കുള്ള തലവടി ചുണ്ടൻ വള്ളം ഓവർവീസ് ഫാൻസ് അസോസിയേഷന്‍ പഠനോപകരണ വിതരണം പൂർത്തിയായി. തലവടി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട എട്ട് സ്കൂളുകളിലെ എൽ. പി വിഭാഗ ത്തിലുള്ള മുഴുവൻ വിദ്യാർത്ഥികൾക്കാണ് നോട്ടുബുക്കുകൾ നല്കിയത്.തലവടി ഗ്രാമത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കർമ്മ പരിപാടികൾ തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ ഇതിനോടകം ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെന്നും ജന ക്ഷേമ പദ്ധതികളുമായി തലവടി ടൗൺ ബോട്ട് ക്ലബ് ഉണ്ടാകുമെന്നും ടി.ടി.ബി.സി പ്രസിഡന്റ് ഷിനു എസ് പിള്ള, ജനറൽ സെക്രട്ടറി റിക്സൺ ഉമ്മൻ എടത്തിൽ, ട്രഷറാർ അരുൺ പുന്നശ്ശേരിൽ, വർക്കിംഗ് പ്രസിഡൻ്റ് ജോമോൻ മാത്യു ചക്കാലയിൽ , ടോഫാ പ്രസിഡന്റ് ലിജു സാം വർഗ്ഗീസ്,സെക്രട്ടറി കെഎസ് സന്ദീപ് എന്നിവർ അറിയിച്ചു. പുതു തലമുറയെ ജലോത്സവ പ്രേമികള്‍ ആക്കുന്നതിന് ലക്ഷ്യമിട്ട് വിതരണം ചെയ്യുന്ന ബുക്കുകൾ പ്രത്യേകം ഡിസൈന്‍…

കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മൺസൂൺ ഒരേസമയം എത്തുന്നു

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ഒന്നിന് കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒരേസമയം എത്തുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ 2024 മെയ് 30 ന് കേരളത്തിൽ ആരംഭിച്ച് വടക്കുകിഴക്കൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേക്കും മുന്നേറി എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് എക്‌സിലെ ഒരു പോസ്റ്റിൽ അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐഎംഡി ബുധനാഴ്ച പറഞ്ഞിരുന്നു. മെയ് 31 ന് മൺസൂൺ ആരംഭിക്കുമെന്ന ഐഎംഡിയുടെ ആദ്യ പ്രവചനത്തേക്കാൾ ഒരു ദിവസം മുമ്പാണ് ഇത്. റെമൽ ചുഴലിക്കാറ്റിൻ്റെ സ്വാധീനം വടക്കുകിഴക്കൻ മേഖലകളിലും കാലവർഷത്തിൻ്റെ ആരംഭം ത്വരിതപ്പെടുത്തിയതായി റിപ്പോർട്ടില്‍ പറയുന്നു. സാധാരണഗതിയിൽ, ജൂൺ 5 ന് അരുണാചൽ പ്രദേശ്, ത്രിപുര, നാഗാലാൻഡ്, മേഘാലയ, മിസോറാം, മണിപ്പൂർ, അസം എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മൺസൂൺ എത്തും. കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നത് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൻ്റെ…

സേട്ട് സാഹിബ് അനുസ്മരണവും ആദരിക്കലും; എസ്എസ്എൽസി, പ്ലസ് ടൂ ഉന്നത വിജയികൾക്കുള്ള അനുമോദനവും നടത്തി ഐ എൻ എൽ

മണ്ണാർക്കാട്: ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്ന്റെ അനുസ്മരണവും മണ്ണാർക്കാട്ടെ വിവിധ മേഖലകളിൽ മാതൃക തീർത്തവരെ ആദരിക്കലും എസ്എസ്എൽസി, പ്ലസ് ടൂ ഉന്നത വിജയികൾക്കുള്ള അനുമോദനവും നടത്തി ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി. മണ്ണാർക്കാട് എമറാൾഡ് ഹാളിൽ നടന്ന പരിപാടി മുൻ തുറമുഖ വകുപ്പ് മന്ത്രിയും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് മായ അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഇന്ത്യൻ രാഷ്ട്രീയത്തിലും രാജ്യത്തിന്റെ പാർലമെന്റ്ലും നിലപാടുകൾ കൊണ്ട് ചരിത്രം തീർത്ത വലിയ നേതാവായിരുന്നുവെന്നും വിദ്യാർത്ഥികൾക്കും പൊതു രാഷ്ട്രീയ പ്രവർത്തകർക്കും അദ്ദേഹത്തിൽ ഏറെ മാതൃക ഉണ്ടെന്നും അഹമ്മദ് ദേവർകോവിൽ സൂചിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദു മാഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനറും ജില്ലാ സെക്രട്ടറിയുമായ കെ.വി.അമീർ ആമുഖ പ്രഭാഷണം…

സിനിമ നിരൂപണ ശിൽപശാല

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമ നിരൂപണ ശിൽപശാല സംഘടിപ്പിക്കുന്നു. ജൂൺ 1 ന് ശനിയാഴ്ച വൈകുന്നേരം 7 മുതൽ 9:30 വരെ മലപ്പുറം മലബാർ ഹൗസിൽ നടക്കുന്ന പരിപാടിയിൽ സിനിമ നടനും എഴുത്തുകാരണയും സാഫി കോളേജ് അസിസ്റ്റന്റ് പ്രഫസറുമായ നസറുള്ള വാഴക്കാട് സെഷനുകൾ അവതരിപ്പിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.bit.ly/solidarity107 എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8848712604 എന്ന നമ്പറിൽ ബന്ധപ്പെടുക.

എ പ്ലസ് വിജയികളെ ആദരിച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: ഈ വർഷം മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ജില്ലയിലെ കുട്ടികളെയും സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയവരെയും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഹാർവസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മെയ്‌ 30 വ്യാഴാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷെഫ്രിൻ പരിപാടി ഉദ്ഘടനം ചെയ്ത് സംസാരിച്ചു. പ്രശസ്ത ട്രെയ്‌നറും ടെക്കിയുമായ ഒമർ അബ്ദുസലാം, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്, കെ എസ് ടി എം ജില്ലാ പ്രസിഡന്റ്‌ ജാബിർ ഇരുമ്പുഴി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, യുവ സംരഭകനും…

കാന്തപുരത്തിൻ്റെ ആത്മകഥ: പ്രീ പബ്ലിക്കേഷൻ ബുക്കിംഗിൽ പങ്കാളികളായി മർകസ് ജീവനക്കാർ

കുന്ദമംഗലം: ജൂൺ ആദ്യവാരത്തിൽ പുറത്തിറങ്ങുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവം’ പ്രീ പബ്ലിക്കേഷൻ ക്യാമ്പയിനിൽ പങ്കാളികളായി മർകസ് സെൻട്രൽ ഓഫീസ് ജീവനക്കാർ. എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് അംഗം അബ്ദുൽ ഗഫൂർ ലത്വീഫിയിൽ നിന്ന് നൂറ് കോപ്പിക്കുള്ള ഓർഡർ സ്വീകരിച്ച് മർകസ് ഡയറക്ടർ ജനറലും ഹജ്ജ് കമ്മറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ബുക്കിംഗ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സോൺ പ്രസിഡൻ്റ് സൈനുദ്ദീൻ നിസാമി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, സി.എ. ഒ വി എം റഷീദ് സഖാഫി, സോൺ സെക്രട്ടറി റഫീഖ് പിലാശ്ശേരി, സയ്യിദ് അലി നിയാസ്, അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കർ ഹാജി കിഴക്കോത്ത്, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഹനീഫ അസ്ഹരി, ദുൽകിഫിൽ…

ഹെപ്പറ്റൈറ്റിസ് എ ബാധിച്ച വേങ്ങൂര്‍ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് പഞ്ചായത്ത് ധനസഹായം നൽകുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തില്‍ ഏപ്രിൽ 18 മുതൽ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ദുരിതത്തിലായ കുടുംബങ്ങളുടെ ആശുപത്രിച്ചെലവുകൾക്ക് ധനസഹായം നല്‍കാന്‍ ആരംഭിച്ച ഫണ്ട് സമാഹരണ യജ്ഞത്തിലൂടെ ഏകദേശം 4 ലക്ഷം രൂപ സമാഹരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഏതാനും രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അവരുടെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു. ഇതുവരെ സമാഹരിച്ച നാല് ലക്ഷം രൂപയിൽ 75,000 രൂപ വീതം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൈപ്പിള്ളി വാർഡിലെ അഞ്ജനയ്ക്കും ഭർത്താവ് ശ്രീകാന്തിനും നൽകിയതായി പഞ്ചായത്ത് ചെയർപേഴ്‌സൺ ശിൽപ സുധീഷ് പറഞ്ഞു. കേരള വാട്ടർ അതോറിറ്റിയുടെ (കെഡബ്ല്യുഎ) ചൂരത്തോട് പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വിതരണം ചെയ്ത മലിനജലം കുടിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്ന ഹെപ്പറ്റൈറ്റിസ് എ ബാധയെ തുടർന്ന് 220-ലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതോടെയാണ് വേങ്ങൂരിൽ ആരോഗ്യ പ്രതിസന്ധി നേരിട്ടത്. രോഗം ബാധിച്ച് മരിച്ച രണ്ട് സ്ത്രീകളുടെ…

പ്ലസ് വൺ സീറ്റ് അപര്യാപ്തത: വിദ്യാർത്ഥികളുടെ ഭാവി എൽഡിഎഫ് കളഞ്ഞുകുളിക്കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാതെ വിദ്യാർത്ഥികളുടെ ഭാവിയുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാർ കളിക്കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി ആരോപിച്ചു. മെയ് 29ന് (ബുധൻ) കോഴിക്കോട് കളക്ടറേറ്റിന് പുറത്ത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ നിർദേശിച്ച പരിഹാരമാണ് സീറ്റുകളുടെ നേരിയ വർധനയെന്നും ബഷീർ പറഞ്ഞു. ഇക്കാരണത്താൽ 60 ഓളം വിദ്യാർത്ഥികൾ ഒരു ക്ലാസ് മുറിയിൽ ഇരിക്കാൻ നിർബന്ധിതരാണെന്ന് അദ്ദേഹം പറഞ്ഞു. “അദ്ധ്യാപകർക്ക് എങ്ങനെ വിദ്യാർത്ഥികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും? ഈ സർക്കാർ നമ്മുടെ വരുംതലമുറയുടെ ഭാവി കൊണ്ടാണ് കളിക്കുന്നത്,” അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ നയം മാറ്റിയില്ലെങ്കിൽ തൻ്റെ പാർട്ടി ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് ഐയുഎംഎൽ നേതാവ് പറഞ്ഞു. മേഖലയിൽ 55,000 പ്ലസ്…