മലപ്പുറം സിജിയിൽ കരിയർ ഗൈഡൻസ് സേവനങ്ങൾ എല്ലാ ദിവസവും

മലപ്പുറം: സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ മലപ്പുറം ജില്ലാ കേന്ദ്രത്തിൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും സൗജന്യ കരിയർ കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമായിരിക്കും. സിജി ചീഫ് കരിയർ കൗൺസിലർ റംലാ ബീവി നേത്യത്വത്തിലായിരിക്കും കൗൺസിലിംഗ് സംഘടിപ്പിക്കുക വിദ്യാഭ്യാസ അവസരങ്ങൾ, കോഴ്സുകൾ, സ്ഥാപനങ്ങൾ, തൊഴിൽ ആസൂത്രണം,നൈപുണ്യ വികസനം തുടങ്ങി വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും പ്രൊഫഷണലുകൾക്കും ആവശ്യമായ വ്യക്തിഗത മാർഗനിർദേശം സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി www.booking.cigi.org എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. കൂടാതെ എല്ലാ ദിവസവും അഭിരുചി പരീക്ഷയും (CDAT) അത് പ്രകാരമുള്ള കൗൺസലിഗും ജില്ലയിലും ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 7736652542 എന്ന നമ്പറിൽ ബന്ധപ്പെടുക  

മതസൗഹാർദ്ദം വിളിച്ചോതി പരിസ്ഥിതി ഞായർ ആചരണം; ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്ന് ഹരിത വിപ്ലവ നായകർ എഎം നിസ്സാറും ജി. രാധാകൃഷ്ണനും

എടത്വ : സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിലെ പരിസ്ഥിതി ഞായർ ആചരണത്തിൽ മുഖ്യാതികളായി എത്തിയ ഇരുവരെയും ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രസ്റ്റി റെന്നി തോമസ് ,അജോയ് കെ വർഗീസ് എന്നിവർ ചേർന്ന് ദൈവാലയത്തിലേക്ക് സ്വീകരിച്ചു. കേന്ദ്ര കേരള സംസ്ഥാന വന മിത്ര അവാർഡ് ജേതാവും ഗ്രീൻ കമ്മ്യൂണിറ്റി ആന്റപ്പൻ അമ്പിയായം സ്മാരക സമിതി വൈസ് പ്രസിഡന്റ് കൂടിയാണ് ജി രാധാകൃഷ്ണന്‍. രണ്ടര പതിറ്റാണ്ടായി അധ്യാപന രംഗത്ത് നിലകൊള്ളുന്ന ഇദ്ദേഹ ത്തെ ഓർത്തഡോക്‌സ് സഭ മഹാകവി സി. പി. ചാണ്ടി പുരസ്ക്കാരം നല്കി. ജില്ലയിൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവ നിറസാന്നിദ്ധ്യമായ മാധ്യമ പ്രവർത്തകാനാണ് വീയപുരം സ്വദേശിയായ എ. എം നിസ്സാർ. പരിസ്ഥിതി സംരക്ഷണ സമിതി ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയാണ് എ എം നിസ്സാർ. ഇരുവവരെയും ഇടവക വികാരി ഫാദർ മർക്കോസ്…

തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയ പോലീസ് കമ്മീഷ്ണര്‍ക്ക് സ്ഥാനചലനം; പകരം ഒന്നും നല്‍കിയിട്ടില്ല

തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിക്ക് വിജയം സമ്മാനിക്കുന്ന തരത്തിൽ തൃശൂർ പൂരം അട്ടിമറിച്ചെന്ന് ആരോപിക്കപ്പെട്ട സിറ്റി പോലീസ് കമ്മീഷണറെ സ്ഥലം മാറ്റി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിന് പിന്നാലെയാണ് സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സർക്കാർ സ്ഥലം മാറ്റിയത്. എന്നാല്‍, പകരം തസ്തിക നൽകിയിട്ടില്ല. എങ്ങോട്ടാണെന്നും തസ്തിക എന്താണെന്നും പിന്നീട് അറിയിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് ടെക്‌നിക്കൽ ഇൻ്റലിജൻസ് എസ്പി ആർ.ഇളങ്കോയാണ് തൃശൂരിലെ പുതിയ പോലീസ് കമ്മീഷണര്‍. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ശ്വാസം മുട്ടിച്ചെന്ന കേസിൽ ആരോപണവിധേയനായ കോഴിക്കോട് മുൻ ഡിസിപി കെ ഇ ബൈജുവിനെ കേരള പോലീസ് അക്കാദമി അസിസ്റ്റൻ്റ് ഡയറക്ടറായി സ്ഥലം മാറ്റി. ബൈജുവിനെ എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ്പിയായാണ് സ്ഥലം മാറ്റിയത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യത്തെ…

സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും മോദി മന്ത്രി സഭയിൽ സഹമന്ത്രിമാര്‍; അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അതൃപ്തി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പതിനെട്ടാം മന്ത്രിസഭയില്‍ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയെയും ദീർഘകാല ബിജെപി പ്രവർത്തകൻ ജോർജ്ജ് കുര്യനെയും കേന്ദ്ര മന്ത്രിമാരായി ഉൾപ്പെടുത്തിയതിലൂടെ, 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണും നട്ട് ബിജെപി തന്ത്രങ്ങൾ മെനയുന്നതായി റിപ്പോര്‍ട്ട്. പ്രാരംഭ അനിശ്ചിതത്വങ്ങൾക്കിടയിലും, സംസ്ഥാനത്ത് നിന്ന് ലോക്സഭയിലേക്കുള്ള ബിജെപിയുടെ ആദ്യ എംപിയായി ചരിത്രം സൃഷ്ടിച്ച സുരേഷ് ഗോപി ഞായറാഴ്ച കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 66-കാരനായ നടനും രാഷ്ട്രീയക്കാരനും 2016 മുതൽ 2022 വരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു അദ്ദേഹം. 2019-ലെ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും 2021 ലെ നിയമസഭാ മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. മുൻനിര നായർ സമുദായത്തിൽപ്പെട്ട സുരേഷ് ഗോപി തങ്കശ്ശേരിയിലെ ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൊല്ലം…

ശനിയാഴ്ചകളിലെ ആറാം പ്രവൃത്തി ദിനം; തീരുമാനം പുനഃപരിശോധിക്കണം : ടീച്ചേഴ്സ് മൂവ്മെന്റ്

മലപ്പുറം : ശനിയാഴ്ചകൾ ആറാം പ്രവൃത്തി ദിവസമാകുന്നത് വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്കും അധ്യാപക ചട്ടങ്ങൾക്കും എതിരാണെന്നും അധ്യാപകരുടെയും കുട്ടികളുടെയും മേൽ അമിതഭാരം കെട്ടിയേൽപിക്കുകയാണെന്നും തീരുമാനത്തിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി പിന്മാറണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.  സർക്കാറിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പിടിപ്പുകേട് മറച്ചുവെക്കാൻ 16 ശനിയാഴ്ചകൾ അധികമായി ആറാം പ്രവൃത്തി ദിവസമാക്കുന്നത് നീതീകരിക്കാനാവില്ല. അവധി ദിവസങ്ങളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ കുട്ടികളും പഠനാസൂത്രണ പ്രവർത്തനങ്ങളിൽ അധ്യാപകരും ഏർപ്പെടുന്നത് ഇല്ലാതാക്കുന്നത് പഠനനിലവാരം കുറയ്ക്കുവാനേ കാരണമാവൂ എന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആയതിനാൽ നിലവിലുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രവൃത്തി ദിവസങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ ആലോചിക്കണമെന്നും ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ജാബിർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. എ. ജുനൈദ്, മാമ്പ്ര ഉസ്മാൻ , പി. നഷീദ , നാസർ മങ്കട, ഷൗക്കത്തലി…

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പരിസ്ഥിതി ഞായർ ദിനാചരണം നടത്തി

നിരണം :സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ നേതൃത്വത്തില്‍ പ്രകൃതി സ്നേഹിയും ആത്മീയ ആചാര്യനും ഭാഗ്യസ്മരണിയനുമായ മോറാൻ മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും പരിസ്ഥിതി ഞായർ ദിനാചരണവും നടത്തി. രാവിലെ 9ന് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കേന്ദ്ര – സംസ്ഥാന സർക്കാർ വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന്‍ പരിസ്ഥിതി ഞായർ ദിനാചരണം ഉദ്ഘാടനം ചെയ്തു.ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ദൈവാലയ പരിസരത്ത് വിശ്വാസികൾ ചേർന്ന് 74 ഫല വൃക്ഷതൈ നടുന്നതിന്റെ ഭാഗമായി ആദ്യ ഫലവ്യക്ഷതൈ ഇടവകയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി റോഷൻ റെന്നിക്ക് പരിസ്ഥിതി സംരക്ഷണ സമിതി ആലപ്പുഴ ജില്ലാ ചെയർമാൻ എഎം നിസാർ കൈമാറിയ വൃക്ഷതൈ വിശ്വാസികൾ ചേർന്ന് നട്ടു.…

ലഹരി ഉപയോഗത്തിനെതിരെ ജനകീയ പ്രതിരോധം രൂപീകരിക്കും: എക്സൈസ് മന്ത്രി എം ബി രാജേഷ്

തൃശ്ശൂര്‍: സംസ്ഥാനത്ത് ലഹരി വിരുദ്ധ പോരാട്ടത്തിന് ജനകീയ പ്രതിരോധം തീർക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ശനിയാഴ്ച ഒമ്പത് വനിതാ ഓഫീസർമാർ ഉൾപ്പെടെ 144 സിവിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ ജില്ലകളിലാണ് ഈ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. “സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമുള്ള കടകളിൽ മയക്കുമരുന്നോ ലഹരിവസ്തുക്കളോ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധന നടത്തും. ഇത്തരം മാഫിയകളെ നിരീക്ഷിക്കാൻ നെറ്റ്‌വർക്കുകൾ ഉണ്ടാകും. പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുടെ സംയുക്ത പ്രവർത്തനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിന്തറ്റിക് ഡ്രഗ്സ് മാഫിയ ഉയർത്തുന്ന വെല്ലുവിളികളെ സംസ്ഥാനം കാര്യക്ഷമമായി നേരിടും. ഇത്തരം ലഹരിവസ്തുക്കൾ സംസ്ഥാനത്തേക്ക് അയക്കുന്ന സ്രോതസ്സുകൾ കണ്ടെത്തുന്നതിന് എക്സൈസ് വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഈ മയക്കുമരുന്ന് ശൃംഖലകളെ വേരോടെ…

പുനരുപയോഗിക്കാവുന്ന മൂന്നാമത്തെ വിക്ഷേപണ വാഹന ലാൻഡിംഗ് പരീക്ഷണത്തിന് ഐഎസ്ആർഒ ഒരുങ്ങി

തിരുവനന്തപുരം: പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ (ആർഎൽവി) പദ്ധതി യാഥാർത്ഥ്യത്തിലേക്ക് ഒരു പടി കൂടി അടുത്ത്. മൂന്നാമത്തേതും അവസാനത്തേതുമായ ആർഎൽവി ലാൻഡിംഗ് പരീക്ഷണം (ആർഎൽവി ലെക്സ്) നടത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ഒരുങ്ങുകയാണ്. “കർണാടകയിലെ ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെള്ളിയാഴ്ച നടന്ന മിഷൻ റെഡിനസ് റിവ്യൂ (എംആർആർ) കാലാവസ്ഥാ സാഹചര്യങ്ങൾക്ക് വിധേയമായി ജൂൺ ആദ്യ പകുതിയിൽ ദൗത്യം പൂർത്തിയാക്കി,” വരാനിരിക്കുന്ന പരീക്ഷണ ദൗത്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച വിക്രം സാരാഭായ് സ്‌പേസ് സെൻ്റർ (വിഎസ്എസ്‌സി) ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. RLV-LEX ദൗത്യങ്ങളിൽ ആളില്ലാ ചിറകുള്ള ഒരു പ്രോട്ടോടൈപ്പ്, പുഷ്പക് എന്ന് നാമകരണം ചെയ്യപ്പെട്ട, ഒരു നിയുക്ത ഉയരത്തിലേക്ക് കൊണ്ടുപോകുകയും വ്യത്യസ്ത സാഹചര്യങ്ങളിൽ സുരക്ഷിതമായി ലാൻഡിലേക്ക് വിടുകയും ചെയ്യുന്നത് ഉൾപ്പെടുന്നു. LEX-03-ൽ, IAF ചിനൂക്ക് ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്പകിനെ 4.5 കിലോമീറ്റർ ഉയരത്തിലേക്കും 500…

പ്ലസ് വൺ കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി

ചട്ടിപ്പറമ്പ : പ്ലസ് വൺ സീറ്റിൻ്റെ കാര്യത്തിൽ പറയുന്ന കണക്കുകൾ ശരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും സർക്കാറും ഉദ്യോഗസ്ഥരും തുടരുന്ന കള്ള കളി പുതിയ തലമുറകളോട് കാണിക്കുന്ന നീതികേടാണെന്ന് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ്‌ അജ്മൽ തോട്ടോളി. +1 സീറ്റ് വിഷയത്തിൽ ഇടതുപക്ഷ സർക്കാർ പെരും നുണകൾ പറഞ്ഞ് മലപ്പുറത്തെ ജനതയെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്നും ഈ വിവേചനം ഇനിയും അവസാനിപ്പിച്ചിട്ടില്ലെങ്കിൽ ഇടതുപക്ഷ മന്ത്രിമാരെ തെരുവിൽ തടയുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ വി ടി എസ് ഉമർ തങ്ങൾ പറഞ്ഞു. വിവേചന ഭീകരതയോട് സന്ധിയില്ല; പ്ലസ് വൺ അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാസിത് താനൂർ, സാബിറ ശിഹാബ് എന്നിവർ നടത്തിവരുന്ന ജസ്റ്റിസ് റൈഡിന്റെ ഭാഗമായി ചട്ടിപ്പറമ്പ അങ്ങാടിയിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടിയിൽ വെൽഫെയർ പാർട്ടി…

ബി ഹരികുമാറിന് വൈഎംസിഎ സർ ജോർജ് വില്യംസ് ഗ്രാമ പ്രഭ പുരസ്കാരം സമർപ്പിച്ചു.

എടത്വ : വൈ എം സി എ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടത്വാ പഞ്ചായത്തു തലത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഡോ.എസ് ശ്രീജിത്ത് (മൃഗക്ഷേമം), ബി .ഹരികുമാർ ( പത്രപ്രവർത്തനം), തങ്കച്ചൻ പാട്ടത്തിൽ ( സമ്മിശ്ര കർഷകൻ), ടിൻറു ദിലീപ് (കായികം) എന്നിവർക്ക് സർ ജോർജ് വില്യംസ് ഗ്രാമ പ്രഭ പുരസ്കാരം നൽകി ആദരിച്ചു.മാർത്തോമ്മാ സഭ അടൂർ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ക്നാനായ കത്തോലിക്ക സഭ കോട്ടയം അതിരുപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം പുരസ്ക്കാരം സമ്മാനിച്ചു. എടത്വ പഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വൈഎംസിഎ പ്രസിഡന്റ്‌ അഡ്വ. ഐസക് രാജു അദ്ധ്യക്ഷത വഹിച്ചു. പയസ് ടെൻത് ഐടിഐ മാനേജർ…