തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം സംവാദങ്ങളിലും ചർച്ചകളിലുമാണെന്നും, യുവതലമുറ നിയമനിർമ്മാണ സഭകളുടെ പ്രവർത്തനങ്ങൾ ശരിയായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച യംഗ് ഇന്ത്യൻസ് മോഡൽ പാർലമെന്റ് 2026 ന് ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിലും നിയമസഭകളിലും എന്താണ് നടക്കുന്നതെന്ന് വിദ്യാർഥികൾക്ക് മനസിലാക്കാൻ ഇത്തരം പരിപാടികൾ ഏറെ സഹായകരമാണ്. ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങളായ ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ് എന്നിവയുടെ അധികാരങ്ങളും അവ തമ്മിലുള്ള നടപടികളും അദ്ദേഹം വിശദീകരിച്ചു. നല്ലൊരു പാർലമെന്റേറിയനാകാൻ സാമ്പത്തിക വിഷയങ്ങളടക്കമുള്ള വിവിധ മേഖലകളിൽ നിരന്തരം പഠിക്കേണ്ടതുണ്ട്. സഭകളിലെ ലൈബ്രറികൾ പരമാവധി ഉപയോഗപ്പെടുത്താനും പ്രമുഖ പാർലമെന്റേറിയൻമാരുടെ പ്രസംഗങ്ങളും ഭരണഘടനാ അസംബ്ലി ചർച്ചകളും വായിച്ച് അറിവ് വികസിപ്പിക്കാനും ശ്രദ്ധിക്കണം. നിയമസഭയിലെ ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ബജറ്റ് പാസാക്കുന്ന നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളും വിദ്യാർഥികൾ അറിയണം.…
Category: KERALA
മലപ്പുറം തവനൂര്‍ സബ് പോസ്റ്റ് ഓഫീസില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
മലപ്പുറം: കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസിനു (RPO) കീഴിലുള്ള മലപ്പുറത്തെ തവനൂർ സബ് പോസ്റ്റ് ഓഫീസിൽ, തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം (POPSK) കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി ഇന്ന് ഉദ്ഘാടനംചെയ്തു. കോഴിക്കോട് RPO-ക്കു കീഴിലുള്ള മൂന്നാമത്തെ POPSK ആണിത്. തവനൂരിൽ POPSK ആരംഭിച്ചതോടെ, കേരളത്തിലെ ഓരോ ലോക്സഭാ മണ്ഡലത്തിലും കുറഞ്ഞത് ഒരു PSK-യോ അല്ലെങ്കിൽ POPSK-യോ പ്രവർത്തനക്ഷമമാക്കുക എന്ന നാഴികക്കല്ലു കൈവരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനായി (MEA). ഉദ്ഘാടനച്ചടങ്ങിൽ പൊന്നാനി ലോക്സഭാംഗം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, തവനൂർ, കോട്ടയ്ക്കൽ, പൊന്നാനി എംഎൽഎമാർ, വിദേശകാര്യ മന്ത്രാലയത്തിലെയും തപാൽ വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് പാസ്പോർട്ട്-അനുബന്ധ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രാസമയവും കാത്തിരിപ്പും ഗണ്യമായി കുറയ്ക്കുന്നതിനും ഈ ഉദ്യമം സഹായിക്കും. ഇതിൻ്റെ ഫലമായി, പൊന്നാനി മേഖലയിലെ ജനങ്ങൾക്ക് പാസ്പോർട്ട്…
‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ തുടങ്ങി
എറണാകുളം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ‘ജസ്റ്റിസ് ആൻ്റ് സോളിഡാരിറ്റി’ കോൺഫറൻസിൻ്റെ ഭാഗമായ ‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ ആരംഭിച്ചു. മുംബൈ ട്രയിൻ സ്ഫോടന കേസിൽ പ്രതിചേർക്കപെട്ട് നീണ്ട കാലത്തെ ജയിൽ വാസത്തിനു ശേഷം വെറുതെ വിട്ട അഡ്വ. അബ്ദുൽ വാഹിദ് ശൈഖ്, സാജിദ് അൻസാരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നവീദ് ഖാൻ മുംബൈ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട്, ജനറൽ സെക്രട്ടറി ഷബീർ കൊടുവള്ളി, അനീഷ് മുല്ലശ്ശേരി, അഫീഫ് ഹമീദ്, ക്യൂറേറ്റർ അബ്ദുല്ല നേമം, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ജമാൽ അസ്‌ഹരി, കൊച്ചി സിറ്റി സെക്രട്ടറി സുഹൈൽ ഹാഷിം, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് ഫാസിൽ റഹ്‌മാൻ കെ.എസ്, കൊച്ചി സിറ്റി പ്രസിഡൻ്റ് ശറഫുദ്ധീൻ നദ്‌വി, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറി സാഹിറ എം.എ എന്നിവർ സംബന്ധിച്ചു. ശനിയാഴ്ച രാവിലെ…
ആന്ത്രോപിക്കുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് യുഎസ്‌ടി
ലോകമെമ്പാടുമുള്ള 20,000 യുഎസ്‌ടി ജീവനക്കാർക്ക് പരിശീലനം നൽകും എഞ്ചിനീയറിംഗ് പ്രവർത്തന മേഖലകളിലും പ്ലാറ്റ്‌ഫോമുകളിലും ക്ലോഡ് സാങ്കേതികവിദ്യ സംയോജിപ്പിക്കും ആന്ത്രോപിക്കിന്റെ ക്ലോഡ് മോഡലുകളെ യുഎസ്‌ടിയുടെ സ്വന്തം വ്യവസായ പ്ലാറ്റ്‌ഫോമുകൾ, വിവിധ മേഖലകൾക്കായി ഉപയോഗിക്കുന്ന പൊതുവായ പ്ലാറ്റ്‌ഫോമുകൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ, പ്രത്യേക മേഖലകളിലെ പരിഹാരങ്ങൾ, ആഭ്യന്തര പ്രവർത്തന സംവിധാനങ്ങൾ എന്നിവയുമായി സംയോജിപ്പിക്കും. നിലവിലുള്ള സംവിധാനങ്ങൾ നവീകരിക്കാനും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ എഐ സാങ്കേതികവിദ്യ വലിയ തോതിൽ പ്രയോജനപ്പെടുത്താനും ഉപഭോക്താക്തൃ സ്ഥാപനങ്ങൾക്ക് സാധിക്കും. തിരുവനؓന്തപുരം: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയും, ക്ലോഡ് എഐ മോഡലുകൾ വികസിപ്പിക്കുന്ന എഐ സുരക്ഷാ-ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കും തന്ത്രപ്രധാനമായ പങ്കാളിത്തതിൽ ഏർപ്പെട്ടു. ഗ്ലോബൽ 1000 സംരംഭങ്ങളെ എ ഐ മികവ് കൈവരിക്കാൻ സഹായിക്കുക എന്നതാണ് ഈ സുപ്രധാന പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഈ സഹകരണത്തിന്റെ ഭാഗമായി, ഉപഭോക്താക്കൾക്കായി യുഎസ്‌ടി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും…
ജസ്‌റ്റിസ് ആൻ്റ് സോളിഡാരിറ്റി കോൺഫറൻസ് ഞായറാഴ്ച എറണാകുളം ടൗൺ ഹാളിൽ
എറണാകുളം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ‘ജസ്റ്റിസ് ആൻ്റ് സോളിഡാരിറ്റി കോൺഫറൻസ് ഞായറാഴ്ച ടൗൺ ഹാളിൽ നടക്കും. രാവിലെ 10ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ഹർഷ് മന്ദർ മുഖ്യാതിഥിയായിരിക്കും. മുംബൈ സ്‌ഫോടന കേസിൽ വർഷങ്ങളോളം അന്യായമായി തടവിൽ കഴിയേണ്ടിവന്ന അഡ്വ. വാഹിദ് ശൈഖ് പരിപാടിയിൽ സംബന്ധിക്കും. 9/11 സംഭവത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഭീകരത വിരുദ്ധ യുദ്ധം’ (war on Terror) പദ്ധതിയുടെ കഴിഞ്ഞ 25 വർഷത്തെ സാമൂഹിക ആഘാതം വിലയിരുത്തപ്പെടുന്ന പരിപാടിയിൽ രാജ്യത്തെ നിരവധിയായ കേസുകളിൽ പ്രതി ചേർക്കപ്പെട്ട് വർഷങ്ങൾ ജയിലിൽ കഴിഞ്ഞ് നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയക്കപട്ടവർ, നീണ്ട കാല വിചാരണ തടവുകാരായി കഴിയുന്നവരുടെ ബന്ധുക്കൾ, ബുൾഡോസർ രാജ്, SIR, ഗോ രക്ഷ ഗുണ്ടായിസം തുടങ്ങിയവയുടെ ഇരകൾ, ആക്റ്റിവിസ്റ്റുകൾ, അകാദമിക് പണ്ഡിതർ,…
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം: സർക്കാർ പ്രവാസി പഠന കമ്മിറ്റി രൂപീകരിക്കണം – കാന്തപുരം
കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും ആശങ്കയുണ്ടാക്കുമ്പോൾ പ്രവാസി മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവകരമാണെന്നും പ്രത്യാഘാതങ്ങൾ അടുത്തറിയാനും സമാശ്വാസ- പുനഃരധിവാസ പദ്ധതികൾ നടപ്പിലാക്കാനും പ്രത്യേക പഠന കമ്മിറ്റിക്ക് സർക്കാർ രൂപം നൽകണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ-വരുമാന നഷ്ടം, വിലവർധന, സാമ്പത്തിക അസ്ഥിരത, മാനസിക ആരോഗ്യ പ്രശ്‍നങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികൾക്ക് നടുവിലാണ് ഗൾഫ് പ്രവാസികൾ. ഈ സാഹചര്യം സൂക്ഷ്‍മമായി വിലയിരുത്താനും നടപടി കാണാനും സർക്കാർ മുന്നോട്ട് വരണം. കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കുന്നതിൽ പ്രവാസികൾക്കും വലിയ പങ്കുണ്ട്. എന്നാൽ മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് ഉള്ളതിനേക്കാൾ ഉയർന്ന വിമാന നിരക്കാണ് ഗൾഫ് സെക്ടറിൽ നിന്ന് കേരളത്തിലേക്ക് എപ്പോഴുമുള്ളത്. ധാരാളം യാത്രക്കാരുണ്ടാവുമ്പോഴും കാലങ്ങളായി ഈ അനീതി തുടരുന്നു. സാധാരണക്കാരായ…
തലവടി സിഎംഎസ് ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തിൽ ചെളിക്കുളമായ റോഡ് സഞ്ചാര യോഗ്യമാക്കി
എടത്വ: തലവടി സിഎംഎസ് ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ചെളിക്കുളമായ റോഡ് സഞ്ചാര യോഗ്യമാക്കുന്ന പ്രവൃത്തി ആരംഭിച്ചു. എടത്വ – ആലംത്തുരുത്തി പ്രധാന റോഡിൽ നിന്നും തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച്, കുന്തിരിക്കൽ പോസ്റ്റ് ഓഫീസ്, തലവടി സിഎംഎസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വഴിയാണ് ചെളിക്കുളമായത്. വെള്ളം കെട്ടിക്കിടന്ന് കുഴികൾ രൂപപെട്ടതുമൂലം വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് പൂർവ്വ വിദ്യാർത്ഥി സംഘടന മുന്നോട്ടു വന്നത്. കുടിവെള്ളത്തിനായി പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡ് താത്ക്കാലികമായി സഞ്ചാര യോഗ്യമാക്കുന്നതിന് തലവടി സിഎംഎസ് ഹൈസ്കൂള്‍ പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് റവ. സോജി വർഗ്ഗീസ് ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സികൂട്ടിവ് യോഗം തീരുമാനിക്കുകയായിരുന്നു. പ്രധാനാദ്ധ്യാപകൻ റെജിൽ സാം മാത്യു, ട്രഷറർ എബി മാത്യു ചോളകത്ത്, അഡ്വ. ഐസക്ക് രാജു എന്നിവർ പ്രസംഗിച്ചു. ജിബി ഈപ്പൻ, ബോബന്‍…
വനിതാ-ശിശു വികസന വകുപ്പിന് കേന്ദ്രം നൽകാനുള്ള ഫണ്ട് ഉടൻ അനുവദിക്കണം: മന്ത്രി ബിന്ദു കൃഷ്ണ
കൊച്ചി: സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന് നൽകാനുള്ള കേന്ദ്ര ഫണ്ട് ഉടൻ അനുവദിക്കണമെന്നും വിവിധ പദ്ധതികൾക്ക് കേന്ദ്ര സഹായം ഉറപ്പാക്കണമെന്നും സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. കൊച്ചിയിൽ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണാ ദേവിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ വിഷയം ഉന്നയിച്ചത്. വകുപ്പിന്റെ വിവിധ ആവശ്യങ്ങൾ അടങ്ങിയ വിശദമായ മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിക്ക് കൈമാറി. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. സംസ്ഥാനത്ത് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള രണ്ടാം ഗഡു ഫണ്ട് ലഭ്യമാക്കണമെന്നതാണ് മെമ്മോറാണ്ടത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. SASCI 2025 സ്കീം പ്രകാരം 40.8 കോടി രൂപയാണ് ഈ ഇനത്തിൽ സംസ്ഥാനത്തിന് ലഭ്യമാകേണ്ടത്. ചെറുതോണി, മാവേലിക്കര, പാണ്ടനാട്, വാഴത്തോപ്പ്, മട്ടന്നൂർ, കോഴിക്കോട്, കോട്ടയം, റാന്നി, മുളങ്കുന്നത്തുകാവ്, ബാലരാമപുരം എന്നിങ്ങനെ സംസ്ഥാനത്തെ 10…
ശബരിമല തീർത്ഥാടനത്തിന് മുമ്പ് പരാതികൾ പരിഹരിക്കണം; കഴിഞ്ഞ വര്‍ഷത്തെ പോരായ്മകള്‍ ഇത്തവണ ആവര്‍ത്തിക്കരുത്: മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം സുഗമമായി നടക്കുന്നതിന് പരാതികൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല തീർത്ഥാടന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിക്കണം. കോടിക്കണക്കിന് ഭക്തർ എത്തുമ്പോൾ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. കഴിഞ്ഞ തീർത്ഥാടന സീസണിന്റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുള്ള അമിതമായ തിരക്ക് നിയന്ത്രിക്കുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകണം. പന്തളത്ത് ചില തീർത്ഥാടകർക്ക് യാത്ര അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. കഴിഞ്ഞ തവണ ദേവസ്വം ബോർഡ് അംഗങ്ങൾ ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തീർഥാടനം ആരംഭിച്ചതിനാൽ വേണ്ടത്ര ഒരുക്കങ്ങൾക്ക് സമയം ലഭിച്ചിരുന്നില്ല. എന്നാൽ…
ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഗതാഗത ഏകോപന സമിതി നിലവില്‍ വന്നു
തിരുവനന്തപുരം: സംസ്ഥാന ഗതാഗത വകുപ്പിന് കീഴിലുള്ള വിവിധ നിർവ്വഹണ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഏകോപിതവുമാക്കുന്നതിനും പദ്ധതി, പദ്ധതി ഇതര പ്രവർത്തനങ്ങളുടെ കൃത്യവും സമയബന്ധിതവുമായ അവലോകനവും പുരോഗതി വിലയിരുത്തലും ഉറപ്പാക്കുന്നതിനുമായി സർക്കാർ ഒരു ഗതാഗത ഏകോപന സമിതി രൂപീകരിച്ചു. ഗതാഗത മേഖലയിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള മികച്ച ആശയവിനിമയവും പ്രവർത്തന ഏകോപനവും ഉറപ്പുവരുത്തുന്നതിനും, പൊതുജനങ്ങൾക്ക് കൂടുതൽ ഗുണമേന്മയുള്ളതും സമയബന്ധിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും കമ്മിറ്റി പ്രയോജനപ്രദമാവും. ഗതാഗത വകുപ്പ് മന്ത്രി അധ്യക്ഷനും ഗതാഗത വകുപ്പ് സെക്രട്ടറി കൺവീനറുമായ കമ്മിറ്റിയിൽ ട്രാൻപോർട്ട് കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ, ജലഗതാഗത വകുപ്പ് ഡയറക്ടർ, കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടർ, മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയവർ അംഗങ്ങളായിരിക്കും. ട്രാൻസ്‌പോർട്ട് കോർഡിനേഷൻ കമ്മിറ്റിയുടെ യോഗങ്ങൾ മുൻകൂർ അജണ്ട തയ്യാറാക്കി മാസത്തിൽ കുറഞ്ഞത് ഒരു…
