വൺ മില്യൻ തൂഫാൻ ഗോൾസ് വേൾഡ് കപ്പ്: തലവടി സിഎംഎസ് ഹൈസ്ക്കൂളില്‍ പ്രവചന മത്സരം

തലവടി: അങ്ങ് അമേരിക്കയിൽ കാൽപന്ത് കളിയുടെ ലോക കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി ശേഷിക്കുമ്പോൾ തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ ആവേശം വാനോളമുയർത്തി പ്രവചന മത്സരത്തിൽ പങ്കാളികളായി. ലോക കപ്പ് കിരീടം അണിയുവാൻ സാധൃതയുള്ള രാജ്യങ്ങളുടെ പേര് എഴുതി പ്രവചന പെട്ടിയില്‍ സ്കൂൾ ചെയർമാൻ വിജിൽ വർക്കി ആദ്യ കൂപ്പൺ നിക്ഷേപ്പിച്ചു. ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്പോർട്ട്സ് കൺവീനർ രമ്യ ബാബു, മേഴ്സി മാത്യു, സൂസൻ വി. ഡാനിയേൽ, ഫാത്തിമ കബീർ, പ്രവീണ സുരേഷ്, സംഗീത എം. കെ, ജോസി സാറാ ജോർജ്ജ്, നീതു മാത്യു, വിൻ്റു മെറിൻ ജെയിംസ്, ആൻസി ജോസഫ്, സുഗു ജോസഫ്, ശ്രീകാന്ത് ആർ, ജോബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ലഹരി വിമുക്ത തലമുറ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ…

മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സിസി ടിവിയില്‍ പതിഞ്ഞ മൂന്ന് ബൈക്ക് മോഷ്ടാക്കളെ പിടികൂടി

കൂത്താട്ടുകുളം: എം.സി.റോഡിന് സമീപം പാർക്ക് ചെയ്‌തിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്ക് മോഷ്‌ടിച്ച അന്തർസംസ്ഥാന വാഹന മോഷണ സംഘത്തിലെ മൂന്നുപേരെ കൂത്താട്ടുകുളം പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം വാസപ്പടി പണിക്ക വീട്ടില്‍ മുഹമ്മദ് ഷാഹുൽ (20), പാലക്കാട് തൃത്താല ഞാങ്ങാട്ടിരി കണ്ണന്നൂർ കൂരിപറമ്പിൽ ജിബിൻ ബെൻഷാദ് (24), പാലക്കാട് കൂറ്റനാട് ബാവന്നൂർ തട്ടാരത്തൊടി, സ്വദേശി ടി കെ ആഷിഫ് (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 11 രാത്രിയാണ് സംഭവം നടന്നത്. കൂത്താട്ടുകുളം പാലക്കുഴയിൽ എംസി റോഡിന് സമീപം ആനന്ദഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന 2.40 ലക്ഷം രൂപ വിലവരുന്ന ബൈക്കാണ് സംഘം മോഷ്ടിച്ചത്. കോട്ടയം ചിങ്ങവനത്ത് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാലക്കുഴയിൽ നിന്ന് മോഷ്ടിച്ച അതേ ബൈക്ക് തന്നെയാണെന്ന് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട സ്ഥലത്തെയും കവർച്ച നടന്ന സ്ഥലത്തെയും…

ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു

തൃശൂർ നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് അംഗവും പരേതനായ ചീരൻ ജെയിംസ് വില്യം സി. ജെ.-യുടെ ഭാര്യയുമായ സിസ്റ്റർ മറിയാമ്മ ജെയിംസ് (78) ജൂലൈ 13, 2026 തിങ്കളാഴ്ച തൃശ്ശരിൽ അന്തരിച്ചു . സി ജെ സാമുവേൽ തമ്പിയുടെ (ഫിലാഡൽഫിയ) സഹോദര ഭാര്യയാണ് പരേത. നെല്ലിക്കുന്ന് റെഹോബോത്ത് ഓർഫനേജിന് എതിർവശത്തുള്ള ചീരൻ വീട്ടിൽ താമസിച്ചുവരികയായിരുന്നു. മക്കൾ ജോസഫ് ജെയിംസ് (ജോമോൻ) & റേ ഗ്ലിനിസ് ജോസഫ് (റേമോൾ) (ദോഹ) ജിനു അനൂപ് & അനൂപ് തോമസ് (ചെന്നൈ) മിനു അജി & അജി തോമസ് (തൃശൂർ) വർഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ് (ലണ്ടൻ) കൊച്ചുമക്കൾ: ജീന വിവേക് & വിവേക് സാം ജോർജ് (ബാർബഡോസ്) ക്രിസ്‌ലിൻ മരിയ ജോസഫ് (ദുബായ്) മേരിലിൻ ഗ്ലോറിയ ജോസഫ് (ദോഹ) ആൻ റേച്ചൽ അജി (ഹൊസൂർ) ജൊവാന മറിയം…

മർകസ്-എസ് വൈ എസ് സാമൂഹ്യക്ഷേമ പദ്ധതികൾ മാവൂരിൽ സമർപ്പിച്ചു

മാവൂർ: മർകസ് സാമൂഹ്യക്ഷേമ വകുപ്പും സുന്നി യുവജന സംഘം മാവൂർ സോണും സംയുക്തമായി നടപ്പിലാക്കുന്ന സാന്ത്വന പദ്ധതികൾ സമർപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മർകസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാവൂർ സോൺ പരിധിയിൽ ജീവനോപാധികളും ആരോഗ്യ ഉപകരണങ്ങളും ഭക്ഷ്യകിറ്റുകളും ഉൾപ്പെടെയുള്ള സാന്ത്വന പദ്ധതികൾ സമർപ്പിച്ചത്. 36 കുടുംബിനികൾക്ക് ടൈലറിങ് മെഷീൻ, 19 കുടുംബങ്ങൾക്ക് 50 കോഴിയും കൂടും, 18 പേർക്ക് കറവപ്പശു, 26 വാക്കർ, 15 ബ്ലാങ്കറ്റ്, വാട്ടർകൂളർ, മരം മുറിക്കുന്ന മെഷീൻ, ഡയാലിസ് സഹായം, നേത്ര സർജറി സഹായം, കണ്ണടകൾ, തെങ്ങിൻ തൈകൾ, ഫുഡ് കിറ്റുകൾ, ഫിഷിംഗ് ബോട്ട്, വീൽ ചെയറുകൾ തുടങ്ങി 16 ഇനങ്ങളിൽ 150ഓളം കുടുംബങ്ങൾക്കാണ് 18 ലക്ഷം രൂപയുടെ സഹായം സമർപ്പിച്ചത്. കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതി സമർപ്പണം എം എ റസാഖ് മാസ്റ്റർ എം എൽ എ…

പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപെട്ടു. കുട്ടനാട് താലൂക്കിൽ ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് പൈപ്പ് ലൈൻ പല ഇട റോഡുകളിലും സ്ഥാപിച്ചിരുന്നു. സഞ്ചാര യോഗ്യമായിരുന്ന റോഡുകൾ വെട്ടിപ്പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. പൈപ്പ് ലൈന്‍ വലിച്ചതിന് ശേഷം റോഡ് പൂർവ്വസ്ഥിതിയിലാക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ആ വ്യവസ്ഥ പാലിക്കാതെ വന്നതിനാൽ റോഡുകൾ കുഴിച്ചതിനെ തുടർന്ന് ചെളിക്കുളമായി മാറിയിരിക്കുകയാണ്. 10 അടി വീതിയുള്ള റോഡിന്റെ ഇരു വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികൾ എടുത്തതുമൂലം ടാർ ഇളകി മാറുകയും മഴ വെള്ളം കെട്ടിക്കിടന്ന് കാൽനടയായി സഞ്ചരിക്കാൻ പോലും സാധ്യമല്ലാതായി. സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് സൈക്കിൾ യാത്ര നടത്താൻ പോലും പറ്റാത്ത അവസ്ഥയാണ്.…

തലവടി ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിയും

ആലപ്പുഴ: തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാർഡ് തലത്തിൽ രൂപീകരിക്കുന്ന കോഓർഡിനേഷൻ കമ്മിറ്റിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ബാബു വലിയവീടൻ നിർവഹിച്ചു. സമിതി വൈസ് പ്രസിഡന്റ് ജോജി ജെ വൈലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം അജിത്ത് പിഷാരത്ത്, ജോ. സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ടീം മാനേജർ ജോമോൻ ചക്കാലയിൽ, സിബി ജോർജ്ജ്, ടോഫാ കോഓർഡിനേറ്റർ പ്രദീപ് കുറുന്തോട്ടക്കൽ, ഷിനു ദിവാകരൻ, ബിനോയി മംഗലതാടിൽ, വിൽസൺ പൊയ്യാലുമാലിൽ എന്നിവർ പ്രസംഗിച്ചു. ധന സമാഹരണത്തിന്റെ ഭാഗമായി സമിതി നടത്തുന്ന നറുക്കെടുപ്പിന്റെ ആദ്യ കൂപ്പൺ തോട്ടയ്ക്കാട്ട് പറമ്പിൽ നോഹ സിബി ജോർജ്ജിന് നല്‍കി പ്രകാശനം ചെയ്തു. നെഹ്റു ട്രോഫി സിബിഎൽ മത്സരങ്ങളിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബുമായി കരാർ വെയ്ക്കുവാൻ…

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; യൂട്യൂബര്‍ മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു; സഹായികള്‍ ഒളിവില്‍

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. മിസ്റ്റർ ഷമീർ എന്ന യൂട്യൂബ് ചാനല്‍ സംഘത്തിലെ അംഗം മുഹമ്മദ് മമ്മുവാണ് അറസ്റ്റിലായത്. ലൈവ് സ്ട്രീമിനിടെ ചാനൽ ഉടമ ഷമീർ, ജാസി, മമ്മു എന്നിവർ നടത്തിയ അശ്ലീലവും ലൈംഗികവുമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. മഞ്ചേരി സ്വദേശിയായ സ്ത്രീയാണ് പരാതി നല്‍കിയത്. ഈ കേസിലെ പ്രതിയായ മുഹമ്മദ് നിഹാദ് എന്ന തൊപ്പി ഇപ്പോഴും ഒളിവിലാണ്. ജൂൺ 10 ന് രാത്രി 10 മണി മുതൽ മിസ്റ്റർ ഷമീർ എന്ന യൂട്യൂബ് ചാനലിലെ ലൈവ് സ്ട്രീമിനിടെയാണ് ഷമീർ, ജാസി, മമ്മു എന്നിവർ അശ്ലീലവും ലൈംഗികവുമായ പരാമർശങ്ങള്‍ നടത്തിയത്. സെഷനിൽ സ്വയംഭോഗം ഉൾപ്പെടെയുള്ള അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് വ്യൂവേഴ്സാണ് ഇത് കണ്ടത്. മഞ്ചേരി സ്വദേശിയായ ഒരു സ്ത്രീ ഇതിനെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക്…

തിരുവനന്തപുരത്ത് റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ്‌ലൈനിന് കേടുപാടുകൾ സംഭവിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ കുമാരപുരം പൂന്തി റോഡിൽ റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഭൂഗർഭ ഗ്യാസ് പൈപ്പ്‌ലൈൻ തകർന്നതിനെ തുടർന്ന് വാതക ചോർച്ച റിപ്പോർട്ട് ചെയ്തു. മുൻകരുതൽ എന്ന നിലയിൽ പ്രദേശവാസികളെ ഒഴിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചോർച്ച നിയന്ത്രിക്കാൻ ശ്രമം നടത്തി. പ്രാഥമിക വിവരമനുസരിച്ച്, കുഴിക്കൽ ജോലികൾ നടക്കുന്നതിനിടെ ഒരു മണ്ണുമാന്തി യന്ത്രം അബദ്ധത്തിൽ ഭൂഗർഭ ഗ്യാസ് പൈപ്പ്‌ലൈനിൽ ഇടിച്ചതാണ്. തുടർന്ന് ഉദ്യോഗസ്ഥർ ബാധിത ഭാഗത്തേക്ക് ഗ്യാസ് വിതരണം ചെയ്യുന്ന വാൽവുകൾ അടച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായി പൈപ്പ്‌ലൈനിലൂടെയുള്ള ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഉടനടി അപകടമൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു.

കാപ്പ പ്രതിയായ ആര്‍ സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നു; സംസ്ഥാന ചരിത്രത്തിൽ ആദ്യത്തെ സംഭവം

തിരുവനന്തപുരം: കാപ്പ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ കേരള ഹൈക്കോടതി അനുമതി നൽകി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിലെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ സത്യപ്രതിജ്ഞ നടക്കും. സത്യപ്രതിജ്ഞയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. വിവിധ ദൈവങ്ങളുടെ പേരിൽ നിയമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിന് 20 വാർഡ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. അവരിൽ ഒരാളായ സുഗതൻ കോടതി അനുവദിച്ച കാലാവധി അവസാനിക്കുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യണം. തുടർന്നാണ് കോടതി ഈ അസാധാരണ നടപടി സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്കിടെ ജയിലിൽ പ്രവേശിക്കാൻ അംഗീകാരമുള്ള ചില മാധ്യമ പ്രവർത്തകരെയും കോടതി അനുവദിച്ചു.

അയല്‍‌വാസിയെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍; ജൂലൈ 15-ന് ശിക്ഷ വിധിക്കും

പാലക്കാട്: 2025 ജനുവരി 27ന് പാലക്കാട് നെന്മാറയിലെ പോത്തുണ്ടിയിൽ അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമര കുറ്റക്കാരാണെന്ന് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-IV തിങ്കളാഴ്ച (ജൂലൈ 13, 2026) കണ്ടെത്തി. ജൂലൈ 15 ന് ശിക്ഷ വിധിക്കും. വിധി പ്രസ്താവിച്ചപ്പോൾ ഏക പ്രതിയായ ചെന്താമരയ്ക്ക് പശ്ചാത്താപമൊന്നുമില്ലായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, “എന്നെ തൂക്കിക്കൊന്നോളൂ” എന്നായിരുന്നു പ്രതികരണം. ചെന്താമര സമൂഹത്തിന് തുടർച്ചയായ ഭീഷണിയാണെന്നും, വിട്ടയച്ചാൽ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്നും ജില്ലാ പ്രൊബേഷൻ ഓഫീസർ കോടതിയെ അറിയിച്ചു. 2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോൾ ചെന്താമര നടത്തിയ കൊലപാതകങ്ങൾ കേരളത്തെ ഞെട്ടിച്ചിരുന്നു. സുധാകരന്റെ കുടുംബത്തോട് ചെന്താമരയ്ക്ക് കടുത്ത ശത്രുതയുണ്ടെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. ആക്രമണത്തിനിടെ ലക്ഷ്മി ബഹളം വച്ചതിനെത്തുടർന്ന് ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കൊലപാതകങ്ങൾക്ക് ശേഷം, ചെന്താമര…