വെർമോണ്ട്: റിപ്പബ്ലിക്കൻ പാർട്ടിയെ ഭിന്നിപ്പിച്ച വിഷയത്തിൽ ശതകോടീശ്വരൻ എലോൺ മസ്കിനെ വിമർശിച്ചു ബെർണി സാൻഡേഴ്സ്. ഉയർന്ന വൈദഗ്ധ്യമുള്ള വിദേശികൾക്ക് യുഎസിൽ നിയമപരമായി ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്-1 ബി വിസ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എലോൺ മസ്ക് “തെറ്റാണ്” എന്ന് വെർമോണ്ട് സെനറ്റർ ബെർണി സാൻഡേഴ്സ് പറയുന്നു. മസ്കും ട്രംപിൻ്റെ സഹ ഉപദേഷ്ടാവ് വിവേക് രാമസ്വാമിയും യുഎസിന് വൈദഗ്ധ്യവും വിദ്യാസമ്പന്നരുമായ തൊഴിലാളികളാണ് ആവശ്യമെന്നത് “ശരിയാണ്”, സാൻഡേഴ്സ് പ്രസ്താവനയിൽ പറഞ്ഞു, എന്നാൽ വിസ പ്രോഗ്രാമിന് “വലിയ പരിഷ്കാരങ്ങൾ” ആവശ്യമാണ്. “ആദ്യം യോഗ്യതയുള്ള അമേരിക്കൻ തൊഴിലാളികളെ നിയമിക്കുക എന്നതാണ് ഉത്തരം, ഭാവിയിലെ ജോലികൾക്കായി നമ്മുടെ രാജ്യത്തിന് ആവശ്യമായ തൊഴിൽ ശക്തിയെ ഉൽപ്പാദിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം നമുക്കുണ്ടെന്ന് ഉറപ്പാക്കുക,” സെനറ്റ് ഹെൽത്ത്, എഡ്യൂക്കേഷൻ, ലേബർ, പെൻഷൻസ് കമ്മിറ്റിയിലെ റാങ്കിംഗ് അംഗമായ സാൻഡേഴ്സ്, പറഞ്ഞു. “കൂടുതൽ ഡോക്ടർമാർ, നഴ്സുമാർ, ദന്തഡോക്ടർമാർ, അധ്യാപകർ,…
Category: AMERICA
ജോർജിയ ജഡ്ജി സ്വന്തം കോടതി മുറിയിൽ സ്വയം വെടിവച്ചു മരിച്ചു
ജോർജിയ:ജോർജിയയിലെ ജഡ്ജി സ്വന്തം കോടതി മുറിയിൽ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിലാണ് ജഡ്ജി സ്റ്റീഫൻ യെക്കലിനെ(74) നെ വെടിവെച്ച് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ച പുലർച്ചെയോ ആണ് അദ്ദേഹം മരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. 2022-ൽ യെകെലിനെ സംസ്ഥാന കോടതിയിലേക്ക് നിയമിച്ചു. അദ്ദേഹം അടുത്തിടെ തൻ്റെ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് അത് നിരസിച്ചതായി പറയുന്നു. യെക്കൽ തൻ്റെ സ്ഥാനത്ത് നിന്ന് തെറ്റായി പിരിച്ചുവിട്ടതായി അവകാശപ്പെടുന്ന കോടതി ജീവനക്കാരിയായ ലിസ ക്രോഫോർഡിൽ നിന്നുള്ള കേസ് അദ്ദേഹം നേരിടുന്നുണ്ടു . താൻ അധികാരമേറ്റപ്പോൾ സ്വന്തം സ്റ്റാഫിനെ കൊണ്ടുവരാൻ വേണ്ടിയാണ് യെക്കൽ തന്നെ പുറത്താക്കിയതെന്ന് അവർ സ്യൂട്ടിൽ ആരോപിച്ചു വിവാഹിതനായ നാല് കുട്ടികളുടെ പിതാവായ യെക്കൽ, ചാത്താം…
ന്യൂ ഓർലിയൻസ് ആക്രമണം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി; പ്രതി ടെക്സസ്സിൽ നിന്നുള്ള ആർമി വെറ്ററൻ
ന്യൂ ഓർലിയൻസ്:ബുധനാഴ്ച പുലർച്ചെ ന്യൂ ഓർലിയാൻസിലെ ബർബൺ സ്ട്രീറ്റിൽ പുതുവത്സരാഘോഷത്തിനിടെ ഒരു ഡ്രൈവർ ആൾക്കൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് ഇടിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി. ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . പ്രതി ആർമി വെറ്ററൻ ആണെന്ന് സംശയിക്കുന്നതായും ഫെഡറൽ അധികൃതർ അറിയിച്ചു പ്രതിയെന്നു സംശയിക്കുന്ന ടെക്സാസിൽ നിന്നുള്ള 42 കാരനായ യുഎസ് പൗരനായ ജബ്ബാർ കൊല്ലപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞത് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു, ഒരാൾക്ക് വെടിയേറ്റു, മറ്റൊരാൾക്ക് ട്രക്കിൽ കുടുങ്ങിയപ്പോൾ പരിക്കേറ്റതായി അധികൃതർ പറഞ്ഞു.ഷംസുദ്-ദിൻ ജബ്ബാറിൻ്റെ തീയതിയില്ലാത്ത ഫോട്ടോ എഫ്.ബി.ഐ പ്രസിദ്ധീകരണത്തി നൽകിയിട്ടുണ്ട് വെടിവയ്പിൽ കൊല്ലപ്പെട്ട പ്രതി ഷംസുദ്ദീൻ ജബ്ബാറിൻ്റെ ആക്രമണസമയത്ത് വാഹനത്തിൽ ഐഎസിൻ്റെ പതാകയുണ്ടായിരുന്നതായി എഫ്ബിഐ അറിയിച്ചു. തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എഫ്ബിഐ അറിയിച്ചു. “ജബ്ബാർ മാത്രമാണ് ഉത്തരവാദിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല,” ബുധനാഴ്ച ഉച്ചയ്ക്ക് ഒരു വാർത്താ സമ്മേളനത്തിൽ എഫ്ബിഐ…
ജിജി ജോർജ് ഡാളസിൽ അന്തരിച്ചു
ഡാളസ് : കല്ലൂപ്പാറ ഇലഞ്ഞിക്കൽ പണ്ടകശാലയിൽ പരേതനായ ജോർജ് വർഗീസിന്റെ മകൻ ജിജി ജോർജ് (64) ഡാളസിൽ അന്തരിച്ചു. ഡാളസിലെ താരാസ് ഇന്റർനാഷണൽ ഗ്രോസറി ഷോറും ഉടമയും, സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവും, ഡാളസ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗവുമായിരുന്നു. കൊട്ടാരക്കര പൂയപ്പള്ളി പ്ലാവിള പുത്തൻവീട്ടിൽ കുടുംബാംഗമായ സൂസൻ ജിജിയാണ് ഭാര്യ. മക്കൾ: അജീഷ്, ആർജി (ഇരുവരും ഡാളസ് ) മരുമക്കൾ : സൗമ്യ, റിയ കൊച്ചുമക്കൾ : എഡ്രിയേൽ സഹോദരങ്ങൾ : ജോജി ജോർജ്, ജോളി അലക്സാണ്ടർ, ജിനു ജോർജ് സംസ്കാരം പിന്നീട്
റിട്ട. അദ്ധ്യാപിക അമ്മിണി ഡേവിഡ് നിര്യാതയായി
ഡാളസ്: കൊല്ലം ബേർശേബയിൽ അമ്മിണി ഡേവിഡ് (85) 2024 ഡിസംബർ 28ന് ഡാളസിൽ വെച്ച് നിര്യാതയായി. കൊല്ലം ക്രേവൻ ഹൈസ്കൂളിൽ ഗണിത ശാസ്ത്ര അദ്ധ്യാപികയായി സേവനം ചെയ്തിരുന്നു. അദ്ധ്യാപനവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം മക്കളോടൊപ്പം ദീർഘകാലമായി അമേരിക്കയിൽ പാർത്ത് വരുകയായിരുന്നു. ഡാളസ് സയോൺ എ.ജി. സഭാംഗമായിരുന്നു പരേത. അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും, ISRO റിട്ടയേർഡ് ഫിനാൻസ് ഓഫീസറും ആയിരുന്ന പരേതനായ പാസ്റ്റർ സോളമൻ ഡേവിഡിൻ്റെ സഹധർമ്മിണിയാണ്. ഭൗതിക ശരീരം ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ ന്യൂയോർക്ക് ഗേറ്റ്വേ ക്രിസ്ത്യൻ സെൻ്റർ (502 Central Ave, Valley Stream, NY) മന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാര ശുശ്രൂഷകൾ ജനുവരി 4 ശനിയാഴ്ച രാവിലെ 8:30 മുതൽ 10:30 വരെ ഇതേ ആലയത്തിൽ നടന്ന ശേഷം ന്യൂയോർക്ക് ഓൾ സെയിൻ്റ്സ് സെമിത്തേരിയിൽ…
കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന്
ഗാർലാൻഡ് (ഡാലസ് ):കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു . ഇന്ത്യൻ ഫിലിം ആക്ടർ ആൻഡ് പ്രൊഡ്യൂസർ പ്രേം പ്രകാശാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത് . സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാൾ, ഗാർലൻഡ്(4922 Rosehill Rd, Garland, TX 75043) ജനുവരി 4ന് വൈകീട്ട് 6 മണിക്ക് പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കും. ഏവരെയും ഞങ്ങളുടെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കു ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ് ,വിനോദ് ജോർജ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
പാം ഇന്റർനാഷണൽ “കരുതൽ” ഉത്ഘാടനം പുതുവര്ഷപ്പുലരിയില്
കാൽഗറി: പാം ഇന്റർനാഷണലിൻറെ നേതൃത്വത്തിൽ രണ്ടാമത് പെയിൻ & പാലിയേറ്റിവ് കെയർ യൂണിറ്റായ “കരുതൽ ” ഉത്ഘാടനം പുതുവര്ഷപ്പുലരിയിൽ. പന്തളം എൻ.എസ്.എസ് പോളിടെക്നിക് കോളേജ് ഗ്ലോബൽ അലുമിനിയായ 2007 ൽ രൂപം കൊണ്ട പാം ഇന്റർനാഷണലിൻറെ നേതൃത്വത്തിൽ പന്തളം പോളിടെക്നിക്കിന്റെ പരിസര പ്രദേശത്തിശങ്ങളിലും മന്നുള്ളിടത്തും ജീവ കാരുണ്യ പ്രവർത്തനം നടത്തുന്ന “കർമ്മ ‘ യുടെ പെയിൻ & പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ രണ്ടാമത് സംരംഭമായ “കരുതൽ ” 2025 ജനുവരി ഒന്നാം തിയതി രാവിലെ ഒൻപതു മണിക്ക് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു . പന്തളം നഗരസഭാ ചെയർമാൻ ശ്രീ . അച്ചൻകുഞ്ഞ് ജോൺ മുഖ്യ അതിഥിയായ ചടങ്ങിൽ ശ്രീ. സി. എസ് മോഹൻ (ചെയർമാൻ സേവാ ശക്തി ഫൌണ്ടേഷൻ ), ഡോക്ടർ . പുനലൂർ സോമരാജൻ ( സെക്രട്ടറി ഗാന്ധി…
ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിൽ വ്യത്യസ്ത അപകടങ്ങളിൽ മിഷിഗൺ ദമ്പതികൾക്കു ദാരുണാന്ത്യം
അഡിസൺ ടൗൺഷിപ്പ്(മിഷിഗൺ ):ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിലുള്ള വ്യത്യസ്ത അപകടങ്ങളിൽ ഡെട്രോയിറ്റിലെ ഭർത്താവും ഭാര്യയും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു. 66 കാരനായ സ്കോട്ട് ലെവിറ്റനെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആശുപത്രിയിൽ നിന്ന് വെന്റിലേറ്ററിൽ നിന്നും നീക്കം ചെയ്തു മരണം സ്ഥിരീകരിച്ചു , വ്യാഴാഴ്ച ഡെട്രോയിറ്റിന് വടക്കുള്ള ഒരു ചെറിയ തടാകത്തിൽ മത്സ്യബന്ധനത്തിനിടെ മഞ്ഞുപാളിയിൽ വീനന്നായിരുന്നു അപകടം ഓക്ക്ലാൻഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ആ അപകടത്തിന് ഏകദേശം 24 മണിക്കൂറിന് ശേഷം, 66 കാരിയായ മേരി ലൂ ലെവിറ്റനും ഒരു വാഹനാപകടത്തിൽ മരിച്ചു. അപകടസമയത്ത് അവൾ ഭർത്താവിൻ്റെ വാഹനം എടുക്കാൻ പോകുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. സ്കോട്ട് ലെവിറ്റൻ വെള്ളത്തിൽ വീണു. 911 എന്ന നമ്പറിൽ വിളിച്ച കൊച്ചുമകനും മുത്തച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തടാകത്തിൽ വീണു. അടുത്തുള്ള ഒരു താമസക്കാരന് കൗമാരക്കാരനെ ഹിമത്തിലേക്ക് തിരികെ വലിക്കാൻ കഴിഞ്ഞു,…
കഷ്ടതയുടെ മദ്ധ്യേ ദൈവകൃപ രുചിച്ചറിയുവാൻ കഴിയണം: ബിഷപ് ഡോ. സി.വി.മാത്യു
ന്യൂജേഴ്സി :മനുഷ്യ ജീവിതത്തിലെ സന്തത സഹചാരിയാണ് കഷ്ടത, എന്നാൽ കഷ്ടതയുടെ മദ്ധ്യേ നിരാശയിൽ വീണുപോകാതെ ,നമ്മെ പിന്തുടരുന്ന ദൈവകൃപയെ അനുഭവിച്ചറിയുവാൻ കഴിയുന്നവരാകണം നാമെന്നു സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ മുൻ പ്രിസൈഡിംഗ് ബിഷപ്പ് ചർച്ച് ഓഫ് ഇന്ത്യ മോസ്റ്റ് റവ. ഡോ. സി.വി. മാത്യു ഉധബോധിപ്പിച്ചു.ഹൂസ്റ്റണ് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലെെൻ ഡിസംബർ 31 ചൊവാഴ്ച വൈകീട്ട് ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച ഈ വർഷത്തെ സമാപന (555-മത്) സമ്മേളനത്തില് മുഖ്യ സന്ദേശം നൽക്കുകയായിരുന്നു ബിഷപ്പ് സങ്കീർത്തനങ്ങൾ 103: 1-10 വാക്യങ്ങളെ ആധാരമാക്കി ദാവീദ് രാജാവിന്റെ പ്രതികൂല ജീവിതാനുഭവങ്ങളിലും അതിനെ അതിജീവിക്കുവാൻ ധാരാളമായി ലഭിച്ച ദൈവീകാനുഗ്രഹങ്ങളെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു മോസ്റ്റ് റവ. ഡോ. സി.വി. മാത്യു.പുസ്തകത്തിന്റെ താളുകളിൽ നിന്നല്ല ,കേട്ടുകേൾവിയിലൂടെയല്ല , ജീവിതാനുഭവങ്ങളിൽ നിന്നാണ് ദാവീദ് ദൈവകൃപ രുചിച്ചറിഞ്ഞതെന്നു ബിഷപ്പ് കൂട്ടിച്ചേർത്തു .പിന്നിട്ട വർഷത്തിൽ നമ്മുടെ ജീവിതത്തിൽ വന്നു പോയ…
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ബംഗ്ലാദേശി അമേരിക്കക്കാർ ട്രംപിനോട് അഭ്യര്ത്ഥിച്ചു
വാഷിംഗ്ടൺ : ബംഗ്ലാദേശിലെ മത-വംശീയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ഇടപെടണമെന്ന് ബംഗ്ലാദേശി അമേരിക്കൻ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ക്രിസ്ത്യാനികളുടെയും സഖ്യം നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യം ഇസ്ലാമിസ്റ്റ് ശക്തികൾ ഉയർത്തുന്ന “അസ്തിത്വ ഭീഷണി”യാണെന്ന് അവര് വിശേഷിപ്പിച്ചു. നവംബർ 25 ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടവിലാക്കിയ മുൻ ഇസ്കോൺ നേതാവ് ചിൻമോയ് കൃഷ്ണ ദാസിൻ്റെ അറസ്റ്റിനെ സംഘം എടുത്തുകാട്ടി. ദേശീയ പതാകയെ അനാദരിച്ചുവെന്നാരോപിച്ചാണ് ദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ചാറ്റോഗ്രാമിലെ കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ചെയ്തു. അടുത്ത വാദം 2025 ജനുവരി 2 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു. ആഗോള സ്ഥിരതയെ ബാധിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ദക്ഷിണേഷ്യയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നതിലൂടെ ബംഗ്ലാദേശ് സമൂലവൽക്കരണത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് അവരുടെ അപേക്ഷയിൽ സഖ്യം മുന്നറിയിപ്പ് നൽകി. ദാസിനെ ഉടൻ മോചിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ വിശാലമായ പീഡനം പരിഹരിക്കണമെന്നും അവർ…
