ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതൽ 23 ഞായർ വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം , റവ. ഡസ്റ്റി സ്മോൾ (Rev. Dusty Small), ഡോ. സൂസൻ തോമസ് എന്നിവർ കോൺഫറൻസിൽ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും. ഡോ. ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. ‘ഒന്നായ് യേശുവിനായി (Together for Jesus) (പ്രവൃത്തികൾ 2:44) എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം. പ്രോഗ്രാം വിവരങ്ങൾ: ആഗസ്റ്റ് 21 വെള്ളി വൈകുന്നേരം 6:30 -ന് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തോടെ വിവിധ സെഷനുകൾ ആരംഭിക്കും. ആഗസ്റ്റ് 22 ശനി രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാർഷിക പരിപാടി നടക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക്…
Category: AMERICA
ബി.സി.എം.സി. ഫെലോഷിപ്പ് സുവിശേഷ യോഗം സെപ്റ്റംബർ 5, 6 തീയതികളിൽ
ബർഗൻഫീൽഡ്, ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കൽ ക്രൈസ്തവ സംഘടനകളിലൊന്നായ ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (BCMC Fellowship) വാർഷിക സുവിശേഷ യോഗം സെപ്റ്റംബർ 5, 6 തീയതികളിൽ നടക്കും. ബർഗൻഫീൽഡ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ദൈവാലയത്തിൽ വൈകുന്നേരം 6.30-ന് ആരംഭിക്കുന്ന യോഗങ്ങളിൽ സെന്റ് ജോൺസ് സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ഡീനും അനുഗൃഹീത വചനശുശ്രൂഷകനുമായ റവ. ഡോ. ജേക്കബ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ബി.സി.എം.സി. ഫെലോഷിപ്പ് ഒരുക്കുന്ന ഈ ആത്മീയ നവീകരണ ശുശ്രൂഷയിൽ കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. സ്ഥലം: St. Thomas Evangelical Church 34 Delford Ave., Bergenfield, NJ 07621 തീയതി: സെപ്റ്റംബർ 5, 6, 2026 സമയം: വൈകുന്നേരം 6.30 കൂടുതൽ വിവരങ്ങൾക്ക്: വർഗീസ്…
അമേരിക്കയുടെ താരിഫ് യുദ്ധം പരാജയമോ?; ചൈനയിൽ നിന്ന് അകന്നു നിൽക്കുന്ന ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി വിപണിയായി മാറുന്നു
ന്യൂഡല്‍ഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ വർദ്ധിപ്പിച്ചിട്ടും, അമേരിക്കൻ വിപണിയിൽ ഇന്ത്യയുടെ പിടി ശക്തമായി തുടരുന്നതായി റിപ്പോര്‍ട്ട്. 2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2 ശതമാനത്തിലധികം കുറഞ്ഞു. എന്നാൽ, മൊത്തം ഇന്ത്യൻ കയറ്റുമതിയിൽ യുഎസിന്റെ പങ്ക് 20 ശതമാനമായി തുടർന്നു. താരിഫുകൾ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും, യുഎസ് വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള ഡിമാൻഡിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് ഇത് വ്യക്തമായി കാണിക്കുന്നു. ഇന്ത്യയുടെ കയറ്റുമതിയിലെ പുതിയ 10% അധിക താരിഫ് എല്ലാ ഉൽപ്പന്നങ്ങളെയും ബാധിച്ചിട്ടില്ല. സർക്കാർ പറയുന്നതനുസരിച്ച്, ജനറിക് മരുന്നുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ഇന്ത്യൻ കയറ്റുമതിയുടെ ഏകദേശം 45% ഈ അധിക തീരുവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍, ഇതിനകം ബാധകമായ സെക്ഷൻ 232 തീരുവ കാരണം സ്റ്റീൽ, അലുമിനിയം, ഓട്ടോ പാർട്‌സ് തുടങ്ങിയ ചില ഉൽപ്പന്നങ്ങളെ…
38 വർഷത്തെ അമേരിക്കന്‍ പ്രവാസ ജീവിതത്തിന് ഗുഡ് ബൈ ചൊല്ലി നൈനാന്‍ കുര്യന്‍ വിശ്രമ ജീവിതത്തിലേക്ക്
ഡാളസ്: 52 വർഷങ്ങൾ ജീവിതത്തിന്റെ നല്ല കാലങ്ങൾ കുടുംബത്തെ സംരക്ഷിക്കുവാൻ വേണ്ടി നാട്ടിൽ നിന്നും ഭോപ്പാലിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറിയ മലയാളി…കണ്ടെത്തിയ തൊഴിലുകളിൽ അർപ്പണ ബോധവും സുരക്ഷിതത്വവും കണ്ടെത്തിയ മലയാളി …ഡാളസിലെ കലാ സംകാരിക രംഗത്തു നിറഞ്ഞു മലയാളി….ഡാളസ് സൗഹൃദ വേദിയുടെ ആദ്യത്തെ പ്രസിഡന്റും തുടക്കകാരനും …. തന്റെ ഔദ്യോഗിക ജീവിതം പൂർണമായി അവസാനിപ്പിച്ചു ഇപ്പോൾ വിശ്രമം ജീവിതത്തിനു വേണ്ടി ഒരുങ്ങുന്നു. കഴിഞ്ഞ 38 വർഷക്കാലത്തെ അമേരിക്കയിലെ പ്രവാസ ജീവിതത്തിൽ തന്റെ അനുഭവങ്ങൾ ലേഖകൻ എബി മക്കപ്പുഴയുമായി പങ്കു വെച്ചു. പത്തനംതിട്ട കൊടുമൺ ഐക്കാട് ആലുംമൂട്ടിൽ എ ഓ കുര്യന്റെ മകനായി ജനിച്ചു കുട്ടിക്കാലം കൊടുമൺ ഗ്രാമത്തിൽ മാതാപിതാക്കളൊപ്പം കഴിഞ്ഞു. സ്കൂൾ ഹൈ സ്കൂൾ വിദ്യാഭ്യാസം നാട്ടിൽ പൂർത്തീകരിച്ച നൈനാൻ ടൈപ്പ് റൈറ്റിംഗും സ്റ്റെനോഗ്രാഫിയും ഒരു തൊഴിലിനു വേണ്ടി അഭ്യസിച്ചു. കട്ടിക്കാലം കൊടുമൺ ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിച്ചു…
വെള്ളപ്പൊക്ക കെടുതിയിൽ അപ്പർ കുട്ടനാടിനു അമേരിക്കന്‍ മലയാളിയുടെ കൈത്താങ്ങ്
ന്യൂയോർക്ക്: സ്വന്തം നാടിനെ സ്നേഹിക്കുകയും നെഞ്ചോട് ചേർത്ത് പിടിച്ചു ദുരിതങ്ങളിൽ സഹായ ഹസ്തവുമായി എത്തുന്ന മലയാളി സ്നേഹിതനെ നമുക്ക് മറക്കുവാൻ ആവില്ല. വർഷങ്ങളായി ന്യൂയോർക്കിൽ താമസിച്ചു ജോലി ചെയ്തു വരുന്ന ജോൺ മാത്യു ചെറുകര ഇന്ന് നാട്ടാരുടെ പ്രശംസ ഏറ്റു വാങ്ങി, പ്രവാസി സമൂഹത്തിനു മാതൃകയായി മാറി. ഇക്കഴിഞ്ഞ വെള്ളപ്പൊക്ക കെടുതിയിൽ ദുരിതങ്ങൾ നേരിട്ട അപ്പർ കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുവാൻ ഏർപ്പാട് ചെയ്യുകയും 200 പരം പങ്കാളികളുടെ സഹായത്തോടു കൂടി നടത്തിയ ദുരിത നിവാരണ പ്രവർത്തങ്ങൾക്ക് വേണ്ട സാമ്പത്തീക സഹായം തത്സമയം എത്തിച്ചു കൊടുക്കുകയും ചെയ്തു. വെള്ളപ്പൊക്ക കെടുതി നേരിട്ട ഭവങ്ങളിൽ നിന്നും അംഗങ്ങളെ ക്യാമ്പിലേക്ക് മാറ്റുകയും അവർക്കു വേണ്ട ഭക്ഷണം സമയാസമയം എത്തിച്ചു കൊടുക്കുകയും, വസ്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ കുട്ടികൾക്ക് പുസ്തകങ്ങളും വേണ്ടത്ര യൂണിഫോമുകളും നൽകുവാനുള്ള ഏർപ്പാടും ചെയ്തു ഈ…
അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച വ്യക്തി 101-ാം വയസ്സിൽ അന്തരിച്ചു
റോക്കി ഹിൽ :അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച ഫ്രാൻസിസ് ക്ലിഫോർഡ് സ്മിത്ത് (101) അന്തരിച്ചു. 1949-ൽ ഗ്രീൻവിച്ചിലെ യോട്ട് ക്ലബ്ബിലെ വാച്ച്മാനെ കൊലപ്പെടുത്തിയ കേസിൽ 1950-ലാണ് ഇയാൾക്ക് വധശിക്ഷ വിധിക്കുന്നത്. തുടർന്ന് എട്ട് തവണ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് അവസാന ആഗ്രഹം ചോദിച്ച് ഭക്ഷണം നൽകിയെങ്കിലും, വിവിധ കാരണങ്ങളാൽ വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. കേസിൽ തെളിവുകളുടെ അഭാവവും അന്വേഷണ ഉദ്യോഗസ്ഥന്റെ സംശയങ്ങളും ഉയർന്നതിനെ തുടർന്ന് 1954-ൽ വിധി ജീവപര്യന്തം തടവായി കുറച്ചു. ഏകദേശം 70 വർഷത്തോളം ശിക്ഷ അനുഭവിച്ച സ്മിത്ത്, അവസാന കാലത്ത് റോക്കി ഹില്ലിലെ ഒരു നഴ്സിംഗ് ഹോമിൽ പരോളിൽ കഴിയവേയാണ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ മരണപ്പെട്ടത്.
ഹൂസ്റ്റൺ ക്നാനായ പള്ളിയിൽ സീനിയർ മിനിസ്റ്റ്രിയുടെ ഓണാഘോഷം
ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ (Senior Ministry) ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലവുമായ പരിപാടികളോടെ ആഘോഷിച്ചു. ഓഗസ്റ്റ് 19-ന് രാവിലെ 9:00 മണിക്ക് അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം സീനിയർ മിനിസ്ട്രിയുടെ ബുധനാഴ്ചകളിലെ പതിവ് പ്രവർത്തനങ്ങൾ നടന്നു. തുടർന്ന് സംഘടനയിലെ വനിതകൾ അവതരിപ്പിച്ച മനോഹരമായ പരമ്പരാഗത തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സീനിയർ മിനിസ്ട്രി അംഗങ്ങൾതന്നെ തയ്യാറാക്കിയ കേരളീയ തനിമയാർന്ന വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. ഓണത്തിന്റെ പാരമ്പര്യ തനിമ വിളിച്ചോതുന്ന പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തത്. വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റജി SJC, ബിബി തെക്കനാട്ട് എന്നിവരും സീനിയർ മിനിസ്ട്രിയുടെ ഭാരവാഹികളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.
നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി
ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഡസ്പ്ലയിന്‍സിലുള്ള പ്രയിറിലേക്ക് കമ്യൂണിററി സെന്ററില്‍ വച്ചു നടന്നു. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി വിശിഷ്ടാതിഥികളേയും മഹാബലിത്തമ്പുരാനേയും എതിരേറ്റ് ആനയിച്ചു. പ്രസിഡന്റ് വിജി നായര്‍ സദസ്സിനെ സ്വാഗതം ചെയ്തു. കൂടാതെ ഓണത്തിന്റെ മഹാത്മ്യത്തെക്കുറിച്ചും സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയും ഏവര്‍ക്കും ഓണാശംസകള്‍ നല്‍കുകയും ചെയ്തു. എം.ജെ.സെബാസ്റ്റിയന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഓണാഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. സതീശന്‍ നായര്‍ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി. ശ്രേയ മഹേഷ് ഈശ്വര പ്രാര്‍ത്ഥന ഗാനം ആലപിച്ചു. വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി. ശ്രീമതി പ്രസന്ന അവതരിപ്പിച്ച സോപാന സംഗീതം, മോഹിനിയാട്ടം എന്നിവ വളരെ മികവുറ്റതായിരുന്നു. കൂടാതെ ദിയാ നിതിന്റെ ഓണപ്പാട്ട്, സൊറാഫിന്റെ ഡാന്‍സ് ടീം ഡാഫോഡില്‍സ് അവതരിപ്പിച്ച ഡാന്‍സ്, അന്‍ജു ശ്രീകാന്ത്, ഗ്രീഷ്മ സുമേഷ് മ്യൂസിക്കല്‍ ഐറ്റം, ഓംകാരം ചിക്കാഗോയുടെ…
സൗത്ത് കരോലിന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി
സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നിക്കി ഹേലി. ട്രംപ് പിന്തുണയ്ക്കുന്ന ഡാർലിൻ ഗ്രഹാമിനെതിരെ റാൽഫ് നോർമാനെയാണ് നിക്കി ഹേലി പിന്തുണയ്ക്കുന്നത്. ആഗസ്റ്റ് 18-ന് നടന്ന ടെലിവിഷൻ സംവാദത്തിൽ, ദേശീയ സുരക്ഷയെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്ന് ഡാർലിൻ ഗ്രഹാം തുറന്നുപറഞ്ഞിരുന്നു. അന്തരിച്ച സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സഹോദരിയാണ് ഡാർലിൻ. ഈ പരാമർശത്തെ രൂക്ഷമായി വിമർശിച്ച നിക്കി ഹേലി, സെനറ്റിൽ ദേശീയ സുരക്ഷാ പരംപ്രധാനമാണെന്നും അത് പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ലെന്നും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. നിലപാടുകളിലെ വ്യക്തത മുൻനിർത്തിയാണ് താൻ നോർമാനെ പിന്തുണയ്ക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഫൊക്കാന തിരഞ്ഞെടുപ്പ്: ‘ഞാൻ തെറ്റായ ടീമിലായിരുന്നോ?’ (ലാജി തോമസ്)
ഫൊക്കാന തിരഞ്ഞെടുപ്പ് ഉയർത്തുന്ന ചില അസ്വസ്ഥമായ ചോദ്യങ്ങൾ ഒരു തിരഞ്ഞെടുപ്പ് ഫലം, അതിനപ്പുറമുള്ള ചില ചോദ്യങ്ങൾ ഫൊക്കാനയുടെ 2026–2028 നേതൃത്വ തിരഞ്ഞെടുപ്പ് അവസാനിച്ചു. ഒരു പാനൽ വിജയിച്ചു, മറ്റൊരു പാനൽ പരാജയപ്പെട്ടു. ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ സ്വാഭാവിക ഫലമാണത്. എന്നാൽ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ അവസാനിക്കാത്ത ചില ചോദ്യങ്ങളുണ്ട്. പ്രത്യേകിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലാജി തോമസിന്റെ അനുഭവം അതിലൊന്നാണ്. ലാജി തോമസ് വ്യക്തിപരമായി പരാജയപ്പെട്ടതാണോ? അതോ അദ്ദേഹം മത്സരിച്ച പാനൽ പരാജയപ്പെട്ടതിനാലാണോ അദ്ദേഹത്തിന്റെ വോട്ടുകളും ഫലവും നിർണയിക്കപ്പെട്ടത്? ഇതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. സ്ഥാനാർഥിയെയാണോ തിരഞ്ഞെടുത്തത്, പാനലിനെയാണോ? ഫൊക്കാനയിലെ ഓരോ സ്ഥാനത്തിനും വ്യത്യസ്ത ഉത്തരവാദിത്വങ്ങളുണ്ട്. പ്രസിഡന്റ് മുതൽ വൈസ് പ്രസിഡന്റ് വരെയും, സെക്രട്ടറി മുതൽ ട്രഷറർ വരെയും, ഓരോ സ്ഥാനത്തിനും സംഘടനയുടെ മുന്നോട്ടുള്ള യാത്രയിൽ വ്യത്യസ്ത പങ്കുണ്ട്. അങ്ങനെയെങ്കിൽ, ഒരു സ്ഥാനാർഥിയുടെ വ്യക്തിഗത കഴിവ്, സംഘടനാപരമായ…
